"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 24, ചൊവ്വാഴ്ച

മഹാത്മ അയ്യന്‍കാളി: മതചിന്തകളുടെ സ്വാധീനത്തില്‍പ്പെടാത്ത നവോത്ഥാന നായകന്‍ - അജിത് നന്തന്‍കോട്

മതങ്ങളും പുരോഹിത വര്‍ഗ്ഗങ്ങളും ദൈവ ത്തിന്റെ പ്രതി പുരുഷന്‍മാ രാണെന്ന് സ്വയം അവകാശപ്പെട്ട രാജാക്കന്മാ രുംഫ്യൂഡല്‍ പ്രഭുക്കളും നൂറ്റാണ്ടുകളായി നിലനിര്‍ത്തി പ്പോന്നിരുന്നത് ചൂഷണങ്ങളും അടിച്ചമര്‍ത്ത ലുകളുമാ യിരുന്നു. ഇതിനെതിരേ യൂറോപ്പി ലാകമാനം ഉയര്‍ന്നുവന്ന പുതിയ മാനവിക ചിന്തകളും സ്വതന്ത്ര്യ വാഞ്ചകളുമാണ് നവോത്ഥാ നമായി കണക്കാക്കി പോരുന്നത്. അങ്ങനെ യാണെങ്കില്‍ ഇന്ത്യയിലെ തദ്ദേശീയ രായ (ദലിത്) ജനതയെ ജാതികളുടേയും ഉപജാതി കളുടേയും ദൈവത്തി ന്റേയും പേരു പറഞ്ഞ് ആയിത്താണ്ടു കളായി മനുഷ്യനെന്ന പരിഗണന നല്‍കാതെ അടിമത്ത വും അയിത്തവും അന്ധ വിശ്വാസങ്ങളും അനാചാര ങ്ങളും അടിച്ചേല്‍പിച്ചത്, ഹിന്ദുമതവും ബ്രാഹ്മണ സമൂഹ വുമാണ്. എന്നാല്‍ ഇ#ിടെ നവോത്ഥാനമെന്ന് സവര്‍ണ്ണ ചരിത്രകാ രന്‍മാരും സാംസ്‌കാരിക നായകന്മാരും പുരോഗമന വിപ്ലവ കാരികളും വിവക്ഷിച്ചു പോരുന്നത് എന്താണെന്ന് നമുക്ക് അറിയേണ്ടതുണ്ട്.

നിലവിലുള്ള സാമൂഹിക വ്യവസ്ഥയെ ഉടച്ചുവവാര്‍ത്ത് പുനസൃഷ്ടി ക്കലാണ് നവോത്ഥാനം. എന്നാല്‍ നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥയെ പരിഷ്‌ക്കരി ക്കലാണ് അഥവാ നിലവിലി രുന്നവയെ വെള്ള പൂശുക യാണ് നവീകരണം കൊണ്ടു ദ്ദേശിക്കുന്നത്. ഇവിടെ നടന്നിട്ടുള്ളത് നവീകരണ ങ്ങളാണ്. തദ്ദേശീയരുടെ (ദലിതരുടെ) മതമായ ബുദ്ധമതത്തെ ഉന്മൂലനം നടത്തിയ ആദിശങ്കരനും ബ്രാഹ്മണനെ മനസ്സിലാക്കാന്‍ സാധി ക്കാത്തത്, ഇന്ത്യയ്ക്ക് പറ്റിയ അബദ്ധം എന്നും മതമാ താവാണ് ഹിന്ദുമത മെന്നും പറഞ്ഞ വിവേകാനന്ദന്‍ വരെയുള്ള ഹിന്ദു സന്യാസി മാരെയാണ് ജാതീയ വാദികളായ സവര്‍ണ ചരിത്ര കാരന്‍മാര്‍ നവോത്ഥാന നായകന്മാരായി ഇപ്പോഴും ഉയര്‍ത്തിക്കാട്ടുന്നത്.

