"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 26, വ്യാഴാഴ്‌ച

വൈകുണ്ഠസ്വാമികള്‍ - എ നീലലോഹിതദാസ്

ഏതാനും വര്‍ഷം മുന്‍പാണ് ശ്രീ. എന്‍.കെ. ജോസിന്റെ 'ചാന്നാര്‍ ലഹള' എന്ന പുസ്തകം വായിക്കുവാനുള്ള അവസരം എനിക്കു ണ്ടായത്. ചരിത്ര വസ്തുതകള്‍ സത്യസന്ധ മായി അന്വേഷിച്ച് കണ്ടെത്തി, തമസ്‌ക്കരി ക്കപ്പെട്ട ചരിത്രം അനാവരണം ചെയ്യുന്നതിനു വേണ്ടി ത്രസിക്കുന്ന മനസ്സിന്റെയും ഹൃദയ ത്തിന്റേയും ഉടമയാണ് ജോസെന്ന് എനിക്കു മനസ്സിലായി. മാത്രവുമല്ല, ചാന്നാര്‍ ലഹളയെ സംബന്ധിച്ച് മലയാളത്തില്‍ ആധികാരികമായും ഗൗരവതരമായും ഒരു ഗ്രന്ഥം ആദ്യമായി രചിക്കുന്നതു തന്നെ ജോസായിരിക്കുമെന്ന് എനിക്കുതോന്നുന്നു. ചാന്നാര്‍ ലഹള വായിക്കാന്‍ കഴിഞ്ഞതിനുശേഷം എന്‍.കെ.ജോസിന്റെ പല പുസ്തകങ്ങളും വായിക്കുന്നതിനു ശ്രമിച്ചു. അദ്ദേഹത്തെ നേരില്‍കാണുന്നതിനുള്ള ആഗ്രഹവും ഉണ്ടായിരുന്നു.

അങ്ങനെയിരിക്കേയാണ് അദ്ദേഹത്തിന്റെ 110-ാമത് ഗ്രന്ഥമായ 'കറുത്ത കേരള' ത്തിന്റെ പ്രകാശന കര്‍മ്മം ഇക്കഴിഞ്ഞ 2008 ഫെബ്രുവരി 2-ാം തീയതി അദ്ദേഹത്തിന്റെ 80-ാമത് ജന്മദിനത്തില്‍ സ്വവസതിയില്‍ വച്ചു തന്നെ ബഹുജന്‍സമാജ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സുരേ ഷ്മാനെ നിര്‍വ്വഹിക്കു ന്നതായി അറിയാന്‍ കഴിഞ്ഞത്. എറണാകുള ത്തുനിന്നും ഡോ.സുരേഷ്മാനേയോടൊപ്പം ആ ചടങ്ങില്‍ സംബന്ധിക്കു ന്നതിനു പോകാന്‍ ഞാനും തീരുമാനിച്ചു. 'ദലിത് ബന്ധു' വെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ശ്രീ. എന്‍.കെ. ജോസിനെ നേരില്‍ കാണുകയും പരിചയപ്പെടുകയും ചെയ്യുക യെന്നതു മാത്രമായിരുന്നു എന്റെ യാത്രയുടെ പ്രധാനമായ ഉദ്ദേശ്യം. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ അല്‍പ്പം വൈകിപ്പോയിരുന്നതിനാല്‍ അവര്‍ പരിപാടി ആരംഭിച്ചു കഴിഞ്ഞിരുന്നു. എല്ലാവര്‍ഷവും ദളിത് ബന്ധുവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ജന്മഗൃഹത്തില്‍ ചേരാറുണ്ടായിരുന്ന ചരിത്രപണ്ഡിതന്മാരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടങ്ങിയ, വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഒരു സൗഹൃദസദസ്സില്‍ വച്ചാണ് 'കറുത്തകേരള'ത്തിന്റെ പ്രകാശനകര്‍മ്മം നടക്കുന്നതെന്ന് അവിടെ എത്തിച്ചേര്‍ന്നശേഷമാണ് എനിക്കു മനസ്സിലായത്. ആ സദസ്സിന്റെ വിശിഷ്ടാതിഥിയായിരുന്ന ഡോ. സുരേഷ്മാനെ എത്തിച്ചേര്‍ന്ന മാത്രയില്‍ ത്തന്നെ വേദിയിലേയ്ക്ക് ആനയിക്കപ്പെട്ടു. ആരും കാണാതെ സദസ്സിന്റെ ഒരു ഭാഗത്ത് ഞാന്‍ ഒതുങ്ങിയിരുന്നു. എന്നാല്‍ ചിലര്‍ എന്നെ തിരിച്ചറി യുകയും ക്ഷണിക്കപ്പെടാതെ എത്തിയ എന്നെ വേദിയിലേയ്ക്കു ക്ഷണി ക്കുകയും ചെയ്‌തെങ്കിലും ഞാനതിനു കൂട്ടാക്കിയില്ല. എന്നാല്‍ എനിക്ക് ശ്രീ. എന്‍.