"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 14, ശനിയാഴ്‌ച

ഈഴവരുടെ മതംമാറ്റ ചരിത്രവും ദലിതരോടുള്ള അയിത്തവും - ഒര്‍ണ കൃഷ്ണന്‍കുട്ടി

മതം മാറ്റത്തെക്കുറിച്ച് സഹോദരന്‍ അയ്യപ്പന്‍ പ്രസംഗിക്കുക മാത്രമല്ല ബുദ്ധമതത്തില്‍ ചേര്‍ന്ന് മാതൃക കാണിക്കുകയും ചെയ്തു. ഇസ്‌ലാം മതത്തില്‍ ചേരണമെന്ന് വാദിച്ച് ഇസ്‌ലാം തൊപ്പിയും ധരിച്ച് നടന്ന കൊല്ലം സ്വദേശി പത്മനാഭനാശാന്‍ മുതല്‍പേര്‍ അതില്‍ നിന്ന് പിന്തിരിയുകയു മാണു ണ്ടായത്. ബ്രാഹ്മണരുടെ സാമൂഹ്യ പദവിയോടൊപ്പം എത്തി ചേരണമെങ്കില്‍ ബ്രിട്ടീഷുകാരുടെ ക്രിസ്തു മതത്തില്‍ ചേരണമെന്നാണ് സി.വി.കുഞ്ഞിരാമനെ പോലുളള യഥാസ്ഥിതിക ഈഴവ നേതാക്കള്‍ വാദിച്ചത്. ഇതിന് അധീശ ശക്തികളുടെ പ്രത്യേക പിന്തുണയും ആവശ്യമാണെന്ന് മനസിലാക്കിയിരുന്നു. അന്ന് ബ്രിട്ടീഷുകാരുടെ ക്രിസ്തു മതത്തില്‍ കേരളത്തില്‍ നിന്നും ചേര്‍ന്നു കൊണ്ടിരുന്നത് പുലയരും പറയരുമായിരുന്നു. ഈഴവരില്‍ ഈ കാര്യത്തിലും മന:മാററമുണ്ടായി. പുലയരും പറയരും ചേര്‍ന്ന ക്രിസ്തു മതത്തിലേക്കുളള മതപരി വര്‍ത്തനം സുറിയാനി ക്രിസ്ത്യാനികളുടെ സാമൂഹ്യ തലത്തിലേക്കുളള ഉയര്‍ച്ചയല്ല നേരെ മറിച്ച് പുലയരെ പോലുളളവരുടെ സാമൂഹ്യ തലത്തി ലേക്കുളള അധഃപതനമായിരിക്കും സംഭവിക്കുക എന്ന വെളിപാടില്‍ നിന്നും മതപരിവര്‍ത്തനവാദം ഈഴവ സമുദായവും യോഗ നേതൃത്വ പ്രമാണിമാരും മത മാറ്റ വിഷയത്തില്‍ നിന്നും പിന്‍തിരിയുകയാണ് ഉണ്ടായത്. അതിനെ തുടര്‍ന്ന് 1915 ല്‍ തന്നെ നെയ്യാറ്റികര കോട്ടുകോയി ക്കല്‍ വില്ലേജില്‍ ഈഴവ സമുദായത്തില്‍ നിന്നും ക്രിസ്തു മതം സ്വീകരിച്ചവര്‍ ക്രിസ്തുമതം ഉപേക്ഷിച്ച് തിരികെ ഈഴവരാകുകയാണ് ചെയ്തത്. അവിടെ പുലയര്‍ കൂട്ടമായി ക്രിസ്തുമതം സ്വീകരിച്ചതു കൊണ്ടായിരുന്നു അവരെയതിന് പ്രേരിപ്പിച്ചത്. ഈഴവരും, പുലയരും മതപരമായി ഒന്നാകുമ്പോള്‍ തങ്ങളില്‍ നിന്നും വളരെ താഴ്ന്നവരായ പുലയരെയും മറ്റും സാമൂഹ്യ പദവിയില്‍ ഒരേ തട്ടില്‍ കാണേണ്ടി വരുമെന്ന ചിന്തയാണ് അവരെയതിന് നിര്‍ബന്ധിത രാക്കിയത് (കലാകൗ മുദി വാരിക ലക്കം 1379) ഈഴവരൊരിക്കലും സാമൂഹ്യ പദവിയില്‍ തങ്ങളോടൊപ്പം താഴ്ന്ന ജാതിക്കാരെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ജാതി പോകണം എന്ന് പറഞ്ഞ് പ്രവര്‍ത്തിച്ച നാരായണ ഗുരുവിന്റെ ശിക്ഷന്മാര്‍ ജാതി നാമങ്ങള്‍ സ്വീകരിച്ച് സവര്‍ണരെ പോലും കടത്തി വെട്ടുകയാണു ണ്ടായത്. ജാതി നശീകരണ ത്തിന്റെ ഭാഗമായി സവര്‍ണ രായ കെ. ദാമോദരനും ഏ.