കേരള നവോത്ഥാന ചരിത്രത്തില്‍ മഹാത്മ അയ്യന്‍കാളിയുടെ പ്രവര്‍ത്തന മണ്ഡല ങ്ങളെപ്പറ്റി സത്യസന്ധമായ ഒരു അന്വേഷണവും വിലയിരുത്തലും നടത്തുന്നതിനു പകരം തമസ്‌ക്കരണവും അഥവാ എന്തെങ്കിലും എഴുതാന്‍ ശ്രമിച്ചവര്‍ അദ്ദേഹ ത്തിന്റെ ചരിത്രത്തെ വളച്ചൊടിച്ച് വികൃതമാക്കി ആരുടെ യൊക്കെയോ ശിഷ്യഗണത്തില്‍ പ്പെടുത്താനുമാണ് ശ്രമിച്ചു പോന്നിട്ടുള്ളത്. പ്രൊ. വി. കെ. മേനോന്‍ എഴുതിയ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച THE HISTORY OF fredom Movement in Kerala യുക്തി വാദികയും എഴുത്തു കാരനുമായ ജോസഫ് ഇടമറുകിന്റെ കേരള സംസ്‌കാരം, ശ്രീ. പി. കെ. ഗോപാല കൃഷ്ണന്റെ കേരളത്തിന്റെ സംസ്‌ക്കാര ചരിത്രം, EMSന്‍റെ കേരളം മലയാളികളുടെ മാതൃഭൂമി എന്നീ പുസ്തകങ്ങള്‍ എഴുതിയവര്‍ മഹാത്മ അയ്യന്‍കാളിയുടെ ചരിത്രത്തെ എഴുതാന്‍ തയ്യാറാകാ ത്തവരാണ്. കൂടാതെ 1939 മുതല്‍ ബ്രാഹ്മണരും സവര്‍ണരു മായ നേതാക്കളുടെ മുന്‍കൈയില്‍ ഉണ്ടായ കേരളത്തിലെ കമ്മ്യൂണി സ്റ്റുകാര്‍ ദലിതരുടെ ഇടയില്‍ മഹാത്മ അയ്യന്‍ കാളിയുടെ പ്രവര്‍ത്തന മണ്ഡലങ്ങളെ തിരിച്ചറി യാതിരിക്കാന്‍ ഈ ജനവിഭാഗ ത്തിന്റെ ഇടയില്‍ നിന്നും വന്ന കെ. വി. പത്രോസിനെ പ്പോലുള്ള സമരനാ യകന്മാരെ രംഗത്ത് കൊണ്ടു വന്ന് ഇല്ലായ്മ ചെയ്യുവാനാണ് ശ്രമിച്ചത് പില്‍ക്കാലത്ത് മഹാത്മ അയ്യന്‍ കാളിയുടെ സമര ചരിത്രങ്ങള്‍ അറിഞ്ഞു തുടങ്ങി യപ്പോള്‍ നമ്പൂതിരിയും, മേനോനും , നായരുമായി ജാതി പേരുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മഹാത്മ അയ്യന്‍ കാളിയെ ജാതിയുടെ ആചാര്യ നാക്കി പ്രതിഷ്ഠിച്ച് പ്രചരണം നടത്തുക യാണ് ഉണ്ടായത്.

