"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 11, ബുധനാഴ്‌ച

കരനെല്‍ക്യഷിയും ഗോത്രസംസ്‌ക്കാര വളര്‍ച്ചയും - കുന്നുകുഴി എസ് മണി

നവീനശിലായുഗ സംസ്‌ക്യതിയുടെ കടന്നുവരവോടെ ഈ മേഖലയില്‍ മാറ്റങ്ങള്‍ നിരവധിയുണ്ടായി. നവീനശിലായുഗ പരിഷ്‌ക്യതിയുടെ മഹത്തായ നേട്ടമെന്ന് പറയുന്നത് കാര്‍ഷിക വ്യത്തി തന്നെയാ യിരുന്നു. ഇതിന്റെ പിന്നിലെ വികാര മെന്നത് മനുഷ്യന്റെ ഇരതേടല്‍ (food gathering) തന്നെ. അതൊടുവില്‍ സംഘടിത മായ ഭക്ഷ്യോല്പാദന പ്രക്രിയ യില്‍ (food producing) ചെന്നെത്തുക യായിരുന്നു. കാലിവളര്‍ത്തലും മലയോരങ്ങളില്‍ കുറ്റിക്കാടുകളും, മോടുകളും തീയിട്ട് ക്യഷിക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ തെളിയിച്ചെ ടുക്കുകയും ചെയ്തിരുന്നു. നവീന ശിലായുഗ ത്തിലെ ജനങ്ങള്‍ പാര്‍ത്തു പോന്നിരുന്ന പ്രാക്യതമായ കുടികളുടെ അവശിഷ്ടങ്ങളില്‍ ധാന്യങ്ങള്‍ ശേഖരിച്ചു വച്ചിരുന്ന വലിയ മണ്‍ചട്ടികള്‍ കണ്ടെത്തിയതും ഈ വഴിക്കുള്ള അന്വേഷണത്തെ ത്വരിത ടുത്തി. അന്നവര്‍ ക്യഷിയിറക്കുവാന്‍ ഭൂമി തയ്യാറാക്കിയത് മരക്കൊ മ്പുകളും കന്മഴുക്കളും കൊണ്ടായിരുന്നു. കലപ്പ ആ കാലത്തൊന്നും കണ്ടെത്തി യിരുന്നില്ല. 2002 ല്‍ കാംബെ ഉള്‍ക്കടലില്‍ ഗവേഷകര്‍ കണ്ടെത്തിയ (ബി.സി 7500) വര്‍ഷത്തെ പഴക്കം കണക്കാക്കുന്ന നാഗരിക തയുടെ അവശിഷ്ടങ്ങള്‍ നിന്നും പോലും ഇത്തരം കന്മഴുകള്‍ കണ്ടടുത്തി രുന്നു.

മനുഷ്യന്റെ വേട്ടയാടിയുള്ള ജീവിതത്തിന് അന്ത്യം കുറിച്ചതോടൊപ്പം ഇരുമ്പു കണ്ടെത്തി കലപ്പ യിലേയ്ക്കു തിരിയുന്നതും നവീന ശിലായുഗ ത്തിന്റെ മറ്റൊരു ഘട്ടത്തി ലായിരുന്നു. മാറ്റങ്ങ ളിലൂടെ കരുത്താര്‍ജ്ജിച്ച് ആദിമ മനുഷ്യന്‍ മുന്നോട്ടു കുതിക്കുന്ന ചരിത്ര ത്തിന്റെ തുടക്കവും ഒരു ഘട്ടത്തില്‍ ഇവിടെ നിന്നാണ്. അതിനു മുന്‍പു തന്നെ കര നെല്‍ ക്യഷിയില്‍ അവന്‍ വൈദദ്ധ്യം നേടിയിരുന്നു. കാടെരിച്ച് ക്യഷി ഭൂമി തയ്യാറാക്കി കന്മഴുവും, മരക്കൊമ്പും കൊണ്ട് ആദിമ വസികളായ പുലയര്‍ മണ്ണിളക്കി ക്യഷി ചെയ്ത് നല്ല വിളവു കൊയ്‌തെടു ത്തിരുന്നു. മനുഷ്യ വാസം ചെന്നെത്താത്ത കാടുകളില്‍ 'വയല്‍' എന്ന സംജ്ഞ യുള്ള പ്രദേശങ്ങള്‍ കാണുന്നത് ഇതിനു ദാഹരണമാണ്. പശ്ചിമ ഘട്ടനിരകളില്‍ ഇന്നും ചിലേട ങ്ങളില്‍ കാട്ടു നെല്‍ക്യഷി ചെയ്തു പോരുന്നുണ്ട്.

