"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 6, വെള്ളിയാഴ്‌ച

ഡോ.അംബേദ്ക്കറുടെ ഭരണഘടനാപദ്ധതിയുടെ വിധി - ഡോ. സുരേഷ് മാനേ

ഡോ.ബി.ആര്‍.അംബേദ്ക്കര്‍ തന്റെ മുഴുവന്‍ പദ്ധതിയുംഭരണഘടനാ നിര്‍മ്മാണ സമിതിക്ക് മുമ്പാകെ മാത്രമല്ല പണ്ഡിത് നെഹ്‌റുവിന് മുന്നിലും അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതിയോടുള്ള നെഹ്‌റുവിന്റെ പ്രതികരണം അത്യന്തം നിര്‍ഭാഗ്യകരമായിരുന്നു. ഡോ.അം ബേദ്ക്കയുടെ ആവശ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ അവയിലൊന്നുപോലും നടപ്പിലാ ക്കുവാന്‍ കഴിയാത്ത തന്റെ ശേഷിക്കുറവിനെ നെഹ്‌റു വിവരിച്ചിരുന്നു.30 ഈ മുഴുവന്‍ അധ്യായത്തിലേയും ഏറ്റവും മോശമായ ഭാഗമെന്തെന്നാല്‍ അദ്ദേഹത്തിന്റെ പദ്ധതി ഉപദേശകസമിതിയില്‍ മാത്രമല്ല മൗലികാവ കാശങ്ങള്‍ക്ക് വേണ്ടിയുള്ള ഉപസമിതിയിലും ഇരുസമിതികളിലും ചര്‍ച്ചചെയ്യാന്‍ അനുവദിക്കപ്പെട്ടിരുന്നില്ലെന്നതാണ്. സാമ്പത്തിക ആസൂത്രണത്തിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിക്ക ണമെന്ന ഡോ.അംബേദ്ക്കറുടെ ഉപക്ഷേപത്തെപ്പോലും പിന്‍താങ്ങുവാന്‍ നെഹ്‌റു വിസമ്മതിച്ചു. സാമ്പത്തിക ജനാധിപത്യ ത്തെക്കുറിച്ചുള്ള ഡോ.അംബേദ്ക്കറുടെ വീക്ഷണങ്ങള്‍ ഭരണഘടനാനിര്‍മ്മാണ സമിതി സ്വീകരിച്ചിരുന്നുവെങ്കില്‍, ഭരണഘടനയുടെ മുഖം ഇന്നു കാണുന്നതി നെക്കാള്‍ വളരെ മെച്ചമായി മാറുമായിരുന്നു. ഭരണഘടനാ നിര്‍മ്മാണ ത്തില്‍ കോണ്‍ഗ്രസ്സിനുള്ള ആധിപത്യസ്വഭാവമുള്ള ഭൂരിപക്ഷത്തിന് മുമ്പാകെ തന്റെ എല്ലാ പരിമിതികള്‍ക്കുമുള്ളില്‍ നിന്നുകൊണ്ട് അദ്ദേഹം പോരാടി.

