"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 26, വ്യാഴാഴ്‌ച

പുലയനാര്‍കോട്ട: ചരിത്ര പ്രസിദ്ധമായ വന്‍കിണറും ഗുഹാമാര്‍ഗ്ഗങ്ങളും - കുന്നുകുഴി എസ് മണി

പുലയനാര്‍കോട്ടയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം അവിടെ ഉണ്ടായിരുന്ന ഒരു വന്‍കിണ റാണ്. പ്രത്യേകതകള്‍ ഏറെ ഉണ്ടായിരുന്ന ഈ കിണറ്റില്‍ നിന്നും നിരവധി ഗുഹാമാര്‍ഗ്ഗങ്ങള്‍ പുറപ്പെടുന്നുണ്ട്. ശ്രീചിത്തിരതിരുനാള്‍ മഹാ രാജാ വിന്റെ ഭരണക്കാലത്ത് ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ ഈ വന്‍കിണര്‍ സിമന്റ് പലകകൊണ്ട് അടപ്പിച്ചതായി സമീപസ്ഥര്‍ പറയുന്നു. ഒരു രാജാവിന്റെ കൊട്ടാര ക്കെട്ടി നൊപ്പ മുണ്ടായിരുന്ന ഒരു വന്‍കിണര്‍ മറ്റൊരു രാജാവിന്റെ ദിവാന്‍ മൂടി അടയ്ക്കണ മെന്നുണ്ടെങ്കില്‍ എന്തോ രഹസ്യ ങ്ങള്‍ അതിനകത്തു ണ്ടായിരുന്നു വെന്നത് വ്യക്തമാണ്. പുരാവസ്തു വകുപ്പുകാര്‍ ആ വന്‍കിണര്‍ തുറന്നു പരിശോധിക്കാന്‍ തയ്യാറായാല്‍ ആ കാലത്തെ പുലയ പ്രതാപത്തിന്റെ ചരിത്രം വ്യക്തമാകും. പഴയ കാലത്തെ പുലയപ്രതാപം പുറത്തു വരാതിരിക്കാ നാണ് ദിവാന്‍ സിമന്റ് പലക കൊണ്ട് കിണര്‍ മൂടിയതും പിന്നീട് കൊട്ടാരക്കെട്ടു കളെത്തകര്‍ത്ത് പുലയനാര്‍കോട്ട ക്ഷയരോഗാശുപത്രി സ്ഥാപിച്ചതും.

പുലയനാര്‍ കോട്ടയിലെ വന്‍കിണറ്റില്‍ നിന്നും പോകുന്ന ഗുഹാമാര്‍ഗ്ഗ ങ്ങളില്‍ ഒന്ന് ശ്രീപത്മനാഭ സ്വാമിക്ഷേത്ര പ്രതിഷ്ഠയി ലേയ്ക്കാണ്. ശ്രീപത്മനാഭ സ്വാമിക്ഷേത്ര ത്തിലേയ്ക്കുള്ള ഗുഹാമാര്‍ഗ്ഗം ശത്രുക്കളില്‍ നിന്നും രക്ഷനേടുവാനും, പാണ്ഡ്യ-ചോള രാജാക്കന്മാരുടെ ആക്രമണ കാലത്ത് കോതന്‍ രാജാവിന്റെ നിധി സൂക്ഷിക്കുന്നതിനും, കുലദൈവ മായ പെരുമാട്ടുകാളിയുടെ ചാമിക്കല്‍ (ശ്രീപത്മനാഭ സ്വാമിക്ഷേത്രം)