അങ്ങനെ മഹാത്മ അയ്യന്‍ കാളിയുടെ സമര ചരിത്രങ്ങളെ എക്കാലവും മൂടി വയ്ക്കാന്‍ ശ്രമിച്ച സാംസ്‌ക്കാരിക നായകന്മാരില്‍ നിന്നും രാഷ്ട്രീയ പ്രസ്ഥാന ങ്ങളുടെ ഇടയില്‍ നിന്നു കൊണ്ടാണ് ഇന്ത്യന്‍ ദലിത് ഫെഡ റേഷന്‍(IDF), കേരള ദലിത് പാന്തേഴ്‌സ് (KDP) ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (DHRM) സംഘടനകളും ദലിത് ചരിത്ര കാരന്മാരും അവരുടെ സ്വത്വാന്വേ ഷണങ്ങളുടെ ഫലമായി ഈ വിഭാഗങ്ങളുടെ ഇടയില്‍ മഹാത്മ അയ്യന്‍ കാളിയെ കൂടുതല്‍ അറിയാനും അദ്ദേഹ ത്തിന്റെ പ്രവര്‍ത്ത നങ്ങളുടെ ആശയ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ദലിത് സാമൂഹിക രാഷ്ട്രീയം മുന്‍പത്തെക്കാളും കേരളത്തില്‍ ശക്തിപ്പെടുകയും ചെയ്യുന്നത് ഇത് മനസ്സിലാക്കി ക്കൊണ്ടാണ് ഇപ്പോഴത്തെ ദലിത് തലമുറകളെ വഴി തെറ്റിച്ചു വിടാനും അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ആശയങ്ങളെ കുഴിച്ചു മൂടുവാ നുമാണ് ജാതി - മത - രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവരുടെ സമ്മേള നങ്ങളില്‍ മഹാത്മ അയ്യന്‍ കാളിയുടെ ചിത്രങ്ങ ളടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വയ്ക്കുവാന്‍ നിര്‍ബന്ധി തരാകുന്നത്. ഇത് മഹാത്മ അയ്യന്‍കാളി യോടുള്ള ആശയ വിശ്വാസമോ കൂറോ കൊണ്ടെല്ല വരുംകാ ലങ്ങളില്‍ വോട്ടു കുത്തികളും വോട്ടു ബാങ്കുക ളുമാക്കി രാഷ്ട്രീയ ത്തിലും മതത്തിലും ശാസ്ത്രീയ അടിമ കളാക്കി തളച്ചിടാനുള്ള പുതിയ പുറപ്പാടാണെന്ന് ദലിതര്‍ മനസ്സിലാ ക്കേണ്ടതുണ്ട്.

നൂറ്റാണ്ടു കളായി അടിമത്തവും അയിത്തവും കല്‍പ്പിച്ച് മനുഷ്യ തുല്യത നിഷേധിച്ച് തുണി ഉടുക്കാനുള്ള സ്വാതന്ത്ര്യവും, കുടിവെള്ളവും വിദ്യാഭ്യാസവും നിഷേധിച്ച് അകറ്റി നിര്‍ത്തിയിരുന്നത്. ഹിന്ദു മതവും അതിന്റെ നിയമ സംഹിതയായ മനുസ്മൃതിയും സവര്‍ണ്ണാ ധിപത്യ വുമാണെ ന്നുള്ള തിരിച്ചറിവ് മഹാത്മ അയ്യന്‍കാളി ജനിച്ചു വളര്‍ന്ന സാമൂഹിക ചുറ്റുപാ ടുകളും ജീവിതാനു'വങ്ങളില്‍ നിന്നും അദ്ദേഹത്തിനു മനസ്സിലാക്കാന്‍ കഴിഞ്ഞു. സനാതന ഹിന്ദു നിയമത്തിലൂടെ ഊടുവഴി കളില്‍ പാത്തും പതുങ്ങിയും സഞ്ചരിച്ചിരുന്ന (ദലിത്-ഈഴവജാതി പിന്നോക്ക ജനതയ്ക്ക്) രാജാവും