കെ.ജിയും കേളപ്പനും മന്നത്ത് പത്മനാഭനും തങ്ങളുടെ പേരിനോടൊപ്പമുളള ജാതി പേരുകള്‍ നീക്കം ചെയ്തപ്പോള്‍ ജാതിക്കെതിരെ കാവ്യങ്ങള്‍ രചിച്ച മൂലൂര്‍ പത്മനാഭ പണിക്കര്‍ 'ശൗണ്ഡികന്‍' എന്ന ജാതിനാമം സ്വയം സ്വീകരിക്കുക യുണ്ടായത്. ''ശൗണ്ഡികോമദ്യഹാരക'' എന്നാണല്ലോ അമര സിംഹന്‍ പറഞ്ഞത്. ഈഴവന് മദ്യവുമായി ബന്ധമുളളതു കൊണ്ടായിരിക്കും മൂലൂര്‍ ആ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചത്. ടി.കെ മാധവന്റെ അമ്മാവന്‍ കുഞ്ഞന്‍പിളള ''ചേവകന്‍'' എന്ന പേരാണ് സ്വീകരിച്ചത്. അദ്ദേഹത്തിനു വേണ്ടി മാധവന്‍ പ്രജാ സഭയില്‍ ഉശമെയശഹശശേല െീള ഋ്വവമ്മ െശി ഏീ്‌ലൃിാലി േലെൃ്ശരല എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുക പോലുമുണ്ടായി. തൊട്ടു കൂട്ടായ്മയില്‍ നായരെക്കാള്‍ കേമന്മാര്‍ തിയ്യരായിരുന്നു. മലബാറില്‍ തിയ്യനായ ഒരാളെ ഒരു സാധു പുലയന്‍ തീണ്ടിയെന്നതിന്റെ പേരില്‍ ആ പുലയനെ ഓടിച്ചിട്ട് മര്‍ദ്ദിക്കുകയും ജീവനും കൊണ്ടോടിയ പുലയന്‍ പുഴയില്‍ ചാടി മരിക്കുകയും ചെയ്ത സംഭവം കേളപ്പജിയുടെ ജീവചരിത്രത്തില്‍ എം.പി. മന്മഥന്‍ രേഖപ്പെടു ത്തിയിട്ടുണ്ട്. ബുദ്ധമതം കേരളത്തില്‍ പ്രചരിപ്പിക്കുകയും, ആ മതം കൂടുതല്‍ സ്വീകരിച്ചവരും ഈഴവരായിരുന്നു. ബുദ്ധമതം സ്വീകരിച്ച സി.കൃഷ്ണന്‍ വക്കീല്‍ മിതവാദി പത്രം മൂര്‍ക്കോത്ത് കുമാരനില്‍ നിന്നും വിലക്ക് വാങ്ങിയതിനുശേഷം ''തിയ്യരുടെ മുഖപത്രം'' എന്ന പേരിലാണ് പിന്നീട് അത് പ്രസിദ്ധികരിച്ചത്. ആശാന്‍ വിവേകോദ യത്തെ ഈഴവ ഗസറ്റ് എന്ന് നാമകരണം ചെയ്തപോലെ. ഈ മിതവാദി പത്രത്തിലേക്ക് സഹോദരന്‍ അയ്യപ്പന്‍ മിശ്രിഭോജനത്തെ കുറിച്ച് ഒരു ലേഖനം തയ്യാറാ ക്കി പ്രസിദ്ധികരിക്കാന്‍ അയച്ച് കൊടുത്തത് വായിച്ചു നോക്കാന്‍ പോലും തയ്യാറാകാതെയത് തിരിച്ചയക്കുക യാണുണ്ടായത്. ഇതില്‍ നിരാശനായ അയ്യപ്പന്‍ പഞ്ചാംഗത്തിന്റെ വലിപ്പത്തില്‍ 1917 ല്‍ (കന്നിമാസം) സഹോദരന്‍ എന്നപേരില്‍ മാസിക പറവൂര്‍ എസ്.