കെ.ജോസിനെ പരിചയപ്പെടണമായിരുന്നു. എന്റെ യാത്രയുടെ ഉദ്ദേശ്യം തന്നെ അതായിരുന്നുവല്ലോ. ഇടയ്ക്ക് എല്ലാവര്‍ക്കും സായാഹ്ന ചായ നല്‍കിയ സന്ദര്‍ഭത്തില്‍ തന്റെ വീട്ടിനുള്ളിലേയ്ക്കു പോയ ശ്രീ. എന്‍.കെ.ജോസിനെ പരിചയപ്പെടാന്‍ ഞാന്‍ അങ്ങോട്ടുപോയി. ഞാന്‍ സ്വയം പരിചയപ്പെടുത്തുന്നതിനു മുന്‍പുതന്നെ അദ്ദേഹം എന്നെ മനസ്സിലാ ക്കിയിരുന്നു. 'ചാന്നാര്‍ ലഹള' യെന്ന അദ്ദേഹത്തിന്റെ പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ടെന്നു പറയുകയും ചാന്നാര്‍ ലഹളയില്‍ വൈകുണ്ഠ സ്വാമികളുടെ പങ്കിനെക്കുറിച്ച് ആ പുസ്തകത്തില്‍ ശരിയായി പ്രതിപാദി ച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. പ്രഥമ ദര്‍ശനത്തില്‍ത്തന്നെ അത്തരം ഒരു ചോദ്യം ഉന്നയിക്കുന്നതിന്റെ ഔചിത്യത്തെക്കുറിച്ച് തല്‍സമയം ഞാന്‍ ചിന്തിച്ചതേയില്ല. തനിക്ക് ആ പുസ്തകരചന നടത്തുന്ന സന്ദര്‍ഭത്തില്‍ വൈകുണ്ഠസ്വാമികളെക്കുറിച്ച് കൂടുതലായി അറിഞ്ഞു കൂടായിരുന്നു വെന്ന് അദ്ദേഹം മറുപടി പറഞ്ഞു. തുടര്‍ന്ന് 'കറുത്തകേരള' ത്തിന്റെ പ്രകാശനച്ചടങ്ങ് നിര്‍വഹിച്ചശേഷം ഡോ. സുരേഷ്മാനെയും ഞാനും അഡ്വ. സജി.കെ.ചേരമനും മടങ്ങിപ്പോവുകയും ചെയ്തു.

പഴയ തെക്കന്‍ തിരുവിതാം കൂറിലും അതുവഴി ഭാരതത്തില്‍ ത്തന്നെയും സാമൂഹ്യന വോത്ഥാനത്തിന് തുടക്കംകുറിച്ച വൈകുണ്ഠ സ്വാമികളുടെ 200-ാം ജന്മവാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കുന്നതിന് ബഹുജന്‍സമാജ് പാര്‍ട്ടി തീരുമാനിക്കുകയുണ്ടായി. ആ പരിപാടികളുടെ പ്രധാന സംഘാടകചുമതല എന്റെ ചുമലിലാണ് വന്നുചേര്‍ന്നത്. വൈകുണ്ഠ സ്വാമികളുടെ 200-ാം ജന്മവാര്‍ഷികാ ഘോഷ ങ്ങളുടെ ഉദ്ഘാടന പരിപാടി 2008 മാര്‍ച്ചുമാസം 12-ാം തീയതി തിരു വനന്തപുരം ബാങ്ക് എംപ്ലോയീസ് യൂണിയന്‍ഹാളില്‍ വച്ച് സംഘടിപ്പിക്കു ന്നതിന് തീരുമാനിക്കു കയുണ്ടായി. ഉദ്ഘാടന സമ്മേളനത്തില്‍ തന്നെ മൂന്നു പ്രബന്ധങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് തീരുമാനിച്ചു. 