"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 24, ചൊവ്വാഴ്ച

ദളിത് പിന്നോക്ക സമു ദായങ്ങള്‍ ആദര്‍ശ രാഷ്ട്രീയം വെടിഞ്ഞ് അധികാര രാഷ്ട്രീയ ത്തെക്കുറിച്ച് ചിന്തിക്കണം - അഡ്വ. കെ. എം. സന്തോഷ് കുമാര്‍

അഡ്വ. കെ. എം. സന്തോഷ് കുമാര്‍
ഭാരത നവോത്ഥാനത്തിന് വഴി തെളിച്ച ശ്രീനാരായണ ഗുരുദേവനെ പ്പോലും പൊതു സമൂഹത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ എന്നവകാശ പ്പെടുന്ന വിപ്ലവപാര്‍ട്ടി അപ കീര്‍ത്തിപ്പെടു ത്തുകയും അപമാനിക്കു കയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ സംഘടിത മായി മുന്നേറി അധികാര രാഷ്ട്രീയത്തെ ക്കുറിച്ച് ചിന്തിക്കേണ്ട കാലം അതിക്രമി ച്ചിരിക്കു ന്നു.

കേരളത്തിലെ ആദ്യസംഘടന ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം അതിന്റെ പ്രവര്‍ത്തനം 1903-ല്‍ ആരംഭിച്ചു വെങ്കിലും ഗുരുസ്വാമി 1888-ല്‍ കുംഭ മാസത്തിലെ ശിവരാത്രി നാളിന്റെ അന്ത്യയാമത്തില്‍ അരുവി പ്പുറത്ത് നടത്തിയ ശിവ പ്രതിഷ്ഠയ്ക്ക് ശേഷം ഉണ്ടാക്കിയ അരുവിപ്പുറം ക്ഷേത്ര യോഗമാണ് ആദ്യത്തെ സംഘടനയുടെ തറക്കല്ല്. ഗുരു കേരളത്തി നകത്തും പുറത്തും ധാരാളം ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തി നാളിതുവരെ സവര്‍ണ്ണ ശക്തികളുടെ തടങ്കലില്‍ കഴിഞ്ഞിരുന്ന ദൈവങ്ങള്‍ക്ക് മോചനം നല്‍കി മഹാഭൂരിപക്ഷം വരുന്ന ദളിത് പിന്നോക്ക ജനവിഭാഗമായ സാധാരണ ക്കാരന് ദൈവ വിചാരവും ദൈവാനു ഗ്രഹവും നേടുന്നതിനുള്ള വഴി വെട്ടിതുറക്കുക യായിരുന്നു ഗുരുവിന്റെ ക്ഷേത്ര പ്രതിഷ്ഠകളിലൂടെ നടന്നത്.

'സംഘടന കൊണ്ട് ശക്തരാകുവിന്‍''എന്ന ഗുരു വാക്യം കേരളത്തിലെ ഈഴവര്‍ മാത്രമല്ല. നായര്‍, പുലയ, വിശ്വകര്‍മ്മ തുടങ്ങിയ സഹോദര സമുദായങ്ങളും തിരിച്ചറിഞ്ഞ് സംഘടന കള്‍ക്ക് തുടക്കം കുറിച്ചു. അവതാര പുരുഷനായ ഗുരു തന്റെ ആയുസ്സ് സമൂഹത്തില്‍ നിലനിന്നി രുന്ന അനാചാര ങ്ങള്‍ക്ക് പരിവര്‍ത്ത നങ്ങള്‍ വരുത്തു വാനാണ് വിനിയോഗിച്ചത് മറിച്ച് പരിഷ്‌കാ രങ്ങള്‍ വരുത്തുകയല്ല ചെയതത്. ഗുരുദേവന്‍ തന്റെ ശിക്ഷ്യന്മാരെ ക്കൊണ്ട് ചെയ്യിച്ചതും പരിവര്‍ത്തന ങ്ങളാണ്. റ്റി.കെ.മാധവന്‍ വൈക്കം സത്യാഗ്ര ഹത്തിന് നേതൃത്വം കൊടുത്തത് ക്ഷേത്ര പരിസരത്തുള്ള തീണ്ടല്‍ പലക എടുത്തുമാറ്റി സഞ്ചാര സ്വാതന്ത്ര്യം സ്ഥാപിച്ചെടു ക്കുവാനാണ്. സഹോദര നയ്യപ്പന്‍ പന്തി ഭോജനം നടത്തിയതും വലിയ പരിവര്‍ത്ത നത്തിന് ഇട നല്‍കി യതാണ്.

