"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 25, ബുധനാഴ്‌ച

വൈകുണ്ഠ സ്വാമികള്‍ ; കേരള സാമൂഹ്യനവോത്ഥാനത്തിന്റെ മാര്‍ഗ്ഗദര്‍ശി - ദലിത് ബന്ധു

ദലിത് ബന്ധു
ലോക ജനസംഖ്യ യുടെ ഏതാണ്ട് അര ശതമാന ത്തിലേറെ യുണ്ടെന്നു തോന്നുന്നില്ല കേരളത്തിലെ ജനങ്ങളുടെ എണ്ണം. കേരള ത്തിന്റെ ചരിത്ര കാലഘട്ടമെന്നത് പരമാ വധി മൂവായിര ത്തിലധികം വര്‍ഷം വരികയില്ല. ഈ കാലഘട്ട ത്തിനിടയില്‍ ഇവിടെ ഈ ചെറിയ ഭൂവിഭാഗത്തില്‍ ജനിച്ചു ജീവിച്ചു മരിച്ചു പോയവരില്‍ ഒരു പാദമുദ്ര അവശേ ഷിപ്പിച്ചു പോയ വര്‍ എത്രയോ ഒരു ചെറിയ ശതമാനം മാത്രം. അവരെപ്പറ്റി പ്പോലും അറിയുക യെന്നത് ഒരു മനുഷ്യായുസ്സില്‍ സാധ്യമല്ല. അപ്പോള്‍ വൈകുണ്ഠ സ്വാമികളെ ക്കുറിച്ച് നേരത്തേ അറിയാതെ പോയത് ഒരു അപരാ ധമായി ഞാന്‍ കാണുന്നില്ല. പക്ഷേ അതില്‍ ദുഖഃമുണ്ട്.

കേവലം 43 വര്‍ഷം മാത്രമേ ജീവിക്കാന്‍ കഴിഞ്ഞുള്ളൂ വെങ്കിലും ഇന്നും തന്റെ ഓര്‍മ്മ പുലര്‍ത്തി ക്കൊണ്ടു പോകുന്ന ഒരു സമൂഹത്തെ വാര്‍ത്തെ ടുക്കാന്‍ കഴിഞ്ഞതില്‍ ആ മനുഷ്യനു ണ്ടായിരുന്ന അനിതര സാധാരണ മായ കഴിവ് കണ്ടെത്തി കാലേക്കൂട്ടി അതിനെ പാടി പുകഴ്‌ത്തേ ണ്ടതായിരുന്നു. എന്റെ സുഹൃത്ത് മി. നീലലോഹിത ദാസന്‍ നാടാര്‍ വേണ്ടിവന്നു അതിലേയ്ക്ക് എന്നെ ഉണര്‍ത്താന്‍. എന്റെ ജീവിത ത്തിന്റെ ഈ വൈകിയ വേളയി ലെങ്കിലും അതിനൊരു അവസരം ഒരുക്കി ത്തന്നതില്‍ ആ ഇളയ സഹോദര നോടുള്ള കടപ്പാട് ഞാന്‍ ഇവിടെ അനുസ്മ രിക്കുന്നു.