ദര്‍ശനം നടത്തുന്നതിനു മാണെന്ന് പഴമക്കാര്‍ പറഞ്ഞിരുന്നു. വേണാട് - തിരുവിതാംകോട് - തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക് ശ്രീപത്മനാഭന്റെ കുല ദൈവസ്ഥാനം സിദ്ധിക്കും മുമ്പ് ആയ് രാജാക്കന്മാര്‍ക്കാ യിരുന്നു ആ സ്ഥാനം ഉണ്ടായിരുന്നത്. അതിനുമുന്‍പ് പുലയരുടെ കുലദൈവമാ യിരുന്നു ശ്രീപത്മനാഭ സ്വാമി. പെരുമാട്ടു കാളിയുടെ പരദൈവമായ ചാമിക്കല്ലാണ് ആയ് രാജാക്കന്മാരുടെ കാലത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രമായി മാറുന്നത്. പെരുമാട്ടു കാളിയുടെ സന്തതി പരമ്പര കളില്‍ പ്പെട്ടവരാണ് തിരുവനന്ത പുരത്തെ പഴയ പല പുലയ തറവാട്ടുകാരും, പുലയനാര്‍ കോട്ടയിലെ കോതന്‍ രാജാവും, കൊക്കോത മംഗത്തെ കോത റാണിയുമെല്ലാം പെരുമാട്ടു കാളിയുടെ വംശപരമ്പരയില്‍ പ്പെട്ടവരാ യിരുന്നു.

ശ്രീപത്മനാഭ സ്വാമിക്ഷേത്രം എ. ഡി. 1688 ല്‍ വിഗ്രഹത്തോടൊപ്പം അഗ്നിക്കിരയായി. അതിനുശേഷം ക്ഷേത്രം പുതുക്കി പ്പണിയാന്‍ ആരംഭിച്ചു വെങ്കിലും നടന്നില്ല. പിന്നീട് 45 വര്‍ഷങ്ങള്‍ക്കു ശേഷം ആധുനിക തിരുവിതാം കൂറിന്റെ സ്യഷ്ടാവായ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് 1733 ല്‍ ലിഖിതങ്ങള്‍ കൊത്തിയ ഒരു സിമന്റ് പലക കൊണ്ട് പുലയനാര്‍ കോട്ടയില്‍ നിന്നുള്ള ഗുഹാമുഖം അടച്ചിട്ടാണ് പന്തീരായിരത്തി എട്ട് സാളഗ്രാമങ്ങള്‍ കൊണ്ട് വിഗ്രഹം പുന:നിര്‍മ്മാണം നടത്തി പ്രതിഷ്ഠിച്ചത്. പുലയനാര്‍ കോട്ടയുടെ സമീപത്തുള്ള മലകളി ലേയ്ക്കും ഗുഹാ മാര്‍ഗ്ഗങ്ങള്‍ പോകുന്നുണ്ട്. 1957 ല്‍ മെഡിക്കല്‍ കോളേജിനോട നുബന്ധിച്ച് നെഴ്‌സിംഗ് ക്വോര്‍ട്ടേഴ്‌സ് പണികഴിപ്പിക്കാന്‍ വാനം തോണ്ടുമ്പോള്‍ ഒരു ഗുഹ കണ്ടെത്തുക യായിരുന്നു. ഒരാള്‍ക്ക് നിവര്‍ന്ന് നടക്കാന്‍ പാകത്തിലുള്ള തായിരുന്നു ഗുഹ. പിന്നീട് ഗുഹാമുഖം കോണ്‍ഗ്രീറ്റ് കൊണ്ട് അടച്ചിട്ടാണ് നെഴ്‌സിംഗ് ക്വോര്‍ട്ടേഴ്‌സ് പണികഴിപ്പിച്ചത്. ഈ ഗുഹ നെടുമങ്ങാട് കരുപ്പൂര്‍ കൊട്ടാരത്തി ലേയ്‌ക്കോ, കൊക്കോത മംഗലം കൊട്ടാരത്തി ലേയ്‌ക്കോ ഉള്ളതാകാനാണ് സാദ്ധ്യത. അടുത്തകാലത്ത് ചെട്ടിക്കുന്നില്‍ അനധിക്യതമായി മലയിടിച്ചു നിരത്തുന്നതിനിടെ ഒരുവന്‍ഗു ഹാമുഖം കണ്ടെത്തുക യുണ്ടായി. ഒരാള്‍ക്ക് സുഖമായി നടന്നുപോകാന്‍ കഴിയുന്ന ഈ ഗുഹ പുലയനാര്‍ കോട്ടയിലെ വന്‍കിണറ്റിനുള്ളില്‍ നിന്നും ശ്രീപത്മസ്വാമി ക്ഷേത്ര ത്തിലേയ്ക്കുള്ള തായിരുന്നു. ആമയിഴഞ്ചാന്‍ തോടിന്റെ പടിഞ്ഞാറുഭാഗം ഒരു വാതില്‍ കോട്ടയും, കിഴക്കുഭാഗം പുലയനാര്‍ കോട്ടയുമാണ്. ആമയിഴ ഞ്ചാന്‍ തോടെന്ന് പറയുന്നത് കണ്ണമ്മൂലത്തോടു തന്നെ. കണ്ണ മ്മൂല പാലം മുതല്‍ പടിഞ്ഞാറ് ആക്കുളം കായലില്‍ പതിക്കുന്നതു വരെയാണ് ആമയിഴഞ്ചാന്‍ തോട്. പക്ഷെ ഇന്ന് നഗരത്തിലെ എല്ലാ തോടും ആമയിഴഞ്ചാന്‍ തോടെന്നാണ് മാധ്യമങ്ങളും അധിക്യതരും കൊട്ടിഘോ ഷിക്കുന്നത്. ഇത് തെറ്റായ പ്രവണതയാണ്. ഓരോ തോടും ഓരോ സ്ഥലത്തെ ത്തുമ്പോഴും ഓരോ പേരിലാണ് അറിയപ്പെടുന്നത്. പണ്ട് പുലയനാര്‍ കോട്ടയിലേയ്ക്കുള്ള ഏകമാര്‍ഗ്ഗവും ഒരു വാതില്‍കോട്ട യായിരുന്നു.