'ആധുനിക കേരളസൃഷ്ടിയില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പങ്ക്' എന്നവിഷയ ത്തെക്കുറിച്ച് ദളിത്ബന്ധു എന്‍.കെ.ജോസും 'തമസ്‌ക്കരിക്കപ്പെട്ട ചരിത്രം' എന്ന വിഷയത്തെക്കുറിച്ച് ഡോ. ഇമ്മാനുവേലും, 'വൈകുണ്ഠസ്വാമികളും ബഹുജന്‍ രാഷ്ട്രീയവും' എന്ന വിഷയത്തെക്കുറിച്ച് ഞാനും പ്രബന്ധങ്ങള്‍ അവതരിപ്പി ക്കണമെന്ന് തീരുമാനിക്കപ്പെട്ടു. ശ്രീ. എന്‍.കെ. ജോസ് തന്റെ പ്രബന്ധത്തിന്റെ വിഷയം 'വൈകുണ്ഠ സ്വാമികളും സാമൂഹ്യ നവോ ത്ഥാനവും' എന്നാക്കി മാറ്റി. പ്രസ്തുത ചടങ്ങില്‍ മാര്‍ച്ച് 12-ാം തീയതി ഞാന്‍ എഴുതിതയ്യാറാക്കി അവതരിപ്പിച്ച പ്രബന്ധത്തിലും 'ചാന്നാര്‍ ലഹള' യെന്ന തന്റെ പുസ്തകത്തില്‍ വൈകുണ്ഠ സ്വാമികളുടെ സംഭാവന വിലയിരു ത്തുന്നതില്‍ ശ്രീ. എന്‍.കെ.ജോസിനുണ്ടായ വീഴ്ചയെ ചൂണ്ടിക്കാ ണിക്കുകയും വൈകുണ്ഠ സ്വാമികളെക്കുറിച്ച് ഒരു ഗ്രന്ഥരചനയ്ക്ക് അദ്ദേഹം തയ്യാറാകണമെന്ന് അഭ്യര്‍ത്ഥി ക്കുകയും ചെയ്തു.

ഏതായാലും ആ ദൗത്യം അദ്ദേഹം ഏറ്റെടുക്കുകയും വളരെച്ചുരുങ്ങിയ സമയംകൊണ്ട് 'വൈകുണ്ഠ സ്വാമികള്‍- കേരള സാമൂഹ്യന വോത്ഥാന ത്തിന്റെ മാര്‍ഗ്ഗദര്‍ശി' എന്ന പുസ്തകം തയ്യാറാക്കുകയും ചെയ്തിരി ക്കുകയാണ്. വൈകുണ്ഠ സ്വാമികളെ സംബന്ധിച്ച് പലരും രചിച്ച പുസ്തകങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം വായിക്കു ന്നതിനും പഠിക്കുന്ന തിനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അവരെല്ലാം തന്നെ മനുഷ്യനെ ദൈവത്തിന്റെ സ്ഥാനത്തു പ്രതിഷ്ഠിച്ച വൈകുണ്ഠ സ്വാമികളുടെ അമാനുഷികമായ സിദ്ധികളെ ക്കുറിച്ച് പ്രതിപാദി ക്കുന്നതിനും ദൈവാവ താരമായി ചിത്രീകരി ക്കുന്നതിനും ശ്രമിച്ചുകണ്ടതില്‍, അപ്രകാരമുള്ള അമാനു ഷികമോ ദൈവികമോ ആയ സിദ്ധിക ളിലൊന്നും വിശ്വസി ക്കാത്ത എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. വൈകുണ്ഠ സ്വാമികളെ ഒരു യഥാര്‍ത്ഥ മനുഷ്യനായും മനുഷ്യസ്‌നേ ഹിയായും സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും ഉയര്‍ന്നുവന്ന വിപ്ലവകാരിയായും ആധുനിക ഭാരതീയ നവോത്ഥാനത്തിന്റെ പിതാവും മാര്‍ഗ്ഗദര്‍ശിയുമായും അവതരിപ്പിക്കുന്ന ഒരു പുസ്തകം ദലിത്ബന്ധു എന്‍.കെ.