"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 24, ചൊവ്വാഴ്ച

തല ചായ്ക്കാന്‍ നഗര ഹൃദയത്തില്‍ കുടില്‍ കെട്ടി ദലിതരുടെ സമരം - വെള്ളനാട് വിനോദ്


മരങ്ങളും സമരാ ഭാസങ്ങളും കണ്ടു മടുത്ത തിരുവനന്ത പുരത്തെ തല സ്ഥാന നഗരിയില്‍ തല ചായ്ക്കാന്‍ ഇടം തേടി ഭൂമിക്കായി പാവപ്പെട്ട പട്ടിക ജാതിക്കാര്‍ (ദലി തര്‍) പേരൂര്‍ക്കട മണ്ണാമൂലജി.എസ്. നഗറില്‍ നടത്തുന്ന സമരം ഒരു മാസം പിന്നിടുമ്പോള്‍ ശ്രദ്ധാ കേന്ദ്രമായി മാറിക്ക ഴിഞ്ഞിരി ക്കുന്നു. കേരളം കണ്ട നവോത്ഥാന നായകരില്‍ പ്രമുഖനായ മഹാത്മ അയ്യന്‍ കാളിയുടെ ജന്മദിനമായ ആഗസ്റ്റ് 28 ന് തുടക്കം കുറിച്ച ഈ സമരം നഗരസഭാ ഭരണാധി കാരികളുടെ ഉറക്കം കെടുത്തുന്ന രീതിയില്‍ ഇതിനോടകം മാറിക്കഴി ഞ്ഞിരിക്കുന്നു. 2 ഏക്കര്‍ 5 സെന്റിലെ സമര ഭൂമിയില്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മേഞ്ഞ് മറച്ചു കെട്ടിയ 500 ല്‍ പരം ചെറിയ ചെറിയ കുടിലുകള്‍ ഇതിനോടകം കെട്ടി ഉയര്‍ത്തി കഴിഞ്ഞി രിക്കുന്നു. വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന 2000 ഓളം ദരിദ്ര ദലിതര്‍ ഈ ഇടത്തില്‍ കഴിഞ്ഞു കൂടുന്നു.

തിരുവന ന്തപുരം നഗരസഭയ്ക്ക് പല അവാര്‍ഡുകള്‍ വാരിക്കൂട്ടു മ്പോഴും മെട്രോ നഗരമായി മാറ്റപ്പെടു മ്പോഴും ദലിത് ജനതയുടെ പാര്‍പ്പിട പ്രശ്‌നം അതീവ സങ്കീര്‍ണ്ണ മാണെന്ന് സമരഭൂമിയില്‍ എത്തി ച്ചേര്‍ന്നു കൊണ്ടിരിക്കുന്ന ദലിതരുടെ കൂട്ടങ്ങള്‍ വിളിച്ചറിയിക്കുന്നു.

