"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 28, ശനിയാഴ്‌ച

നെല്ലിക്കായ് ഔഷധദായകമായ ഫലം

സംഘം കൃതിയായ അകനാനൂറില്‍ വരണ്ട പ്രദേശമായ പാലൈതിണയില്‍ കൂട്ടമായ വളര്‍ന്നു നില്‍ക്കുന്ന നെല്ലി മരങ്ങളും അവയില്‍ കയ്ച്ചും വിള ഞ്ഞും കിടക്കുന്ന നെല്ലിക്കയുടെ കാഴ്ച്ച കള്‍ വര്‍ണ്ണിക്കുന്നുണ്ട്.

തദ്ദേശ ജനതയുടെ മുന്‍കൈയില്‍ പടുത്തു യര്‍ത്തിയ സംഘകാല സംസ്‌ക്കാര ത്തോടെ പഴക്കമുള്ളതും നമ്മുടെ ജീവിതത്തില്‍ ആഴത്തില്‍ വേരൂന്നിയ ഒരു ചെറു വൃക്ഷമാണ്. നെല്ലി കൂടാതെ ആ.ഇ. 500 വര്‍ഷങ്ങള്‍ക്കുമുമ്പ് (സൈന്ധവ സംസ്‌ക്കാരത്തിന്റെ പിന്‍തുടര്‍ച്ചാ ജ്ഞാനിയും വൈദ്യ ശാസ്ത്ര ത്തിന്റെ കുലപതിയുമായ) ചരകന്റെ സംഹിതയില്‍ നെല്ലിക്ക യെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു.

തമിഴിലും മലയാളത്തിലും നെല്ലി എന്ന പേരിലും ഹിന്ദിയില്‍ ആമില എന്നും ഇംഗ്‌ളീഷില്‍ ഇന്ത്യന്‍ ഹൂസ്‌ബെറിയെന്നും അറിയപ്പെടുന്നു. യൂഥോര്‍ബിയേസി കുടുംബത്തില്‍പ്പെടുന്ന നെല്ലിയുടെ ശാസ്ത്ര നാമം ഭഫില്ലാന്തസ് എംബ്ലിക്കഭഎന്നാണ്.


നെല്ലിക്കയുടെ ഇലകള്‍ തണ്ടില്‍ സംയുക്തമായ രീതിയില്‍ പ്രത്യേകം ക്രമത്തില്‍ അടുക്കപ്പെട്ടിരിക്കുന്നു. ഇവയുടെ ഞെട്ടിന് അടിവശത്തിന് ചെറുകൂട്ടങ്ങളായി ഇളംമഞ്ഞ നിറത്തോടു കൂടിയ പൂക്കള്‍ കാണാം. ഈ പ്രത്യേകതയാണ് ഫില്ലാന്തസ് (ുവ്യഹഹമ-ഇല-അചഠഒഅട പൂക്കള്‍) എന്ന ശാസ്ത്ര നാമത്തിനാധാരം.

ഭക്ഷണമായും ഔഷധമായും നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന നെല്ലിക്ക സര്‍വ്വരോഗങ്ങളെ അകറ്റി നിത്യ യൗവ്വനം പ്രധാനം ചെയ്യുന്ന ഔഷധ മായി കണക്കാക്കപ്പെടുന്നു.

ഉഷ്ണമേഖല ആര്‍ദ്ര ഇലപൊഴിക്കും കാടുകളിലും പുല്‍മേടുകളിലും സാധാരണയായി കാണപ്പെടുന്ന നെല്ലി ഇന്ത്യയിലെ ഏറെക്കുറെ എല്ലാ സ്ഥലങ്ങളിലും കണ്ടു വരുന്നെങ്കിലും വരണ്ട കാലാവസ്ഥ നിലനില്‍ക്കുന്ന ഡക്കാന്‍ സമതല പ്രദേശങ്ങളിലാണ് ഇടതൂര്‍ന്നു വളരുന്നതും കൂടുതല്‍ ഫലം നല്‍കുന്ന നെല്ലി മരങ്ങള്‍ ഉള്ളത്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 1500 മീറ്റര്‍ ഉയരം വരെയുള്ള പ്രദേശങ്ങളാണ് നെല്ലി വളരുന്നതിന് അനുയോജ്യം. കേരളത്തില്‍ വരണ്ട കാലാവസ്ഥയുള്ള കിഴക്കന്‍ ഭാഗങ്ങളാണ് കൂടുതല്‍ കായ്ഫലം ലഭിക്കുന്നനല്ലിമരങ്ങള്‍ കാണപ്പെടുന്നത്.

