"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 16, തിങ്കളാഴ്‌ച

കറുത്ത അമേരിക്ക: ഹാര്‍ലം എന്ന മെക്ക - ദലിത് ബന്ധു എന്‍ കെ ജോസ്

ഹാര്‍ലം അമേരിക്കയിലെ കറുമ്പരുടെ മെക്കയാണ്. ആ കറുത്ത പട്ടണത്തിന്റെ പേരില്‍ അവര്‍ അഭിമാനം കൊണ്ടു. 1930കളില്‍ ജോണ്‍സണ്‍ അതിനെ കറുത്ത മാന്‍ഹാട്ടന്‍ (Black Manhatan) എന്നു വിശേഷിപ്പിച്ചു. മുമ്പു സൂചിപ്പിച്ച അലന്‍ ലോക്കെ കറുമ്പരുടെ സാംസ്‌ക്കാരിക തലസ്ഥാനം എന്നാണ് വിശേഷിപ്പിച്ചത്. 1900- 920 കാലഘട്ടത്തില്‍ ഹാര്‍ലത്തിലെ ജനസംഖ്യ ഇരട്ടിച്ചു. അമരിക്കയിലെ കറുത്തവര്‍ക്ക് അവിടെ വന്ന് താമസിക്കാനുള്ള അദമ്യമായ ആഗ്രഹത്തിന് വിലങ്ങു തടിയായത് അവരുടെ സാമ്പത്തിക പരാധീനതഒന്നു മാത്രമാണ്. ദക്ഷിണസംസ്ഥാനങ്ങളില്‍ നിന്നും The Great Migration ലൂടെ വന്നവര്‍ അധികവും അധിവസിച്ചത് ഹാര്‍ലെത്തിലാ യിരുന്നു.

അതുകൊണ്ട് ഹാര്‍ലം വെറും സാംസ്‌ക്കാരിക കേന്ദ്രം മാത്രമായിരുന്നു എന്നു കരുതേണ്ട. കറമ്പരുടെ സമരസംഘടനകളുടെ കേന്ദ്രം അതായി മാറി. അവരുടെ നവോത്ഥാനം ഒരു സാംസ്‌ക്കാരിക മുന്നേറ്റമായിരുന്നു വെങ്കിലും അതിനെ വെള്ളക്കാര്‍ക്ക് എതിരായ സമരത്തില്‍ നിന്നും മാറ്റി നിര്‍ത്തുക സാധ്യമല്ല. കലാസാംസ്‌ക്കാരിക രംഗത്തെ യുവാക്കളുടെ മുന്നേറ്റം വെള്ളക്കാര്‍ക്കെതിരെയുള്ള അവരുടെ അമര്‍ഷത്തിന്റെ കൂടി ഫലമാണ്. തങ്ങളുടെ ആശയങ്ങളും അഭിലാഷ ങ്ങളും സ്വപ്നങ്ങളും വെളിപ്പെടുത്താന്‍ അന്നു വരെ ലഭിക്കാതിരുന്ന ഒരു അവസരമാണ് അന്ന് ഹാര്‍ലം നവോത്ഥാനത്തിലൂടെ ലഭിച്ചത്.

വളരെയേറെ മാസികകളും വാരികകളും ആ കാലഘട്ടത്തില്‍ അവരുടേതായി പുറത്തു വന്നു. The Crisis, Oppurtunity, The messenger തുടങ്ങിയവ അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ്. 1920കളില്‍ പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായി മാറിയ ഡബ്‌ളിയൂ.ഇ.ബി.ഡ്യൂബിയാസ് 1910 ല്‍ തന്നെ ഠവല രൃശശെ െതുടങ്ങി. ചാള്‍സ.്എസ്.ജോണ്‍സണ്‍ ഹര്‍ബന്‍ ലീഗിന് വേണ്ടി തുടങ്ങിയതാണ് ഓപ്പര്‍ച്യൂനിറ്റി. അഫ്രോ അമേരിക്കന്‍ സംസ്‌ക്കാരത്തിന്റെ ഈ ഉയിര്‍ത്തെഴുന്നേല്പ് ഹെമിങ്ങ്‌വേ, ഫിറ്റ്‌ജെറാള്‍ഡ്, തുടങ്ങിയവരെ പോലും സ്വാധീനിച്ചു എന്നു പറയുമ്പോള്‍ അതിന്റെ വശ്യത എത്ര ശക്തമായിരുന്നു. ഒരു പുതിയ ജീവിതരീതി തന്നെ അമേരിക്കയില്‍ അത് ഉദ്ഘാടനം ചെയ്തു. നിശയുടെ നിശ്ശബ്ദതയില്‍ ദൂരെ ഏകാന്തമായ കുന്നുകളുടെ മുകളില്‍ ആരംഭിച്ച കോട്ടണ്‍ ക്ലബ് എന്നറിയപ്പെടുന്ന അവരുടെ സാഹിത്യ സാംസ്‌ക്കാരികവേദി പിന്നീട് നവോത്ഥാനത്തിലെ എല്ലാ ഘടകങ്ങളു ടെയും ഈറ്റില്ലമായി മാറി. ആധുനിക അമേരിക്കന്‍ സംസ്‌ക്കാരത്തിന്റെ ഇഴകളെ അഴിച്ചു പരിശോധിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെയും ജനങ്ങളുടെ കുടിയേറ്റത്തിലൂടെ കൈവന്ന അവരവരുടെ സംസ്‌ക്കാരത്തിന്റെ വീചികളെക്കാള്‍ ഏറെ സാന്നിധ്യം ആഫ്രിക്കയില്‍ നിന്നും വന്ന സംസ്‌ക്കാരത്തിനുണ്ട് എന്നു വ്യക്തമായി കാണാന്‍ സാധിക്കും.

