"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 20, വെള്ളിയാഴ്‌ച

കേരളത്തിലെ അവകാശസമരങ്ങളുടെ ചരിത്രം - വി കെ കുട്ടപ്പന്‍ ചങ്ങനാശേരി

വൈകുണ്ഠസ്വാമികള്‍
ആവശ്യങ്ങള്‍ (Demands) എഴുതി ഉന്നയിക്കാന്‍ അക്ഷരം അറിവില്ലാ തിരുന്ന സമര നായകന്‍ അയ്യന്‍കാളി യുടെ എന്റെ സമുദായ ത്തിലെ കുഞ്ഞു ങ്ങളെ അക്ഷരം പഠിക്കാന്‍ അനുവദി ക്കാത്ത മേലാളന്റെ പാടത്ത് നെല്ലിനു പകരം 'മുട്ടിപ്പുല്ലു' കിളിര്‍പ്പിക്കും. കാരിരു മ്പിന്റെ കരുത്തുള്ള കരങ്ങള്‍ കൊണ്ട് നെഞ്ചത്തടിച്ചു നടത്തിയ ഈ സമര പ്രഖ്യാപനത്തെ അതേ ആവേശ ത്തോടെ ഏറ്റു പറഞ്ഞ് സ്വീകരിച്ച അയിത്ത ജാതിക്കാര്‍ ''ഞങ്ങളുടെ കുഞ്ഞുങ്ങളെ പള്ളിക്കൂട ത്തില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞേ പാടത്ത് പണിക്കിറങ്ങൂ'' എന്നു പ്രതിജ്ഞ യെടുത്തു നടത്തിയ കാര്‍ഷിക പണിമുടക്കു സമരം ഇക്കാലത്തു വിജയിച്ചു കഴിഞ്ഞിരുന്നു. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിച്ചു തീര്‍പ്പിലായ ഇന്‍ഡ്യയിലെ -ഒരു പക്ഷേ ലോകത്തിലെ തന്നെ- ആദ്യത്തെ കാര്‍ഷിക പണിമുടക്കു സമരം എന്ന ചരിത്ര നേട്ടത്തിന് അര്‍ഹ മാകുന്നതും ഈ സമരമാണ്. 1913 മെയ്മാസത്തില്‍ ആരംഭിച്ച് 1914 ജൂലൈ മാസത്തില്‍ വിജയത്തോടെ പര്യവസാനിപ്പിച്ച ഒരു വര്‍ഷത്തിലധികം നീണ്ടുനിന്ന ഈ സമരം ലോകം പുകഴ്ത്തുന്ന മഹത്തായ റഷ്യന്‍ വിപ്ലവത്തിനും വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഭാരത സമര ചരിത്ര ത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ ക്കേണ്ടിയിരുന്ന ഈ സമര ത്തിന്റെ നായകനും സമര ഭടന്മാരും അയിത്തജാതിക്കാര്‍ മാത്രമായി രുന്നതിനാല്‍ സവര്‍ണ്ണചരിത്രകാരന്മാര്‍ ഇതിനെ വെറും 'പുലയലഹള' കളായി എഴുതി തള്ളികളഞ്ഞു.

