"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 26, വ്യാഴാഴ്‌ച

മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം - അഡ്വ: പി. എം. ബേബി

അഡ്വ: പി. എം. ബേബി
അഭിപ്രായമാണ് മതമെന്ന് അഭിപ്രായ പ്പെടുന്നവരുണ്ട്. അഭിപ്രായങ്ങളില്‍ നിന്നും മതം അതിന്റെ ദാര്‍ശനിക അടിത്തറ രൂപപ്പെടു ത്തുന്നു വെന്ന് പറയാം. മഹാ നായ കണ്‍ഫ്യൂഷ്യസിന്റെ അഭിപ്രായങ്ങള്‍ കണ്‍ഫ്യൂഷ്യസ് മതമായി പരിവര്‍ത്തന പ്പെട്ടു. ക്രിസ്തുവിന്റെ അഭിപ്രായ ങ്ങള്‍ ക്രിസ്തു മതമായിതീര്‍ത്തു. ബുദ്ധാ ഭിപ്രായ ങ്ങള്‍ ബുദ്ധമത മായും ജൈനാ ഭിപ്രായങ്ങള്‍ ജൈനമത മായും രൂപാന്തര പ്പെട്ടു. നബി യുടെ അഭിപ്രായ ങ്ങളാണ് നബിമത മായി (ഇസ്ലാം) പരിവര്‍ത്തിച്ചത്. മതം അതിന്റെ ആസ്തിത്വം ഉറപ്പിക്കു ന്നതും ഇത്തര ത്തിലുളള അഭിപ്രായ ങ്ങളില്‍ നിന്നുമാണ്  നിത്യതയുടെ സത്യാന്വേഷകര്‍ എന്ന നിലയിലാണവര്‍ ഓരോരൊ കാലഘട്ട ങ്ങളിലായി കടന്നുവരുന്നത്. എന്ത് അഭിപ്രായ ങ്ങളാണ് ആ മഹത്വക്കളില്‍ നിന്നും പകര്‍ന്നു കിട്ടിയതെന്ന അന്വേഷണം വര്‍ത്തമാന കാലമത സങ്കല്പങ്ങളെ ക്കുറിച്ചുളള അഭിപ്രായ രൂപീകരണ ത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നു. കാലാന്തര ങ്ങളിലൂടെ കൊണ്ടും കൊടുത്തും കൊഴുപ്പിച്ചും വളര്‍ന്നു വന്നതാണ് ഓരോ മതവും. മനുഷ്യ നന്മയ്ക്കു വേണ്ടി മനുഷ്യരാല്‍ രൂപ പ്പെടുത്തുന്ന ഒരു ഉപായവും ഉപകരണ വുമാണ് മതം. പുതിയ മതങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ പൂര്‍വ്വകാല മതങ്ങള്‍ അന്തര്‍ദാനം ചെയ്യുകയൊ സ്വാംശീ കരിക്കപ്പെട്ട് പുതിയതില്‍ ഉള്‍ചേരുകയൊ ചെയ്യുന്നു. ഭൂമിയില്‍ സര്‍വ്വ ചരാചര ങ്ങള്‍ക്കും അളവറ്റ സ്‌നേഹവും ശാശ്വത സമാധാനവും പരലോകത്ത് നിത്യതയുമാണ് വാഗ്ദാനം ചെയ്യപ്പെടു ന്നതെങ്കിലും ചോരചാലുകള്‍ നീന്തി കയറിയ ചരിത്രമാണ് ഓരൊ മതത്തിന്റേയും അടിയാധാരം.

