"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 29, ഞായറാഴ്‌ച

വേണാട്ടരചന്‍ പുലയനാര്‍ കോട്ടയു മായി യുദ്ധം - കുന്നുകുഴി എസ് മണി

ചിത്തിര റാണിയുടെ സൗന്ദര്യം രഹസ്യചാരന്മാര്‍ മുഖേന കേട്ടറി ഞ്ഞ ആറ്റിങ്ങല്‍ തമ്പുരാന് പിന്നീട് ഉറക്കം കൊടുത്തിയ രാത്രികളാ യിരുന്നു. സൗന്ദര്യമുള്ള പെണ്‍കു ട്ടികളെ കണ്ടാലോ, കേട്ടാലോ സ്വന്തമാക്കാനും വേളികഴിക്കാനും ഒരുമ്പെടുക്കുകയും നടന്നില്ലെങ്കില്‍ യുദ്ധത്തിന് തയ്യാറെടുക്കുകയും ചെയ്യുന്നത് തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സ്ഥിരം പതിവായി രുന്നല്ലോ. ചരിത്രം പരിശോധിച്ചാല്‍ വ്യത്തികെട്ട ഇത്തരം നൂറു നൂറു സംഭവങ്ങള്‍ കണ്ടെത്താനാവും. കൊക്കോതമംഗലത്തെ കോതറാണിയുടെ മകള്‍ ആതിര റാണിയുടെ തലമുടിയില്‍ നിന്നാണ് ആറ്റിങ്ങല്‍ രാജാവിന് ഇത്തരമൊരു കാമമോഹം ജനിച്ചത്. അത് നടക്കില്ലെന്ന് ബോധ്യമായ പ്പോഴായിരുന്നു യുദ്ധം ചെയ്ത് കൊക്കോത മംഗലത്തെ താറുമാറാ ക്കിയത്. അതുകഴിഞ്ഞാണ് ആറ്റിങ്ങല്‍ രാജാവ് പുലയനാര്‍കോട്ടയിലെ റാണിക്കുവേണ്ടി ദാഹിച്ചുഴറിയത്.

ദൂതന്‍ മുഖേന ആറ്റിങ്ങല്‍ രാജാവ് തന്റെ ഇംഗിതം പുലയനാര്‍ കോട്ടയിലെ കോതന്‍ രാജാവിനെ അറിയിച്ചു. പക്ഷെ ധീരനായ പുലയരാജാവ് വിവാഹത്തിന് വിസമ്മതിച്ചു. ഒടുവില്‍ ചതിപ്രയോ ഗത്തിലൂടെ ചിത്തിരറാണിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. റാണിയുടെ അസ്ത്രാഭ്യാസത്തിനുമുന്നില്‍ രാജഭടന്മാര്‍ പിന്തിരിഞ്ഞോടേണ്ട ഗതികേടു വന്നു. കോതറാണിയെ യുദ്ധത്തില്‍ സഹായിച്ച ക്രോധം മനസ്സിലൊതുക്കി നടന്ന വേണാട്ടരചന്‍ പുലയനാര്‍ കോട്ടയുമായി അവസാനം യുദ്ധം പ്രഖ്യാപിച്ചു. വേണാട്ട രചന്റെ സൈന്യങ്ങളും പുലയനാര്‍ കോട്ടയിലെ ശക്തരായ പുലയ സൈന്യവുമായി ഏറ്റുമുട്ടി. പുലയ സൈന്യത്തിനു മുന്നില്‍ രാജഭടന്മാര്‍ തോറ്റുതുന്നം പാടിക്കൊ ണ്ടിരിക്കുമ്പോള്‍ പാണ്ഡ്യ രുടെ മറവപ്പടകളും രംഗത്തെത്തി. അതോടെ വീറും വാശിയും കയറിയ വേണാട്ടരചന്റെ ഭടന്മാരും മറവപ്പടകളും പുലയനാര്‍ കോട്ടയും, കൊട്ടാരക്കെട്ടുകളും തകര്‍ക്കുകയും കോതന്‍ രാജാവിനെും മകനെയും കിടങ്ങില്‍ വീഴ്ത്തി മുള്ളുമുരുക്ക് മുറിച്ചിട്ടു കൊലപ്പെടു ത്തുകയായി രുന്നു. ജീവനോടെ പിടിക്കാന്‍ കഴിയാത്ത ചിത്തിരറാണിയെ രാജഭടന്മാര്‍ കത്തിയെറിഞ്ഞ് ദാരുണമായി കൊലപ്പെടു ത്തുകയാ യിരുന്നു. രാജാവിന്റെ ഭാര്യ യുദ്ധത്തി നിടയില്‍ പുലയനാര്‍കോട്ടയിലെ വന്‍കിണ റ്റിനുള്ളില്‍ ചാടി ആത്മത്യാഗം ചെയ്തുവെന്നാണ് പഴമക്കാരില്‍ നിന്നും പറഞ്ഞുകേട്ടത്. രാജാവിനെയും മക്കളേയും വധിച്ചിട്ടും കോട്ടയും രാജകൊട്ടാരവും തകര്‍ത്തിട്ടും അരിശം തീരാത്ത ആറ്റിങ്ങല്‍ രാജാവ് പുലയനാര്‍ കോട്ടയിലെ കോതന്‍ രാജാവിന്റെ സേനാനാ യകനും ആയിടെ മാത്രം മുസ്ലിം മതം സ്വീകരിച്ച ആളുമായ ബീമാപള്ളി മേത്തരെ രാത്രിയില്‍ ബീമാപള്ളിക്കു സമീപത്തെ വീടുവള യുകയും ഉറക്കത്തില്‍ അദ്ദേഹത്തെ നിഷ്‌കരണം വെട്ടിക്കൊ ല്ലുകയും ചെയ്തു. ശേഷിച്ചവരെ പിടികൂടി ആറ്റിങ്ങല്‍ രാജാവ് തടവിലാ ക്കുകയോ, പീഡിപ്പിച്ച് കൊല്ലുകയും ചെയ്തു വെന്നാണ് പഴമക്കാര്‍ പറയുന്നത്. ശൂദ്രനായ കണക്കപ്പി ള്ളയേയും ഇത്തര ത്തില്‍ പീഡിപ്പിച്ച് കൊല്ലുക യായിരുന്നു.