ജോസിന്റെ കരുത്തുറ്റ തൂലികയിലൂടെ രൂപപ്പെട്ടുകണ്ടതില്‍ എനിക്ക് എത്രയും ചാരിതാര്‍ത്ഥ്യവും അഭിമാനവുമുണ്ട്. പല പുതിയ സമസ്യകളും ഉയര്‍ത്തുന്നതും ഗവേഷണത്തിന്റേയും അന്വേഷണത്തിന്റേയും പുതിയ പന്ഥാവ് വെട്ടിത്തുറക്കുന്നതുമായിരിക്കും ഈ പുസ്തകമെന്ന കാര്യത്തില്‍ എനിക്ക് ഒട്ടുംതന്നെ സംശയമില്ല. പുസ്തകത്തിന്റെ തുടക്കത്തില്‍ ദളിത്ബന്ധുവിന്റേതായി കൊടുത്തിരിക്കുന്ന കുറിപ്പില്‍ 'ഇന്ത്യാ ഭൂഖണ്ഡത്തിലെ ജനതയുടെ ചരിത്രത്തില്‍ തമിഴും അതിന്റെ മറ്റൊരു രൂപമായ പാലിയും വഹിച്ച പങ്കും അതിലൂടെ ഇന്ത്യന്‍ ജനതയ്ക്കു ണ്ടായ വളര്‍ച്ചയും ഉയര്‍ച്ചയും ഇനിയും കണ്ടെത്തേണ്ട തായിരിക്കുക യാണ്. അവ കണ്ടെത്തുന്തോറും ഇന്ത്യ എന്നത് തമിഴിന്റെ നാടാണ്' എന്ന് നടത്തിയിരിക്കുന്ന പരാമര്‍ശം ഭാവിയില്‍ വളരെയധികം പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വിധേയമാകുമെന്ന് ഞാന്‍ കരുതുന്നു.

തിരുവിതാംകൂര്‍ മഹാരാജാവിനെ അനന്തപുരി നീചനെന്നും ബ്രട്ടീഷു കാരനെ വെണ്‍ നീചനെന്നും വിളിക്കാനുള്ള തന്റേടം കാണിക്കുകയും അവര്‍ക്കെതിരെ ജനമുന്നേറ്റം നയിക്കുകയും ചെയ്ത വൈകുണ്ഠ സ്വാമികളാണ് ആദ്യത്തെ സ്വാതന്ത്ര്യസമര നേതാവെന്നും അല്ലാതെ ബ്രട്ടീഷുകാരുമായി പലപ്പോഴും സന്ധിചെയ്തിട്ടുള്ള പഴശ്ശിരാജാവും വേലുത്തമ്പിയുമൊന്നുമല്ലയെന്നുള്ള ഗ്രന്ഥകാരന്റെ വസ്തുനിഷ്ഠമായ നിഗമനം, ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥയ്‌ക്കെതിരെ വൈകുണ്ഠസ്വാമികളും ശ്രീനാരായണഗുരുദേവനും ഏല്പിച്ച ആഘാതം പോലെ, അസത്യത്തില്‍ അധിഷ്ഠിതമായ നിലവിലുള്ള ചരിത്ര ബിംബങ്ങളെ തച്ചുടയ്ക്കലാണ്. തനിക്കുചുറ്റുമുള്ള 18 അവര്‍ണ്ണ ജാതികളെയും കോര്‍ത്തിണക്കി സമത്വ സമാജം രൂപീകരിച്ച വൈകുണ്ഠ സ്വാമികളാണ് ആധുനിക ഇന്ത്യയില്‍ ആദ്യത്തെ ബഹുജന്‍ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയതെന്ന വസ്തുത വിശദാംശ ങ്ങളിലൂടെ വ്യക്തമാക്കുന്നതിന് ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. രാജാറാം മോഹന്‍ റായിയും ദയാനന്ദ സരസ്വതിയു മൊക്കെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സവര്‍ണ്ണ സമുദായങ്ങള്‍ ക്കിടയിലാണ് നടത്തിയതെന്നും ജന സമൂഹത്തില്‍ മൊത്തം പരിവര്‍ത്തനം സൃഷ്ടിക്കുന്നതിന് അവര്‍ക്ക് കാര്യമായ സംഭാവനയൊന്നും നല്‍കാന്‍ കഴിഞ്ഞിട്ടില്ലായെന്നും അതേസമയം വൈകുണ്ഠ സ്വാമികള്‍, ശ്രീനാരായണഗുരു, മഹാത്മാ അയ്യന്‍കാളി തുടങ്ങിയ നവോത്ഥാ നനായകരുടെ പ്രവര്‍ത്തനങ്ങള്‍ സവര്‍ണ്ണ സമുദായങ്ങ ളുള്‍പ്പടെയുള്ള മൊത്തം ജനസമൂഹത്തിന്റെ പരിവര്‍ത്ത നത്തിന് കളമൊരുക്കി യിട്ടുണ്ടെന്നും ഗ്രന്ഥകാരന്‍ സമര്‍ത്ഥ മായി ചൂണ്ടിക്കാ ണിച്ചിട്ടുണ്ട്.