1998 -ല്‍ തിരുവന ന്തപുരം നഗരസഭ പട്ടികജാതി ക്കാരുടെ ഭൂമിയും പാര്‍പ്പിട ത്തിനും പരിഹാരം കണ്ടെത്താന്‍ പട്ടിക ജാതിക്കാരുടെ വികസ നത്തിനായി നീക്കി വച്ച ടഇജ (സ്‌പെഷ്യല്‍ കമ്പോണന്റ് പ്ലാന്‍) ഫണ്ട് ഉപയോഗിച്ച് അന്‍പത് ലക്ഷത്തി ഇരുപത്തി മൂവായിരത്തി നാന്നൂറ് (50,23,400) രൂപ കൊടുത്ത് ജില്ലാ കളക്ടര്‍ക്ക് ചെക്കു നല്‍കി പൊന്നും വിലയ്ക്ക് വാങ്ങിയ ഭൂമിയാണ് ഇത്. അന്നത്തെ നഗരസഭാ മേയറാ യിരുന്ന ശിവന്‍കുട്ടി ഈ ഭൂമിയില്‍ ആധുനിക രീതിയിലുള്ള ഷോപ്പിംഗ് കോപ്ലക്‌സ് ഉള്‍പ്പെടെയുള്ള പാര്‍പ്പിട സമുച്ചയം നിര്‍മ്മി ക്കുമെന്ന് പ്രഖ്യാപി ക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രഖ്യാപനം വന്നു കഴിഞ്ഞ പ്പോള്‍ ഈ ഭൂമിയുടെ പരിസരത്തു താമസിക്കുന്ന സമ്പന്നരും സവര്‍ണ്ണ വിഭാഗക്കാരും എതിര്‍പ്പു മായി രംഗത്തു വന്നു. തങ്ങളുടെ പരിസരത്തു പട്ടികജാതി കുടുംബങ്ങള്‍ താമസിച്ചാല്‍ സൈ്വര ജീവിതത്തിന് ഭീഷണി യായി തീരുമെന്നും കൂടാതെ ഭൂമിക്ക് വിലയിടിയു മെന്നുമുള്ള ന്യായീകര ണമാണ് ഇക്കൂട്ടര്‍ പറഞ്ഞു പ്രചരിപ്പിച്ചത്. ഈ പ്രചരണ കോലാഹ ലത്തെ മുഖവിലയ്‌ക്കെടുത്ത് സവര്‍ണ്ണജാതി മനോഭാവം ഉള്ളിലൊ തുക്കിയ അന്നത്തെ കൗണ്‍സി ലറായിരുന്ന ചന്ദ്രയും ഇന്നത്തെ മേയറായ ചന്ദ്രികയും പട്ടിക ജാതിക്കാരുടെ ന്യായമായ അവകാ ശത്തെ കണ്ടി ല്ലെന്നു നടിക്കുകയാണ് ചെയ്തത്. നഗരസഭ ഭരിച്ച ശിവന്‍ കുട്ടിയില്‍ തുടങ്ങി ചന്ദ്രിക വരെ എത്തി നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മേയറു മാര്‍ വന്നിട്ട് 17 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഈ കാലയളവില്‍ ഒരിക്കല്‍ പോലും പട്ടിക ജാതിക്കാര്‍ക്ക് പാര്‍പ്പിടം നിര്‍മ്മിച്ചു നല്‍കാന്‍ കൂട്ടാക്കിയില്ല. പകരം ഈ ഭൂമിയില്‍ ജണഉ ലെ തൊഴി ലാളികളെ പാര്‍പ്പിച്ചും ലോഡു കണക്കിന് ചല്ലിയും കമ്പിയും ഇറക്കിയിട്ടും ടിപ്പര്‍ അടക്കമുള്ള വാഹനങ്ങള്‍ കൊണ്ടിടാനുള്ള ഇടമാക്കി മാറ്റി. ഇങ്ങനെ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും പട്ടിക ജാതിക്കാര്‍ക്ക് ഭൂമി വിട്ടു കൊടുക്കാന്‍ തയ്യാറാകാത്ത സാഹചര്യ ത്തിലാണ് ആടജ(കാന്‍ഷിറാം) അംബേദ്ക്കര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ആ പാര്‍ട്ടികളുടെ നേതൃത്വ ത്തിലുള്ള കേരള സംയുക്ത ഭൂസംരക്ഷണ സമിതിയും ചേര്‍ന്ന് കുടില്‍ കെട്ടല്‍ സമരം ആരംഭിച്ചത്. സമരം തുടങ്ങി 6-ാമത്തെ ദിവസം പിന്നിടു മ്പോള്‍ മേയര്‍ ചന്ദ്രിക ഈ സമരം ചര്‍ച്ച ചെയ്യാനെന്ന പേരില്‍ ഒരു സര്‍വ്വ കക്ഷി യോഗം വിളിച്ചു ചേര്‍ത്തു. ഇതിന്റെ ചര്‍ച്ചയില്‍ സമരം ചെയ്യുന്ന നേതാക്കളെ വിളിക്കു ന്നതിലുപരി പട്ടികജാതി ക്ഷേമ സമിതി യേയും (ജഗട) കേരള സ്റ്റേറ്റ് കര്‍ഷക ത്തൊഴിലാളി യൂണിയ (ഗടഗഠഡ) നേയും, കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കളെയും രാഷ്ട്രീയ പാര്‍ട്ടികളില്‍ പട്ടിക ജാതിക്കാരെ ഒറ്റിക്കൊ ടുക്കുന്ന പട്ടികജാതി നേതാക്ക ളെയും ഉള്‍പ്പെടു ത്തിക്കൊണ്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറായത്. സമര ക്കാരുടെ ആവശ്യങ്ങള്‍ എല്ലാം പുല്ലുവില കല്‍പ്പിച്ചു കൊണ്ടും പാര്‍പ്പിട പ്രശ്‌നം പിന്നെ പരിഗണി ക്കാമെന്നും ആണ് നഗരസഭാ അധികാരികള്‍ പറഞ്ഞത്. നഗര സഭയിലെ ഡെപ്യൂട്ടി മേയറും പട്ടിക ജാതി ക്കാരനു മായ ഹാപ്പികുമാര്‍ സമരക്കാരോട് പറഞ്ഞത് 2 ദിവസത്തിനുള്ളില്‍ ഇറങ്ങിപ്പോയില്ലെങ്കില്‍ പോലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് ഇറക്കി വിടുമെന്നുമുള്ള ഭീഷണി യുമാണ്. തൊട്ടടുത്ത ദിവസം (7-9-2015) വൈകുന്നേരം 4 മണിയോടുകൂടി 2 ഇടിവണ്ടി യിലായി വന്‍ പോലീസ് സംഘം സ്ഥലത്തു വരുകയും സമര ക്കാരോട് കുടില്‍ കെട്ടല്‍ നിര്‍ത്തി വയ്ക്കണ മെന്നും ഈ ഭൂമിയില്‍ നിന്നും ഇറങ്ങി പ്പോകണമെന്നും ആവശ്യ പ്പെട്ടു. എന്നാല്‍ പട്ടിക ജാതിക്കാരുടെ അര്‍ഹതപ്പെട്ട ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിയില്‍ നിന്നും ഇറങ്ങി പ്പോകാന്‍ തങ്ങള്‍ തയ്യാറ ല്ലെന്നും മരിക്കേണ്ടി വന്നാല്‍ ഇവിടെ കിടന്ന് മരിക്കു മെന്നുമുള്ള സമരക്കാരുടെ ആവശ്യത്തിനു മുന്നില്‍ പോലീസ് പിന്‍മാറു കയാണ് ഉണ്ടായത്.

