"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 11, ബുധനാഴ്‌ച

കറുത്ത അമേരിക്ക: വംശീയ കലാപങ്ങള്‍ - ദലിത് ബന്ധു എന്‍ കെ ജോസ്

ഒന്നാം ലോകമഹായുദ്ധ ത്തിനുശേഷമുള്ള 20 കളിലും 30 കളിലും മറ്റുമാണ് അമേരിക്കയില്‍ വംശീയ കലാപം പ്രധാനമായും നടന്നത്. വെള്ളവംശജര്‍ക്ക് കറുത്ത വംശജരുടെ മേല്‍ ആധിപത്യവും മേല്‍ക്കോ യ്മയും ഉറപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിക്കപ്പെട്ടതാണ് ഈ കലാപ ങ്ങളധികവും. ഈ കലാപങ്ങളില്‍ വെള്ളക്കാരുടെ സമൂഹം വളരെ യധികം കറുത്തവരെ കൊല്ലുകയും അവരുടെ വീടുകളും വസ്തുവകകളും നശിപ്പിക്കു കയും ചെയ്തു. കറുത്തവര്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചു അതിന്റെ ഫലമായി ഇരുഭാഗത്തും വമ്പിച്ച നാശനഷ്ടങ്ങ ളുണ്ടായി. ഗുന്നാര്‍ മിര്‍ഡിള്‍ (gunnar Myrdal) 'കലാപം' എന്ന വാക്ക് ഇതിന് ഉപയോഗിക്കുന്നതുതന്നെ ശരിയല്ലാ എന്നു പറയുന്നു. അദ്ദേഹം പകരം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നത് കൂട്ടക്കൊല അല്ലെങ്കില്‍ വന്‍തോ തിലുള്ള ലിഞ്ചിംഗ് എന്നാണ്. ഈ വംശീയ കലാപങ്ങള്‍ ദക്ഷിണ സംസ്ഥാനങ്ങളില്‍ മാത്രമല്ല ഉത്തര സംസ്ഥാനങ്ങളിലും നടമാടിയി രുന്നു. വംശീയ കലാപങ്ങള്‍ അധികവും നഗരങ്ങളെ കേന്ദ്രീകരിച്ചായി രുന്നു. ലിഞ്ചിംഗ് ഗ്രാമങ്ങളെ കേന്ദ്രീകരിച്ചും. ഇതാണ് അവ തമ്മിലുള്ള ഒരു വ്യത്യാസം.

19-ാം നൂറ്റാണ്ട് അവസാനിച്ചതോടെ ലിഞ്ചിംഗ് വളരെകുറഞ്ഞു വന്നു എന്ന് പറഞ്ഞുവല്ലോ. പകരം ഉത്ഭവിച്ചതാണ് വംശീയകലാ പങ്ങള്‍. അത് 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ ഒരു പ്രതിഭാസ മായി വളര്‍ന്നു. വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് കറുമ്പരുടെ കുടിയേറ്റം വര്‍ദ്ധിപ്പിച്ചതോടെ വംശീയകലാപങ്ങളുടെ എണ്ണവും കൂടി വന്നു. കറുത്തവരുടെ ഈ കുടിയേറ്റം മൂലം ദക്ഷിണസംസ്ഥാനങ്ങളിലെ പല വെള്ളക്കാരുടെയും കൃഷിത്തോട്ടങ്ങള്‍ തരിശായി. അതും കലാപ ങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നിട്ടുണ്ട്. മുതലാളിമാര്‍ കുറഞ്ഞ കൂലിക്കാരെയും വൈദഗ്ധ്യമേറിയ തൊഴിലാളികളെയുമാണല്ലോ പ്രതീക്ഷിക്കുന്നത്. 20-ാം നൂറ്റാണ്ടിന്റെ 20 കളിലും 30 കളിലും അതും നല്‍കുവാന്‍ കറുത്ത വര്‍ക്ക് കുറേശ്ശെയാണെങ്കിലും കഴിഞ്ഞു. അത് സാമൂഹ്യരംഗത്ത് കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് കാരണമായി. യുദ്ധം അവസാനിച്ചപ്പോള്‍ തിരിച്ചു വന്ന സൈനികരില്‍ ഒരു നല്ലഭാഗം ദക്ഷിണ സംസ്ഥാന ങ്ങളില്‍ നിന്നും പോയ കറുമ്പരായിരുന്നു. തിരികെ വന്നു ദക്ഷിണ സംസ്ഥാന ങ്ങളില്‍ താമസിക്കുവാന്‍ അവര്‍ക്ക് താല്‍പ്പര്യ മില്ലായിരുന്നു. യുദ്ധരംഗത്ത് വച്ച് അവര്‍ക്ക് ലഭിച്ച പരിശീലനം മൂലം അവര്‍ പോയ കറുമ്പരായിട്ടല്ല തിരികെ വന്നത്. തിരിച്ചു വന്നവര്‍ അച്ചടക്കവും കഴിവും പ്രാപ്തിയുമുള്ള പ്രഗത്ഭരാണ്. അവരുടെ ആഗമനം ഉത്തരസംസ്ഥാനങ്ങള്‍ക്ക് ഒരു സമ്മാനമായി.

