"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 22, ഞായറാഴ്‌ച

കാന്‍ഷിറാം: ഭാരതീയ ശരണാര്‍ഥി ആന്ദോളന്‍ (ഇന്ത്യന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള പോരാട്ടം) - ഡോ. സുരേഷ് മാനേ

വിഭജനകാലത്ത് ഏകദേശം അന്‍പത് ലക്ഷം അഭയാര്‍ത്ഥികള്‍ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വന്നു. അതിനു ശേഷം, ബര്‍മ, ശ്രീലങ്ക, തിബത്ത് തുടങ്ങി യിടങ്ങളില്‍ നിന്നും അഭയാര്‍ത്ഥി കള്‍ ഇന്ത്യയിലേയ്ക്ക് വന്നു. ഈ അഭയാര്‍ത്ഥി കള്‍ ഉയര്‍ന്ന ജാതിക്കാരായിരുന്നതിനാല്‍ ഇന്ത്യാ ഗവണ്‍മെന്റ് അവരെ ആദര പൂര്‍വ്വം വിജയകരമായി പുനരധിവസി പ്പിച്ചു. എന്നാല്‍ ഇന്ത്യയിലെ ബ്രാഹ്മണ്യ സാമൂഹ്യ ക്രമത്തിന്റെയും ജന്‍മി കുടി യാന്‍ സമ്പ്രദായത്തിന്റെയും ഇരകളായ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങള്‍ ക്രൂരമായ ജാതിയുദ്ധങ്ങളാല്‍ ഗ്രാമങ്ങളില്‍ സംഭീതരാ ക്കപ്പെടുകയും അയിത്തത്തിന്റെ സാമ്രാജ്യത്വത്തിനാല്‍ ഞെരിച്ചമര്‍ത്ത പ്പെടുകയും നഗര പ്രദേശങ്ങളിലെ ചേരികളിലും ജൂഗി ജോപ്പടികളിലും കുടിയേറുവാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. കാന്‍ഷിറാം അവരെ ഇന്ത്യന്‍ അഭയാര്‍ത്ഥികള്‍ എന്നു വിളിച്ചു. സ്വാതന്ത്ര്യത്തിന്റെ 41 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇവരുടെ സംഖ്യ പത്തുകോടിയായി. 1987 ഭവനനിര്‍മ്മാണത്തിന്റെ അന്തര്‍ദേശീയ വര്‍ഷമായി ആചരിച്ചിട്ടുകൂടി, വന്‍ നഗരങ്ങളിലെ ഈ പത്തുകോടി ജനങ്ങള്‍ക്ക് മിനിമം ആവശ്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഇന്ത്യാഗവണ്‍ മെന്റ് പരാജയപ്പെട്ടു. എന്നാല്‍ അന്തര്‍ദേശീയ സമൂഹത്തിനു മുന്നില്‍ പ്രകടനത്തിന്റെ മനോഹരമായ ഒരു മുഖമാണ് ഇന്ത്യാഗവണ്‍മെന്റ് വരച്ചുകാട്ടിയത്. ഇന്ത്യാഗവണ്‍മെ ന്റിന്റെ ഈ കപടനാട്യത്തെ തുറന്നു കാട്ടുന്നതിനായി കാന്‍ഷിറാം 1988 ആഗസ്റ്റ് 15ന് തന്റെ ദേശവ്യാപക പ്രക്ഷോഭം ആരംഭിച്ചു. ഈ വിഷയത്തെ വിശകലനം ചെയ്ത് പരിഹാരം നിര്‍ദ്ദേശിച്ചു കൊണ്ട് 1988 ആഗസ്റ്റ് 15ന് പുറത്തിറക്കിയ ലഘുലേഖയില്‍ അദ്ദേഹം പറഞ്ഞു 'ഈ പത്തുകോടി അഭയാര്‍ത്ഥി കളെ പുനരധിവസിപ്പിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണ്.' അതിനായി അദ്ദേഹം മൂന്നു നടപടികള്‍ ശുപാര്‍ശ ചെയ്തു.

1. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള ദുരിതപൂര്‍ണ്ണമായ കുടിയേറ്റത്തെ പ്രതിരോധിക്കാനായി ഇന്ത്യാ ഗവണ്‍മെന്റ് അതിന്റെ ബോധപൂര്‍വ്വം തകരാറിലാക്കിയ കാര്‍ഷികനയം തിരുത്തുക തന്നെവേണം. ഈ നയംമാറ്റം ഫ്യൂഡല്‍ ആഭിമുഖ്യത്തില്‍ നിന്നും കര്‍ഷകാഭിമുഖ്യ ത്തിലേ യ്ക്ക് തന്നെയായിരിക്കണം.
2. ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേയ്ക്ക് കുടിയേറ്റം നടക്കുകയാ ണെങ്കില്‍ അത് ആസൂത്രിതമായ കുടിയേറ്റം ആയിരിക്കണം. ഒരു കാരണവശാലും ഇന്നു നടക്കുന്നതുപോലെ നിര്‍ബന്ധിത കുടിയേറ്റം ആയിരിക്കരുത്.
3. ഇപ്പോഴുള്ള പത്തുകോടി അഭയാര്‍ത്ഥികള്‍ക്കുവേണ്ടി ഇന്ത്യാ ഗവണ്‍മെന്റ് പാകിസ്ഥാനില്‍ നിന്നും കുടിയേറിയ 50 ലക്ഷം അഭ യാര്‍ത്ഥികള്‍ക്കു വേണ്ടി ചെയ്ത അതേ മാത്യകയില്‍ പുനരധിവാസ വകുപ്പ് രൂപീകരിക്കണം.

കാന്‍ഷിറാം ഇത്തരം നടപടികള്‍ നിര്‍ദ്ദേശിച്ചുവെങ്കിലും തങ്ങളുടെ കടമയും ഉത്തരവാദിത്വവും മറന്നു പോകരുതെന്ന് അദ്ദേഹം തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ ഉദ്‌ബോധിപ്പിച്ചു. അദ്ദേഹം പറഞ്ഞു 'നമ്മുടെ പ്രകടനം വഴി നാം ഗവണ്‍മെന്റിനെ നമുക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമാക്കണം അല്ലെങ്കില്‍ അവരെ അധികാരത്തില്‍ നിന്നും ചവിട്ടി വെളിയിലെറിയാന്‍ കോടാനുകോടി അടിച്ചമര്‍ത്തപ്പെട്ടവരും ചൂഷിതരു മായ ജനങ്ങള്‍ തയ്യാറെടുക്കണം.'