'വൈകുണ്ഠ സ്വാമികളുടെ കാലത്ത് സംഘം കൃതികള്‍ കണ്ടെത്തി യിരുന്നില്ല. പക്ഷെ സംഘംകൃതികള്‍ എഴുതിയ മഹാന്മാരായ കവികളുടെ സിരകളിലെ രക്തമാണ് വൈകുണ്ഠ സ്വാമികളിലും തുടിച്ചത്. അതിനാല്‍ ആ കവികളുടെ പാരമ്പര്യം അദ്ദേഹം ഉദ്‌ഘോഷണം ചെയ്തു.' - ഗ്രന്ഥകാരന്റെ ഈ നിഗമനം എത്രയോ ശരിയാണ്. വൈകുണ്ഠ സ്വാമികള്‍ പുരാണങ്ങളും ഇതിഹാസങ്ങളും തിരുക്കുറലും പഠിച്ചു വെന്നും തിരുക്കുറലില്‍ നിന്നും ലഭിച്ച പാഠങ്ങളാണ് അദ്ദേഹത്തെ വൈകുണ്ഠ സ്വാമികളാക്കി യതെന്നുമുള്ള ദളിത്ബന്ധു വിന്റെ കണ്ടെത്തല്‍ തികച്ചും വസ്തുതാ പരമാണ്. ചേരരാജാ ക്കന്മാരുടെ കുലവൃ ക്ഷമായിരുന്ന പനയെക്കുറിച്ചും പനചെത്ത് കുലത്തൊഴിലായി സ്വീകരിച്ചുപോന്ന വൈകുണ്ഠസ്വാമികളുടെ സമുദായമായ നാടാര്‍ സമുദായവും ചേരരാജാക്ക ന്മാരുമായുള്ള ബന്ധത്തെ ക്കുറിച്ചുമുള്ള സൂചനകള്‍ നടത്തി ഭാവി തലമുറയ്ക്ക് കൂടുതല്‍ അന്വേഷണ പഠനങ്ങള്‍ നടത്തുന്നതിനുള്ള പശ്ചാത്തലം ഗ്രന്ഥകാരന്‍ ഒരുക്കിയിട്ടുണ്ട്. ചെമ്പുത കിടില്‍ നിന്നും താളിയോലയി ലേയ്ക്കുള്ള രേഖകളുടെ മാറ്റം ഉയര്‍ത്തിയ താളിയോല സംസ്‌ക്കാരത്തിന്റെ ഉദാത്തഭാവവും മാഹാത്മ്യവും ചൂണ്ടി ക്കാണിക്കു ന്നതിനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ചില ചരിത്ര കാരന്മാരും വര്‍ത്തമാനകാല വിപ്ലവ എഴുത്തുകാരും തിരുവിതാം കൂറിന്റെ ചരിത്ര ത്തിലെ സുവര്‍ണ്ണ കാലത്തിന് നേതൃത്വം നല്‍കിയ ഭരണാധി കാരിയായി പുകഴ്ത്തുന്ന സ്വാതിതിരുനാള്‍ എത്രയും കഴിവുകെട്ട, നിരുത്തര വാദിയായ ഒരു ഭരണാധികാരിയായിരുന്നുവെന്നും അദ്ദേഹത്തെ അനന്ത പുരി നീചനെന്ന് വൈകുണ്ഠസ്വാമികള്‍ വിളിച്ചത് എല്ലാ അര്‍ത്ഥത്തിലും ശരിയായിരുന്നുവെന്നും ഗ്രന്ഥത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്.