നവീന ശിലായുഗ പരിഷ്‌ക്യതിയുടെ ഭാഗമായി ഇപ്പോഴും പരിപാലി ക്കുന്ന ഒന്നാണ് ഈ കരനെല്‍ക്ക്യഷി. ഇതിനെ പില്‍ക്കാലഘട്ട ത്തിലെ ങ്ങോ'പൂനം' ക്യഷിയെന്ന് പറഞ്ഞിരുന്നു. നെല്‍വയലുകള്‍ രൂപപ്പെടുത്തു ന്നതിനു മുന്‍പായിരുന്നു കാടെരിച്ചുള്ള ഈ കരനെല്‍ക്യഷി നടത്തിയി രുന്നത്. ഇതിനെ മുത(മുള) എന്നും ജംഗലമെന്നും വിളിച്ചിരുന്നു. കരനെല്‍ക്യഷി ആരംഭിക്കുമ്പോഴൊന്നും ഇരുമ്പിന്റെ ഉപയോഗമോ, കലപ്പയോ, മ്യഗശക്തിയോ കണ്ടെത്തിയിരുന്നില്ല. കാറണക്കാടന്‍, കുറുവ, അയപെരുവ, തുടങ്ങിയ കാട്ടുനെല്‍വിത്തുകളാണ് കരക്ക്യഷിക്കായി ആ കാലത്തെ ക്യഷിക്കാര്‍ ഉപയോഗിച്ചിരുന്നത്. ഇത്രയും രുചികരമായ അരി പാട ശേഖരങ്ങളില്‍ നിന്നു പോലും വിളയിച്ചിരുന്നില്ലെന്നാണ് ക്യഷി വിദഗ്ധര്‍ പറയുന്നത്.

കലപ്പയുടെ കെണ്ടത്തലും മ്യഗ ശക്തിയുടെ ഉപയോഗവും നിലവില്‍ വന്നതോടെ ആധുനിക മനുഷ്യന്‍ കാര്‍ഷിക പരിഷ്‌കൃ തിയില്‍ സമൂഹ്യ മാറ്റങ്ങള്‍ അനിവാര്യ മാക്കിത്തീര്‍ത്തു. ഇതോടൊപ്പം തന്നെ ഗോത്ര സംസ്‌ക്കാരം കേരള ക്കരയില്‍ ഉടലെടു ത്തതായി കാണാം. അതോടെ സമ്യദ്ധമായ നെല്‍പ്പാടങ്ങള്‍ രൂപാന്തരപ്പെട്ടു. ആദിമ നിവാസി കളിലെ പുലയര്‍ തുടങ്ങിയ ഗോത്ര വര്‍ഗ്ഗക്കാര്‍ കര്‍ഷക ജനതയായി രൂപാന്ത രപ്പെട്ടു. മനുഷ്യ പ്രയത്‌നത്തിന് മ്യഗ ശക്തിക്കൂടി ഉപയോഗിക്കാ മെന്ന് വന്നതോടെ നെല്‍പ്പാടങ്ങളില്‍ പോത്തു കളെയും, കാളകളെയും അവര്‍ ഉപയോഗ പ്പെടുത്തി നെല്‍വയ ലുകളില്‍ ക്യഷി ചെയ്യാന്‍ ആരംഭിച്ചു. ഇത് ഗോത്ര സംസ്‌ക്കാര വളര്‍ച്ചയെ ത്വരിത പ്പെടുത്തിയെന്നു മാത്രമല്ല മനുഷ്യ ന്റെ സാമൂഹ്യജീവിതത്തിന് അടിത്തറ പാവുകയും ചെയ്തു. ജീവിത മുന്നേറ്റത്തിന്റെ പാതയിലേയ്ക്കു തിരിഞ്ഞ അവന്റെ പിന്നീടുള്ള വളര്‍ച്ച വന്‍പിച്ച മാറ്റങ്ങള്‍ക്ക് കാരണമായി തീരുന്നതാണ് കാണുന്നത്.