"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 12, വ്യാഴാഴ്‌ച

അംബേദ്ക്കറി സത്തിന്റെ ചലനാത്മകത - ഡോ. സുരേഷ് മാനേ

ഇന്ത്യയിലെ ദശലക്ഷക്ക ണക്കിനു വരുന്ന വിഘടിതരും അടിച്ചമര്‍ത്ത പ്പെട്ടവരും അപമാനിക്ക പ്പെട്ടവരുമായ ജനങ്ങള്‍ക്കു വേണ്ടി ഡോ. അംബേദ്ക്കര്‍ നടത്തിയ സാമൂഹ്യ - സാമ്പത്തിക - രാഷ്ട്രീയ - സാസ്‌ക്കാരിക പോരാട്ടങ്ങളും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവും ദലിത് കീഴാള വിമോചന പ്രസ്ഥാനങ്ങളുടെ മുഖ്യ സ്ഥാനത്ത് നിലയുറപ്പിച്ചി രിക്കുകയാണ്. ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗത്തിനു മാത്രമല്ല, ലോകത്തിലെ തന്നെ തൊഴിലാളി വര്‍ഗ്ഗത്തിന് അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ മാതൃകയാണ്. സാമൂഹ്യ - സാമ്പത്തിക - രാഷ്ട്രീയ - സാസ്‌ക്കാരിക അവകാശ ങ്ങളിലെ ന്യായ യുക്തമായ പങ്കിനുവേണ്ടി ദയനീയമായ ദശലക്ഷങ്ങള്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പ്രചോദനവും ത്യാഗവും ധൈ്യര്യവും പകര്‍ന്നു നല്‍കിക്കൊണ്ട് ഡോ.അംബേദ്ക്കര്‍ തന്നെ സ്വയം പോരാട്ടത്തിന്റെ ഒരു ഉറവിടമായി മാറി.

തന്റെ ലക്ഷ്യ സാക്ഷാത്ക്കാര ത്തിനായുള്ള പ്രക്രിയയില്‍ ഡോ.അം ബേദ്ക്കര്‍ ഒരിക്കലും ഒരൊറ്റ പ്രവര്‍ത്തന  പദ്ധതിയില്‍ ഒതുങ്ങി നിന്നിരുന്നില്ല. മറിച്ച് അദ്ദേഹം വ്യത്യസ്തമായ നിരവധി സങ്കേതങ്ങള്‍ അവലംബി ച്ചിരുന്നു. അതിനാല്‍ ഡോ.അംബേദ്ക്കറുടെ വിമോ ചന പ്രസ്ഥാനം ചലനാത്മക മായിരുന്നു. തന്റെ ലക്ഷ്യം നേടിയെടുക്കു ന്നതിനായി മാറിവരുന്ന സാമൂഹ്യ - സാമ്പത്തിക - രാഷ്ട്രീയ സമവാക്യ ങ്ങള്‍ ക്കനുസരിച്ച് അദ്ദേഹം സ്വയം ക്രമീകരിക്ക പ്പെടുമായിരുന്നു. ഒരു സാമൂഹ്യ രാഷ്ട്രീയ യുദ്ധത്തില്‍ എതിരാളിയെ തറപറ്റിക്കുന്ന തിനായും പ്രസ്ഥാന ത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടു ത്തുന്നതിനായും അദ്ദേഹം തന്റെ പ്രസിദ്ധീകരണ ങ്ങളുടെയും 64 സാമൂഹ്യ സംഘടന കളുടെയും 65 എന്തിനേറെ രാഷ്ട്രീയ പാര്‍ട്ടിയുടെയും 66 പേരുപോലും ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരുന്നു. അതുകൊണ്ടു തന്നെ സൈദ്ധാന്തികര്‍ക്ക് ഡോ.അംബേദ്ക്കറുടെ നിരവധി തലങ്ങളുള്ള മനുഷ്യാവകാശ പ്പോരാട്ട ത്തേയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര ത്തേയും കൃത്യമായി മനസ്സിലാക്കുക യെന്നത് വിഷമകരമായ ഒരു ദൗത്യമായിരുന്നു.

