"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 29, ഞായറാഴ്‌ച

പട്ടേല്‍ സമരം സംവരണവിരുദ്ധം: മന്ത്രി എ.പി. അനില്‍കുമാര്‍

ഗുജറാത്തിലെ പട്ടേല്‍ സംവരണ സമരം പട്ടികജാതി, വര്‍ഗ്ഗ, പിന്നോക്ക സംവരണ ത്തിനതിരായ സമര മാണെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ പ്രസ്താവിച്ചു. സാമ്പത്തികവും വ്യവസായിക വുമായി മുന്നോക്കം ചെന്ന ഭരണകൂടത്തില്‍ വലിയ പങ്കാളിത്തമുളള പട്ടേല്‍ സമുദായം, തങ്ങള്‍ക്കു സംവരണ മില്ലെങ്കില്‍ സംവരണം വേണ്ട എന്ന് വാദിക്കുന്നത് ഭരണ ഘടനാ വിരുദ്ധമാണ്. സംവരണ സംരക്ഷണ സമിതി കോട്ടയം എസ്.പി. സി.എസ്. ഹാളില്‍ നടത്തിയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഫണ്ടുകൊണ്ടു മാത്രം പട്ടികജാതി വികസനം പൂര്‍ത്തീകരിക്കാ നാവി ല്ലെന്നും, അക്കാര്യത്തില്‍ സമൂഹ ത്തിന്റെ കൂട്ടായ സമരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അര്‍ഹമായ സംവരണം പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇക്കാര്യം പരിശോധിച്ചു വരുകയാണ്. ദേവസ്വം വകുപ്പില്‍ ഈ ഗവണ്‍മെന്റ് സംവരണം നടപ്പാക്കുന്നതിന് തീരുമാനം കൈക്കൊണ്ടു. അതനു സരിച്ചുളള നിയമനങ്ങള്‍ നടക്കുന്ന താണ്. തുടക്കമെന്ന നിലയില്‍ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ സ്വാഗതാര്‍ഹ മാണെങ്കിലും സമാനമായ വകുപ്പുകളിലും, പ്രത്യേകിച്ച് സര്‍ക്കാര്‍ പണം മുടക്കുന്ന മേഖല കളിലെല്ലാം സംവരണീയ വിഭാഗ ങ്ങള്‍ക്ക് അര്‍ഹമായ പങ്ക് ലഭിക്കേണ്ടതുണ്ട്. ഗവണ്‍മെന്റും ഇതര രാഷ്ട്രീയ പാര്‍ട്ടികളുമായും ഇക്കാര്യത്തില്‍ ഒരു അഭിപ്രായ സമന്വയം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. സ്വകാര്യ മേഖലയില്‍ സംവരണം ആവശ്യ പ്പെടുമ്പോള്‍ ആദ്യം സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് മേഖലയില്‍ സംവരണം നടപ്പാക്കുക യാണ് വേണ്ടത്. കേരളത്തെ സംബന്ധി ച്ചിടത്തോളം ഗവണ്‍ മെന്റ് മേഖല യെക്കാള്‍ വളരെ വിപുലമായ അവസരങ്ങളാണ് എയ്ഡഡ് മേഖലയില്‍ ഉളളത്. പൊതുഫണ്ട് ഉപയോഗിച്ച് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന ഈ മേഖല സമ്പൂര്‍ണ്ണമായും സംവരണത്തെ കൈയ്യൊഴി ഞ്ഞിരിക്കുന്നു.

ഭൂമി, വ്യവസായം, കൃഷി, കച്ചവടം മുതലായ മേഖലകളില്‍ യാതൊരു പങ്കാളിത്ത വുമില്ലാത്ത ഒരു ജനതയുടെ രക്ഷപ്പെടാനുള്ള ആകെയുളള ഒരു കച്ചിത്തുരുമ്പാണ് സംവരണമെന്ന കാര്യത്തില്‍ മറുപക്ഷമില്ല. എന്നാല്‍ എസ്.സി. -എസ്.ടി. ഫണ്ട് ഉപയോഗിച്ചു മാത്രം ഈ ജനതയുടെ അഭിവൃദ്ധി സാധ്യമാണെന്നും കരുതാനാവുകയില്ല. ചില ദലിത് സംഘടനകളുടെ പ്രചാരണം എസ്.സി. -എസ്.ടി ഫണ്ട് ലക്ഷ്യം വച്ചുളള വികസന ത്തെക്കുറിച്ചാണ്. എസ്.സി.-എസ്.ടി ഫണ്ട് വിനിയോഗം പ്രധാനമായും ഈ വിഭാഗങ്ങളുടെ പ്രാഥമികമായ ആവശ്യമായ ഭൂമിയും, വീടും നല്‍കുവാനാണ് ഉപയോഗിക്കു ന്നത്. വിദ്യാഭ്യാസ മേഖലയില്‍ ചിലവഴി ക്കുന്നതിന് വളരെ കുറച്ച് തുക മാത്രമേ ലഭ്യമാകു ന്നുളളൂ. ഒന്നാം ക്ലാസ് മുതല്‍ ഗവേഷണ പഠനം നടത്തുന്ന വര്‍ക്ക് വരെ കൊടുക്കുന്ന സ്റ്റൈപന്റിലും സ്‌കോളര്‍ഷിപ്പിലും കാര്യമായ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.