ദൈവം അഥവാ ഈശ്വരന്‍ എന്ന സങ്കല്പമാണ് ഓരോ മഹാത്മാ ക്കളുടേയും പരിചിന്തന ത്തിന് വിധേയ മായതെന്ന് കാണാം. അരൂപി യായ ദൈവത്തെ അനുഭവ ങ്ങളിലൂടെ അവര്‍ ദര്‍ശിക്കുന്നു. ദൈവവു മായി സംവദിക്കു ന്നതിന് അവര്‍ ക്ഷമത കൈവരിക്കുന്നു. അനുഗ്രഹ ങ്ങളായി ദൈവസാന്നിദ്ധ്യം അവര്‍ അറിയുന്നു. പ്രവചനങ്ങളും വെളിപാടു കളുമായി അത് പകര്‍ന്ന് നല്‍കപ്പെടുന്നു. അതു കൊണ്ടാണ് മതം ഒരു വിശ്വാസമായി അവതരി പ്പിക്കപ്പെടുന്നത്. ആ അനുഭവങ്ങള്‍ അവര്‍ അടുത്ത അനുയായി കളുമായി പങ്കുവയ്ക്കുന്നു. ഓരോരുത്തരും ദൈവത്തെ അറിയുന്നതും അനുഭവി ക്കുന്നതും പങ്കു വയ്ക്കുന്നതും വിഭിന്നവും വ്യത്യസ്ഥ വുമായ മാതൃക കളിലാണെന്ന് കാണാം. മണ്ണും മനുഷ്യരും കാലവും കാലാവസ്ഥയും അതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. ദൈവവും മനുഷ്യനുമായുളള ഊഷ്മള ബന്ധത്തെ വിശകലനം ചെയ്യുന്ന ആ അഭിപ്രായങ്ങള്‍ അഥവാ സത്യാന്വേഷണങ്ങള്‍ സമാഹരിക്ക പ്പെടുന്നതിന്റേയും സ്ഥാപന വല്ക്കരിക്ക പ്പെടുന്നതി ന്റേയും അടയാള പ്പെടുത്തലാണ് കാല്പനിക ഭാവം കൈവരിച്ച് സ്വത്വ വല്ക്കരിക്ക പ്പെട്ടിട്ടുളള മതമെന്ന സംജ്ഞയെന്ന് സാമാന്യമായി പറയാം. അതില്‍ നിന്നും ഉളവാകുന്നതും ഉത്പാദിപ്പി ക്കപ്പെടുന്നതും പ്രസരിക്ക പ്പെടുന്നതും നിര്‍മ്മിക്ക പ്പെടുന്നതും സ്വാംശീകരി ക്കപ്പെട്ട് മതം ഒരു സംസ്‌ക്കാര മായി പരിവര്‍ത്തന പ്പെടുന്നു. അത് ഒരു ദേശ ത്തിന്റെയോ ഒരു ജനത യുടെയോ സംസ്‌ക്കാര മായി തീരാം. അതിനാല്‍ മതം എന്നത് ഒരു സംസ്‌ക്കാര മാണെന്ന് വിശേഷിപ്പിക്കു ന്നതാണ് കൂടുതല്‍ യാഥാര്‍ത്ഥ്യ ത്തോട് അടുത്ത് നില്‍ക്കുക. അതു കൊണ്ടാകാം നമ്മുടെ പരമോന്നത കോടതി പോലും ഹിന്ദുമത മെന്നത് ഒരു സംസ്‌ക്കാരം എന്ന് വിശേഷിപ്പി ക്കുന്നതും ആ നിലയില്‍ അത് വ്യാഖ്യാനി ക്കപ്പെടുന്നതും.

