"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 26, വ്യാഴാഴ്‌ച

പരിസ്ഥിതിയില്‍ ദലിത് സ്വത്വം കണ്ടെത്തിയ കല്ലേന്‍ പൊക്കുടന്‍ - കെ. ഗുപ്തന്‍

മുഖ പരിസ്ഥിതി പ്രവര്‍ത്തകനും കണ്ടല്‍ ചെടികളുടെ രക്ഷകനുമായ കല്ലേന്‍ പൊക്കുടന്‍ 2015 സെപ്റ്റം ബര്‍ 27ന് തന്റെ കണ്ടല്‍ ക്കാടുകള്‍ ക്കിടയിലുള്ള ജീവിത ത്തിന്അന്ത്യം കുറിച്ചു. 1937ല്‍ അരിങ്ങളയന്‍ പറോട്ടിയുടെയും കല്ലന്‍ വെള്ളച്ചി യുടെയും മകനായി കണ്ണൂരിലെ ഏഴോം മൂലയിലെ ഇടക്കീല്‍ ത്തറയില്‍ ജനിച്ചു. 18-ാം വയസ്സില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്ത കനായി തന്റെ പൊതു ജീവിത ത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് പാര്‍ട്ടിയില്‍ സജീവ പ്രവര്‍ത്ത കനായി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനു ശേഷം അദ്ദേഹം സി. പി. എമ്മില്‍ തുടര്‍ന്നു. 1980 കള്‍ വരെ രാഷ്ട്രീയ പ്രവര്‍ത്തക നായിരുന്ന അദ്ദേഹം ഏഴോം കര്‍ഷക ത്തൊഴിലാളി സമരം, കെ. എസ്. ആര്‍. ടി. സമരം, മിച്ചഭൂമി സമരം എന്നിവകളി ലൊക്കെ പങ്കെടുത്ത് നിരവധി തവണ ജയില്‍വാസ മനുഭവിച്ചു. കണ്ണൂര്‍ ജില്ലയില്‍ തന്റെ ഗ്രാമമുള്‍ ക്കൊള്ളുന്ന പ്രദേശ ങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ബഹുജ നാടിത്തറ വികസിപ്പി ക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച അദ്ദേഹം പാര്‍ട്ടിയു മായുള്ള ആശയ പരമായ ഭിന്നിപ്പുമൂലം കക്ഷിരാഷ്ട്രീ യത്തില്‍ നിന്നും പിന്‍ വാങ്ങി ഹരിതരാഷട്രീ യത്തിലേക്ക് പ്രവേശിച്ചത് തന്റെ ജീവിതത്തിന് ഒരു വഴിത്തിരിവും പരിസ്ഥിതി രാഷ്ട്രീയത്തിന് മറ്റൊരു മാനവും കൈവരു ന്നതിന് കാരണമായി. തുടര്‍ന്നുള്ള തന്റെ പ്രവര്‍ത്ത നങ്ങളില്‍ ക്ഷുഭിതരായ പാര്‍ട്ടി നേതാക്കളില്‍ നിന്നും പലവിധ പീഡനങ്ങളും അദ്ദേഹത്തിന് നേരിടേണ്ടിവന്നു.