മഹാത്മാ അയ്യന്‍കാളി അവതരിച്ചത് അടിച്ച മര്‍ത്തപ്പെട്ട ജനതയുടെ മോചന ത്തിനാണ്. 1893 -ല്‍ വില്ലുവണ്ടി യാത്ര നടത്തിയ മഹാത്മാ വിന്റെ വാക്കുകള്‍ ഇന്നത്തെ പുരോഗമന വിപ്ലവകാരികള്‍ ശ്രദ്ധിക്കേ ണ്ടതാണ്. 'തന്റെ കാളയ്ക്കു പോകാന്‍ പറ്റുന്ന വഴിയിലൂടെ തനിക്ക് പോകാന്‍ ആവില്ലാ' യെന്നത് ചരിത്രത്തില്‍ അടിച്ചമര്‍ത്ത പ്പെട്ടവന്റെ വിമോചന ത്തിനായി നടത്തിയ അവകാശ സമരങ്ങളാണ്.

കേരള നവോത്ഥാ നത്തിന് യോഗവും സാധുജന പരിപാലന യോഗവും മറ്റിതര സംഘടനകളും നല്‍കിയ മഹത്തായ സംഭാവന വലുതാണ്. കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് വളരെ മുമ്പേ പൗര സമത്വ ത്തിനും, സഞ്ചാര സ്വാതന്ത്ര്യ ത്തിനും, ക്ഷേത്ര പ്രവേശന ത്തിനും ഉദ്യോഗത്തില്‍ പ്രാതിനിധ്യ ത്തിനും വേണ്ടി പ്രവര്‍ത്തി ച്ചത് സമുദായ സംഘടനകളാണ്.

കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ മുന്നേറ്റം എന്ന് വിശേഷിപ്പി ക്കാവു ന്നത് നിവര്‍ത്തന പ്രക്ഷോഭ ണമാണ്. പരദേശി ബ്രാഹ്മണര്‍ക്ക് മാത്രം ഉദ്യോഗം നല്‍കിയിരുന്ന തിരുവിതാം കൂറില്‍ അത് പോരാ ഇവിടെ ജനിച്ച് ജീവിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും ഉദ്യോഗത്തില്‍ പ്രാതിനിധ്യം ആവശ്യ പ്പെട്ടുകൊണ്ട് രൂപീകരിച്ച സംയുക്ത രാഷ്ട്രീയ സഭയുടെ നേതൃത്വം കൊടുത്തത് എസ്.എന്‍.ഡി.പി യോഗമാണ്. ഈഴവ സമുദായ ത്തിന്റെ നേതാവ് സി.കേശവനും, മുസ്ലീം സമുദായ നേതാവ് പി.കെ. കുഞ്ഞും, ക്രിസ്ത്യന്‍ സമുദായ നേതാവ് ശ്രീ. റ്റി.എം. വര്‍ഗ്ഗീസും ഉള്‍പ്പെടു ന്നവരാണ് നിവര്‍ത്തന പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ചത്. 1936-ല്‍ നിവര്‍ത്തന പ്രക്ഷോഭം വിജയം കണ്ടു. ക്ഷേത്ര പ്രവേശനം, സഞ്ചാര സ്വാതന്ത്ര്യം, ഉദ്യോഗത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതി നിധ്യം നല്‍കുന്നതിനും ദിവാനെ കൊണ്ട് തീരുമാനം എടുപ്പിക്കുവാന്‍ കഴിഞ്ഞു. നിവര്‍ത്തന പ്രക്ഷോഭണ വിജയത്തിന് ശേഷം സംയുക്ത രാഷ്ട്രീയ സഭയെ പിരിച്ചു വിടുന്നതിന് തീരുമാനിച്ചു അതിന് ശേഷമാണ് 1938-ല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി കേരളത്തില്‍ നിലവില്‍ വരുന്നത്. കെ.പി.സി. സിയിലെ ചില സോഷ്യലിസ്റ്റ് വാദികള്‍ കൂടി 1939-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നു. നാൡുവരെ രാഷ്ട്രീയമായി ചിന്തിക്കുകയും സമരമുഖത്ത് നില്‍ക്കുകയും ചെയ്തിരുന്ന ഇവിടുത്തെ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ നവോത്ഥാനവും, തുല്യതയും പഠിപ്പിച്ച വിപ്ലവ പാര്‍ട്ടികളില്‍ മഹാഭൂരി പക്ഷവും ചേക്കേറി. 1941-ലെ കയ്യൂര്‍ സമരത്തോ ടെയാണ് കമ്മ്യൂണിസം കേരളത്തില്‍ വേരോടി തുടങ്ങിയത് എന്നതല്ലേ സത്യം.

