"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 26, വ്യാഴാഴ്‌ച

കാന്‍ഷിറാം: ജാതി തോഡോ സമാജ് ജോഡോ (ജാതിയെ ഉപേക്ഷിക്കുക സമൂഹം സൃഷ്ടിക്കുക)

മുന്‍കാലത്ത് ഭഗവാന്‍ ബുദ്ധനും മഹാത്മാ ഫൂലെയും രാജര്‍ഷി സാഹു മഹാരാജും പെരിയാര്‍ രാമസ്വാമിയും ബാബാസാഹേബ് ഡോ.അംബേദ്ക്കറും ജാതി നിര്‍മ്മൂലനത്തിനായി പോരാട്ടം നയിച്ചിരുന്നു. ജാതി നിര്‍മ്മൂലന ത്തിനായുള്ള ആ പൂര്‍ത്തി യാക്കപ്പെ ടാത്ത ദൗത്യത്തെ കാന്‍ഷിറാം ഏറ്റെടു ത്തു. അതിന്റെ ഭാഗമായി 1986 ഭായിചാര ബനാവോ ആന്ദോളനും (സാഹോദര്യം സൃഷ്ടിക്കുവാനുള്ള പരിപാടികള്‍) 1993-94 കാലയളവില്‍ ജാതി തോഡോ സമാജ് ജോഡോ ആന്ദോളനും സംഘടിപ്പിക്കു കയുണ്ടായി. ഈ പ്രക്ഷോഭം 1993 ഡിസംബര്‍ 6ന് ബാബാ സാഹേബ് ഡോ.അം ബേദ്ക്കറുടെ മഹാ പരിനിര്‍വ്വാ ണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് സമാരംഭിച്ചത്. ജാതി നിര്‍മ്മൂലന ത്തിനായുള്ള ഡോ.അംബേദ്ക്കറുടെ സന്ദേശത്തെ വ്യാപിപ്പിക്കു ന്നതിനായി ഈ പരിപാടിയുടെ കീഴില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രാദേശിക യോഗങ്ങള്‍ ക്കൊപ്പം ബോംബെ, ഹൈദ്രാബാദ്, പാറ്റ്‌ന, കല്‍ക്കട്ട, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ വമ്പിച്ച റാലികളും സംഘടിപ്പിച്ചിരുന്നു.

ഇത്തരം പരിപാടികള്‍ക്കു പുറമേ, ഭാരതീയ സഫായ് മസ്ദൂര്‍ ആന്ദോളന്‍ (തോട്ടിപ്പണി ക്കാരുടെ പ്രക്ഷോഭം) ഭാരതീയ ദസ്ത്കാര്‍ ആന്ദോളന്‍ (കരകൗശല ത്തൊഴിലാളി കള്‍ക്കായുള്ള പ്രക്ഷോഭം) ഭാരതീയ ഭാഗേധാരി ആന്ദോളന്‍ എന്നിവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടു. ഇത്തരം പരിപാടികളുടെ പ്രധാന ലക്ഷ്യമെന്നത്.

1. ബഹുജന്‍ സമാജിന്റെ ആത്മാഭിമാനം
2. ചിരപുരാതനമായ ബന്ധങ്ങളില്‍ നിന്നും ബഹുജന്‍ സമാജിനെ വിമോചിപ്പിക്കല്‍
3. ബഹുജന്‍ സമാജിന് സമത്വം
4. ജാതിയുടെ ഇരകളെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ജാതി നിര്‍മ്മൂലനം
5. സാമ്പത്തികമായ ഉയിര്‍ത്തെഴുന്നേല്‍പ്പ്
എന്നിവയ്ക്കായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുക എന്നതായിരുന്നു.