കണ്ടല്‍ ക്കാടുകളും ഓരു നെല്‍കൃഷിയും പരസ്പര പൂരകമായി ഒരു ആവാസ വ്യസ്ഥയെ നിയന്ത്രി ച്ചിരുന്ന ഗ്രാമത്തില്‍ പിറന്ന പൊക്കുടന് കണ്ടലിന്റെ പാരിസ്ഥിതിക പ്രധാന്യം മനസ്സിലാക്കാന്‍ വളരെ എളുപ്പം കഴിഞ്ഞു. ആയതിനാല്‍ കണ്ടല്‍ക്കാടുകള്‍ വെട്ടിയുള്ള വികസന പ്രവര്‍ത്തന ങ്ങളെ അദ്ദേഹം നഖശിഖാന്ത മെതിര്‍ത്തു. തുടര്‍ന്ന് പുഴ യോരത്തും കടല്‍ത്തീരത്തും അദ്ദേഹം കണ്ടല്‍ നടുകമാത്രമല്ല കണ്ടല്‍ ക്കാടുകള്‍ സൃഷ്ടിക്കുന്നതിനു വേണ്ടി ജീവിതാവ സാനംവരെ പരിശ്രമി ക്കുകയും ചെയ്തു. കണ്ടല്‍ ക്കാടുകള്‍ നടുന്നതിനും അതിനെ വളര്‍ത്തു ന്നതിനും പൊതുജന ങ്ങള്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കി. 2004ല്‍ കേരളതീരത്ത് സുനാമി ആഞ്ഞടി ച്ചപ്പോള്‍ കണ്ടല്‍ ക്കാടുകള്‍ ഉള്ള പ്രദേശ ങ്ങളില്‍ സുനാമിയെ തടഞ്ഞു നിറുത്തിയത് കണ്ടല്‍ കൃഷിയുടെ വ്യാപനത്തിന് കാരണമായി. കണ്ടലിന് ഒരു പാരിസ്ഥിതിക രാഷ്ട്രീയ ത്തിന്റെ മാനം കൈവന്നു കഴിഞ്ഞിരുന്നു അപ്പോള്‍. തുടര്‍ന്ന് വിദ്യാല യങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും കണ്ടല്‍ നട്ട് വളര്‍ത്തു ന്നതിനുള്ള പ്രാധാന്യ ത്തെക്കുറിച്ച് അദ്ദേഹം നിരവധി ക്ലാസ്സുകള്‍ എടുത്തു. കണ്ടല്‍ കടലാക്ര മണങ്ങളെ ചെറുക്കാന്‍ മാത്രമല്ല കേരളത്തിലെ മുഖ്യാഹാര ങ്ങളിലൊന്നായ മത്സ്യത്തിന്റെ പ്രജനനത്തിനും കണ്ടില്‍ അനിവാര്യ മാണെന്ന് സമൂഹ ത്തെബോധ്യ പ്പെടുത്തുന്നതിനും കഴിഞ്ഞു. കണ്ടലിന് ഭൂസംക്ഷ ണത്തിന് മാത്രമല്ല വായു മലിനീകരണ ത്തിനെതി രെയും പ്രതിരോധ മുയര്‍ത്താന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.

എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടല്‍ സംരക്ഷണ ത്തില്‍ മാത്രം ഒതുങ്ങുന്നതി നായിരുന്നില്ല. കണ്ടല്‍ സംരക്ഷണ ത്തോടൊപ്പം തന്നെ വിവിധ പരിസ്ഥിതി പ്രക്ഷോഭ ങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടു. ഇരണാവിലെ താപനിലയ ത്തിനെതിരെയും ഇടനാടന്‍ ചെങ്കല്‍ കുന്നുകളിലെ ഖനനത്തി നെതിരെയും മണല്‍ ഖനനത്തി നെതിരെയും കടലോര സംരക്ഷണത്തി നുവേണ്ടിയും അദ്ദേഹം കരുതലോടെ പ്രവര്‍ ത്തിച്ചു.