ഈ നാട്ടിലെ ദളിത് പിന്നോക്ക സമുദായങ്ങള്‍ ഏറെ പ്രതീക്ഷയില്‍ നോക്കി കണ്ട വിപ്ലവപാര്‍ട്ടികള്‍ ഏതു തരത്തിലും അവര്‍ അവകാ ശപ്പെട്ട സാമൂഹ്യനീതി നല്‍കുന്നതില്‍ പരാജയപ്പെട്ടതായി നമുക്ക് കാണാം.

ഇവിടുത്തെ ഖജനാവ് എല്ലാ വിഭാഗം ജനങ്ങളുടേതും ആണ് ഈഴവനും, നായരും, പുലയനും, ക്രിസ്ത്യാനിയും മുസല്‍മാനും സാധന സാമഗ്രികള്‍ വാങ്ങുമ്പോള്‍ ഖജനാവിലേക്ക് അവര്‍ അറിയാതെ നികുതി കൊടുക്കു ന്നുണ്ട്. ഈ നികുതിപ്പണം തുല്യമായി എല്ലാവര്‍ക്കും വീതിച്ചുകിട്ടുന്ന തരത്തില്‍ നീയമ നിര്‍മ്മാണവും നടപടികളും ഉണ്ടാകണം. മഹാബലി ചക്രവര്‍ത്തി കേരളം ഭരിച്ചിരു ന്നപ്പോള്‍ എല്ലാ മനുഷ്യരും തുല്യരാ യിരുന്നു. എല്ലാവര്‍ക്കും തുല്യനീതി നടപ്പില്‍ വരുത്തിയിരുന്നു. യഥാര്‍ത്ഥ സോഷ്യലിസം നടപ്പാക്കി മഹാബലിക്ക് ദൈവത്തിന്റെ ഭാഗത്തു നിന്നു പോലും നീതി കിട്ടിയില്ല.

ഇന്ന് ജനാധിപത്യം എന്നാല്‍ ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി തന്റെ രാജാവിനെ തെരഞ്ഞെടുക്കുന്ന പ്രക്രീയയാണ്. സാമൂഹ്യ അസമത്വ ങ്ങളായ, ഉച്ചനീചത്വ ങ്ങളാല്‍ പൊറുതി മുട്ടിയ കേരളത്തില്‍, ജന്മമെടുത്ത ഗുരുദേവനും മഹാത്മാ അയ്യന്‍ കാളിയും, പൊയ്കയില്‍ അപ്പച്ചന്‍, വി.റ്റി ഭട്ടതിരിപ്പാട്, ചട്ടമ്പി സ്വാമികള്‍, മന്നത്ത് പദ്മനാഭന്‍, കെ.കേള പ്പന്‍, ഡോ. പല്‍പ്പു, കുമാരനാശാന്‍, പണ്ഡിറ്റ് കറുപ്പന്‍ തുടങ്ങിയ മഹാത്മാക്കള്‍ സാമൂഹ്യ നീതിയുടെ പ്രവാചക ന്മാരായിരുന്നു.

ഇവര്‍ക്കു ശേഷം കേരളത്തില്‍ പിറവിയെടുത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ മനുഷ്യനെ തുല്യമായി കാണുന്നതിനോ ഒരുപോലെ വളരുന്നതിനോ സത്യസന്ധമായി പ്രവര്‍ത്തിച്ചുഎന്നു പറയാന്‍ കഴിയുമോ?