സംവരണീയ വിഭാഗങ്ങളുടെ സംവരണ അവകാശങ്ങള്‍ ഇന്ന് വെല്ലു വിളികള്‍ നേരിടുകയാണ്. ഗുജറാത്തിലെ പട്ടേല്‍ സമരം സംവരണ വിരുദ്ധ സമരമാണ്. ഹാര്‍ദ്ദിക് പട്ടേല്‍ ഉയര്‍ത്തിയ ഡിമാന്‍ഡ് പട്ടിക ജാതി - പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സംവരണം എടുത്തു കളയണമെന്നും അതല്ലെങ്കില്‍ തങ്ങള്‍ക്കുകൂടി സംവരണം നടപ്പാക്ക ണമെന്നും ആയിരുന്നു. എന്നു മാത്രമല്ല, ഗുജറാത്തിലെ മിക്ക സ്ഥലങ്ങളിലും ദലിത് വിഭാഗ ങ്ങള്‍ക്കു നേരെ കായികമായി അതിക്രമങ്ങളു ണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ദേശീയ തലത്തില്‍ പട്ടേല്‍ ജാട്ടുകള്‍, ഗുജ്ജറുകള്‍ ഐക്യപ്പെട്ടുകൊണ്ടു പുതിയ സംവരണ വിരുദ്ധ പ്രക്ഷോഭ ത്തിനുളള സന്നാ ഹങ്ങള്‍ നടത്തി വരുകയു മാണ്.

ഗുജറാത്തിലെ പ്രബല വിഭാഗമായ പട്ടേല്‍ സമു ദായം സ്വാതന്ത്ര്യാ നന്തര കാലം മുതല്‍ തന്നെ സാമ്പത്തിക - സാമൂഹ്യ - രാഷ്ട്രീയ മേഖലകളില്‍ സജീവസാ ന്നിദ്ധ്യവും ഭരണ വര്‍ഗ്ഗവുമാണ്. ഗുജറാത്തിലെ സ്വര്‍ണ്ണ ഖനികളുള്‍പ്പെടെ വ്യവസായിക മേഖലകളിലും നിയമസഭയിലും പാര്‍ലമെന്റിലും നിര്‍ണ്ണായക ശക്തിയുമായ പട്ടേല്‍ സമുദായ ത്തിന്റെ സംവരണ പ്രക്ഷോഭം വിചിത്രമായ ഒരു സമരമായി തോന്നാം. എന്നാല്‍ സംവരണ വിരുദ്ധതയാണ് പ്രസ്തുത സമരത്തിന്റെ അന്തര്‍ധാര എന്നു മനസ്സിലാക്കുമ്പോഴേ അതിന്റെ രാഷ്ട്രീയമായ ഉന്നം എന്താണെന്ന് വ്യക്തമാ കുകയുളളൂ. നൂറ്റാണ്ടുകള്‍ അടിമ ത്തവും, തൊട്ടുകൂടായ്മയും സാമൂഹ്യആചാരവും വ്യവസ്ഥി തിയുമായിരുന്ന ഒരു രാജ്യത്ത് അടിച്ച മര്‍ത്ത പ്പെട്ടുപോയ ഒരു ജനതയുടെ ഏക രക്ഷാ മാര്‍ഗ്ഗമാണ് സംവരണ അവകാശമെ ന്നത്. സംവരണം തൊഴില്‍ദാന പദ്ധതിയല്ല, രാഷ്ട്രീയ പങ്കാളി ത്തം ഉറപ്പിക്കു വാനും, സാമൂഹ്യനീതിയെ നിലനിര്‍ത്തു വാനു മുള്ള പോംവഴികളാണ്.

എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, പി.എന്‍. സുകുമാരന്‍, പി.ഇ. വേണു ഗോപാല്‍ എന്നിവര്‍ പ്രസീഡിയമായി. രാജഗോ പാല്‍ വാകത്താനം നയരേഖ അവതരിപ്പിച്ചു. വിവിധ സംവരണീയ സമുദായങ്ങളെ പ്രതിനിധീകരിച്ച് എസ്. രാജപ്പന്‍, അഡ്വ. വി.എസ്. ശ്രീധരന്‍, കെ.കെ. എസ്. ദാസ്, എം.വി. ജയ പ്രകാശ്, അമ്മിണി കെ. വയനാട്, പി.എ.ജി. ദാസ്, അഡ്വ. പി.എ. പ്രസാദ്, ഡോ. ശശിധരന്‍, ഏകലവ്യന്‍ ബോധി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സംവരണം നടപ്പാക്കാ നാവശ്യപ്പെട്ട ഹൈക്കോടതി വിധി സ്റ്റേ ചെയ്തതി നെതിരെ നിയമനടപടികള്‍ നടത്താനും സംവരണം പ്രക്ഷോഭണം തുടര്‍ന്നു കൊണ്ടു പോകാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ ചെയര്‍മാനും, കെ.ടി. റജികുമാര്‍ ജനറല്‍ കണ്‍വീനറുമായി സംവരണ സംരക്ഷണ മുന്നണി രൂപീകരിച്ചു.