"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 26, വ്യാഴാഴ്‌ച

നവോത്ഥാന നായകന്മാര്‍ എഴുത്തും കുരുക്കും - ദിവ്യ ഷാജികേരളത്തിലെ നവോത്ഥാന നായകന്മാര്‍ എന്ന ഡോ. രാധികാ സി. നായരുടെ പുസ്തകം വായിച്ചപ്പോള്‍ ഒരു തിരുത്തെഴു ത്തെന്ന നിലയില്‍ ഈ ലഘു ക്കുറുപ്പെ ഴുതാന്‍ തുനിഞ്ഞത്. ഈ പുസ്തക ത്തില്‍ കുമാര ഗുരു എന്ന ശീര്‍ഷക ത്തിലാണ് പൊയ്ക യില്‍ ശ്രീ കുമാര ഗുരുദേവനെ പരിചയ പ്പെടുത്തു ന്നത്. ഈ പരിചയ പ്പെടുത്തല്‍ വക്രീകരിച്ചും ഒട്ടേറെ സന്ദേഹങ്ങള്‍ ജനിപ്പിക്കുന്ന രീതിയിലാണ് കാണപ്പെടുന്നത്. പ്രത്യക്ഷ രക്ഷ ദൈവസഭയെ ക്കുറിച്ച് പഠനം നടത്തുന്ന വര്‍ക്കും പ്രാഥമികമായി മനസ്സിലാക്കാന്‍ ഉദ്യമിക്കു ന്നവര്‍ക്കും ഇത്തരം പഠനങ്ങള്‍ തെറ്റിദ്ധാര ണകളാവും നല്‍കുക. രേഖാമൂല മായി ലഭ്യമായിട്ടുള്ള ഈ മുന്നേറ്റത്തെ സംബന്ധിക്കുന്ന പഠനങ്ങള്‍ ശരിയായ രീതിയില്‍ പരിശോധി ക്കാതെയുള്ള രചനയാണിത്. ഇത്തരം പിഴവുകള്‍ ഈ ചരിത്രമെഴുത്തില്‍ ഉടനീളം കാണാം.

1. ഹിന്ദു മതത്തിലെ ജാതിവ്യവസ്ഥയില്‍ നിന്നുള്ള മോചനമായി ക്രിസ്തുമതത്തെ കുമാരഗുരുദേവന്‍ കണ്ടു, എന്നാല്‍ ക്രിസ്തുമത ത്തിലെത്തയിട്ടും തന്റെ ജനത താണവരായി തന്നെ പരിഗണിക്കപ്പെടുന്നത് കണ്ട അദ്ദേഹം കലാപം പ്രഖ്യാപിച്ചു. അങ്ങനെ തന്റെ പ്രാചീന ജനതയ്ക്കായി ഒരു സ്വന്തം സഭ അദ്ദേഹം പ്രഖ്യാപിച്ചു.
2. മുത്തൂറ്റ് കൊച്ചുകുഞ്ഞ് ഉപദേശി കാലിച്ചെക്കനായ കുമാരനെ അക്ഷരം പഠിപ്പിച്ചു. അവന്‍ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു.
3. യോഹന്നാന്‍ മതഗാനങ്ങള്‍ രചിക്കാനും ബൈബിള്‍ പ്രസംഗം നടത്താനും ആരംഭിച്ചു.
4. അധഃ സ്ഥിതര്‍ക്ക് ക്രിസ്തുമതമാണ് മോചനമാര്‍ക്ഷമെന്ന് യോഹന്നാന് തീര്‍ച്ചയായിരുന്നു. ക്രിസ്തുമതത്തിലെ ജാതിയ പരമായ വേര്‍തിരിവുകള്‍ മൂലം വിവിധ ക്രൈസ്തവ സഭകളില്‍ നിന്നും ഇറങ്ങി 1908 ല്‍ ക്രിസ്തു മതം ഉപേക്ഷിച്ചു.
5. പുതിയൊരു ആത്മീയ ദര്‍ശനത്തില്‍ പറയരെ ഏകോപിപ്പിച്ചു.
6. ക്രൈസ്തവരും ഹിന്ദുവുമല്ലാത്ത ദ്രാവിഡരായ ദളിതര്‍ എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിച്ചു.