ഒരു ഗ്രന്ഥശാലയിലെ പുസ്തക ക്കൂമ്പാര ത്തിനിടയിലിരുന്ന് മനുഷ്യ വിമോചന ത്തിനായി ഒരു പ്രത്യേക സിദ്ധാന്തം മെനഞ്ഞെടുത്ത ഒരാളല്ലാ യിരുന്നു ഡോ.അംബേദ്ക്കര്‍. മറിച്ച് ആത്മവിശ്വാസവും വിഭവങ്ങളു മില്ലാത്ത ജനതയെ ഈ മണ്ണിന്റെ ഭരണാധികാരി കളാക്കുവാനായി അവരെ മുന്നേറ്റത്തിനു പ്രാപ്ത മാക്കാന്‍വേണ്ട അടിസ്ഥാന പരമായ പ്രവര്‍ത്തന ങ്ങളുടെ ആഴത്തില്‍ അദ്ദേഹം നേരിട്ടു ബന്ധപ്പെട്ടിരുന്നു. 'ഡോ. അംബേദ്ക്കര്‍, മാര്‍ക്‌സിനെ പ്പോലെ തന്റെ പ്രവര്‍ത്തന കാലയളവിന്റെ ഭൂരിഭാഗവും ഗവേഷണ ത്തിലും രചനയിലും മുഴുകുക വഴി രാഷ്ട്രീയ പ്രവര്‍ത്തനത്തെ രണ്ടാം പരിഗണന മാത്രമാക്കിയില്ല, മറിച്ച് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും തന്റെ നേതൃപാടവം തന്നെ അപഹരിക്കുക യായിരുന്നു.' 67

ഒരു വശത്ത് അദ്ദേഹം ഹിന്ദുക്കളുടെ സാമൂഹ്യ മര്‍ദ്ദകശക്തി ക്കെതിരാ യും കോണ്‍ഗ്രസ്സിന്റേയും ഗാന്ധിയുടേയും രാഷ്ട്രീയ ശക്തിക്കെ തിരായും പോരാടുമ്പോള്‍ ത്തന്നെ മറുവശത്ത് അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളെ പോരാട്ടങ്ങള്‍ക്കായി സജ്ജരാക്കുകയും ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും തന്റെ ആവശ്യങ്ങള്‍ നേടിയെടുക്കു ന്നതിനുള്ള സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ മുഖ്യദൗത്യം ചുറ്റുമുള്ള ലോകത്തെ ദാര്‍ശനികമായി വ്യാഖ്യാനിക്ക ലായിരുന്നില്ല, മറിച്ച് അതിനെ മാറ്റി മറിക്കുക എന്നതായിരുന്നു. 'അത്യന്തം കഠിനമായ ഇത്തരമൊരു മാറ്റം കൊണ്ടുവരാന്‍ വേണ്ടിയുള്ള തന്ത്രപരമായ സമരമാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ ക്കരിച്ചു നടപ്പിലാക്കു ന്നതിനായി തനിക്ക് അനുവദിച്ചി ട്ടുള്ള സമയ പരിധിയെ ക്കുറിച്ചുള്ള അതിസൂക്ഷ്മമായ ജ്ഞാനം അദ്ദേഹത്തിനു ണ്ടായിരുന്നു. മനുഷ്യനും ലോകവും തമ്മിലുള്ള സഹവര്‍ത്തിത്വത്തെ വിപുലീകരിക്കുന്ന ഒരു വിപ്ലവം സാധ്യമാക്കുക യെന്നതല്ലാതെ മറ്റൊന്നു മായിരുന്നില്ല അദ്ദേഹത്തിന്റെ ദൗത്യം.'68

ജാതി സംസ്‌ക്കാര ത്തിനെതിരെ പോരാട്ടം നയിച്ച ചാര്‍വാകര്‍, ബുദ്ധന്‍, മഹാത്മാ ഫൂലെ, കബീര്‍ തുടങ്ങിയ മറ്റനേകം പേരുടെ പോരാട്ടങ്ങള്‍ക്കു തുല്യമായ ജാതിവിരുദ്ധ ജാതിനശീകരണ അജണ്ട യോടുകൂടിയ പുനര്‍ നിര്‍മ്മാണ പ്രത്യയശാസ്ത്ര മായിരുന്നു അംബേദ്ക്കറിസം അഥവാ ഡോ.അം ബേദ്ക്കറുടെ പ്രക്ഷോഭങ്ങള്‍. എന്നാല്‍ ചില വിഷയങ്ങളെ ഡോ.അംബേദ്ക്കര്‍ സ്വതന്ത്രമായാണ് കൊകാര്യം ചെയ്തത്. ഡോ.അംബേ ദ്ക്കറുടെ പ്രവര്‍ത്തനമേഖല വളരെ വിശാലവും നിരവധി തലങ്ങളുള്ളതു മാകയാല്‍ അദ്ദേഹത്തെ പൂര്‍ണ്ണമായും മനസ്സിലാക്കു കയെന്നത് ഏതൊരു പണ്ഡിതനെ സംബന്ധിച്ചും ദുഷ്‌ക്കരമായ പ്രവൃത്തിയാണ്. അദ്ദേഹം നിരവധി വ്യത്യസ്തമായ വിഷയങ്ങളിന്‍മേല്‍ വിപുലമായ തോതില്‍ എഴുതുകയും പ്രസംഗിക്കുകയും പ്രക്ഷോഭം നയിക്കുകയും ചെയ്തതി നാല്‍ മാറിയ കാലഘട്ടത്തില്‍ അദ്ദേഹത്തില്‍ പൊരുത്ത ക്കേടുകള്‍ ആരോപി ക്കാനുള്ള പ്രവണത ചില പണ്ഡിതര്‍ക്കുണ്ടാകുന്നത് സ്വാഭാവി കമാണ്.