ഭരണഘടനാവിദഗ്ധരായ അഭിഭാഷകര്‍ ദീര്‍ഘകാലമായി വിശ്വസിച്ചു പോന്നത്, ഭരണഘടനാ നിയമത്തിന്റെ വ്യാപ്തിയും പ്രവര്‍ത്തനവും രാഷ്ട്രത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ ഘടനയെ തൊടാതെ വിട്ടുകൊണ്ട് രാഷ്ട്രീയ ഘടനയുടെ രൂപത്തേയും സ്വഭാവത്തേയും മാത്രം നിര്‍വചിക്കണമെന്നാണ്. ഡോ. അംബേദ് ക്കര്‍ക്ക് പൂര്‍ണ്ണ ബോദ്ധ്യമുണ്ടാ യിരുന്നത്, ഒരു വ്യക്തി ഒരു മൂല്യം എന്ന തത്വത്തിന് മേല്‍ ജനാധിപത്യം കെട്ടിയുയര്‍ത്തപ്പെടണമെങ്കില്‍ ഭരണഘടനാ നിയമപ്രകാരം സമൂഹത്തി ന്റെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ ഘടനയെ നിര്‍വചി ക്കുകയെന്ന കടുത്ത നടപടി സ്വീകരിക്കേണ്ട സമയം സമാഗതമായിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയെന്നത് കേവലം പണ്ഡിത മ്മന്യമായ ഒരു നിയമപുസ്തകമല്ല. മറിച്ച് അതൊരു ജീവസ്സുറ്റ രേഖയും ഒരു ജൈവാവസ്ഥയുമാണ്. ഭരണഘടനാനിയമത്തിന്റെ ദര്‍ശനത്തിലുള്ള മാറ്റത്തേയും ആധുനിക രാഷ്ട്രത്തിന് അതിലുള്ളപങ്കിനേയും ബന്ധപ്പെടു ത്തി, ഡോ.അംബേദ്ക്കര്‍ ഭരണഘടനാ സമിതിയില്‍ ശക്തിയായി വാദിച്ചത് ഇന്ത്യയെപ്പോലെ ഭരണഘടനാ നിര്‍മ്മാണത്തിലേയ്ക്ക് വൈകിയെത്തിയ എല്ലാ രാജ്യങ്ങളും മറ്റുരാജ്യങ്ങളുടെ പിഴവുകള്‍ പകര്‍ത്തിക്കൂടാ. 31 ഭരണഘടനാ നിയമത്തിന്റെ ഈ മാറിയ ദര്‍ശനത്തില്‍ പ്രചോദിതനായും മാര്‍ഗ്ഗദര്‍ശനം ഉള്‍ക്കൊണ്ടും അദ്ദേഹം വളരെ പുരോഗമനപരമായ ഇടപെടല്‍ സ്വഭാവത്തോടു കൂടിയ രാഷ്ട്രത്തിന്റെ പങ്കിനെ നിര്‍ദ്ദേശിച്ചു. അവ സാമൂദായിക അതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണം, സാമൂ ഹ്യവും ഔദ്യോഗികവുമായ സ്വേച്ഛാധിപത്യ ത്തില്‍നിന്നു സംരക്ഷണം, അടിസ്ഥാന വ്യവസായങ്ങള്‍ സ്റ്റേറ്റുടമ സ്ഥതയിലാക്കിക്കൊണ്ടുള്ള സ്റ്റേറ്റ് സോഷ്യലിസം, ഭൂപ്രഭുക്കളില്ല, കുടിയാന്‍മാരില്ല, ഭൂരഹിത കര്‍ഷകരില്ല എന്ന തത്വത്തെ നട്ടെല്ലാക്കി കൊണ്ട് കൃഷിയെ സംസ്ഥാന വ്യവസായ മായി മാറ്റല്‍ തുടങ്ങിയവയാ യിരുന്നു.

ഭരണഘടനയുടെ കരടുനിര്‍മ്മാണ സമിതിയുടെ അദ്ധ്യക്ഷനെന്ന നിലയില്‍, അദ്ദേഹം സ്പഷ്ടമായ തന്റെ പദ്ധതിയെ ഭരണഘടനയില്‍ വിളക്കി ച്ചേര്‍ക്കാനുള്ള സര്‍വ്വവിധമായ പരിശ്രമങ്ങളും നടത്തി. എന്നാല്‍ പ്രധാന മന്ത്രി നെഹ്‌റു, ഇതിനോട് യോജിച്ചിരുന്നുവെങ്കിലും ഉടനടി നടപടികള്‍ സ്വീകരിക്കുവാനുള്ള തന്റെ കഴിവില്ലായ്മ പ്രകടിപ്പിച്ചു. ഒരു സംഭാഷ ണമധ്യേ അദ്ദേഹം ഡോ.അംബേദ്ക്കറോട് തന്റെ ഭീതി വെളിപ്പെടുത്തി. ഭരണഘടനാ നിര്‍മ്മാണ പ്രക്രിയയുടെ ഈ ഘട്ടത്തില്‍ തികച്ചും മൗലിക മായ സാമ്പത്തിക വിഷയങ്ങളെ നാം കൈകാര്യം ചെയ്യുകയാണെങ്കില്‍, നാം ഭിന്നതയുടെ പ്രവണതകള്‍ക്ക് ശക്തിപകര്‍ന്നേക്കാം. അതില്‍ നിന്നും യാതൊന്നും നേടാനും പോകുന്നില്ല.32 കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവും ഭരണഘടനാ നിര്‍മ്മാണ സമിതിയിലെ ഒരംഗവുമായ കെ.എം.മുന്‍ഷി, ഭരണഘടനാനിര്‍മ്മാണ സമിതിയിലേക്ക് വന്ന ദേശീയതാവാദ നിര്‍ദ്ദേശ ങ്ങള്‍ പരാജയപ്പെട്ട തിന് ദൈവത്തിന് നന്ദി പറയുന്ന ഘട്ടം വരെ പോവുകയുണ്ടായി. അംബേദ്ക്കറുടെ നിര്‍ദ്ദേശങ്ങള്‍ ഭരണഘടനാ നിര്‍മ്മാണ സമിതി അംഗീകരിച്ചിരുന്നുവെങ്കില്‍ ഒരു അയിത്തജാതിക്കാരന്‍ ഇന്ത്യയുടെ പ്രഥമപൗരനാവുകയും ജാതിഹിന്ദു രണ്ടാംകിടക്കാരനായി പോവുകയും ചെയ്‌തേനെ എന്നുവരെ അദ്ദേഹം പറഞ്ഞു. 33