1839 ല്‍ പുറത്ത് വന്ന The History of Jimcrow എന്ന. ഗ്രന്ഥത്തിലെ പ്രധാന കഥാപാത്രമാണ് ജിം ക്രോ. അമേരിക്കയിലെ നീഗ്രോകളുടെ പ്രതീകമായി ജിം ക്രോ മാറി. അവരുടെ ഇതിഹാസപുരു ഷന്‍. ജിം ക്രോ ബൈബിള്‍ പോലും അവിടെ ഉണ്ടായി. അവര്‍ക്കായി വേര്‍തിരിക്കേണ്ടതെല്ലാം ജിം ക്രോ ചേര്‍ത്തു മാറ്റി.

അതിനെല്ലാം വളരെ മുമ്പേ സര്‍ഗ്ഗശക്തിയുടെ പ്രകാശനം അവരില്‍ ഉത്ഭവിച്ചു. 1760 ല്‍ തന്നെ അവരുടെ ഇടയില്‍ കവികളുണ്ടായി. ജൂപ്പിറ്റര്‍ ഹാമണ്‍ ആ വര്‍ഷം ഡിസംബര്‍ 25ന് ആഫ്രോ അമേരിക്കക്കാ രുടെ ആദ്യത്തെ കവിതാഗ്രന്ഥം An evening Thought Salvation by Christ പ്രസിദ്ധീകരിച്ചു. 12 വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു നിഗ്രോ വനിത ഫിലിസ് വീറ്റി തന്റെ കവിതാഗ്രന്ഥം Poems on Various subjects: Relogion and morals പുറത്തിറക്കി. അത് അമേരിക്കയിലെ മൊത്തം സ്ത്രീകളുടെ രണ്ടാമത്തെ ഗ്രന്ഥമാണ്. സ്വന്തമായി ചിന്തിക്കാനും കവിത രചിക്കാനും മറ്റും കഴിവും ബുദ്ധിയും ചിന്തശേഷിയും കവിഹൃദയവും മറ്റുമുള്ള വരാണ് കറുമ്പര്‍. പ്രത്യേകിച്ചും അവരുടെ സ്ത്രീകള്‍ എന്ന് അവര്‍ കാണിച്ചു. ആദ്യം അത് അംഗീകരിക്കുവാന്‍ വെള്ളക്കാര്‍ വിസമ്മതിച്ചു. ഏതോ വെള്ളക്കാരന്‍ എഴുതി കറുത്ത സ്ത്രീയുടെ പേരുവെച്ച് പ്രസിദ്ധീകരിച്ചതാണ് എന്നവര്‍ വാദിച്ചു. പിന്നെ അവര്‍ക്ക് അംഗീകരി ക്കേണ്ടി വന്നു.

