"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 7, ശനിയാഴ്‌ച

സ്ഥലപുരാണങ്ങള്‍: തലയോലപ്പറമ്പ് - ഇടമറുക്

വൈക്കം മുഹമ്മദ്‌ ബഷീര്‍ 
വൈക്കത്തിനടുത്തുള്ള ഒരു സ്ഥലമാണ് തലയോലപ്പറമ്പ്. വേലുത്തമ്പി ദളവാ ക്രിസ്ത്വബ്ദം 1800 നടുത്ത് ഇവിടെ ഒരു ചന്ത സ്ഥാപിക്കുകയുണ്ടായി. വടക്കന്‍ തിരുവിതാംകൂറിലെ മലഞ്ചരക്ക് വ്യാപാര ത്തിന്റെ കേന്ദ്രമാണ് ഇപ്പോഴും ഈ സ്ഥലം. റോഡുകള്‍ അഭിവൃദ്ധിപ്പെടു ന്നതിന് മുമ്പ് പാലാ, കുറവിലങ്ങാട്, തൊടുപുഴ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മലഞ്ചക്കുകള്‍ ഇവിടെ കൊണ്ടു വന്നതിനു ശേഷം ആലപ്പുഴക്ക് അയക്കുക യായിരുന്നു പതിവ്. വേലുത്തമ്പിയുടെ അനുയായി ആയിരുന്ന വൈക്കം പത്മനാഭ പിള്ള എന്ന ദേശാഭിമാനി ഇതിനടുത്തുള്ള തുറവേലിക്കുന്നു കാരനായിരുന്നു. ബ്രിട്ടീഷു കാര്‍ അദ്ദേഹത്തെ തൂക്കിക്കൊന്നതിനു ശേഷവും തലയോല പ്പറമ്പു ഭാഗത്ത് ബ്രിട്ടീഷുകാര്‍ക്കെതിരായി ജനങ്ങള്‍ പല പ്രക്ഷോഭണ ങ്ങളും നടത്തിയിട്ടുണ്ട്. മദ്രാസ് ഗവര്‍ണറായിരുന്ന എ ജെ ജോണും അനുഗൃഹീത കഥാകൃത്തായ വൈക്കം മുഹമ്മദു ബഷീറും ജനിച്ചു വളര്‍ന്നതും ഇവിടെത്തന്നെ.

തലയോലപ്പറമ്പെന്ന് ഈ സ്ഥലത്തിനു പേരു കിട്ടിയതിനെപ്പറ്റി അവിടെ ഒരു കഥ പറയാറുണ്ട്. ഒരിക്കല്‍ ഭഗവതി കുളിച്ചു കയറിയപ്പോള്‍ അവരുടെ തലയിലെ വെള്ളം ഒലിച്ചുവീണ് ഒരു ഓലി ഉണ്ടായി എന്നും അന്നു മുതല്‍ ഇത് തലയോലപ്പറമ്പായി എന്നുമാണ് കഥ. ഇതൊരു അമ്മൂമ്മക്കഥ മാത്രമാണ്. ഓലം എന്നാല്‍ കടല്‍ എന്നാണ് അര്‍ത്ഥം. പറമ്പിന് തമിഴില്‍ മല എന്നര്‍ത്ഥമുണ്ട്. കടല്‍ത്തീരത്തുള്ള മലക്ക് ഓലപ്പ റമ്പ് എന്ന് പറയാം. തല എന്നല്‍ തലക്കലുള്ള എന്നേ അര്‍ത്ഥമുള്ളൂ. കടുത്തുരുത്തി വരെ കടല്‍ കേറിക്കിടന്ന കാലത്ത് അടുത്തുള്ള തലയോ ലപ്പറമ്പും കടല്‍ത്തീരത്തായിരുന്നു എന്നു കരുതുന്നതില്‍ തെറ്റില്ല. ഇതിനടു ത്തുള്ള തുറവേലിക്കുന്ന് ആ നിഗമനത്തെ സാധൂകരിക്കുന്നു. തുറ എന്നാല്‍ തുറമുഖമെന്നാണ് അര്‍ത്ഥം. അക്കാലത്ത് തുറവേലിക്കുന്ന് ഒരു തുറമുഖമായിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു.