വൈകുണ്ഠസ്വാമികളുടെ കൗമാരപ്രായത്തില്‍ ആദ്യഘട്ടം തുടക്കം കുറിച്ചുകഴിഞ്ഞ ചാന്നാര്‍ ലഹളയുടെ രണ്ടാംഘട്ടത്തിന് അദ്ദേഹം നല്‍കിയ നേതൃത്വ ത്തിനെക്കുറിച്ചും ആ സമരത്തിന്റെ വിജയത്തിന് അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ചും ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മറ്റൊരു സമുദായ ത്തിലുംപെട്ട സ്ത്രീകള്‍ പ്രകടിപ്പിക്കാത്ത തന്റേട ത്തോടും നിശ്ചയദാര്‍ഢ്യ ത്തോടും മാറുമറ യ്ക്കാനുള്ള അവകാശത്തില്‍ ചാന്നാര്‍ സ്ത്രീകള്‍ ഉറച്ചുനിന്നതാണ് സമരത്തിന്റെ വിജയ കാരണമെന്ന് സംശയലേശമില്ലാതെ ഗ്രന്ഥകര്‍ത്താവ് പറയുന്നു. വൈകുണ്ഠ സ്വാമികള്‍ നടത്തിയതും ഊന്നല്‍ നല്‍കിയതുമായ കണ്ണാടിപ്രതിഷ്ഠയുടെ പ്രാധാന്യ ത്തെക്കുറിച്ചും കണ്ണാടിയുടെ മുന്നില്‍ തലപ്പാവോടു നിന്ന് താന്‍ തന്നെത്തന്നെ വന്ദിക്കുന്ന ആരാധനാ രീതിയുടെ ഉന്നതവും ഉദാത്തവുമായ ഭാവത്തെക്കുറിച്ചും വിശദീക രിക്കുന്ന ദളിത് ബന്ധു, മഹത്തായ സിന്ധൂ നദീതട സംസ്‌ക്കാരത്തിന്റെ സന്തതികളാണ് നാടാര്‍ സമുദായം ഉള്‍പ്പടെയുള്ള ദ്രാവിഡ ജനതയെന്ന് ചൂണ്ടിക്കാണിക്കാന്‍ മറക്കുന്നില്ല. കാറല്‍ മാര്‍ക്‌സ് 1848 ല്‍ എഴുതിപ്രസിദ്ധീകരിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ യ്ക്കും ഒന്നിലധികം ദശാംബ്ദം മുന്‍പ് സമത്വസമാജം സ്ഥാപിച്ചുകൊണ്ട് വൈകുണ്ഠ സ്വാമികള്‍ സമത്വാധിഷ്ഠിത സമൂഹത്തെ സ്വപ്നം കണ്ടതിനെക്കുറിച്ചും താന്‍ സ്ഥാപിച്ച പതികളിലൂടെ ഒരു സമത്വാധിഷ്ഠിത സാമൂഹ്യ ജീവിതക്രമം സ്ഥാപിച്ചതിനെ ക്കുറിച്ചും ഗ്രന്ഥം ചൂണ്ടിക്കാ ണിക്കുന്നു.


വൈകുണ്ഠസ്വാമികള്‍ സ്വീകരിച്ച അടിസ്ഥാനപരമായ ചില സങ്കേതങ്ങള്‍ എങ്ങനെ ശ്രീനാരായണുഗുരു സ്വീകരിച്ചുവെന്നും മറ്റുചില സങ്കേതങ്ങള്‍ എങ്ങനെ മഹാത്മാ അയ്യന്‍കാളി സ്വീകരിച്ചുവെന്നുമുള്ളതിന്റെ സൂചന കള്‍ ഗ്രന്ഥത്തിലുണ്ട്. കുമാരനാശാനും ടി.കെ.മാധവനും സി.വി.കുഞ്ഞു രാമനും ഡോ.