കേരളത്തിലാണ് ലോകത്തി ലാദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബാലറ്റിലൂടെ അധികാരത്തില്‍ വന്നത്. ഈ രാജ്യത്തെ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ ചോരയും വിയര്‍പ്പും, ജീവനും നല്‍കി അധികാര ത്തിലേറ്റിയ ഇ.എം. എസ് നമ്പൂതിരിപ്പാട് നൂറ്റാണ്ടുകളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനത യ്ക്ക് സാമൂഹ്യ സമത്വവും, തുല്യതയും ഉണ്ടാകുവാന്‍ ഭരണഘടന അനുശാസി ക്കുന്ന സാമുദായിക സംവരണം നിര്‍ത്തലാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കു വാനാണ് ശ്രമിച്ചത്. എന്നാല്‍ പത്രാധിപര്‍ കെ.സുകുമാ രന്റെയും കേരള കൗമുദിയുടെയും ഇടപെടല്‍ അദ്ദേഹത്തെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. ചരിത്ര പ്രസിദ്ധമായ കുളത്തൂര്‍ പ്രസംഗം ചരിത്ര രേഖയാണ്.

1957-ല്‍ ഇ.എം.എസ് അധികാരത്തില്‍ വരുന്നതിന് മുന്‍പ് കേരളത്തില്‍ വിളിപ്പിച്ചതും പിന്നോക്കദളിത് വിഭാഗങ്ങള്‍ നെഞ്ചിലേ റ്റുകയും ചെയ്ത മുദ്രാവാക്യം, 'നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ' എന്നാണ്. അന്നത്തെ കേരള ത്തിന്റെ സാമൂഹ്യ പശ്ചാത്തല ത്തില്‍ പൈങ്കിളി എന്നാല്‍ ഈഴവര്‍, പുലയന്‍, പറയന്‍, വിശ്വകര്‍മ്മജര്‍ തുടങ്ങിയ പിന്നോക്ക ദളിത് വിഭാഗങ്ങളാണ്. കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥി തിയില്‍ ഈ രാജ്യത്തെ ഭൂമികളെല്ലാം ജന്മിയുടേ തായിരുന്നു. അതായത് ബ്രാഹ്മണ ന്റേതായിരുന്നു. ദൈവത്തിന്റെ പേരില്‍ രാജാവില്‍ നിന്നും കര മൊഴിവായി കിട്ടിയ ഭൂമിയില്‍ ജന്മി പണിയെടു ത്തിരുന്നില്ല. ജന്മിയുടെ ഭൂമി ക്രിസ്തീയ സമുദായ ത്തില്‍പ്പെട്ടവരും മറ്റും പാട്ടത്തി നെടുക്കുകയും പാട്ട ഭൂമിയില്‍ കട്ടകുത്തുകയും, കറ്റ മെതിക്കുകയും, വിതയ്ക്കുകയും, കൊയ്യുകയും റബ്ബര്‍ വെട്ടുകയും ചെയ്ത ചേറിന്റെ മണവും, മണ്ണിന്റെ നിറവുമുള്ള പിന്നോക്ക ദളിതനെ ക്കൊണ്ടാണ് മുദ്രാവാക്യം വിളിപ്പിച്ചത് 'നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയെ' എന്ന് ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ നടപ്പില്‍ വരുത്തിയ കേരള ഭൂപരിഷ്‌കരണ നിയമം നടപ്പിലാ ക്കിയപ്പോള്‍ പൈങ്കിളിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതു പോലെ ഭൂമി പൈങ്കിളിക്ക് കിട്ടിയില്ല മറിച്ച് ഭൂമി ജന്മിയില്‍ നിന്നും പാട്ടത്തിനെടുത്ത പാട്ടക്കാരായവര്‍ ഉടമസ്ഥനായി മാറി. കൃഷി ഭൂമി കര്‍ഷകന് നല്‍കി, കര്‍ഷകന്‍ കൈവശ ക്കാരാനാ ണെന്നാണ് ഇ.എം.എസ് നിര്‍മ്മിച്ച നിയമ ത്തില്‍ ഉണ്ടായിരുന്നത്, യഥാര്‍ത്ഥ ഉടമയായ ജന്മിയും പണിയെടുത്ത പൈങ്കിളിയും പടിക്ക് പുറത്തായി.

