"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 28, ശനിയാഴ്‌ച

എന്തുകൊണ്ട് സ്വതന്ത്ര ഇന്ത്യയില്‍ ബഹുജന്‍ സമാജ് ആശ്രിതരായി ?

ധാരാളം നേരമ്പോക്കിനുള്ള മേളകളോടെ ഇന്ത്യാ ഗവണ്‍മെന്റ് അതിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. ഈ സന്ദര്‍ഭത്തെ സാര്‍ത്ഥകമാക്കുന്നതിനായി പതിനൊന്നാം ലോക്‌സഭ 1997 ആഗസ്റ്റ് 26 മുതല്‍ 30 വരെയും സെപ്തംബര്‍ 1 നും പ്രത്യേക സെഷന്‍ വിളിച്ചു ചേര്‍ത്തു. ആഗസ്റ്റ് 27 ന് പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമായ കാന്‍ഷിറാം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ മറച്ചുവയ്ക്കപ്പെട്ടതും അവഗണിക്ക പ്പെട്ടതുമായ വശത്തെ അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞു 'എന്റെ അഭിപ്രായത്തില്‍ ബ്രട്ടീഷുകാരുടെ കാലയളവില്‍ ഈ രാജ്യത്ത് നാം ദര്‍ശിച്ച സാംസ്‌ക്കാരിക പ്രക്ഷോഭങ്ങളുടെ കാരണങ്ങള്‍ പരിശോധിക്കു വാന്‍ ഈ അന്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ നാം മിനക്കെട്ടിട്ടില്ല. കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടയില്‍ ആ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ നാം ശ്രമിച്ചു, അതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്നു നാം നേരിടുകയാണ്. 1848 ല്‍ മഹാരാഷ്ട്രയില്‍ ഒരു സാംസ്‌ക്കാരിക പ്രക്ഷോഭം ആരംഭിച്ചു അത് 1956 വരെ അതായത് 108 വര്‍ഷം തുടരുകയും ചെയ്തു. 1848 മുതല്‍ 1891 വരെ മഹാത്മാ ജ്യോതിബാ ഫൂലൈയുടെ നേതൃത്വത്തിലും 1892 മുതല്‍ 1922 വരെ രാജര്‍ഷി സാഹു മഹാരാജിന്റെ നേതൃത്വത്തിലും 1922 മുതല്‍ 1956 വരെ ബാബാ സാഹേബ് ഡോ.അംബേദ്ക്കറുടെ നേതൃത്വത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുമാണ് അതു നടന്നത്.... ശബ്ദമു യര്‍ത്തു ന്നവരുടെ ശബ്ദം അടിച്ചമര്‍ത്തി യതിന്റെ ഫലം കഴിഞ്ഞ അന്‍പത് വര്‍ഷക്കാലയളവില്‍ നാം വേണ്ടത്ര അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ അന്‍പത് വര്‍ഷത്തിനിടയില്‍ ഉറപ്പുകള്‍ക്കും പ്രമേയങ്ങള്‍ക്കും ഒരിക്കലും ക്ഷാമമുണ്ടായി രുന്നിട്ടില്ല. എന്നാല്‍ എന്താണോ വാഗ്ദാനം ചെയ്തിരുന്നത് അത് നിറവേറ്റ പ്പെട്ടിട്ടുമില്ല. അതിനാല്‍ എന്തുകൊണ്ടാണ് സ്വതന്ത്ര ഇന്ത്യയില്‍ ബഹുജന്‍ സമാജ് ആശ്രിതരായി പ്പോയത് എന്ന സന്ദേശത്തോടെ കന്യാകുമാരി, കൊഹീമ, കാര്‍ഗില്‍, പുരി, പോര്‍ബന്ദര്‍ എന്നീ രാജ്യത്തിന്റെ അഞ്ചുഭാഗങ്ങളില്‍ നിന്ന് ആഗസ്റ്റ് 15 മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് എന്റെ പാര്‍ട്ടി ഒരു ബോധവല്‍ക്കരണയത്‌നം ആരംഭിച്ചിട്ടുണ്ട്.'20

ഈ ചരിത്രപ്രധാനമായ സംഭവത്തിന്റെ മുദ്ര പതിപ്പിക്കുന്ന തിനായി വ്യത്യസ്തമായ ഗവണ്‍മെന്റുകള്‍ വിവിധതലങ്ങളില്‍ ബഹുജനങ്ങളെ അവഗണിക്കുന്നതിനെ തുറന്നുകാട്ടിക്കൊണ്ട് 'എന്തുകൊണ്ട് ബഹുജനങ്ങള്‍ സ്വതന്ത്ര ഇന്ത്യയില്‍ ആശ്രിതരായി?' എന്ന ഒരു ലഘുപുസ്തകം കാന്‍ഷിറാം എഴുതി പ്രസിദ്ധീകരിക്കു കയുണ്ടായി.