ഇന്ത്യന്‍ ദേശീയതയും ദേശീയ സംസ്‌ക്കാര വുമാണ് ഹിന്ദുമതം എന്ന നിരൂപണമാണ് സംഘര്‍ഷ ങ്ങള്‍ക്ക് കാരണമായി തീരുന്നത്. അതെ ന്തുതന്നെ യായിരുന്നാലും കുല ഗോത്ര ധര്‍മ്മങ്ങളും വര്‍ണ്ണജാതി സമ്പ്രദായവും ചിഹ്ന വ്യവസ്ഥയും വൈദിക ത്രൈവര്‍ണ്ണിക ബ്രാഹ്മണ പൂണൂല്‍ സംസ്‌ക്കാര വുമാണ് ഹിന്ദുമത സംസ്‌ക്കാര ത്തിന് ഊടും പാവും നല്‍കുന്നത്. സിന്ധു നാഗരികതയുടെ ഒടുക്കം മുതല്‍ ഇന്നുവരെ കാര്യമായ മാറ്റങ്ങള്‍ക്കൊന്നും വിധേയമാകാതെ ഒരു ചൂഷണോ പാധിയായി അത് നിലനില്‍ക്കുന്നു. ഉച്ചനീചത്വം വര്‍ണ്ണ ജാതി വ്യവസ്ഥ യുടെ അഭിഭാജ്യ ഘടകമാണ് വിശ്വാസികള്‍ തമ്മിലുളള തുല്യത ഹിന്ദുമത സംസ്‌കൃതിക്ക് അന്യവുമാണ്. ദളിത് വംശജന്റെ ജഡംപോലും പൊതു ശ്മശാനങ്ങളില്‍ തന്നെ ഇടംകിട്ടാതെ വര്‍ത്തമാന കാലത്തും പത്രതാളു കളില്‍ തലക്കെട്ടാകുന്നത് ആരേയും കാര്യമായി സ്വാധീനി ക്കുന്നില്ല. കുഴിയാനകള്‍ കണക്കെ പുറകോട്ടു പിച്ചവച്ചു നടക്കുന്നവര്‍ക്ക് അത് കാണുവാനെ കഴിയില്ല. പൊതു കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നും വെളളം കോരി കുടിക്കുന്ന തിനുളള അവകാശ പോരാട്ടമായി (കുടിവെളള സമരം) വളര്‍ന്നുവന്ന ശൂദ്രാതി ശൂദ്രരുടെ വിമോചന പോരാട്ട ങ്ങള്‍ ഇന്ന് എവിടെയെത്തി നില്‍ക്കുന്നുവെന്ന് ഒരു പുനര്‍വാ യനയും പുനര്‍ചിന്തനവും ഘര്‍ വാപസിയുടെ പശ്ചാത്ത ലത്തില്‍ കാലം ദളിതരോട് ആവശ്യപ്പെ ടുന്നുണ്ട്.

ഓരൊ മതവും ഉയര്‍ന്നു വന്നിട്ടുളളതും പ്രചാരം നേടിയതും ഓരോരൊ കാലഘട്ട ങ്ങളിലാണ്. യാതൊന്നിന്റേയും തുടര്‍ച്ചയായല്ല യാതൊരു മതവും ആവിര്‍ഭവി ച്ചിട്ടുളളത്. ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തി ലേക്കുളള പരിവര്‍ത്തനം വിശ്വാസപരവും ചരിത്ര പരവുമായ ഒരു അനിവാര്യ തയായി ആവര്‍ത്തി ക്കപ്പെടും. അതിനാല്‍ മതസൗഹാര്‍ദ്ദം എന്നത് ഒരു അയഥാര്‍ത്ഥ്യ മാണ്. എന്നാല്‍ മതാതീതമായ മനുഷ്യ സൗഹാര്‍ദ്ദ ത്തിന് സാദ്ധ്യതകള്‍ ഏറെയുണ്ട്. ഭരണകൂടവും ഭരണാധി കാരികളും മതേതര മാണെന്ന് പ്രഖ്യാപിച്ചാല്‍ മാത്രം പോര. അതി നൊപ്പം ഒരു മതേതര സംസ്‌ക്കാരവും സൃഷ്ടിക്കപ്പെടണം. മതപരമായി ഉടലെടുക്കുന്ന സംഘര്‍ഷ ങ്ങള്‍ക്കും കിടമത്സര ങ്ങള്‍ക്കും അയവ് വരുന്നതിന് അത് സഹായകമാകും.