ജെയിംസ് വെല്‍ഡണ്‍ ജോണ്‍സണ്‍ (James Weldon Johnson) 1919ലെ വേനല്‍ക്കാലത്തെ വിളിച്ചത് ചുവന്ന വേനല്‍'(red summer) എന്നാണ്. അത്രയധികം രക്തം അവിടെ ഒഴുകി. അത്രയധികം വംശീയകലാപങ്ങള്‍ അന്ന് അമേരിക്കയില്‍ നടന്നു. അതിന് മുമ്പും പിമ്പും ഒന്നും അപ്രകാരം സംഭവിച്ചിട്ടില്ല. അന്ന് ചിക്കാഗോ, ഇല്ലിനോസ്, വാഷിംഗ്ടണ്‍ ഡി.സി, എലെയിന്‍ അര്‍ക്കന്‍, സാസ് ചാര്‍ലെസ്റ്റോണ്‍,സൗത്ത് കരോലീന, നോക്‌സ് വില്ലി, ടെന്നസ്സി, ലോംഗ്‌വ്യൂ, ടെക്‌സാസ്, ഒഹാമാ, നെബ്രാസ്‌ക്കോ തുടങ്ങിയ സ്ഥലങ്ങളിലായി 26 വംശീയ കലാപങ്ങള്‍ നടന്നു. നൂറിലധികം കറുമ്പര്‍ വധിക്കപ്പെട്ടു. ആയിരക്ക ണക്കിന് കറുത്തവര്‍ക്ക് പരിക്കേറ്റു. പലരുടെയും വീടുകള്‍ നഷ്ടപ്പെട്ടു.

ഏഴ് പ്രധാന വംശീയ കലാപങ്ങള്‍ അമേരിക്കയുടെ ചരിത്രത്തില്‍ എക്കാലത്തും അനുസ്മരിക്കപ്പെടേണ്ട ദുരിതങ്ങളാണവ. 1898ല്‍ വില്‍മിംഗ്ടണ്‍ എല്‍.സി, 1906ല്‍ അറ്റ്‌ലാന്റാ, 1908 സ്പ്രിംഗ്ഫില്‍ഡ്, 1917ല്‍ ഈസ്റ്റ്‌സെന്റ് ജയിംസ്, 1919ല്‍ ഷിക്കാഗോ, 1921ല്‍ തുള്‍സാ, 1943ല്‍ ഡിട്രോയിറ്റ് എന്നിവയാണ്. വില്‍മിംഗ്ടണില്‍ നടന്നത് ഒരു തെരെഞ്ഞെടുപ്പ് പ്രമാണിച്ചാണ്. വെള്ളക്കാര്‍ കറുമ്പരുടെ വോട്ടു തടഞ്ഞു. 30 കറുമ്പര്‍ ആ കലാപത്തില്‍ വധിക്കപ്പെട്ടു. വളരെ പേര്‍ക്ക് വീടു നഷ്ടപ്പെട്ടു. വെള്ളക്കാര്‍ക്ക് കാര്യമായ നാശനഷ്ടമൊന്നുമുണ്ടായില്ല. അറ്റ്‌ലാന്റയില്‍ 4 ദിവസത്തേക്ക് നഗരത്തില്‍ കലാപം നീണ്ടുനിന്നു. കറുമ്പര്‍ വെള്ളക്കാരുടെ സ്ത്രീകളെ ബലാല്‍സംഗം ചെയ്തു എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിന്റെ ഫലമായിരുന്നു അത്. കലാപം അവസാനിച്ചപ്പോള്‍ 10 കറുമ്പരും 2 വെള്ളക്കാരും കൊല്ലപ്പെട്ടിരുന്നു. ഏറെപ്പേര്‍ മുറിവേറ്റവരും വീടു നഷ്ടപ്പെട്ടവരുമായുണ്ടായിരുന്നു. പോലീ സിന്റെ പിടിയില്‍ പോലും കാര്യങ്ങള്‍ നിന്നില്ല. സ്പ്രിംഗ്ഫീല്‍ഡില്‍ കലാപം മൂന്നുദിവസം നീണ്ടുനിന്നു. ഒരു വെള്ളക്കാരി സ്ത്രീയുടെ പരാതിയാണ് കാരണമായത്. തന്നെ ഒരു കറുമ്പന്‍ ബലാല്‍സംഗം ചെയ്തു എന്ന വാര്‍ത്തയ്ക്ക് മാധ്യമം അമിത പ്രാധാന്യം കൊടുത്തു. പോലീസ് ആ ബാലനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചുവെങ്കിലും ജനം ജയില്‍ ഭേദിക്കാന്‍ തയ്യാറായി. അവനെ ലിഞ്ചിംഗിനായി കിട്ടണം എന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ ഷെറീഫ് (പോലീസ്) മറ്റൊരു നഗരത്തിലെ ജയിലിലേയ്ക്ക് അവനെ മാറ്റി. അപ്പോള്‍ വെള്ളക്കാര്‍ എല്ലാ നീഗ്രോ കളുടെ വീടും ബിസിനസ്സും എല്ലാം നശിപ്പിച്ചു. രണ്ടു നീഗ്രോകളെ പകരം ലിഞ്ചിംഗിന് വിധേയമാക്കി. ആ സമയം കൊണ്ട് ഫെഡറല്‍ ഗവണ്‍മെ ന്റിന്റെ National guard സ്ഥലത്തെത്തി. എങ്കിലും 4 വെള്ളക്കാരും രണ്ടു നീഗ്രോകളും ഉള്‍പ്പെടെ 6 പേര്‍ വധിക്ക പ്പെട്ടു. എബ്രഹാം ലിങ്കന്റെ മാതൃനഗരത്തില്‍ നടന്ന ഈ കലാപം വെള്ള ക്കാരിലെ സഹൃദയരെ ഞെട്ടിച്ചു. കിഴക്കന്‍ സെന്റ് ലുയിസ്സില്‍ നടന്ന കലാപത്തിന്റെ കാരണം ഒരു അലുമിനീയം കമ്പിനിയിലെ പണിമുടക്കാ യിരുന്നു. വെള്ളക്കാരായ തൊഴിലാളികള്‍ പണിമുടക്കിയപ്പോള്‍ മാനേജ്‌മെന്റ് ആ സ്ഥാനത്തേക്ക് കറുമ്പരെ വിന്യസിച്ചു. പണിമുടക്ക് പൊളിഞ്ഞു. വെള്ളക്കാരുടെ തൊഴിലാളി യൂണിയന്‍ യോഗം കൂടിതങ്ങളുടെ നഗരം കറുത്തവരില്‍ നിന്നും വിമുക്തമാക്കണമെന്ന് തീരുമാനിച്ചു. ഫലം കലാപമായിരുന്നു. പോലീസ് നോക്കിനിന്നു. മുറിവേ റ്റവരെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ സഹായിച്ചു. ലഹള മാസങ്ങളോളം നീണ്ടുനിന്നു. ജൂലൈ 1-ാം തീയതി വെള്ളക്കാര്‍ കറുമ്പരുടെ തെരുവില്‍ കൂടി കാര്‍ ഓടിച്ചു പോയി കാറില്‍ ഇരുന്നുകൊണ്ട കറുമ്പരുടെ വീടുകളിലേക്ക് വെടിവച്ചു. കറുമ്പര്‍ തിരിച്ചടിക്കാന്‍ തയ്യാറായപ്പോള്‍ ആ കാര്‍ ഓടിച്ചുപോയി. പുറകെ വന്നത് പോലീസ് കാറായിരുന്നു. കറുമ്പര്‍ ആ കാറിലേയ്ക്ക് വെടിവച്ചു പോലീസുകാര്‍ മരിച്ചു. പിറ്റേ ദിവസം വാര്‍ത്ത പരന്നപ്പോള്‍ മറ്റൊരു കലാപം രൂപം കൊണ്ടു. കറുത്തവരുടെ വീടുകള്‍ തീയ് വയ്ക്കപ്പെട്ടു. അവര്‍ അവിടെനിന്നും ഓടി രക്ഷപെട്ടു. തുള്‍സിയിലെ കലാപത്തിന്റെ കാരണം ഒരു വെള്ളക്കാരി പെണ്‍കുട്ടി ഒരു കറുമ്പന്‍ യുവാവിന്റെ പേരില്‍ ബലാല്‍സംഗശ്രമം ആരോപിച്ചതാണ്. കറുമ്പന്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു ജയിലിലടച്ചു. കറുമ്പര്‍ ആയുധധാരികളായി എത്തി അയാളെ മോചിപ്പിക്കാന്‍ ശ്രമിച്ചു. വെള്ളക്കാര്‍ക്ക് ലിഞ്ചിംഗി നായി അയാളെ വിട്ടുകിട്ടണം. പതിനായിരം വരുന്ന വെള്ളക്കാര്‍ ആ ഗ്രാമം നശിപ്പിക്കുകയും ചെയ്തു. മെഷീന്‍ ഗണ്ണുപോലും അവിടെ കൊണ്ടുവരപ്പെട്ടു. ഡെട്രോയിറ്റിലെ കലാപം കറുമ്പരുടെ ജനസംഖ്യ യിലെ വര്‍ദ്ധനവിന്റെ ഫലമായുണ്ടായ ഭയത്തില്‍ നിന്നും ഉത്ഭവിച്ച തായിരുന്നു. അത് തൊഴില്‍ മത്സരത്തിന് കാരണമായി. കലാപം പൊട്ടിപ്പുറപ്പെട്ടത് പാരഡൈസ് വാലി (Paradiss Valley) എന്നറിയപ്പെ ടുന്ന കറുമ്പരുടെ സങ്കേതത്തില്‍ നിന്നാണ്. 25 കറുമ്പരും 9 വെള്ള ക്കാരും ആ കലാപത്തില്‍ കൊല്ലപ്പെട്ടു.

മിക്കകലാപങ്ങള്‍ക്കും അഗ്നികൊളുത്തിയത് വെള്ളക്കാരാണ്. യുദ്ധത്തിന് മുമ്പത്തെ സാമൂഹ്യനിലയില്‍ നിന്നും ഉണ്ടായമാറ്റം, മഹാ യുദ്ധ സമയത്തുണ്ടായ മാറ്റങ്ങള്‍, മഹായുദ്ധത്തിന് ശേഷം വേണ്ടി വന്ന വിട്ടുവീഴ്ചകളും സാമ്പത്തിക തകര്‍ച്ചകളും തുടങ്ങിയവയെല്ലാമാണ് കലാപങ്ങള്‍ക്ക് കാരണമായത്. ഭൂരിപക്ഷം കലാപങ്ങളും വേനല്‍ക്കാ ലത്താണ് സംഭവിച്ചത്. കലാപങ്ങള്‍ ആളിക്കത്താന്‍ കരാണമായത് അതിശയോക്തികലര്‍ന്ന വാര്‍ത്താ പ്രചരണമാണ്. പോലീസു കാരുടെ (Sherrief) നിലപാട് എല്ലാ കലാപങ്ങളിലും തന്നെ വെള്ളക്കാരോട് ചേര്‍ന്നായിരുന്നു. എല്ലാ കലാപങ്ങളിലും തന്നെ ഏറ്റുമുട്ടലുകള്‍ സംഭവിച്ചത് കറുമ്പരുടെ തട്ടകത്തില്‍ വച്ചാണ്. അതിനര്‍ത്ഥം വെള്ള ക്കാര്‍ അവിടേയ്ക്ക് ചെന്ന് കലാപം സൃഷ്ടിക്കുകയായിരുന്നു എന്നാണ്. അതിനാല്‍ നഷ്ടം എപ്പോഴും കറുമ്പര്‍ക്കായിരുന്നു. ഒന്നാം ലോക മഹായുദ്ധം കറുമ്പരില്‍ സൃഷ്ടിച്ച മാറ്റം അംഗീകരിക്കാനുള്ള വെള്ളക്കാ രുടെ മടിയാണ് കലാപങ്ങളുടെ യഥാര്‍ത്ഥ കാരണം.