ഈ നിയമ നിര്‍മ്മാണ ത്തിലൂടെ കേരളത്തിലെ എത്രയോ ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ അന്യ കൈവശമായി.

പൈങ്കിളിക്ക് ഒന്നും തന്നില്ല എന്ന് പറയാന്‍ കഴിയില്ല. കുടികിടപ്പ് കിട്ടി. കേരളത്തിലെ മിക്കവാറും പൈങ്കിളികള്‍ താമസി ച്ചിരുന്നത് ആയിര ക്കണക്കിന് ഏക്കര്‍ വരുന്ന പാടശേഖര ങ്ങളുടെ വരമ്പില്‍ കുടില്‍ കെട്ടിയാണ്. കുടിലും 10 സെന്റും കൊണ്ട് പൈങ്കിളിയെ ഒതുക്കി ഈ കാലഘട്ട ത്തില്‍ ജന്മി നടക്കുന്ന വഴിയെ പോലും സഞ്ചരിക്കാന്‍ അധികാര അവകാശ ങ്ങള്‍ ഇല്ലാത്ത പൈങ്കിളികള്‍ കേരളത്തില്‍ ഒരു സ്ഥലത്തും ഭൂമി പാട്ടത്തിനെ ടുത്തതായി കാണുന്നില്ല വിപ്ലവ സര്‍ക്കാര്‍ കേരളത്തിലെ എസ്റ്റേറ്റുകളെ ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ നിന്നും ബോധ പൂര്‍വ്വം ഒഴിവാക്കി കാരണം എസ്റ്റേറ്റുകള്‍ എല്ലാ സംഘടിത മത ശക്തികളു ടേതായിരുന്നു. കേരളത്തില്‍ ഈഴവനോ, പുലയനോ, വിശ്വ കര്‍മ്മജനോ എസ്റ്റേറ്റുകള്‍ ഉണ്ടായിരു ന്നതായി രേഖകളില്ല. പിന്നെ പിന്നോക്ക ക്കാരനും ദളിതനും വേണ്ടി ചെയ്ത് തന്ന എറ്റവും വലിയ സഹായം ലക്ഷംവീട് കോളനികളാണ്. 3 സെന്റ് സ്ഥലവും ചെറിയ വീടുകളും അടുപ്പിച്ച് നല്‍കി പിന്നോക്ക ദളിത് വിഭാഗങ്ങളെ ബൗദ്ധികമായും, വിദ്യാഭ്യാസ സമരമായും, സാംസ്‌കാരിക മായും, തകര്‍ക്കുകയെന്ന ഗൂഢ ലക്ഷ്യത്തോടെ യാണ് ലക്ഷം വീട് കോളനികള്‍ നടപ്പില്‍ വരുത്തിയത്. കേരളത്തിലെ കോളനികളില്‍ താമസിക്കുന്നത് 90 ശതമാനവും

ഈഴവനും, പുലയനും, പറയനും, ബാര്‍ബറും, വിശ്വകര്‍മ്മജ നുമാണ്. കേരളത്തില്‍ തുടര്‍ന്ന് വന്ന സര്‍ക്കാരുകളും രാജീവ്ഗാന്ധി കോളനി അംബേദ്കര്‍ കോളനി ഭൂരഹിത കോളനി, ലക്ഷംവീട് കോളനി എന്നീ പേരുകളില്‍ കോളനികളില്‍ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് ബോധ പൂര്‍വ്വം അവരെ നശിപ്പിക്കുക യായിരുന്നു. ഏറ്റവും കൂടുതല്‍ കുറ്റ കൃത്യങ്ങള്‍ നടക്കുന്നത് കോളനി കളിലാണ്. കോളനികള്‍ നല്‍കിയവര്‍ സര്‍വ്വേ നടത്തിയാല്‍ എത്ര പേര്‍ വിദ്യാസമ്പന്നരും സര്‍ക്കാര്‍ ഉദ്യോഗ സ്ഥരും കോളനികളില്‍ ഉണ്ടെന്ന് പരിശോധിക്കണം.


തുടരും...


അഡ്വ. കെ. എം. സന്തോഷ് കുമാര്‍
(സെക്രട്ടറി എസ്.എന്‍.ഡി.പി യൂണിയന്‍ മീനച്ചില്‍ പാലാ)
9947661001