ഒരു സംസ്‌ക്കാരത്തില്‍ നിന്നും മറ്റൊരു സംസ്‌ക്കാര ത്തിലേക്കുളള പരിവര്‍ത്തന മാണ് മത പരിവര്‍ത്തന പ്രക്രിയയിലൂടെ പ്രകടമാകുന്നത്. എന്തു കൊണ്ടെന്നാല്‍ മതം അഭിസംബോധ നചെയ്യുന്നത് ലിംഗഭേദ മില്ലാതെ മനുഷ്യരെയാണ്. നന്മതിന്മകളെ വേര്‍തിരിക്കുകയും തിന്മയെ തളളി നന്മയെ പുല്‍കു ഘര്‍വാപസി യിലൂടെ സംഘപരിവാര്‍ ശക്തികള്‍ മുന്നോട്ട് വയ്ക്കുന്ന തെന്തെന്ന് പരിശോധി ക്കേണ്ടതുണ്ട്. ഇസ്ലാമിനെ ഭാരത വല്ക്കരിക്കുകയും ക്രൈസ്തവ ദേവാലയ ങ്ങളെ സ്വദേശി വത്ക്കരിക്കുകയും വേണമെന്ന സന്ദേശം സംഘപരിവാര്‍ ദര്‍ബാറുകളില്‍ മുഴങ്ങുന്നുണ്ട്. എന്നാല്‍ അതിനുളള പദ്ധതി എന്തെന്ന് അവര്‍ പരസ്യ മായി പ്രഖ്യാപി ക്കുന്നില്ല. അവരുടേത് ഏറെ യും നിഗൂഢ പദ്ധതി കളാണ്. ആ സന്ദേശത്തിന്റെ ഉളളട ക്കത്തെക്കുറിച്ച് ഉത്ക്കണ്ഠ പ്പെടേ ണ്ടവര്‍ ആരും ഒന്നും തന്നെ ഉരിയാടുന്നില്ല. ന്യൂനപക്ഷം ഭൂരിപക്ഷ ത്തിന് കീഴ്‌വഴ ങ്ങണമെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ ഒരു അനാവശ്യ മെന്നും തത്വ ശാസ്ത്ര സമീപനമായി ഉന്നയിക്കുന്ന ന്യൂനപക്ഷ പ്രതിനി ധികള്‍ അധികാര ത്തിന്റെ ഉച്ഛിഷ്ഠങ്ങള്‍ ക്കായി സംഘപരിവാര്‍ ശക്തികള്‍ക്ക് പാദസേവ ചെയ്യുക യാണ് വര്‍ഗ്ഗ താല്പര്യമാണ് അവരെ ഐക്യ പ്പെടുത്തുന്നത്. അള്‍ത്താര ശുശ്രൂഷയില്‍ വൈനിനു പകരം തേന്‍ നുകരണമെന്നും കുത്തിയിരുന്ന് കുര്‍ബ്ബാന ചൊല്ലണ മെന്നും നെയ്‌ ച്ചോറിന് പകരം തേന്‍ചോറു ണ്ണണമെന്നും മറ്റുമുളള നിര്‍ദ്ദേശ ങ്ങളിലൂടെ അവര്‍ അത് സാധ്യ മാക്കുവാന്‍ പരിശ്രമി ക്കുകയാണ്. കാവി വര്‍ണ്ണം ചാര്‍ത്തിയ തട്ടവും തലപ്പാവും മേല്‍ക്കു പ്പായവും ധരിക്കണമെന്നും കുരിശും കൊന്തയും സ്വദേശി വല്ക്കരിച്ച് കുന്തവും ശൂലവും മാലയും ബൊക്കെ യുമാക്കണമെന്നും അവര്‍ ആവശ്യപ്പെടു വാനും ഇടയുണ്ട്. മാട്ടിറച്ചി ഭക്ഷിക്കു വാന്‍ പാടില്ലെന്ന നിഷ്‌ക്കര്‍ഷ അതിന്റെ തന്നെ തുടര്‍ച്ചയാണ്. ഉടുമുണ്ട് ഉരിയണ മെന്നും കൗപീനം മാത്രം മതിയെന്നും മാറു മറയ്ക്കുവാന്‍ പാടില്ലെന്നു മുളള ചിന്തയിലേക്ക് അതില്‍ നിന്നും അധിക ദൂരമില്ല. ദളിതരെ തിലകം ചാര്‍ത്തി ഹിന്ദു ക്കളാക്കുക എന്നതിനുമപ്പുറം അവര്‍ക്ക് പരിപാടികളില്ല. എന്നാല്‍ ഹിന്ദു സമൂഹ ത്തില്‍ 38% വരുന്ന ദളിതരുടെ സാമൂഹ്യ പദവി എന്തെന്നവര്‍ തുറന്ന് പ്രഖ്യാപിക്കു ന്നില്ല. സമൂഹത്തിന്റെ സകല തലങ്ങളി ലും മേല്‍കൈ നേടിയിട്ടുളള സവര്‍ണ്ണ ഹിന്ദു പൊതു ബോധ ത്തിന്റെ ഭാഗമായി ഹിന്ദുത്വ ശക്തി കള്‍ക്ക് കീഴ്‌വഴങ്ങുന്ന ഒരു നിലപാടിലേക്ക് പൊതുസമൂഹം തന്നെ മാറുന്നുണ്ട്.