പി. പ്രസില്‍ നിന്നും അച്ചടിച്ച് പളളിപ്പുറത്തു നിന്നും പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. (പുതുപ്പളളി രാഘവന്‍ - കേരള പത്ര പ്രവര്‍ത്തന ചരിത്രം പേജ് 186) അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തെ ചെറായിലെ എസ്.എന്‍. ഡി.പി. യോഗത്തിന്റെ മറ്റൊരു പതിപ്പായ വിജ്ഞാന വര്‍ദ്ധനി സഭയും ഈഴവ പ്രമാണിമാരും ചേര്‍ന്ന് എതിര്‍ക്കുകയും ജാതി ഭ്രഷ്ട് കല്പിച്ച് അകറ്റി നിര്‍ത്തുകയും പുലയനയ്യപ്പന്‍, പുലച്ചോന്‍, പുലകൊട്ടി എന്നു പേരുകള്‍ വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. യോഗനാദമായി മാറിയ വിവേകോദയവും, മിതവാദിയുമൊക്കെ ഉണ്ടായിരുന്നിട്ടും വൈക്കം സത്യാഗ്രഹത്തെ ശക്തമായി പിന്താങ്ങിയ പത്രം സവണ്ണനായ ബാല കൃഷ്ണ പിളളയുടെ ''സമദര്‍ശി'' മാത്രമായിരുന്നു. സഹോദര വിഷയ ത്തില്‍ ഗുരുദേവനോ യോഗനേതൃത്വമോ പ്രതികരിക്കുകയോ സഭക്കെതിരെ ഏതെങ്കിലും തരത്തിലുളള നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് മാത്രമല്ല സഭ നിയമാവലി അനുസരിച്ച് ഗുരുദേവന്‍ അതിന് അംഗീകാരം നല്‍കുകയും ചെയ്തു. ബുദ്ധമതം സ്വീകരിച്ച അയ്യപ്പന് തിരുകൊച്ചി നിയമ സഭയിലേയ്ക്ക് ഈഴവ സംവരണ മണ്ഡലത്തില്‍ നിന്ന് മത്‌സരി ക്കുന്നതിന് കോടതിയില്‍ കയറേണ്ട ഗതികേടു പോലുമുണ്ടായി. ഈഴവ നായി ജനിച്ചിട്ടും മനുഷ്യനായി ജീവിക്കാന്‍ സഹോദരന് അത്രയും ക്രൂരമായ യാതനകള്‍ അനു ഭവിക്കേണ്ടി വന്നു. ഒരിക്കല്‍ സഹോദര സംഘത്തിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ജയന്തിക്കു സംഘടിപ്പിച്ച ഘോഷയാത്രയില്‍ പുലയര്‍ ഗുരുദേവന്റെ ചില്ലിട്ട ഫോട്ടെയും പിടിച്ചു നടന്നതിനെ മിശ്രഭോജനത്തെയും മിശ്രവിവാഹത്തെയും എതിര്‍ത്ത ഈഴവ പ്രമാണിമാര്‍ ആ ഫോട്ടോ വാങ്ങി അടിച്ചു തകര്‍ക്കുകയുണ്ടായി. (ഭാഷാപോഷണി ഫെ.1996) ജാതി നിര്‍മ്മാര്‍ജ്ജനമല്ല, ജാതിയുടെ പേരി ലുളള ഉച്ചനീചത്വങ്ങളാണ് നീക്കം ചെയ്യേണ്ടതെന്ന ഗുരുവിന്റെ സന്ദേശം എവിടെപ്പോയി. ഗുരു അദ്ധ്യക്ഷനായി രൂപം കൊണ്ട പ്രസ്ഥാനം 1916 ആയപ്പോഴേക്കും ഗുരുവിനെപോലും അനുസരിക്കാന്‍ തയ്യാറാകാതെ വരികയാണുണ്ടായത്. മാത്രമല്ല അതു കേരളത്തിലെ ഏററവും വലിയ ജാതി സംഘടനയായി മാറുകയും ചെയ്തു. (കെ.കെ.പവിത്രന്‍ വാഗ്ഭടാ  നന്ദന്‍ ആത്മീയ ഹിമാലയത്തില്‍- പേജ് 97)