പിഞ്ചുകായ്കള്‍ക്ക് പച്ചനിറവും വിളഞ്ഞു വരുന്നതിനനുസരിച്ച് പച്ച നിറം കുറഞ്ഞ് പച്ച കലര്‍ന്ന മഞ്ഞ നിറത്തോടു കൂടിയിരിക്കും. മൂപ്പെത്തിയ (വിളഞ്ഞ) കായ്കള്‍ക്ക് ഇളം മഞ്ഞ നിറമായിരിക്കും. കേരളത്തിന്റെ കാലാവസ്ഥയില്‍ ഏകദേശം ഒക്‌ടോബര്‍ മുതല്‍ ജനുവരി മാസം വരെ വിളഞ്ഞ കായ്കള്‍ ലഭിക്കുന്നു.

സാധാരണയായി നാം ഉപയോഗിക്കുന്ന പഴങ്ങളില്‍ ജീവകം സി യുടെ ഏറ്റവും വലിയ കലവറയാണ് നെല്ലിക്ക. ഓറഞ്ചിലുള്ളതിന്റെ ഇരു പതിരട്ടി ജീവകം സി. നെല്ലിക്കയിലുണ്ട്. 100 ഗ്രാം ആപ്പിളിന് ഒരു മില്ലിഗ്രാം സി യാണ് അടങ്ങിയിരിക്കുന്നത്. അത് അത്രയുമുള്ള നെല്ലിക്ക യിലാണെങ്കില്‍ 600 ഗ്രാം ജീവകം സി ആണ് അടങ്ങിയിരി ക്കുന്നത്. കൂടാതെ വിറ്റാമിന്‍ അ യും വിറ്റാമിന്‍ ആ യും നെല്ലിക്ക യിലുണ്ട്. കാല്‍സിയം, ഇരുമ്പ്, ഇലാജിക് ആസിഡ്, സാലിക് ആസിഡ്, ടാനിക് ആസിഡ് തുടങ്ങിയവയും നെല്ലിക്കയിലുണ്ട്. അമ്ല ദ്രവ്യങ്ങളില്‍ ശ്രേഷ്ഠ മാണ് നെല്ലിക്ക. ആറ് രസങ്ങളില്‍ ഉപ്പ് ഒഴികെയുള്ള അഞ്ച് രസങ്ങളും നെല്ലിക്കയിലണ്ട്. മറ്റു ഫലങ്ങളെപ്പോലെ ജീവകം സി. ഓക്‌സീകരണം മൂലം നഷ്ടപ്പെടാത്തതുകൊണ്ട് ചൂടാക്കുമ്പോഴും ദീര്‍ഘകാലം സംഭരിച്ചു വയ്ക്കുമ്പോഴും നഷ്ടപ്പെടാത്ത ജീവകം സി യുടെ ഉറവിടമെന്ന പ്രത്യേക തയും കൂടി നെല്ലിയ്ക്കക്ക് ഉണ്ട്.

നെല്ലിയിലെ ഔഷധപ്രധാനമായി ഉപയോഗിക്കുന്നത് കായ്കളാണെങ്കിലും ഇല. തൊലി, തടി, വേര് എന്നീ ഭാഗങ്ങളും ഉപയോഗിച്ചുള്ള നാടന്‍ പ്രയോഗങ്ങളും പ്രചാരത്തിലുണ്ട്. ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ടിന് നെല്ലിയില ഉപയോഗിച്ചുള്ള ചികില്‍സ, നെല്ലി പലകയും നെല്ലിത്തടി ഉപയോഗിച്ച് കിണറുകളിലെ വെള്ളം ശുദ്ധീകരിക്കുന്നതും നമ്മുടെ ഇടയില്‍ ഇപ്പോഴും ഉണ്ട്.

ആയുര്‍വേദത്തില്‍ നെല്ലിക്കായ്ക്ക് പ്രഥമ സ്ഥാനമാണുള്ളത്. രക്തപിത്തം, പ്രമേഹം, മുടികൊഴിച്ചില്‍, ക്ഷീണം എന്നിവ അകറ്റാനും, ദഹനം കാഴ്ചശക്തി, നാഡീബലം എന്നിവ വര്‍ദ്ധിപ്പിക്കുവാനും നെല്ലിക്ക നല്ലതാണ്.

ച്യവനപ്രാശം. ത്രിഫലം എന്നീ ഔഷധ കൂട്ടിലെ പ്രധാന ചേരുവയാണ് നെല്ലിക്ക. കൂടാതെ 100 ലധികം പരമ്പരാഗത ഔഷധക്കൂട്ടുകളിലും, 105-ല്‍പരം വിവിധ ജീവന്‍ രക്ഷാ ഔഷധങ്ങളിലും നെല്ലിക്ക ചേരുന്നുണ്ട്. ഇത്രയേറെ ഗുണപ്രധാനമായ ഔഷധം ഈ ഫലത്തെ നാം വേണ്ട രീതിയില്‍ കണ്ടറിഞ്ഞ് ഉപയോഗിക്കാന്‍ തയ്യാറാകണം.