തെക്കന്‍ കേരളത്തില്‍ അയിത്ത ജാതിക്കാരെ ഒരു കൊടിക്കീഴില്‍ അണിനിരത്തി, അവരെ 'അന്‍പു കൊടിമക്കള്‍' എന്നു വിളിച്ച് മറ്റാളു കള്‍ക്കൊപ്പം ഇരുത്തി അവരോ ടൊപ്പമിരുന്ന് 'സമപ ന്തിഭോജനം' നടത്തി അവര്‍ക്കെല്ലാം ഒരേ കിണറ്റില്‍ നിന്നും വെള്ളം കോരി ഉപയോഗി ക്കുവാന്‍ 'മുന്തിരി ക്കിണര്‍' കുത്തി അവര്‍ക്ക് അക്ഷരം പഠിക്കുവാനും അറിവു സമ്പാദിച്ച് ആത്മാഭി മാനികളാ കുവാനും 'പതികളും' 'നിഴല്‍ത്ത ങ്കലുകളും' എന്ന ആരാധനാ ലയങ്ങളും സരസ്വതീ ക്ഷേത്രങ്ങളും നിര്‍മ്മിച്ചു കൊടുത്തു കൊണ്ട് സഹജീവികളെ അയിത്തം പറഞ്ഞ കറ്റിനിര്‍ത്തി യിരുന്ന അയിത്താചാര ഭ്രാന്തന്‍മാര്‍ക്ക് അവരുടെ ഭ്രാന്ത് മാറ്റുവാന്‍ ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയ വൈകുണ്ഠ സ്വാമികള്‍, ഈഴവ ശിവനെ പ്രതിഷ്ഠിച്ചു കൊണ്ട് ദേവവിഗ്രഹ പ്രതിഷ്ഠാകര്‍മ്മം കുത്തക യാക്കി വച്ചിരുന്ന ജാതിഭ്രാന്ത ന്മാരായ ബ്രാഹ്മണര്‍ക്കും അനാചാരങ്ങളെ ജാത്യാചാരമെന്ന് അഭിമാനപൂര്‍വ്വം പറഞ്ഞ് ആദരിക്കുന്ന അയിത്താചാര ഭ്രാന്തന്മാരുടെ ദുരാചാര ഭ്രാന്തിന് കേരളത്തി ലെല്ലായിടത്തും സദാചാരം കൊണ്ട് ഷോക്ക് ട്രീറ്റുമെന്റ് കൊടുത്ത ശ്രീനാരായണഗുരു തങ്ങള്‍ ക്കൊഴികെ മറ്റ് എല്ലാ ജനവിഭാ ഗത്തിനും സുഖമായി കഴിയുവാന്‍ ആവശ്യമാ യതെല്ലാം വിശ്രമ രഹിതമായി അദ്ധ്വാനിച്ചു ണ്ടാക്കി കൊടു ക്കുന്ന മനുഷ്യരെ അയിത്ത ജാതിക്കാരെന്നു പറഞ്ഞ് പൊതു വഴിയില്‍ പോലും നടക്കാനനു വദിക്കാതിരുന്ന അയിത്താചാര ഭ്രാന്തന്മാര്‍ക്ക് മണികെട്ടിയ കാളകളെ പൂട്ടിയ വില്ലു വണ്ടിയില്‍ പൊതു വഴിയിലൂടെ സഞ്ചരിച്ച് സഞ്ചാര സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത ജന്മാവകാശ മാണെന്ന് കാട്ടികൊടുത്ത് അയിത്താചാര ഭ്രാന്തിന് ഷോക്ക് ട്രീറ്റുമെന്റ് നല്‍കിയ അയ്യന്‍കാളി ഇവരുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞും കണ്ടറിഞ്ഞും ആണ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ Lunatic Asylum എന്നു വിശേഷിപ്പിച്ചത്. ജാതിഭ്രാന്തും അയിത്താചാരണവും ഇല്ലാതാക്കാന്‍ നല്ല മരുന്നു കിട്ടുന്ന ഒന്നാംതരം ചികിത്സാലയമാണ് (ആശുപത്രി) കേരളം എന്നാണ് സ്വാമി വിവേകാന്ദന്‍ പറഞ്ഞത്. Asylum എന്ന വാക്കിന്റെ അര്‍ത്ഥം Hospital for the care of mentally ill people (മനോരോഗികള്‍ക്കു ചികിത്സ കിട്ടുന്ന ആശുപത്രി) എന്നാണ്. അതായത് ഭ്രാന്താശുപത്രി (Mental Hospital) വിവേകാന്ദ സ്വാമികള്‍ കണ്ട ഈ അര്‍ത്ഥത്തിനു പകരം അദ്ദേഹം കേരളത്തെ കേവലം ഭ്രാന്താലയം (ഭ്രാന്തന്‍ മാരുടെ വീട്) എന്നു വിശേഷിപ്പിച്ചു എന്നാണു പ്രചരിപ്പി ക്കപ്പെട്ടിരി ക്കുന്നത്.. ഇന്‍ഡ്യയിലെ എല്ലാ സംസ്ഥാന ങ്ങളിലും കേരളത്തിലു ള്ളതിനേക്കാള്‍ കൂടുതല്‍ അയിത്താ ചാര മനോരോഗി കളുണ്ട്. അവിടെ എങ്ങും ഈ മനോരോഗം ഇല്ലാതാക്കാന്‍ കേരളത്തില്‍ കണ്ടതു പോലുള്ള ജനമുന്നേറ്റം വിവേകാന്ദ സ്വാമികള്‍ കണ്ടില്ല. അയിത്താ ചാരത്തി നെതിരേ തുറന്ന പോരോട്ട ങ്ങളും മറ്റൊരു സംസ്ഥാനത്തും കണ്ടില്ല. കേരളത്തില്‍ അദ്ദേഹം മനുഷ്യ സ്‌നേഹികളെ കണ്ടു. വിദ്യാസ മ്പന്നരെ കണ്ടു. വിവേക ശാലികളെ കണ്ടു. അന്ധവി ശ്വാസമായ അയിത്താചാരമെന്ന മനോരോഗത്തിന് തക്ക ചികിത്സ എലായിടത്തും നല്‍കുന്നതുകണ്ടു. ഈ മനോരോഗത്തിന് ഷോക്കു ട്രീറ്റ്‌മെന്റുകള്‍ വ്യാപകമായ കൊടുക്കുന്ന പ്രദേശമാണ് കേരളം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഭ്രാന്തന്‍മാരെ കൊണ്ട് നിറഞ്ഞ ഇടമായിട്ടല്ല മത ഭ്രാന്തന്‍മാര്‍ക്ക് വിദഗ്ധ ചികിത്സ കൊടുക്കുന്ന വിശാലമായ ആശുപത്രി യായിട്ടാണ് കേരളത്തെ സ്വാമി വിവേകാനന്ദന്‍ കണ്ടത്. അങ്ങനെയാണ് അദ്ദഹം കേരളത്തെ വിശേഷിപ്പിച്ചതും. അതിനദ്ദേഹത്തിന് പ്രേരണ യേകിയവര്‍ വൈകുണ്ഠ സ്വാമികളും ശ്രീനാരായണ ഗുരുവും അയ്യന്‍ കാളിയും അവരുടെ പ്രവര്‍ത്ത നങ്ങളുമാണ്.