ബ്രാഹ്മണരും മറ്റ് സവര്‍ണ്ണ വിഭാഗ ങ്ങളും സഞ്ചരിച്ചിരുന്ന രാജ വീഥിയുള്‍ പ്പെടെയുള്ള വഴികളില്‍ നടന്നും വില്ലു വണ്ടിയില്‍ സഞ്ചരിച്ചും എല്ലാ ജനതയ്ക്കും സ്വതന്ത്രമായി സഞ്ചരി ക്കാനുള്ള ജനാധിപത്യ വഴികളാക്കി മാറ്റിയതും അദ്ദേഹത്തിന്റെ പോരാട്ട ങ്ങളാണ്. മനുസ്മൃതിയും ഹിന്ദു പുരാണങ്ങളും പറയുന്ന തീണ്ടലും തൊടീ ലും യാതൊരു ശാസ്ത്രീയ സത്യവും ഇല്ലെന്നും ഇത് കെട്ടു കഥകളാണെന്നും ലോകത്തോട് പ്രവര്‍ത്തന പന്ഥാവിലൂടെ തെളിയിച്ച മഹാനായിരുന്നു മഹാത്മ അയ്യന്‍കാളി, കൂടാതെ സാധുജന പരിപാലന സംഘം ഉണ്ടാക്കി യപ്പോള്‍ ബ്രാഹ്മണമതം സൃഷ്ടിച്ച ജാതി-ഉപജാതി ചിന്തകളെ നിരാകരി ച്ചുകൊണ്ട് ഹിന്ദുവിലും ക്രിസ്ത്യാ നിയിലും വിശ്വസിച്ചിരുന്ന തന്റെ ജനതയെ ഒന്നായി കണ്ടതും തന്റെ ജനതയുടെ വിമോചന ത്തിനായി മറ്റു നവോത്ഥാന നായകര്‍ ആശിച്ചതു പോലെ ഒരിക്കലും ക്ഷേത്രങ്ങളോ, ഭജനമഠങ്ങളോ പ്രാര്‍ത്ഥ നാപുരകളോ ഉണ്ടാക്കാന്‍ ശ്രമിക്കാത്തത് എന്തു കൊണ്ടാണെന്ന് നാം അറിയേ ണ്ടതുണ്ട്. 1911 മുതല്‍ പ്രജാസഭയില്‍ അംഗമായി 22 വര്‍ഷക്കാലം തന്റെ ജനത യ്ക്ക് വേണ്ടി ശബ്ദമു യര്‍ത്തിയ മഹാത്മ അയ്യന്‍കാളി ഹിന്ദു ക്ഷേത്ര ങ്ങളില്‍ പ്രവേശിപ്പിച്ച് ആരാധന നടത്താനുള്ള അനുവാദം തരണമെന്ന് പ്രജാസഭയില്‍ ഒരിക്കല്‍ പോലും ആവശ്യപ്പെട്ടില്ല. ഇതിന്റെ സാമൂഹിക വശം ഇന്നത്തെ ദലിതര്‍ മനസിലാക്കിയേ മതിയാവൂ. അക്കാലങ്ങളില്‍ അന്ധ വിശ്വാസ ങ്ങളിലും സവര്‍ണ്ണ ദൈവ സങ്കല്‍പ്പത്തിലും പോകുന്ന തന്റെ ജനതയെ അതില്‍ നിന്നും പിന്തിരി പ്പിക്കാന്‍ അദ്ദേഹം പറഞ്ഞത്. നിന്നെ കൊല്ലുമ്പോള്‍ നിന്നെ രക്ഷിക്കാന്‍ കഴിയാത്ത ദൈവം നിനക്കെ ന്തിനാടാ പുല്ലേ എന്നും കല്ലായ ദൈവത്തിന് കാണിക്ക വയ്ക്കാതെ ആ പണം വിശക്കുന്ന നിന്റെ പുള്ളെക്ക് ആഹാരം വാങ്ങിക്കൊടു ക്കാനു മാണ് പറഞ്ഞ ത്. ഇതായിരുന്നു മഹാത്മ അയ്യന്‍കാളിയുടെ ദൈവ സങ്കല്‍പ്പ ത്തിന്റെ നിരാകരണം അതു കൊണ്ടാണ് കേരളകരയില്‍ അദ്ദേഹത്തെ നവോത്ഥാന നായകരില്‍ വ്യത്യസ്ത നാക്കുന്നത് വിദ്യാഭ്യാസ ത്തിനായി 1905 ല്‍ വെങ്ങാനൂരില്‍ കുടിപ്പള്ളി ക്കൂടത്തില്‍ തുടങ്ങി 924 പള്ളിക്കൂടങ്ങള്‍ തിരുവിതാം കൂറിലാകമാനം സ്ഥാപിച്ചു കൊണ്ടും സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ തന്റെ കുഞ്ഞുങ്ങള്‍ക്ക് പ്രവേശന ത്തിനു വേണ്ടി മാസങ്ങളോളം വയലേലകളില്‍ കളയും മുട്ടപ്പുല്ലും കുരുപ്പിച്ചു കൊണ്ടു നടത്തിയ കാര്‍ഷിക സമരവും അതിന്റെ വിജയവും നാം വിലയിരുത്തുമ്പോള്‍ തികച്ചും ഭൗതികാടിത്തറയില്‍ നിന്നും കൊണ്ടാണ് അദ്ദേഹം സമരങ്ങള്‍ നയിച്ച് ഇന്നത്തെ ജനാധിപത്യ കേരളമാക്കി മാറ്റിയത്. അങ്ങനെയുള്ള മഹാത്മ അയ്യന്‍ കാളിയുടെ ചിത്രങ്ങള്‍ പുതിയ തലമുറ കാണുമ്പോള്‍ നെറ്റിയില്‍ ഇട്ടിരിക്കുന്ന ചന്ദന കുറിയെ കുറിച്ച് പലര്‍ക്കും സംശയം. അദ്ദേഹം അക്കാലത്ത് ചന്ദനക്കുറി നെറ്റിയില്‍ തൊടുന്ന അയിത്ത ജാതിക്കാരന് ഹിന്ദുമത നിയമ മനുസരിച്ച് വധ ശിക്ഷയാ യിരുന്നു. ഇതിനെ നിരാകരിച്ചും ധിക്കരിച്ചുമാണ് യജമാനന്‍ ചന്ദന കുറിയും തലക്കെട്ടും ധരിച്ചിരുന്നത്.— എന്നാല്‍ 1936 ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനു ശേഷം മഹാത്മ അയ്യന്‍കാളി ഒരിക്കലും ചന്ദനകുറി തൊട്ടിരുന്നില്ല. തൂടാതെ തന്റെ ജനതയെ ഇതില്‍ നിന്നും പിന്‍തിരി പ്പിക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്. ഇതിന്റെ അനുഭവ സാക്ഷിമൊ ഴിയായി ഈ ലേഖകനോട് വെങ്ങാനൂര്‍ കാട്ടുകുളം സാധുജന പരിപാലന സംഘത്തിന്റെ സെക്രട്ടറി ആയിരുന്ന സുബ്ബയ്യന്‍ മാനേജരും കഴക്കൂട്ട ത്തിനടുത്ത് അമ്പല ത്തിന്‍കര സാധുജന പരിപാലന സംഘ ത്തിന്റെ മെമ്പര്‍ നാണുവും, കോളിയൂര്‍ സാധുജന പരിപാലന സംഘ ത്തിലെ ഗായിക യായിരുന്ന കുഞ്ഞി എന്നിവരുടെ വെളിപ്പെടു ത്തലും നാം ഈ സന്ദര്‍ഭ ത്തില്‍ ഒര്‍ക്കേണ്ടതുണ്ട്.

ഹിന്ദു മതത്തിന്റേയും ക്രിസ്തു മതത്തിന്റേയും തത്വ സംഹിതകളില്‍ പ്പെട്ടു പോകാത്ത യജമാനന്‍ അയ്യന്‍ കാളിയുടെ യഥാര്‍ത്ഥ ചരിത്രവും പ്രവര്‍ത്തന രീതികളും ഈ തലമുറയ്ക്ക തിരിച്ചറിയാന്‍ പറ്റാതെ പോയത് കമ്മ്യൂണിസ്റ്റ് തത്വ സംഹിത യുടെ മറവില്‍ ജാതി സമൂഹം ഈ ചരിത്രങ്ങള്‍ തമസ്‌ക്കരിച്ചത് കൊണ്ടാണ് ജാതി നിയമ ത്തേയും വ്യവസ്ഥിതി യേയും ലംഘിച്ച് മഹാത്മ അയ്യന്‍കാളി നടത്തിയ മനുഷ്യാ വകാശ സമരങ്ങള്‍ നമുക്ക് തിരിച്ചറിയാന്‍ കാലങ്ങള്‍ വേണ്ടി വന്നതും അതു കൊണ്ടാണ്.


അജിത് നന്തന്‍കോട്
9656837490