1761 ല്‍ ബോസ്റ്റണിലെ അടിമച്ചന്തയില്‍ നിന്നും ഒരു വെള്ളക്കാരി വീട്ടില്‍ സഹായിക്കാന്‍ വേണ്ടി വാങ്ങിയ ഒരു അടിമക്കുട്ടിയായിരുന്നു ഫിലിസ് വിറ്റ്‌ലി. ഏഴെട്ടു വയസ്സില്‍ അടിമയാക്കപ്പെട്ട അവള്‍ യജമാന ത്തിയുടെ കരള്‍ കവര്‍ന്നെടുക്കാന്‍ മാത്രം കഴിവുള്ളവളായിരുന്നു. സ്വതന്ത്രയായി ആ വീട്ടിലെ ഒരംഗത്തെ പോലെ വളരുവാന്‍ വേണ്ട എല്ലാ സൗകര്യവും യജമാനസ്ത്രീ അവള്‍ക്ക് ചെയ്തുകൊടുത്തു. 14-ാമത്തെ വയസ്സില്‍ 39 കവിതകള്‍ ഉള്‍ക്കൊള്ളുന്ന 120 പേജുള്ള ഒരു കവിതാ ഗ്രന്ഥം അവള്‍ രചിച്ചു. അത് ലണ്ടനില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷെ കേവലം 26-ാമത്തെ വയസ്സില്‍ 1780 ല്‍ അനാരോഗ്യം മൂലം അവര്‍ മൃതിയടഞ്ഞു.

കേരളത്തില്‍ ദലിതരില്‍ കഴിവുള്ളവര്‍ ഉണ്ടായാല്‍ അത് ബ്രാഹ്മണ ബീജമാണ് എന്ന കഥയ്ക്കും ഇന്നും നിലനില്‍പ്പുണ്ട് എന്നതിനു ദാഹരണമാണ് പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യം. ബ്രാഹ്മണബീജമായതിനാല്‍ പറയിയുടെ മക്കള്‍ പ്രഗത്ഭരായി. ഇന്നിപ്പോള്‍ ആ ഐതിഹ്യം നാറാണത്തു ഭ്രാന്തന്റെപേരില്‍ കൂടുതല്‍ പ്രചാരത്തി ലുമായി. ഡോ. അംബേദ്ക്കറെ നേരിട്ടു കാണുന്നതുവരെ അദ്ദേഹം ബ്രാഹ്മണനാണ് എന്നു ഗാന്ധി വിശ്വസിച്ചു. കാരണം ഒരു ബ്രാഹ്മണനു മാത്രമേ ഡോ. അംബേദ്ക്കറെ പോലെ പ്രഗത്ഭനാകാന്‍ കഴിയുകയുള്ളു എന്നായിരുന്നു ഗാന്ധിയുടെ വിശ്വാസം.

അമേരിക്കന്‍ നീഗ്രോകളില്‍ സാംസ്‌ക്കാരിക മുന്നേറ്റത്തിന്റെ മുന്‍പന്തി യില്‍ സ്ത്രീകളായിരുന്നു. കറുത്തവരുടെ ആദ്യ നോവല്‍ രചിച്ചതും ഒരു സ്ത്രീയാണ്.

1827 ലാണ് അമേരിക്കന്‍ കറുമ്പരുടെ ആദ്യത്തെ പത്രം പുറത്തു വന്നത്. Freedom's Journal. പത്തുവര്‍ഷം കഴിഞ്ഞ അവരുടെരണ്ടാമത്തെ പത്രവും പുറത്തിറങ്ങി. Weekly Advocate. പിന്നീട് അതിന്റെ പേരു Coloured American എന്നാക്കി മാറ്റി. പിന്നെ പത്തു വര്‍ഷം കഴിഞ്ഞു 1847 ല്‍ ആഫ്രോ അമേരിക്കക്കാരുടെ ആദ്യത്തെ ദിനപത്രം പുറത്തു വന്നു North star.

1776 മുതല്‍ 1812 വരെ നടന്ന അമേരിക്കന്‍ വിപ്‌ളവത്തില്‍ കറുമ്പര്‍ വഹിച്ച പങ്കിനെ പറ്റിയുള്ള ചരിത്രഗ്രന്ഥം 1853 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. രണ്ടു വര്‍ഷം കഴിഞ്ഞ് അതിന്റെ പരിഷ്‌ക്കരിച്ച പതിപ്പു പുറത്തിറങ്ങി. അതിനു മുമ്പ് തന്നെ Uncle Tom's Cabin എന്ന വിശ്വപ്രസിദ്ധ നോവല്‍ ഹാരിയറ്റ് ബീച്ചര്‍ സ്‌ലോട്ട് 1852 ല്‍ രചിച്ചു. അമേരിക്കയില്‍ മാത്രമല്ല. ലോകമൊട്ടാകെ തന്നെ അത് ഒരു വലിയ വിപ്‌ളവം സൃഷ്ടിച്ചു. അനേകം യൂറോപ്യന്‍ ഭാഷകളിലേയ്ക്ക് അത് തര്‍ജ്ജമ ചെയ്യപ്പെട്ടു. അമേരിക്കന്‍ ബ്ലാക്കിനെപറ്റിയുള്ള യഥാര്‍ത്ഥ ചിത്രം പുറം ലോകം അറിയുന്നതിന് അത് ഏറെ സഹായിച്ചു. നൂറു വര്‍ഷം കഴിഞ്ഞു ദ എസ്‌കേപ്പ് എന്ന നാടകം പ്രസിദ്ധീകരിക്കപ്പെട്ടു.