എഴുതാനും വായിക്കാനും മാത്രം പരിശീലനം നേടിയ പൊക്കുടന്‍ ഭൂമി ഒരു ജീവിക്കുന്ന ദലിതനാണെന്ന് തിരിച്ചറിഞ്ഞു. അതു കൊണ്ടുതന്നെ സമൂഹത്തില്‍ ഒരു ദലിതന്‍ നേരിടേണ്ടി വരുന്ന എല്ലാ ആഘോതങ്ങളും ഭൂമിയിലും പതിക്കു ന്നുണ്ടെന്ന ബോധ്യത്തില്‍ ദലിത് സത്വത്തെ ക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പ ങ്ങള്‍ക്ക് ഒരു പാരിസ്ഥിതിക മാനവുംകൂടി നല്‍കാന്‍ പ്രേരണയായി. തുടര്‍ന്ന് അദ്ദേഹത്തെ പിന്‍പറ്റിയ കേരളത്തിലെ ദലിത് സമൂഹ ത്തില്‍നിന്നും പാരിസ്ഥിതിക ബോധ്യങ്ങളുടെ ഒരു ദലിത് പരിപ്രേഷ്യവും കണ്ടെത്താന്‍ കുറെ ദലിത് പ്രവര്‍ത്ത കര്‍ക്കെങ്കിലും കഴിഞ്ഞു. കേരളത്തില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ദലിത് സത്വ രാഷ്ട്രീയ സംവാദങ്ങളിലും സ്ത്രീവിമോചന സംരംഭങ്ങളിലും നവജനാ ധിപത്യ ചിന്തകളിലും ദലിത്പക്ഷ പരിസ്ഥിതിക സങ്കല്പ്പങ്ങള്‍ക്കും സ്ഥാനം ലഭിച്ചു കഴിഞ്ഞു.

സംസ്ഥാന വനംവകുപ്പിന്റെ വനമിത്ര പുരസ്‌കാരം, ഭൂമിമിത്ര പുര സ്‌കാരം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, കണ്ണൂര്‍ സര്‍വ്വക ലാശാല ആചാര്യ അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ പുരസ്‌കാ രങ്ങള്‍ ലഭിച്ചു. ശരീരഭാഷതന്നെ പ്രതിഷേധ ത്തിന്റെയും പ്രതിരോധ ത്തിന്റേതു മായി പരിവര്‍ത്ത നപ്പെട്ട പൊക്കുടന്‍ പാപ്പിലി യോബുദ്ധ എന്ന സിനിമ യിലും അഭിനയിച്ചു. കണ്ടല്‍ക്കാ ടുകള്‍ക്കിടയില്‍ എന്റെ ജീവിതം, കണ്ടല്‍ വനങ്ങള്‍ ചൂട്ടാച്ചി, എന്റെ ജീവിതം എന്നീ കൃതികളില്‍ പൊക്കുടന്റെ പാരിസ്ഥിതിക സങ്കല്പനങ്ങളും ദലിത് സ്വത്വ രാഷ്ട്രീയ ത്തിന്റെ തുടിപ്പുകളും നിറഞ്ഞു നില്‍ക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളില്‍ ഇവയെ ക്കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ ഉയര്‍ന്നി ല്ലെങ്കിലും ഭാവിയില്‍ ഗൗരവതരമായ സംവാദങ്ങളും പഠനങ്ങളും ഉണ്ടാകുമെന്ന് കരുതാം. തീര്‍ച്ചയായും ചിന്തയും പ്രവര്‍ത്തനങ്ങളും കണ്ണി ചേര്‍ത്ത് സഫലീകരിച്ച പൊക്കുടന്‍ എന്ന പിരിസ്ഥിതി പ്രവര്‍ത്ത കന്റെ വേര്‍പാട് പരിസ്ഥി തിക്കു മാത്രമല്ല കേരളത്തിന്റെ മാനവി കതയ്ക്കും ഒരു തീരാനാഷ്ടം തന്നെ. അദ്ദേഹ ത്തിന്റെ വേര്‍പാടിന്റെ ദുഖം കുടുംബാംഗ ങ്ങളൊ ടൊപ്പം നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ സംഘാടക സമിതിയും പങ്കുവെയ്ക്കുന്നു. 


കെ. ഗുപ്തന്‍
9747132791
ചെയര്‍മാന്‍,
നെല്‍വയല്‍-തണ്ണീര്‍ത്തട
സംരക്ഷണ
സംഘാടകസമിതി