"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 3, ചൊവ്വാഴ്ച

ഡോ.അംബേദ്ക്കറുടെ ഭരണഘടനാ ദര്‍ശനം - ഡോ. സുരേഷ് മാനേ

ഡോ. അംബേദ്ക്കറുടെ ഭരണഘടനാ നയത്തെ കുറിച്ച് വേണ്ടത്ര മനസ്സിലാക്കുവാന്‍, അദ്ദേഹം 1945 മാര്‍ച്ച് 24 ന്, സ്റ്റാഫോര്‍ഡ് ക്രിപ്‌സ്, എ.വി.അലക്‌സാണ്ടര്‍, പാന്തിക് ലാറന്‍സ് എന്നീ മൂന്നംഗങ്ങളുള്‍പ്പെട്ട കാബിനറ്റ് മിഷനു മുമ്പാകെ സമര്‍പ്പിച്ച നിവേദനത്തില്‍ നിന്നും കഴിയും. തന്റെ നിവേദനത്തില്‍ അദ്ദേഹം പട്ടികജാതി- പട്ടികവര്‍ഗ്ഗക്കാര്‍ക്കായി പ്രത്യേകം സമ്മതി ദാനാവകാശം, പ്രത്യേക അധിവാസ പ്രദേശ ങ്ങള്‍ക്കായി സെറ്റില്‍മെന്റ് കമ്മീഷന്‍, കേന്ദ്ര സംസ്ഥാന നിയമസഭകളില്‍ വേണ്ടത്ര പ്രാതി നിധ്യം, സര്‍ക്കാര്‍ ജോലയില്‍ സംവരണം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രാതി നിധ്യം, വിദ്യാഭ്യാസ വ്യാപനത്തിനായി വേണ്ടത്ര ഫണ്ട് അനുവദിക്കല്‍ എന്നിവ ആവശ്യപ്പെട്ടു. തുല്യ പ്രാധാന്യ ത്തോടു കൂടി തന്നെ ഈ ആവശ്യങ്ങളെ ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തു വാന്‍ അദ്ദേഹം ശക്തിയായി വാദിച്ചു.

'സംസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളും' എന്ന ശീര്‍ഷകത്തില്‍, ആള്‍ ഇന്ത്യാ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന് വേണ്ടി അദ്ദേഹം ഭരണഘടനാസമിതിക്ക് മുമ്പാകെ സമര്‍പ്പിച്ച മെമ്മോറാണ്ടം തരംതാഴ്ത്തപ്പെട്ടവര്‍ക്ക് സാമൂഹ്യ സാമ്പത്തിക സമത്വം നേടിയെടുക്കാ നുള്ള ഡോ.അംബേദ്ക്കറുടെ പദ്ധതി യുടെ ചരിത്രപരമായ തെളിവാണ്. മറ്റ് കാര്യങ്ങള്‍ക്ക് പുറമെ ആ നിവേദനത്തില്‍ ഉള്‍പ്പെട്ടിരുന്നത്. 1. സാമുദായിക അതിക്രമങ്ങളില്‍ നിന്നും പട്ടികജാതിക്കാര്‍ക്ക് സംരക്ഷണം.

2. സാമൂഹ്യവും ഔദ്യോഗികവുമായ സ്വേച്ഛാധിപത്യത്തില്‍ നിന്നും സംരക്ഷണം.
3. അടിസ്ഥാന വ്യവസായങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള സ്റ്റേറ്റ് സോഷ്യലിസവും പാര്‍ലമെന്ററി ജനാധിപത്യവും.
4. 'ഭൂപ്രഭുക്കളില്ല, കുടിയാന്‍മാരില്ല, ഭൂരഹിത കര്‍ഷകരില്ല' എന്ന തത്വത്തെ ആധാരമാക്കിക്കൊണ്ട് കാര്‍ഷിക വൃത്തിയെ സംസ്ഥാന വ്യവസായമായി പ്രഖ്യാപിക്കല്‍.
5. അയിത്തത്തിന് ഒരു ശാശ്വത പരിഹാരമെന്ന നിലയില്‍ പ്രത്യേക അധിവാസ പ്രദേശങ്ങളുടെ രൂപീകരണം. അതിനായി പുതിയ ഭരണഘടനയിന്‍ കീഴില്‍ ഒരു സെറ്റില്‍മെന്റ് കമ്മീഷന്‍ രൂപീകരിക്കുകയും സംസ്ഥാന ഉടമസ്ഥതയില്‍ തരിശ്ശായി കിടക്കുന്ന ഭൂമി പട്ടികജാതിക്കാര്‍ക്കായി രൂപീകരിച്ച ഒരു ട്രസ്റ്റിന്റെ കീഴില്‍ കൊണ്ടുവരികയും അധിവാസത്തെ ഊര്‍ജ്ജിതമാക്കുന്നതിനായി അഞ്ചുകോടിയുടെ ഒരു പ്രത്യേക വാര്‍ഷിക ഫണ്ട് നീക്കിവയ്ക്കുകയും വേണം.
6. ഭരണഘടന നിലവില്‍ വന്ന് അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം 25 വര്‍ഷം കഴിയും വരെ പട്ടികജാതിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ സംരക്ഷണോപാധികളില്‍ എന്തെങ്കിലും ഭേദഗതിയോ റദ്ദാക്കലോ പാടില്ല.
7. പ്രത്യേക സമ്മതിദാനാവകാശത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി അംഗങ്ങളില്‍ മൂന്നില്‍ രണ്ടിന്റേയും നിയമസഭയില്‍ മൂന്നില്‍ രണ്ടിന്റേയും ഭൂരിപക്ഷമില്ലാതെ, ഒരു ഭേദഗതി പ്രമേയവും മുന്നോട്ട് വച്ചുകൂടാ.