പിന്നെ മുമ്പു സൂചിപ്പിച്ച പോലെ കറമ്പരിലെനേതാക്കളുടെ മാത്രമല്ല അവരിലെ സാധാരണക്കാരുടെ പോലും ആത്മകഥാ കുറിപ്പുകള്‍ ഒന്നിനു പുറകെ ഒന്നായി എഴുതപ്പെട്ടു. അവയെല്ലാം ക്രമേണ വെളിച്ചം കാണുകയും ചെയ്തു. അവയെല്ലാം ഇന്നു കറുമ്പ രുടെ സമരത്തിന്റെ മാത്രമല്ല അമേരിക്കന്‍ സാമൂഹ്യ ജ്വിവിതത്തിന്റെ തന്നെ വിലയേറിയ ചരിത്ര ഗ്രന്ഥങ്ങളാണ്. യഥാര്‍ത്ഥപൂര്‍വ്വകാലചരിത്രം കണ്ടെത്താനുള്ള വഴിയാണ്. അവ വായിച്ചു പഠിച്ച് കണ്ണുനീര്‍ തൂകി കൊണ്ടാണ് ഇന്ന് അമേരിക്കയിലെ കറുത്ത വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങള്‍ വിടുന്നത്. അവ അവരുടെ സണ്‍ഡേ ക്ലാസ്സിലെ പഠനഗ്രന്ഥങ്ങളാണ്.

1960 മുതല്‍ 80 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്കയില്‍ നടന്ന പൗരാവകാശ പ്രസ്ഥാനം ആ അവബോധത്തിന്റെ ഫലമായി രുന്നു. വലിയൊരു സാമൂഹ്യപരിവര്‍ത്തനമാണ് അന്ന് അവിടെ നടന്നത്. അന്നു ദൂരെ അമേരിക്കയെ നിയന്ത്രിച്ചുകൊണ്ടിരുന്നത് പഴയ യൂറോപ്യന്‍ കുടിയേറ്റക്കാരുടെ സന്തതിപരമ്പരകളില്‍പെട്ട യാഥാസ്ഥി തികരായിരുന്നു. അവരുടെ തന്നെ സ്ത്രീകള്‍ക്ക് പോലും യഥാര്‍ത്ഥ പൗരാവകാശങ്ങള്‍ നല്‍കപ്പെട്ടിരുന്നില്ല. ആ പശ്ചാത്തലത്തിലാണ് 1960കളില്‍ അന്നുവരെ രണ്ടാംതരം പൗരന്‍മാരായി തള്ളി മാറ്റിയിരുന്ന ആഫ്രോ അമേരിക്കര്‍, അമേരിക്കന്‍ ആദിവാസികള്‍, സ്ത്രീകള്‍, പുതിയ യൂറോപ്യന്‍ കുടിയേറ്റക്കാര്‍, മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും കുടിയേറിയിരുന്ന പോര്‍ട്ടുഗല്‍ സ്‌പെയിന്‍ ജനതയുടെപിന്തുടര്‍ച്ചക്കാരില്‍ നിന്നും ഐക്യനാടുകളിലേയ്ക്ക് വന്നു താമസമുറപ്പിച്ചവര്‍ തുടങ്ങിയ വരില്‍ ഒരു പുതിയ ഉണര്‍വ്വ,് തങ്ങളുടെ അസ്ഥിത്വം അവിടെ ഉറപ്പിക്കണമെന്നുള്ള അഭിലാഷം, പൊട്ടിപ്പുറപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജനിച്ചുവളര്‍ന്ന യുവാക്കളുടെ ഗ്രൂപ്പുകളാണ് ആ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയും മുമ്പില്‍ നില്‍ക്കുകയും ചെയ്തത്. അവര്‍ ആഗ്രഹിച്ചത് ഒരു പുതിയ സംസ്‌ക്കാര ത്തോട് കൂടിയ ഒരു പുതിയ അമേരിക്കയണ്.