പല്പു വുമെല്ലാം ശ്രീനാരായണഗുരു വുദേവന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാനായി ഉണ്ടായി രുന്നതുപോലെ, വൈകുണ്ഠ സ്വാമികള്‍ക്കും മഹാത്മാ അയ്യന്‍ കാളിക്കും ആ നിലവാരത്തിലുള്ള അനുയായിക ളില്ലാതെപോയത്, അവര്‍ക്കുശേഷം ആ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്ന കാര്യത്തില്‍ തടസ്സ മായി ഭവിച്ചിട്ടുണ്ടെന്ന് പുസ്തകത്തില്‍ പറയുന്നു. ബാലന്മാരേയും വൃദ്ധജന ങ്ങളേയും വിദ്യാഭ്യാസം ചെയ്യിപ്പിക്കുന്നതിനായി വൈകുണ്ഠ സ്വാമികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിയ പരിപാടികളെ സംബന്ധി ക്കുന്ന സൂചനകളും ഗ്രന്ഥത്തിലുണ്ട്. 1917 മേയ് 29-ാം തീയതി ചെറായി യില്‍ പുലയരോടൊപ്പം സഹോദരനയ്യപ്പന്‍ നടത്തിയ സഹഭോജന ത്തിനും 70 വര്‍ഷം മുന്‍പ്, വൈകുണ്ഠ സ്വാമികള്‍ സഹഭോജനം നടത്തിയ വസ്തുതയും ഗ്രന്ഥകാരന്‍ സൂചിപ്പിച്ചിട്ടുണ്ട്. മരുത്വാമലയില്‍ തപസ്സനു ഷ്ഠിച്ചിരുന്ന ശ്രീനാരായണ ഗുരുദേവന്‍, തനിക്കു മുന്‍പ് അതുവഴി നടന്നുപോയ വൈകുണ്ഠ സ്വാമികളുടെ ജീവിതത്തേയും പ്രവര്‍ത്തന സങ്കേതങ്ങളേയും ആശയങ്ങളേയും ബന്ധപ്പെട്ടിരിക്കാനുള്ള സാദ്ധ്യതയെ ക്കുറിച്ചു മുള്ള സൂചനകള്‍ ഗ്രന്ഥത്തിലുണ്ട്.

വിസ്താരഭയത്താല്‍ ഞാന്‍ നീട്ടുന്നില്ല. കേരളത്തിലെ ബഹുജന്‍ പ്രസ്ഥാന ത്തിന്റെ ജിഹ്വയായ ബഹുജന്‍ വാര്‍ത്ത യാണല്ലോ ഈ പുസ്തകം പ്രസിദ്ധീക രിക്കുന്നത്. വൈകുണ്ഠസ്വാമികളുടെ കാലഘട്ടത്തിലും അതിനു ശേഷവും അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കിയ നേതാക്കള്‍ തെക്കന്‍ തിരുവി താംകൂറിലു ണ്ടായിരുന്നു വെന്നുള്ള ചരിത്രസത്യംകൂടി ഓര്‍മ്മി പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തിരു-കൊച്ചി നിയമസഭയില്‍ അംഗമായിരുന്ന, സ്വാതന്ത്ര്യ സമരത്തിന്റെ ധീരനായക നായിരുന്ന എ. കുഞ്ഞന്‍നാടാര്‍, 1956 ഫെബ്രുവരി 10-ാം തീയതി കാഞ്ഞിരംകുളം കൊച്ചുകൃഷ്ണന്‍ നാടാരുടെ 'നാടാര്‍ ചരിത്ര' ത്തിനെഴുതിയ അവതാരികയി ലൊരുഭാഗത്ത് ഇപ്രകാരം പറയുന്നു. 'രണ്ടായിരത്തി അഞ്ഞൂറുവര്‍ഷം മുന്‍പ് ശ്രീബുദ്ധ ദേവന്‍ അവതരിച്ചതും ബുദ്ധമത മുണ്ടാക്കിയതും ജാതിയെ എതിര്‍ക്കു ന്നതിനു വേണ്ടിയാണ്. ഫലമെന്തായി? ബുദ്ധമതത്തെ ഇവിടുത്തെ ജാതിപ്പി ശാച് ഇന്ത്യയില്‍ നിന്നും പരിപൂര്‍ണ്ണമായി നിഷ്‌ക്കാസനം ചെയ്തു. ബുദ്ധമതത്തിന് അതിന്റെ ജന്മഭൂമി വിട്ട് അയല്‍രാജ്യ ങ്ങളായ ചൈന, ജപ്പാന്‍, ബര്‍മ്മ, സിലോണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അഭയം പ്രാപിക്കേണ്ടിവന്നു. ......