വിശദീകരണ ക്കുറിപ്പുകളില്‍ ഡോ.അംബേദ്ക്കര്‍ വിശദീകരിച്ചത് 'ഇന്ത്യയുടെ ത്വരിതഗതിയിലുള്ള വ്യവസായ വല്‍ക്കരണത്തിന് സ്റ്റേറ്റ് സോഷ്യലിസം അത്യന്താപേക്ഷിതമാണ്. സ്വകാര്യ സംരഭങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ല. അഥവാ അവരത് ചെയ്താല്‍ അത് യൂറോപ്പില്‍ സ്വകാര്യ മുതലാളിത്തം സൃഷ്ടിച്ചതു പോലെയുള്ള സാമ്പത്തിക അസമത്വങ്ങളെ അത് സൃഷ്ടിക്കും. എല്ലാ ഇന്ത്യാക്കാര്‍ക്കും അതൊരു മുന്നറിയിപ്പാണ്. യഥാര്‍ത്ഥത്തില്‍ 1940ലെദേശീയ ആസൂത്രണ സമിതിയും പ്രധാന വ്യവസായങ്ങളില്‍ മേലുള്ള സംസ്ഥാന ഉടമസ്ഥത, തരിശുഭൂമി കളില്‍ കൂട്ടായ കാര്‍ഷിക രീതി, സഹകരണ കൃഷി തുടങ്ങിയ നടപടി കളിലൂടെ സ്റ്റേറ്റ് സോഷ്യലിസം നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ നിന്നും വ്യക്തമാകുന്നത് ഡോ.അംബേദ്ക്ക റുടെ ഭരണഘടനാപരമായ ദര്‍ശനം കേവലം രാഷ്ട്രീയ ജനാധിപത്യത്തിന്റെ ഘടനയില്‍ മാത്രം ഒതുങ്ങി നിന്നിരുന്നില്ലെന്നും മറിച്ച് സമൂഹത്തിലെ സാമ്പത്തിക ഘടനയുടെ ആകൃതിയും സ്വഭാവും വിവരിക്കുന്ന വകുപ്പുകളും അതിലുള്‍പ്പെട്ടി രുന്നുവെന്നുമാണ്. അദ്ദേഹം ഇതിനെല്ലാം നിര്‍ബന്ധബുദ്ധി കാട്ടിയതിന് കാരണം അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നത് 'ഒരു വ്യക്തിക്ക് ഒരു മൂല്യം' എന്ന തത്വത്തിന്‍ മേല്‍ ജനാധിപത്യത്തിന് ജീവിക്കണമെങ്കില്‍, ഇവയെല്ലാം ഒരു സ്ഥലത്തേക്ക് തന്നെ കൊണ്ടു വരേണ്ടതുണ്ട് എന്നാണ്. തന്റെ വിശദീകരണത്തില്‍ പൂനാഉടമ്പടിയെ നിശിതമായി വിമര്‍ശി ക്കുകയും പ്രത്യേക സമ്മതി ദാനാവാകാശ ത്തിനായുള്ള ആവശ്യത്തെ നീതികരിക്കുകയും ചെയ്തിരുന്നു. 

അനീതി നിറഞ്ഞ സാമൂഹ്യ വ്യവസ്ഥയെ പുനര്‍നിര്‍മ്മിച്ചും ബഹുഭിന്ന സ്വഭാവത്തോടു കൂടിയ ഇന്ത്യയെ പുനഃസൃഷ്ടിച്ചും കരുത്തുറ്റ ഒരു ഏകീകൃത രാഷ്ട്രമാക്കണമെന്നുള്ള തന്റെ സ്വന്തം അജണ്ടയ്ക്ക് പുറമെ, ഭരണഘടനാനിയമത്തില്‍ ലോകം ആദരിക്കുന്ന പ്രതിഭയായ ഡോ.അം ബേദ്ക്കര്‍ 1949 നവംബര്‍ 25ന് ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ നടത്തിയ തന്റെ അവസാന പ്രസംഗത്തില്‍ താഴെ കൊടുത്തിരിക്കുന്ന വസ്തുതകളെ ഇന്ത്യന്‍ ജനതയോട് ഉപദേശിച്ചു.29