കലയുടെയും സാഹിത്യത്തിന്റെയും രംഗത്ത് മാത്രമല്ല രാജ്യസേവന ത്തിന്റെ രംഗത്തും അവര്‍ മുന്‍ പന്തിയില്‍ വന്നു. ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത കറുമ്പര്‍ മാത്രമുള്‍ക്കൊള്ളുന്ന 369-ാം നമ്പര്‍ ഇന്‍ഫന്ററിയുടെ തിരിച്ചുവരവ് അമേരിക്കയില്‍ ഒരു വലിയ സംഭവമായി. ഐക്യനാടുകള്‍ തങ്ങളുടെയും കൂടി ആവാസഭൂമിയാണ് എന്ന ധാരണ അവരിലുണ്ടായി.

അവര്‍ക്ക് പട്ടാളത്തില്‍ വച്ചു ലഭിച്ചതാണ് അത്. ആത്മാര്‍ത്ഥമായി സൈനിക സേവനം നടത്തണമെങ്കില്‍ മാതൃരാജ്യ സ്‌നേഹം, ഭക്തി ആവശ്യമാണ്. വെള്ളക്കാര്‍ അത് അവരില്‍ കുത്തിവച്ചു. അമേരിക്കന്‍ ഐക്യനാടുകള്‍ തങ്ങളുടെ കൂടി മാതൃരാജ്യമാണ് എന്ന് അമേരിക്കന്‍ കറുമ്പര്‍ വിശ്വസിച്ചു അഥവാ വിശ്വസിപ്പിച്ചു. നൂറ്റാണ്ടുകളായി തലമു റതലമുറകളായി തങ്ങളുടെ പിതാക്കന്‍മാര്‍ ഈ മണ്ണിലാണ് തങ്ങളുടെ വിയര്‍പ്പൊഴുക്കിയത്. അവര്‍ മണ്ണടിഞ്ഞത്. അവിടത്തെ ഓരോ മണല്‍ത്തരിക്കും ഓരോ കറുമ്പന്റെ കഥ പറയാനുണ്ട്. ആ ചിന്തയോടെ യുദ്ധരംഗത്തേയ്ക്ക് ആ മണ്ണിന്റെ സംരക്ഷണത്തിനുവേണ്ടി പോയവര്‍ യുദ്ധശേഷം മടങ്ങി വന്നപ്പോള്‍ മറ്റൊരു കൂട്ടം മനുഷ്യരായിട്ടാണ് എത്തിയത്. ഇന്നവര്‍ മനുഷ്യരല്ലാത്ത ആത്മാവില്ലാത്ത വെറും കഴുതകള്‍ മാത്രമായ ജീവികളല്ല, രക്തവും മാംസവും ആത്മാവും ശരീരവുമുള്ള അന്തസ്സും അഭിമാനവുമുള്ള മനുഷ്യരാണ്. അവരുടെ ആ ഉറച്ച വിശ്വാസം വെള്ളക്കാര്‍ക്ക് അംഗീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ലാതെ വന്നു. 1920 മുതല്‍ 30 വരെയുള്ള കാലഘട്ടത്തില്‍ ആഫ്രോ അമേരിക്കന്‍ കറുമ്പര്‍ ഒരു സംസ്‌ക്കാരത്തില്‍ നിന്നും മറ്റൊരു സംസ്‌ക്കാരത്തിലേയ്ക്ക് പറിച്ചു നടപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. അത് മറ്റൊരു വിധത്തിലും സംഭവിച്ചു. ആ കാലഘട്ടത്തില്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് അവരുടെ ഒരു ഒഴുക്കുതന്നെ ഉണ്ടായി. കാര്‍ഷിക പ്രധാനമായ തെക്കന്‍ സംസ്ഥാനങ്ങള്‍ യുദ്ധാനന്തര കാലത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും മൂലം അവര്‍ക്ക് വാസയോഗ്യമല്ലാതായി. സങ്കുചിതമനസ്‌കരായവെള്ളക്കാരാണ് തെക്കന്‍ സംസ്ഥാനങ്ങളില്‍ പ്രധാനമായും ഉണ്ടായിരു ന്നത്. വടക്കന്‍ സംസ്ഥാനങ്ങള്‍ വ്യവസായിക പ്രധാനങ്ങളായിരുന്നു. യുദ്ധാനന്തര കാലഘട്ടത്തില്‍ അവിടെ തൊഴില്‍ സാധ്യതകളേറി. താരതമ്യേന ഭേദപ്പെട്ട ജനാധിപത്യബോധം അവിടത്തെ വെള്ളക്കാ രുടെ സവിശേഷതയായിരുന്നു. അങ്ങനെയാണ് 20കളില്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പറിച്ചുനടീല്‍ വടക്കന്‍ സംസ്ഥാനങ്ങളി ലേക്കും ഉണ്ടായത്.