ഇന്ത്യയില്‍ ചരിത്രം രണ്ടു കൂട്ടരുടെ കുത്തകയാണ്. ആര്യന്മാ രുടേയും യൂറോപ്യന്‍ മാരുടേയും. അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ക്ക് ഇവിടെ ചരിത്രം ഇല്ലതാനും. ഇന്ത്യ അനാദികാലം മുതല്‍ ആര്യന്മാരു ടേതായിരുന്നു. എന്നു സ്ഥാപിക്കുക എന്നതാണ് അവരുടെ പുരാണേതി ഹാസ രചന കളുടെ ലക്ഷ്യം. യൂറോപ്യ ന്മാരുടെ ആധിപത്യം ഇവിടെ ഉറപ്പിക്കാന്‍ രചിക്ക പ്പെട്ടതാണ് അവരുടെ ഇന്ത്യാ ചരിത്ര ഗ്രന്ഥങ്ങള്‍. അവര്‍ ഇവിടെ എത്തു ന്നതിനു മുന്‍പുള്ള കാലത്തെ കഥകള്‍ അവര്‍ സ്വീകരിച്ചത് ആര്യന്മാരുടെ പുരാണേ തിഹാസ ങ്ങളില്‍ നിന്നും അവരുടെ ഉപദേശ ങ്ങളില്‍ നിന്നു മാണ്. അങ്ങനെ യാണ് ഇന്ത്യയിലെ അടിസ്ഥാന വര്‍ഗ്ഗജനത രണ്ടു ചരിത്ര ധാരകള്‍ക്കും പുറത്തായത്. ഈ രണ്ടുകൂട്ടര്‍ക്കും ദക്ഷിണേ ന്ത്യയും ദക്ഷിണേന്ത്യ യിലെ ജനങ്ങളും അവരുടെ ചരിത്രവും ഇന്ത്യാ ചരിത്ര ത്തിന്റെ അനുബന്ധ ങ്ങളാണ്. ഇക്കാല മത്രയും, ഇപ്പോഴും ഇവിടെ നടന്നു കൊണ്ടി രിക്കുന്നത് അതാണ്. കെ.എ. നീലകണ്ഠ ശാസ്ത്രിയുടെ History of South India യും മറ്റും അതിന്റെ ഭാഗമാണ്. അതിനു വേണ്ടി അവര്‍ ദ്രാവിഡ ജനതയെ മാത്രമല്ല, ദ്രാവിഡ ഭാഷയേയും രണ്ടാം സ്ഥാന ത്തേയ്ക്കു മാറ്റി സംസ്‌കൃതത്തെ മുഖ്യ പീഠത്തി ലിരുത്തി. ഇന്ത്യാ ഭൂഖണ്ഡ ത്തിലെ ജനതയുടെ ചരിത്രത്തില്‍ തമിഴും അതിന്റെ മറ്റൊരു രൂപമായ പാലിയും വഹിച്ച പങ്കും അതിലൂടെ ഇന്ത്യന്‍ ജനതയ്ക്കു ണ്ടായ വളര്‍ച്ചയും ഉയര്‍ച്ചയും ഇനിയും കണ്ടെത്തേണ്ട തായിരിക്കു കയാണ്. അവ കണ്ടെത്തു ന്തോറും ഇന്ത്യ എന്നത് തമിഴിന്റെ നാടാണ്. അവിടെ അനധികൃത മായി കൈയ്യേറിയ ആര്യന്‍ വംശജരുടെ ആക്രമണ ങ്ങളുടെ നീണ്ട ചുരുളുണ്ട് എന്നെല്ലാ മുള്ള ചരിത്ര സത്യങ്ങള്‍ പുറത്തു വന്നു കൊണ്ടി രിക്കുക യാണ്. ചരിത്ര മില്ലാത്ത ഒരു സാഹിത്യവും കഥയും നോവലും നാടകവും ഭക്തിയും വിഭക്തിയും ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷേ അവയില്‍ ചരിത്ര ത്തോട് സത്യസന്ധ മായ സമീപനം പുലര്‍ത്തു ന്നതും ചരിത്രത്തെ വ്യഭിചരി ക്കുന്നതും എന്ന രണ്ടു വിഭാഗ മുണ്ടെന്നു മാത്രം. ഇന്ത്യയില്‍ ഇന്നലെ നടന്നതും ഇന്നു നടന്നു കൊണ്ടിരി ക്കുന്നതും പുരാണേ തിഹാസ ങ്ങളിലൂടെയും സാഹിത്യ ത്തിലൂടെയും ചരിത്ര ത്തെ വ്യഭിചരി ക്കുക മാത്രമാണ്. പാഴ്‌ വൃക്ഷങ്ങളുടെ അതിനിബിഢ വനത്തില്‍ നിന്നും സുഗന്ധം പേറുന്ന ചന്ദന വൃക്ഷം കണ്ടെത്തുക യെന്നത് ശ്രമകരമാണ്.

ആ പശ്ചാത്ത ലത്തില്‍ വേണം വൈകുണ്ഠ സ്വാമിയെ ക്കുറിച്ചുള്ള ആധുനിക പഠനം നടക്കേണ്ടത്. അതിനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തിയി രിക്കുന്നത്. ഈ ഗ്രന്ഥം തയ്യാറാക്കു ന്നതില്‍ പലരുടേയും സഹായം എനിക്കു ലഭിച്ചിട്ടുണ്ട്. അവരെ എല്ലാ പേരെയും പേരെടുത്തു പറഞ്ഞു കൃതജ്ഞത പ്രകാശി പ്പിക്കാന്‍ ഈ അവസരം ഞാന്‍ വിനിയോ ഗിക്കുന്നില്ല. എങ്കിലും എനിക്ക് ഇക്കാര്യത്തില്‍ പ്രേരണയും പ്രോത്സാ ഹനവും നല്‍കിയ ഡോ. സുരേഷ്മാനെ, പ്രൊഫ. രാജുതോമസ്, ശ്രീ. അനില്‍ നാഗന്‍, ഈ ഗ്രന്ഥത്തിന് ഉജ്ജ്വലമായ ഒരവതാരിക എഴുതിത്തന്നു സഹായിച്ച മി. നീല ലോഹിത ദാസന്‍ നാടാര്‍ എന്നിവരെ ഞാന്‍ പ്രത്യേ കം അനുസ്മരി ക്കുന്നു.