7. 1909-ല്‍ പ്രത്യക്ഷരക്ഷ ദൈവസഭ എന്ന സ്വന്തം ആത്മീയ സഭ സ്ഥാപിച്ചു.
8. ക്രിസ്ത്യാനികളും പറയരും തമ്മില്‍ നിരവധി ലഹളകളുണ്ടായി.
9. വിജാതിയ വിവാഹം അധഃകൃതരുടെ ഏകീകരണം എന്നിവ നടത്തി.

പ്രത്യക്ഷരക്ഷ ദൈവസഭയുടെ സ്ഥാപകനായ പൊയ്കയില്‍ ശ്രീകുമാര ദേവന്‍ പത്തനംതിട്ട ജില്ലയില്‍ തിരുവ ല്ലായ്ക്കടുത്ത് ഇരവിപേരൂരില്‍ 1879 ല്‍ ഫെബ്രുവരി 17 ന് (കൊ. വ. 1054 കുഭം 5) ജനിച്ചു. ശങ്കരമം ഗലം എന്ന ക്രിസ്ത്യന്‍ ജന്മി കുടുംബത്തിന്റെ അടിമപ്പണി ക്കാരായിരുന്ന കണ്ടന്റെയും ളേച്ചിയുടെയും മൂന്നാമത്തെ മകനായി പിറന്നു. അടിമ ജാതികള്‍ക്ക് അക്കാലത്ത് ഹീനമായ പേരുകള്‍ നല്‍കുന്നതിനെ ഉപരിജാതി ക്കാര്‍ അനുവദി ച്ചിരുന്നുള്ളൂ. കണ്ടനും ളേച്ചിയും മകന് കൊമരന്‍ എന്ന പേരാണ് നല്‍കിയത്. കുമാരന്‍ എന്ന പേരിന്റെ അപകര്‍ഷ പ്പെടുത്തിയ രൂപമാണ് കൊമരന്‍. പ്രത്യക്ഷരക്ഷ ദൈവസഭയുടെ ചരിത്രത്തില്‍ പൊയ്കയില്‍ ശ്രീകുമാരദേവന് ഏകദേശം പന്ത്രണ്ടിലധികം പേരുള്ള തായി കാണുന്നുണ്ട്. പ്രത്യക്ഷരക്ഷ ദൈവസഭയുടെ സൂക്ഷ്മ ചരിത്രത്തില്‍ സഭ സ്വയം ആവിഷ്‌ക്കരി ക്കുന്നതിനും വെളിപ്പെടു ന്നതിനും സ്വീകരിച്ച അനവധി പ്രച്ഛന്ന പരമായ നടപടികള്‍ ഈ പേരുകളുടെ വൈവിധ്യ ത്തില്‍ കാണാം. ദലിതര്‍ക്ക് അക്ഷരാഭ്യാസം വിലക്കപ്പെട്ടി രുന്നതുകൊണ്ട് കുമാരന് വിദ്യഭ്യാസം ചെയ്യുവാന്‍ സാധിച്ചിരുന്നില്ല. ബാല്യത്തില്‍ ശങ്കരമം ഗലത്തെ കാലിമേയ്പു കാരനായി ജോലിയില്‍ വ്യാപൃതനായി. പിന്നീട് അധഃസ്ഥിതരില്‍ നിന്നും ക്രിസ്തുമത ത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. മുത്തൂറ്റ് കൊച്ചുകുഞ്ഞു പദേശിയുടെ ശിക്ഷണത്തില്‍ അക്ഷരാ ഭ്യാസം തേടുകയും അത് വഴി ലഭ്യമായ അച്ചടിച്ചതും അല്ലാത്ത തുമായ എഴുത്തുകള്‍ വായിക്കുകയും ചെയ്തുതുടങ്ങി. ബാല്യത്തില്‍ തന്നെ കീഴാളക്കി ടയിലെ ഉപജാതി വേര്‍തിരി വുകളെ നിരാകരിക്കുകയും അവരുടെ ശാരീരിക മാനസിക പരിഷ്‌കര ണത്തിന് ഊന്നല്‍ നല്‍കുകയും ചെയ്തു. അക്കാലത്ത് അച്ചടിച്ച നിലയില്‍ ക്രിസ്ത്യന്‍ മിഷണറി മാരുടെയും