കാരണങ്ങളെന്തൊക്കെത്തന്നെയായാലും, മിക്കവാറും അവ ഭരണഘടനാ നിര്‍മ്മാണ സമിതിയിലെ ഒന്നാംനിര കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് അറിയാ മായിരിക്കും, ഡോ.അംബേദ്ക്കര്‍ക്ക് രാജ്യത്തിന്റെ സാമ്പത്തിക ജീവിത ശൈലിയെക്കുറിച്ച് ഒരു വ്യക്തമായ പദ്ധതിയുണ്ടായിരുന്നു, പക്ഷേ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് വിവേകം നല്‍കുന്നതില്‍ പരാജയപ്പെട്ടു. യഥാര്‍ത്ഥത്തില്‍, 1940ല്‍ ദേശീയ ആസൂത്രണ കമ്മിറ്റി, എല്ലാ പ്രധാന വ്യവസായങ്ങളും രാഷ്ട്രത്തിനാല്‍ നിയന്ത്രിക്കപ്പെടണമെന്നും, തരിശുനി ലങ്ങളിലും സര്‍ക്കാര്‍ ഭൂമിയിലും കൂട്ടായ കൃഷിയിറക്കല്‍ വേണമെന്നും, സ്വകാര്യ ഉടമസ്ഥത അനുവദിച്ചുകൊണ്ടു തന്നെ സഹകരണ കൃഷി വ്യാപിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

അധികാരമില്ലാത്ത ജനങ്ങളെ അധികാരവല്‍ക്കരിക്കുന്ന തിനായി ഭരണഘടനാപരമായ നിരവധി പരിരക്ഷകള്‍ ഡോ. അംബേദ്ക്കര്‍ ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ വര്‍ഗ്ഗീയ സ്വഭാവമേറെയുള്ളതും സത്താപരമായി ജനാധിപത്യ വിരുദ്ധവുമായ ഭൂരിപക്ഷത്തിന്റെ കരങ്ങളില്‍ ഈ ഭരണഘടനാപരമായ പരിരക്ഷകളുടെ വ്യര്‍ത്ഥതയെ അദ്ദേഹം ഭാവനയില്‍ കണ്ടിരുന്നു. ഒരു വംശീയ ശാസ്ത്രജ്ഞനെന്ന നിലയില്‍ പുതിയ ഭരണഘടന പ്രവര്‍ത്തിക്കപ്പെടാന്‍ പോകുന്ന ജാതീയ പശ്ചാത്തലത്തെക്കുറിച്ച് അദ്ദേഹം പൂര്‍ണ്ണബോധവാനായിരുന്നു. അതിനാല്‍ ഭരണഘടന നിലവില്‍ വരുന്ന അതേ ദിവസം തന്നെ, രാജ്യത്തെ രാഷ്ട്രീയ ജനാധിപത്യത്തില്‍ നിന്നും സാമ്പത്തിക ജനാധിപത്യത്തിലേക്ക് മാറുവാന്‍ ആഹ്വാനം ചെയ്ത ശേഷം, അദ്ദേഹം ജനങ്ങളെ ഓര്‍മ്മപ്പെടുത്തി. 'നമ്മുടെ സമൂഹത്തില്‍ രണ്ടുകാര്യങ്ങള്‍ പൂര്‍ണ്ണമായും അസാന്നിദ്ധ്യമുണ്ടെന്ന വസ്തുതയെ അംഗീകരിച്ചു കൊണ്ട് നാം തുടങ്ങണം. അതിലൊന്ന് സമത്വമാണ്. സാമൂഹ്യതല ത്തില്‍ നമുക്ക് തരംതിരിക്കപ്പെട്ട അസമത്വ ത്തിലധിഷ്ഠിതമായ, അതായത് കുറച്ചുപേരുടെ മാത്രം ഉയര്‍ച്ചയും ശേഷിച്ചവരുടെ തരംതാഴ്ത്തലുമടങ്ങിയ, ഒരു സമൂഹമാണുള്ളത്. സാമ്പത്തിക തലത്തില്‍ നമുക്കുള്ള സമൂഹമെന്നു പറയുന്നത് കുറച്ചു പേരുടെ കൈയ്യില്‍ അളവറ്റ സമ്പത്തുള്ളപ്പോള്‍ ഏറിയ ജനങ്ങളും കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന സമൂഹമാണ്.1950 ജനുവരി 26ന് നാം വൈരു ദ്ധ്യങ്ങളുടേതായ ഒരു ജീവിതത്തിലേയ്ക്ക് കടക്കുകയാണ്. ഈവൈരുദ്ധ്യം സാധ്യമായ ആദ്യനിമിഷം തന്നെ നാം ഇല്ലായ്മ ചെയ്യണം...''34

----------------------
പരിഭാഷ: യു പി അനില്‍കുമാര്‍