പുലയനാര്‍കോട്ട രാജാവിന്റെ ഭരണകാലത്ത് രാജ്യത്തിന്റെ കഴുമരം സ്ഥാപിച്ചിരുന്ന സ്ഥലമാണ് പില്‍ക്കാലത്ത് കഴുകിന്‍മൂടെന്ന പേരില്‍ അറിയ പ്പെടുന്നത്. കഴുമരം സ്ഥാപിച്ചിരുന്ന ഭാഗത്തെ സസ്യങ്ങളും മരങ്ങളും കടുത്ത വേനല്‍ ക്കാലത്ത് പോലും നല്ല പുഷ്ടിയോടെ കാണ പ്പെടുന്നത് ഒരു പ്രത്യേകത യാണിന്ന്. വേനല്‍ക്കാലത്ത് മറ്റു ഭാഗത്ത് മരങ്ങളും സസ്യങ്ങളും വാടിയാണ് കാണ പ്പെടുന്നത്. കഴുകിന്‍ മൂടിന്റെ പടിഞ്ഞാറു മാറിയാണ് ആ കാലത്ത് കരം പിരിവു നടത്തുന്ന ചാവടി കാണപ്പെടുന്നത്. കോതന്‍ രാജാവിന്റെ ആനയെ തളയ്ക്കുന്ന ആനത്താ വളം സ്ഥാപിച്ചിരുന്ന ഭാഗമാണ് ആനയറ എന്ന പേരില്‍ അറിയപ്പെടു ന്നത്. പുലയനാര്‍ കോട്ടയുടെ പടിഞ്ഞാറു ഭാഗത്ത് കായല്‍പരപ്പില്‍ വേനല്‍ക്കാലത്ത് വെള്ളം വറ്റുമ്പോള്‍ ഒരു മണ്ഡപത്തിന്റെ അവശിഷ്ട ങ്ങള്‍ കാണപ്പെടുന്നതായി പഴമക്കാര്‍ പറയുന്നു.