നവസുവി ശേഷീകരണ പ്രസ്ഥാനങ്ങളുടെയും ലഘുലേഖ നങ്ങളും ബൈബിള്‍ വിവര്‍ത്ത നങ്ങളും പൊതുവില്‍ വിതരണം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ വേദ പുസ്തകം വായന ഒരു വിനോദ മായാണ് കുമാരന്‍ കണ്ടിരു ന്നതെന്ന് ശ്രീകുമാര ഗുരുദേവ ലഘു ജീവചരിത്രം കുട്ടികളുടെ കുമാരദേവന്‍ എന്നീ പുസ്തകങ്ങളില്‍ പരാമര്‍ശ മുണ്ട്. അടിമകളെ ക്കുറിച്ചും അടിമപിതാ ക്കന്മാരുടെ ജീവിതത്തെ ക്കുറിച്ചും കുമാരന്‍ കൂട്ടുകാരെ പാടിയും പറഞ്ഞും ബോധ്യപ്പെടു ത്തിയിരുന്നു. കുമാരഗു രുദേവന്‍ വേദപുസ്ത കത്തിലെ ദൈവ വിജ്ഞാനീയം അടിമ ജനതയ്ക്ക് ബാധകമല്ലെന്ന അര്‍ത്ഥത്തില്‍ നടത്തിയ പ്രസംഗങ്ങള്‍ ഒട്ടേറെ വിവാദങ്ങളും എതിര്‍പ്പുകളും ഉണ്ടാക്കി.


ക്രിസ്ത്യാനിയല്ലാത്ത ഒരാള്‍ ക്രൈസ്ത വാശയങ്ങള്‍ സംസാരിക്കുന്നു വെന്ന പേരിലുള്ള എതിര്‍പ്പു കളായിരുന്നവ. സാമൂ ഹികമായ പ്രതിരോധം അല്ലെങ്കില്‍ അതിജീവന ത്തിനായി നടത്തിയ തന്ത്ര പരമായ ഒരു നിലപാടായി ഒക്കെ ഇന്ന് ദലിതരുടെ ക്രൈസ്തവ മത പ്രവേശ നത്തെ പഠിക്കു ന്നവരുണ്ട്. മതരഹിതമായ ഒരു ജനത മതപരി വര്‍ത്തനം നടത്തി എന്നു പറയുന്നത് അടിമ ജാതികള്‍ ഹിന്ദുക്കളാണ് എന്ന് സ്ഥാപിച്ചെടു ക്കുന്നതിനാണ്. അക്കാല ഘട്ടത്തില്‍ ക്രിസ്ത്യന്‍ പേരുകള്‍ സ്വീകരി ക്കുന്നതു തന്നെ ജാതി അടിമവ്യ വസ്ഥയുടെ ചെറിയ തോതിലുള്ള മറികട ക്കലിന് സഹായി ച്ചിരുന്നു ക്രിസ്ത്യന്‍ പേരുകാര്‍, മതപ്രവേശം നേടിയവര്‍ എന്നിങ്ങനെ പലനിലകളില്‍ അടിമ ജാതികള്‍ നിലനിന്നിരുന്നു. നീല , ചക്കി, കോത, കണ്ടന്‍ ചാത്തന്‍ എന്നീ പേരുകള്‍ മാറി മറിയ, സാറ, അമ്മിണി, എന്നീ പേരുകളിലേക്ക് വരു മ്പോഴും കീഴാളരുടെ ജാതിഹീന തയ്ക്ക് യാതൊരു മാറ്റവും വരുന്നില്ല, ശ്രീകുമാര ഗുരുദേവന്‍ പൊയ്കയില്‍ യോഹന്നാന്‍ എന്ന പേര് സ്വീകരി ക്കുന്നതും ജ്ഞാനസ്‌നാനം ചെയ്തു കൊണ്ടോ ഏതെങ്കിലും പള്ളിയില്‍ അംഗമായി ചേര്‍ന്നു കൊണ്ടോ ആയിരുന്നില്ല. പ്രത്യക്ഷരക്ഷാ ദൈവസഭാ ഓര്‍മ്മ പാട്ട് ചരിത്ര രേഖകള്‍ എന്ന പുസ്ത കത്തില്‍ ഇതിന് തെളിവ് ലഭ്യമാണ്. പുതിയ വീട്ടില്‍ സത്യനാഥന്റെ ഓര്‍മ്മ ക്കുറിപ്പില്‍ ഇങ്ങനെ കാണാം. പള്ളിയില്‍ ചേരണമെന്നാവശ്യപ്പെട്ടുകൊണ്ട് ഐരൂര്‍ വല്യച്ചന്‍ അപ്പച്ചനെ സമീപിക്കുകയും എന്തു പേരുവേണമെന്ന് ചോദിക്കുകയും ചെയ്തു. മേല്‍സൂ ചിപ്പിച്ച ഓര്‍മ്മ ക്കുറിപ്പില്‍ ഇപ്രകാരം ഒരു ഭാഗത്ത് വിശദമാക്കുന്നു. ഐരൂര്‍ വല്യച്ചന്‍ എന്നോട് ചോദിച്ചു. നിനക്ക് എന്തു പേരു വേണം. ഞാന്‍ പറഞ്ഞു ളോഹന്നാന്‍ എന്നു പേരിടാന്‍ എന്നാല്‍ എനിക്കു പേരിട്ടത് ഞാന്‍ തന്നെയാണ്. എനിക്ക് വിദ്യാഭ്യാസ മില്ലാത്ത ആളാണെ ന്നാണല്ലോ അവരുടെ വിചാരം. ഞാനതു കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്. തുടര്‍ന്നാണ് യോഹന്നാന്‍ , യോഹന്നാന്‍ ഉപദേശി , പൊയ്ക യില്‍ യോഹന്നാന്‍, പൊയ്കയില്‍ യോഹന്നാന്‍ ഉപദേശി, എന്നീ പേരു കളിലറിയ പ്പെടുന്ന ഘട്ടമാരം ഭിക്കുന്നത്. ബ്രദറണ്‍, വേര്‍പാട് സഭകളി ലൂടെയും മറ്റും കയറി ഇറങ്ങി പോവുന്ന ഗുരുദേവന്‍ വേദപു സ്തകത്തെ മറയാക്കി ക്കൊണ്ടുള്ള പ്രവര്‍ത്ത നങ്ങള്‍ ഇക്കാല യളവില്‍ വലിയ രീതിയില്‍ പടര്‍ന്നു പന്തലിച്ചു.

എന്നാല്‍ കെ.വി. സൈമണ്‍ പുഞ്ചമണ്ണില്‍ മാമ്മന്‍ ഉപദേശി ഡബ്ലിയു . എസ്. ഹണ്ട് എന്നിവരുടെ ഗ്രന്ഥങ്ങളില്‍ ക്രൈസ്തവ സഭ നേരിടുന്ന ഒരു വെല്ലു വിളിയായാണ് കുമാര ഗുരുദേവനെ അവതരി പ്പിക്കുന്നത്. പന്ത്രണ്ടാന്മാര്‍ എന്ന സംഘം പൊയ്കയില്‍ യോഹ ന്നാന്റെ പ്രവര്‍ ത്തനം മൂലം ഉടഞ്ഞു പോയതായി കെ. വി. ടസെമണ്‍ മലങ്കര വേര്‍പാടു സഭകളുടെ ചരിത്ര ത്തില്‍ രേഖപ്പെടു ത്തിയിട്ടുണ്ട്. വേദപു സ്തകത്തെ സംബന്ധിച്ച് പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെ നിലപാടുകള്‍ പ്രസിദ്ധമാണ്. വേദപു സ്തകത്തില്‍ അവതരി പ്പിക്കുന്ന രക്ഷ ഈ തലമുറയ്ക്ക് ബാധകമല്ല എന്നും വേദപുസ്തകം തലമുറ കള്‍ക്കാണ് ബാധകമാ ക്കിയിരിക്കു ന്നതെന്നും അതൊരു തോതിലും പ്ലാനിലും വ്യവസ്ഥ യിലുമാണ് ഉറപ്പിച്ചിരി ക്കുന്നതെന്നും തിരുവിതാം കൂറിലെയോ കോഴഞ്ചേ രിയിലേയോ അടിമ ജാതികള്‍ക്ക് അത് ബാധക മല്ലെന്നും കുമാര ഗുരുദേവന്‍ പഠിപ്പിച്ചു. ബലിയാ ടുകളുടെ വംശാവലി എന്ന പുസ്തക ത്തില്‍ ടി. എം. യേശുദാസന്‍ അടിത്തട്ടു സമൂഹങ്ങള്‍ പൊയ്ക യില്‍ യോഹന്നാനെ മനസ്സി ലാക്കിയ വിധം ഹണ്ടിന്റെ വിശദീകര ണത്തില്‍ നിന്നും എടുത്തു ചേര്‍ത്തിട്ടുണ്ട്. പുതിയ നിയമത്തില്‍ സെന്റ് പോളും മറ്റു ചിലരു മെഴുതിയ കുറെ ലേഖന ങ്ങളുണ്ട്. ആരുടെ പേര്‍ക്കാണ് സെന്റ് പോള്‍ ഈ ലേഖന ങ്ങളെഴുതിയത്. റോമാക്കാര്‍, കൊരിന്ത്യര്‍ തുടങ്ങിയ വരുടെ പേര്‍ക്ക് തിരുവിതാം കൂറിലെ അടിമകളുടെ പേര്‍ക്ക് ഒരെണ്ണം പോലും എഴുതിയിട്ടില്ല. അതിനാല്‍ റോമാക്കാര്‍ കൊരിന്ത്യര്‍ മുതലായ വര്‍ക്കല്ലാതെ നിങ്ങള്‍ക്കായി ഒരു വെളിപാടും ഈ ലേഖന ങ്ങളിലില്ല. തിരുവിതാം കൂറിലെ അടിമകളെ നിങ്ങള്‍ക്ക് എന്നിലൂടെയേ രക്ഷയുള്ളൂ എന്ന് വെളിപ്പെടു ത്തുകയാണ് (പുറം 82)

ഇപ്രകാരം അടിമയു കളുടെയും അനാഥരുടെയും ചരിത്രാ നുഭവങ്ങളെ മറച്ചുപിടിക്കുന്ന, ജാതിയുടെ മൂല്യത്തെ മറികടക്കാന്‍ ജ്ഞാന പരമായി കെല്പി ല്ലാത്ത വേദപു സ്തകത്തെ കുമാരഗു രുദേവന്‍ നിരാകരി ക്കുകയാ യിരുന്നു. 1910 ല്‍ വാകത്താ നത്തുവെച്ച് വേദപു സ്തകത്തെ അഗ്നിക്കി രയാക്കുന്നത് ഇതിന്റെ പ്രതീകാ ത്മകമായ ഒരുതുടര്‍ച്ചയാണ്. ജ്ഞാനസ്‌നാനം , കുരിശ്, മുതലായ ക്രിസ്തീയ ചിഹ്നങ്ങള്‍ സ്വീകരി ക്കാത്ത ക്രൈസ്തവ രക്ഷാ സിദ്ധാന്തത്തെ നിരാകരിക്കുന്ന ഒരു ജനത യാണ് പൊയ്കകൂട്ടം, പൊയ്ക കൂട്ടര്‍, അപ്പച്ചന്‍ സഭാക്കാര്‍ എന്നീ പേരുകള്‍ കടന്ന് പ്രത്യക്ഷ രക്ഷാ ദൈവസ ഭക്കാര്‍ എന്ന നിലയില്‍ ഒരു സാമൂഹിക സ്വത്വം കൈവ രിക്കുന്നത്. പൊയ്കയില്‍ അപ്പച്ചനെ കേന്ദ്ര മാക്കുന്ന ഒരു വിശ്വാസ പദ്ധതി പ്രത്യക്ഷരക്ഷാ ദൈവസഭയുടെ ആദ്യകാ ലഘട്ടം മുതല്‍ പിന്തുടരുന്നുണ്ട്. പൊയ്കയില്‍ യോഹന്നാന്‍ എന്ന പേരിലല്ല പൊയ്കകൂട്ടര്‍ അദ്ദേഹത്തെ സംബോധന ചെയ്തിരുന്നത്. മറിച്ച് ദൈവം എന്ന അര്‍ത്ഥത്തില്‍ അപ്പച്ചന്‍ എന്നാണ് വിളിച്ചിരുന്നത്. ഹണ്ടിന്റെയും കെ.വി സൈമ ണിന്റെയും വിശദീക രണത്തില്‍ ഈ വിശ്വാസ ലോകത്തെപ്പറ്റി ആനുഷാം ഗികമായി പരാമര്‍ശ ങ്ങളുണ്ട്.
തുടരും....