.........മുന്‍പ് രാഷ്ട്രീയാധികാരം ബ്രാഹ്മണര്‍ക്കാ യിരുന്നതിനാല്‍ അവര്‍ ഏറ്റവും ഉയര്‍ന്ന ജാതിക്കാരായി. അതിനടുത്ത് അല്‍പ്പം ചില അവശിഷ്ടങ്ങള്‍ നായര്‍, വെള്ളാളര്‍ തുടങ്ങിയ സമുദായങ്ങള്‍ക്കു ലഭിച്ചു. അവര്‍ അതിനടുത്ത സമുദായ ങ്ങളായി മാറി. ഇങ്ങനെ നോക്കിയാല്‍ രാഷ്ട്രീയാധികാരത്തിനും സമുദായങ്ങളുടെ ഗ്രേഡുകള്‍ക്കും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നു കാണാം. തിരു-കൊച്ചിയെ ഭരിക്കാനുള്ള അവകാശം പത്തു കൊല്ലത്തേയ്ക്കു പുലയര്‍ സമുദായത്തെ ഏല്‍പ്പി ക്കുക. ഇവിടുത്തെ മന്ത്രിമാരും സെക്രട്ടറിമാരും വകുപ്പദ്ധ്യ ക്ഷന്മാരും അവരാണെന്നു വിചാരിക്കുക. പത്തുവര്‍ഷം കഴിയുമ്പോള്‍ ഇവിടുത്തെ ഏറ്റവും ഉയര്‍ന്ന സമുദായം അവരായിരിക്കും. ജാതിയെന്നത് ഒരു രാഷ്ട്രീയപ്രശ്‌നം കൂടിയാണെ ന്നുള്ളതു കാണിക്കാന്‍ വേണ്ടിയാണ് ഈ ഉദാഹരണം എടുത്തു പറയാനിടയായത്. ....

......ചാന്നാര്‍ ലഹള, ഈഴവലഹള, പുലയര്‍ ലഹള എന്നൊക്കെ ചരിത്ര ത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ലഹളകള്‍ നമ്മുടെ പൂര്‍വ്വികരുടെ സ്വാതന്ത്ര്യ സമരങ്ങളായിരുന്നു. .....ഇത്തരം ഒന്നുരണ്ടു സമരങ്ങളല്ല, നൂറുനൂറു സമരങ്ങള്‍ ഇവിടുത്തെ അവര്‍ണ്ണ സമുദായങ്ങള്‍ നടത്തിയിട്ടുണ്ട്.'

ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയ്‌ ക്കെതിരെ ഇരുന്നൂറിലേറെ മഹാപുരുഷന്മാര്‍ പോരാട്ടങ്ങള്‍ നടത്തിയിട്ടു ണ്ടെന്നും ആ പോരാട്ടങ്ങളുടെ നേട്ടങ്ങളേയും ആശയങ്ങളേയും ഏകോപി പ്പിക്കുകയെന്ന ദൗത്യമാണ് ബഹുജന്‍രാഷ്ട്രീയം പടുത്തുയര്‍ ത്തുന്നതിന് അനിവാര്യമാ യിട്ടുളളതെന്നുമുള്ള കാന്‍ഷിറാം ജിയുടെ കാഴ്ച്ചപ്പാടു വച്ചു പുലര്‍ത്തി പ്പോന്ന നേതാക്കള്‍ സ്വാതന്ത്ര്യ സമര കാലത്തും അതിനു ശേഷവും തെക്കന്‍ തിരുവിതാംകൂറില്‍ ഉണ്ടായിരു ന്നുവെന്ന് ചൂണ്ടിക്കാണി ക്കുവാനാണ് ഞാനിതു സൂചിപ്പിച്ചത്. കാന്‍ഷിറാം ജിക്കുശേഷം ബഹുജന്‍രാ ഷ്ട്രീയത്തിന്റെ ദൗത്യം ഏറ്റെടുത്തി രിക്കുന്ന ബഹന്‍മാ യാവതിജിയുടെ നേതൃത്വത്തില്‍ ദേശവ്യാപകമായ ചലനങ്ങള്‍ അലയടിച്ചു യരുമ്പോള്‍ ദക്ഷിണേ ന്ത്യയിലും അതിന്റെ അനുര ണനങ്ങള്‍ സൃഷ്ടിക്കുന്ന പ്രക്രിയയ്ക്ക് ശക്തിയും ആവേശവും സൃഷ്ടിക്കുവാന്‍ ശ്രീ. ദലിത്ബന്ധു എന്‍.കെ.ജോസിന്റെ ഈ പുസ്തക ത്തിന് കഴിയുമെന്ന പൂര്‍ണ്ണവിശ്വാ സത്തോടെ ഈ പുസ്തകം ഭാവിതലമു റകള്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു.തിരുവനന്തപുരം,
11.5.2008 ഡോ. ഏ. നീലലോഹിതദാസ്‌