1. ഇന്ത്യ അതിന്റെ രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹ്യവും സാമ്പത്തിക വുമായ ജനാധിപത്യമായി പരിവര്‍ത്തനപ്പെടുത്തുവാന്‍ കഠിനമായി പരിശ്രമിക്കണം. എന്തെന്നാല്‍ സാമൂഹ്യ ജനാധിപത്യത്തിന്റെ അടിത്തറ യില്ലാതെ രാഷ്ട്രീയജനാധിപത്യത്തിന് ദീര്‍ഘകാലം നിലനില്‍ക്കാന്‍ കഴിയില്ല.
2. രാഷ്ട്രീയ ജീവിതത്തില്‍ സമത്വവും സാമൂഹ്യ സാമ്പത്തിക ജീവിതത്തില്‍ അസമത്വമെന്ന വൈരുദ്ധ്യം നിറഞ്ഞ ജീവിതത്തെ അവസാനിപ്പിക്കുന്നതിനായി ഇന്ത്യാക്കാര്‍ അവരുടെ ജീവിത രീതിയായി സ്വാതന്ത്ര്യം, സമത്വം, സഹോദര്യം എന്നീതത്വങ്ങളെ അംഗീകരിക്കണം.
3. ചരിത്രത്തില്‍ നിന്നും ഒരു പാഠം പഠിച്ചുകൊണ്ട് ഇന്ത്യക്കാര്‍ ഒരിക്കലും രാജ്യതാല്പര്യങ്ങള്‍ക്ക് മുകളില്‍ തങ്ങളുടെ വംശീയ താല്പര്യങ്ങളെ വയ്ക്കരുത്.
4. ഇന്ത്യന്‍ ജനാധിപത്യമെന്നു പറയുന്നത് കേവലം ജനാധിപത്യ രഹിത മായ സാമൂഹ്യക്രമത്തിന്‍ മേലണിഞ്ഞിരിക്കുന്ന ഒരു മേലങ്കിമാത്ര മായതിനാല്‍ ഇന്ത്യയ്ക്ക് ഒരിക്കല്‍ നഷ്ടപ്പെട്ട ജനാധിപത്യമെന്ന ആശയത്തെ പരിരക്ഷിക്കുവാന്‍ ഇന്ത്യാക്കാര്‍ ശ്രമിക്കുക തന്നെ വേണം.
5. ഇന്ത്യാക്കാര്‍ തങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാന്‍ ഭരണഘടനാപരമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കേ ണ്ടതും, വിപ്ലവത്തിന്റെ രക്തരൂക്ഷിതമായ മാര്‍ഗ്ഗങ്ങളേയും അതുപോലെ സിവില്‍ നിയമ ലംഘനം, നിസ്സഹകരണം, സത്യാഗ്രഹം തുടങ്ങിയവ പോലെയുള്ള മാര്‍ഗ്ഗങ്ങളെ ഉപേക്ഷിക്കുകയും വേണം. അദ്ദേഹം നിരീക്ഷിച്ചത്. 'ഇത്തരം മാര്‍ഗ്ഗങ്ങള്‍ അരാജകത്വത്തിന്റെ വ്യാകരണമാണ്. എത്രയും വേഗം അവയെ കൈയ്യൊഴിയുന്നവോ അത്രയും നല്ലതാണ്.'
6. ഇന്ത്യാക്കാര്‍ രാഷ്ട്രീയത്തില്‍ താരാരാധാനയുടെയോ ഭക്തിയുടെയോ മാര്‍ഗ്ഗങ്ങള്‍ പിന്‍തുടരരുത്. എന്തുകൊണ്ടെ ന്നാല്‍ അത് അധഃപതന ത്തിലേയും സ്വേച്ഛാധിപത്യത്തി ലേയ്ക്കും നയിക്കും.
7. തരംതാഴ്ത്തപ്പെട്ട ജനവിഭാഗങ്ങള്‍ മറ്റുള്ളവരാല്‍ ഭരിക്കപ്പെട്ടതിനാല്‍ തളര്‍ന്നിരിക്കുകയാണ്. അവര്‍ അവരെതന്നെ ഭരിക്കുന്നതില്‍ ക്ഷമയില്ലാത്തവരാണ് തരംതാഴ്ത്തപ്പെട്ട ജനങ്ങള്‍ക്കിടയില്‍ ഈ സ്വയം തിരിച്ചറിവിനുള്ള വ്യഗ്രത, ഒരു വര്‍ഗ്ഗസമരത്തിലോ വര്‍ഗ്ഗയുദ്ധത്തിലോ സംക്രമിപ്പിക്കാന്‍ അനുവദിക്കരുത്.
8. ഭരണഘടനയുടെ വിജയത്തിനായി ഇന്ത്യാക്കാര്‍ ഭരണഘടനാ സദാചാരത്വത്തിന്റേതായ തത്വങ്ങള്‍ പാലിക്കണം.
--------------
പരിഭാഷ: യു പി അനില്‍കുമാര്‍