ദളിതര്‍ക്കെതിരെ ദളിതേതിരക്കാര്‍ ഉപാധികളില്ലാതെ ഒന്നിക്കു മെന്നതില്‍ സംശയമൊന്നുമില്ല. അങ്ങനെ ഒന്നാകുന്ന വരില്‍ പിന്നോക്ക-മുന്നോക്ക ജാതി വ്യത്യാസ മൊന്നുമില്ല. ദളിതേതിര വിഭാഗങ്ങളില്‍ നിന്നും യാതൊരു വനേയും പൊട്ടി

പൊളിഞ്ഞ പഴയ തറവാടു കളിലേക്ക് മടക്കികൊണ്ടുവരു ന്നില്ല. അവര്‍ ആരും അങ്ങനെ തിരിച്ചുവരുന്നുമില്ല. വേല എന്തിന് വേലായുധനോട്? എന്നുളളതു കൊണ്ടാകാം ദളിതരെ മാത്രം ഇരകളാക്കുന്നത്. അതിനാല്‍ ഘര്‍വാപസി ഒരു ദളിത് ഇഷ്യു ആണെന്നു കാണാം. ദളിതരെ ഉദ്ധരിച്ചു കളയാമെന്ന മഹാമനസ്‌ക്കത യൊന്നും അതിന് പിന്നിലില്ല. വോട്ട് ബാങ്ക് ശാക്തീകരണവും കരുതലുമാണ് അതിന് പിന്നിലെന്ന് കാണുവാന്‍ വലിയ ബൗദ്ധിക വളര്‍ച്ചയൊന്നും കൈവരിക്കേ ണ്ടതില്ല. ദളിതരില്‍ വളര്‍ന്നു വരുന്ന അംബേദ് ക്കര്‍ ചിന്താധാരയുടെ സ്വാധീനത്തേയും ജാതിവിരുദ്ധ മതാതീത ദളിത് ഐക്യത്തേയും മതേതര ദളിത് സാമൂദാ യിക വത്ക്കരണ ത്തേയും പോരാട്ടങ്ങളേയും പുറകോട്ട ടിക്കുകയും തകര്‍ക്കു കയുമാണ് അതിന്റെ പിന്നിലെ ഗൂഢാലോചനയെന്ന് തിരിച്ചറിയേ ണ്ടതുണ്ട്. മതാതീത ദളിത് ഐക്യത്തിലൂടെ മതപരി വര്‍ത്തന സ്വാധീന സാദ്ധ്യത കളെ അവര്‍ തിരിച്ചറി യുന്നുമുണ്ട്. 'തിരിച്ചു വരൂ' എന്ന ആഹ്വാനം പൂര്‍വ്വ മതത്തേക്കാള്‍ മികച്ചതല്ല അവര്‍ ചെന്ന് ചേര്‍ന്ന മതം എന്ന വിളംബര മാണ് അതില്‍ മത സ്പര്‍ദ്ധ യുടെ വിത്തുകളുണ്ട്. അതിലൂടെ തങ്ങളുടെ പക്ഷത്ത് നിലയുറപ്പി ച്ചിരിക്കുന്ന ഹൈന്ദവ സമൂഹങ്ങളെ മതാധിഷ്ഠി തമായി ഏകീകരി ക്കുവാനും അവരില്‍ അന്യമത വൈരം വളര്‍ത്തു വാനും കളമൊരു ക്കുകയാണ് ഏകമതരാഷ്ട്ര നിര്‍മ്മിതി തന്നെയാണ് അവരുടെ ഹിഡന്‍ അജണ്ട. അതിന് അധികാര ത്തിന്റെ ചെങ്കോല്‍ പിടിക്കണം. അധികാരത്തി ലെത്തുവാന്‍ സമ്മതി ദാനം തങ്ങള്‍ക്കനു കൂലമാകണം. അതിനുളള പരിപാടികളാണിതെല്ലാം.
തുടരും.... 


അഡ്വ: പി. എം. ബേബി
9747994282