ജാതി വ്യവസ്ഥയും അതുമായി ബന്ധപ്പെട്ട ദുരാചാരങ്ങളും ഇന്ത്യന്‍ സമൂഹത്തെ കാര്‍ന്നു തിന്നുന്ന മഹാ അര്‍ബുദമാണെന്ന് ''ഇന്ത്യയിലെ ജാതികള്‍'' (The caste in India) എന്ന പ്രബന്ധത്തിലൂടെ ഡോ.ബി.ആര്‍. അംബേദ്കര്‍ ലോകത്തിനു കാട്ടികൊടുത്തു.

1600-ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി എന്ന വെള്ളക്കാരന്റെ കച്ചവടസ്ഥാപനം ഇന്ത്യയിലെത്തി. ഈ രാജ്യത്ത് അന്ന് പരസ്പരം പോരടിച്ചു കഴിഞ്ഞിരുന്ന നാട്ടു രാജാക്കന്മാരുടെ പക്ഷംചേര്‍ന്നും പിന്നീട് അവര്‍ക്കെതിരെ പടപൊരുതിയും ഒറ്റുകാരായ സവര്‍ണ്ണരെ കൂട്ടുപിടിച്ചും കച്ചവടത്തി നെത്തിയവര്‍ രാജ്യത്തിന്റെ ഭരണാധി കാരികളായി. 1792 മുതല്‍ കച്ചവടകണ്ണോടെ ഇന്ത്യ ഭരിച്ച നേട്ടം കൊയ്ത ബ്രിട്ടീഷുകാര്‍ അവരുടെ ഭരണത്തിന്റെ അവസാന വര്‍ഷങ്ങളില്‍ ഇവിടെ നടപ്പാക്കേ ണ്ടുന്ന ജനോപകാര പ്രദമായ ഭരണ പരിഷ്‌കാര ങ്ങളെപ്പറ്റി പഠിച്ചു റിപ്പോര്‍ട്ടു നല്‍കുവാന്‍ ഓരോ 10 വര്‍ഷം കൂടുമ്പോഴും ഓരോ കമ്മീഷനെ നിയമി ക്കുകയും അവരുടെ റിപ്പോര്‍ട്ടു കളനുസരിച്ച് ഭരണം നടത്തുകയും ചെയ്തിരുന്നു. ഇങ്ങനെ നിയമിതമായ അവസാനത്തെ കമ്മീഷനാണ് 'സൈമണ്‍ കമ്മീഷന്‍'. 1927 ല്‍ ഇന്ത്യയി ലെത്തിയ ഈ കമ്മീഷന്റെ പഠന റിപ്പോര്‍ട്ടുകളാണ് ഇവിടുത്തെ അയിത്ത ജാതി ക്കാരുടെ ഭാഗധേയം നിര്‍ണ്ണയിച്ചത്. സൈമണ്‍ കമ്മീഷനെ കോണ്‍ഗ്രസ് പക്ഷേ ബഹിഷ്‌കരിച്ചു. ''സൈമണ്‍ ഗോബാക്ക്'' എന്നായിരുന്നു അവരുടെ മുദ്രാവാക്യം. സൈമണു പകരം മോത്തീലാല്‍ നഹ്‌റുവിനെ ചെയര്‍ മാനാക്കി കോണ്‍ഗ്രസ് മറ്റൊരു കമ്മീഷന്‍ നിയോഗിച്ചു. കോണ്‍ഗ്രസിന്റെ മോത്തീലാല്‍ നെഹ്‌റു കമ്മീഷന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ ഇന്ത്യയില്‍ നടപ്പാ ക്കേണ്ടുന്ന ഭരണ പരിഷ്‌കാര ങ്ങളുടെ ഒരു ലിസ്റ്റും ഭാരതത്തിനു ണ്ടായിരിക്കേണ്ട ഒരു ഭരണഘട നയ്ക്കും രൂപം നല്‍കി സമര്‍പ്പിച്ചു. ഈ ഭരണഘടനയും പരിഷ്‌കാ രങ്ങളും അയിത്ത ജാതിക്കാരെ പാടെ വിസ്മരിച്ചിരുന്നു.