വേണാട്ടരചന്റെ യുദ്ധത്തോടെ അന്യം നിന്നുപോയ പുലയനാര്‍കോട്ട രാജവംശ ത്തിന്റെ അധീനതയില്‍ ഉണ്ടായിരുന്ന ചില ഭൂപ്രദേശങ്ങള്‍ സമീപത്തെ ചില ക്ഷേത്ര ങ്ങളിലേയ്ക്ക് മുതല്‍ കൂട്ടിയതായി രേഖകളില്‍ പറയുന്നു. വെണ്‍പാലവട്ടം, മിത്രാനന്ദപുരം, പെരുന്താന്നി എന്നീ ക്ഷേത്രങ്ങള്‍ ക്കാണ് ആ ഈ ഭാഗ്യം സിദ്ധിച്ചതെന്ന് ട്രാവന്‍കൂര്‍ ആര്‍ക്കോ ളജിക്കല്‍ സീരിയല്‍ 111 പേജ് 147 പരിശോ ധിച്ചാല്‍ വ്യക്തമാകും. സി.പി.യുടെ നിര്‍ദ്ദേശപ്രകാരം മൂടിയട യ്ക്കപ്പെട്ട വന്‍കിണറ്റില്‍ ഒട്ടേറെ പ്രാചീന രേഖകള്‍ അടക്കം ചെയ്തിട്ടു ണ്ടെന്ന് സമീപസ്ഥരായ പഴമക്കാര്‍ ഈ ഗ്രന്ഥകര്‍ത്താ വിനോട് പറഞ്ഞിരുന്നു. ഇതേ കിണറ്റിലാണ് കൊക്കോത മംഗലത്തെ കോതറാ ണിയുടെ മകള്‍ ആതിര റാണിയുടെ ആറ്റിങ്ങല്‍ രാജാവിന്റെ മറവപ്പടയില്‍ നിന്നും രക്ഷപ്പെടുവാന്‍ കുതിരയോ ടൊപ്പം ചാടി ആത്മത്യാഗം ചെയ്തത്. കൂടാതെ സമീപത്തെ ഒരു വയസായ സ്ത്രീയും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ വന്‍കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തിരു ന്നതായി പറയുന്നു.

1957 ല്‍ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്ത് 336 ഏക്കര്‍ വിസ്തീര്‍ണ മുണ്ടായിരുന്ന പുലയനാര്‍ കോട്ടയുടെ മര്‍മ്മ പ്രധാന ഭാഗത്ത് സംസ്ഥാന ആരോഗ്യവകുപ്പ് കയ്യേറി ക്ഷയരോഗാ ശുപത്രി സ്ഥാപിച്ചു. ഇങ്ങനെ ആശുപത്രി സ്ഥാപി ക്കുമ്പോള്‍ പുരാവ സ്തു വായി പ്രഖ്യാപിക്കേണ്ട രാജാവിന്റെ കൊട്ടാരക്കെട്ടുകള്‍ ഇടിച്ചുനി രത്തിയാണ് ചെയ്തത്. പിന്നീട് കയ്യേറ്റം നടത്തിയത് സംസ്ഥാന ഹൗസിംഗ് ബോര്‍ഡാ യിരുന്നു. ശേഷിച്ച ഭാഗങ്ങള്‍ ദക്ഷിണമേഖല എയര്‍ക മാന്റുകാരും കൈപ്പിടി യിലൊതുക്കി. മണ്ണിന്റെ മക്കളായ പുലയരുടെ ഭരണശിരാ കേന്ദ്രമായിരുന്ന പുലയനാര്‍ കോട്ടയുടെ ഒരു മണ്‍തരി പോലും പുലയര്‍ക്ക് നല്‍കാതെ സര്‍ക്കാര്‍ തലത്തില്‍തന്നെ അപഹരി ച്ചെടുക്കുക യായിരുന്നു. പുരാവസ്തു വായി പ്രഖ്യാപിക്കേണ്ട പുലയരാ ജാവിന്റെ ചരിത്ര പ്രധാന്യമുള്ള പുലയനാര്‍ കോട്ടയും കൊട്ടാര ക്കെട്ടുകളും കൈയേറ്റം നടത്തി നശിപ്പിച്ചത്. ഭരണഘട നാലംഘ നമാണ്. ഇത്തരം സ്ഥലങ്ങള്‍ നശിപ്പിക്കാന്‍ പാടില്ലെന്നാണ് പുരാവസ്തു നിയമം തന്നേയും.