കേരളത്തില്‍ 3 ലക്ഷത്തോളം പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 1 സെന്റു ഭൂമി പോലും ഇല്ലാത്ത സ്ഥിതി വിശേഷമാണ് നമ്മുടെ മുന്നിലുള്ളത്. തിരുവ നന്തപുരം ജില്ലയിലായി 2001 ലെ കണക്കനു സരിച്ച് മൂന്നു ലക്ഷത്തി എഴുപതി നായിരത്തി എണ്ണൂറ്റി അന്‍പത്തി ഏഴ് 3,70,857) പട്ടികജാ തിക്കാരാണ് ഉള്ളത്. അടുക്കളയും വരാന്തയും വെട്ടി പ്പൊളിച്ച് ശവമടക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ജില്ലകളില്‍ മുമ്പിലാണ് തിരുവന ന്തപുരം ജില്ല എന്ന കാര്യം ഓര്‍ക്കു മ്പോഴാണ്. ഇപ്പോള്‍ മണ്ണാ മൂലയില്‍ മണ്ണിനു വേണ്ടി നടക്കുന്ന ഭൂസമര ത്തിന്റെ പ്രസക്തിയുടെ വലിപ്പം നാം അറിയേണ്ടത്.

പി. കമലാസനന്‍, അഡ്വ: സെന്‍, വി. കെ. രാജേന്ദ്രന്‍, ബോബന്‍ മാത്യു, എല്‍. ഗീത തുടങ്ങിയ വരുടെ നേതൃത്വ ത്തില്‍ നടക്കുന്ന സമരം 1000 സ്‌ക്വയര്‍ ഫീറ്റില്‍ വീടു നിര്‍മ്മിച്ചു നല്‍കണ മെന്നുള്ളതാണ് സമര സമിതി യുടെ ആവശ്യം. ഇത് ശക്തി പ്പെടുത്താന്‍ തിരുവനന്തപുരം ജില്ലയിലെ സഹോദര കോളനി നിവാസികളെ മുഴുവന്‍ ഐക്യപ്പെടു ത്തുവാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.