എ ജെ ജോണ്‍ 
വടയാറും വെള്ളൂരും

തലയോലപ്പറമ്പിനു വടക്കു വശത്തുള്ള നദിക്കും ആ സ്ഥലത്തിനും വടയാര്‍ എന്നാണ് പറയുന്നത്. വടക്കുവശത്തുള്ള ആറ് (പുഴ) വടയാര്‍ ആകും. പക്ഷെ, മൂവാറ്റു പുഴയാ റിന്റെ തെക്കുവശത്തുള്ള ശാഖയാണിത്. അപ്പോള്‍ ഈ തെക്കേ ശാഖ ഒരുകാലത്ത് വടക്കേ ശാഖയായിരുന്ന ഒരു കാലമുണ്ടാ യിരുന്നിരിക്കണം. തലയോലപ്പറമ്പിന്റെ സമീപസ്ഥലങ്ങളുടെ ഭൂമിശാസ്ത്രം പഠിച്ചാല്‍ മാത്രമേ ഈ കുരുക്കഴിയുകയുള്ളൂ. തലയോല പ്പറമ്പില്‍ നിന്നും നാലഞ്ചു മൈല്‍ വടക്ക് വെള്ളൂര്‍ (വെള്ളം കേറിക്കിടക്കുന്ന സ്ഥലമാണ് വെള്ളൂര്‍) എന്ന സ്ഥലത്തു നിന്നും മൂവാറ്റു പുഴയാറിന്റെ ഒരു കൈവഴി തെക്കു പടിഞ്ഞാറോട്ടൊഴുകി കടുത്തുരു ത്തിക്കടുത്ത് കടലില്‍ പതിച്ചി രുന്നു. മാന്നാര്‍ എന്ന് ഇപ്പോഴും ഇവിടെ ഒരു സ്ഥലമുണ്ട്. കടുത്തുരുത്തി - തലയോലപ്പറമ്പ് പ്രദേശത്തുകാര്‍ക്ക് ഇത് തെക്കുള്ള ആറും അതിന് വടക്കുള്ള നദി വടയാറും ആയിരുന്നു. പില്ക്കാലത്തുള്ള മൂവാറ്റുപുഴ യാറിന്റെ ഈ ശാഖ നികന്നു പോയി. ഇപ്പോള്‍ ഇവിടം മുഴുവന്‍ നെല്പാടങ്ങളാണ്.

ആപ്പാഞ്ചിറയും മാന്നാറും.

'വൈക്കം റോഡ്' എന്നറിയപ്പെടുന്ന റെയില്‍വേസ്റ്റേഷന്‍ ഇരിക്കുന്ന സ്ഥലത്തിന്റെ പേര് ആപ്പാഞ്ചിറ എന്നാണ്. അപ്പയെന്നാല്‍ വെള്ളമെന്നാ ണര്‍ത്ഥം. വെള്ളത്തെ ചെറുത്തു നിന്നതാണ് ചെറ. ഇതിലേകൂടി ഒഴുകി യിരുന്ന നദിയില്‍ എങ്ങനെയോ ചെറ വീണതുകൊണ്ട് ഈ സ്ഥലത്തിനു ആപ്പാഞ്ചിറ എന്നു പേരുവന്നു. മാന്നാര്‍ എന്നായിരുന്നു ഇതിലേ ഒഴുകിയിരുന്ന നദിയുടെ പേരെന്ന് കരുതാം. മാന്നി എന്ന പദത്തിന് ചെറിയ എന്നര്‍ത്ഥമുണ്ട്. വാഴക്കുലയുടെ അറ്റത്തുണ്ടാകുന്ന ചെറിയ കായ്ക്ക് മാന്നിക്കായ് എന്നാണ് പറയുന്നത്. മൂവാറ്റുപുഴയാറിന്റെ ചെറിയ ശാഖയായി ഇതിലേ ഒഴുകിയിരുന്നതിനെ ചെറിയ നദി എന്ന അര്‍ത്ഥത്തില്‍ മാന്നിയാര്‍ എന്നു വിളിച്ചിരുന്നു. അത് പിന്നീട് മാന്നാറാ യി. വടക്കുംകൂര്‍ രാജാക്കന്മാരുടെ ഒരു കൊട്ടാരവും ഇതിനടുത്തു ണ്ടായിരുന്നു.

കടപ്പാട്: ഇടമറുകിന്റെ സ്ഥപുരാണങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ നിന്നും..