പ്രാഥമികമായും നാം മനസ്സിലാക്കേണ്ടത്, പൊരുത്ത ക്കേടുകളുടേതും വിമര്‍ശന ങ്ങളുടേതു മായ കുറ്റാരോപണം ആരാണ് ഉന്നയിക്കുന്നത്, ഏതു ഭാഗത്തു നിന്നാണ് വരുന്ന തെന്നാണ്. അവ ആദ്യം തിരിച്ചറിയ പ്പെടുകയും മനസ്സിലാക്കപ്പെടുകയും വേണം. മുഖ്യമായും വിമര്‍ശനങ്ങളു യര്‍ന്നുവരുന്നത് ജാതിസിദ്ധാന്തത്തിന്റെ പ്രണേതാക്കളില്‍ നിന്നോ അല്ലെങ്കില്‍ ഗാന്ധിസത്തിന്റെ വിശ്വാസികളില്‍ നിന്നോ ആണ്. അതിശയക രമെന്നു പറയട്ടെ, പ്രഖ്യാപിത ഇടതുപക്ഷ ബുദ്ധിജീവികളില്‍ നിന്നും അല്ലെങ്കില്‍ മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രം സ്വന്തം അഭിരുചിക്കനുസരിച്ച് വ്യാഖ്യാനിക്കുന്ന ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ പ്രഖ്യാപിത ചാമ്പ്യന്‍മാരില്‍ നിന്നു പോലും ഇത് ഉയര്‍ന്നു വരുന്നുണ്ട്. 2500 വര്‍ഷം പഴക്കമുള്ള ബുദ്ധിസത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഡോ.അംബേ ദ്ക്കറുടെ നടപടികള്‍, 'സ്വാതന്ത്ര്യ'പ്രസ്ഥാനത്തിലെ പങ്കാളിത്തം, സ്വാതന്ത്ര്യ ത്തിനു ശേഷമുള്ള ഭരണഘടനാ പരായ മാര്‍ഗ്ഗങ്ങള്‍, കോണ്‍ഗ്രസ്സിനേയും ഇന്ത്യന്‍ കമ്യൂണിസ്റ്റുകളേയും വിമര്‍ശിക്കല്‍, ലിബറലിസം, സാമൂഹ്യ ബന്ധങ്ങളെ പുനര്‍നിര്‍വ്വചിക്കാ നുള്ള പരിശ്രമങ്ങള്‍, ഇതിലെല്ലാമു പരിയായി ഇന്ത്യയുടെ ഗ്രാമസംവിധാനം മുതല്‍ വിദേശനയം വരെയുള്ള നിരവധി മറ്റു വിഷയങ്ങളിന്‍മേലുള്ള അത്യന്തം സൂക്ഷ്മവും മൂര്‍ച്ചയേറി യതുമായ ഇടപെടലുകള്‍ തുടങ്ങിയവ അദ്ദേഹത്തിന് ആരാധകരേയും അനുയായികളേയുമെന്ന പോലെ വിമര്‍ശകരേയും എതിരാളികളേയും ഒരുപോലെ നേടിക്കൊടുത്തു. ജാതിയെ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനാല്‍ കാലത്തിന്റെ വികാസവേഗത്തിനൊപ്പം സ്വാഭാവിക മരണമടയുവാനായി ജാതിവിഷയങ്ങളെ ബോധപൂര്‍വ്വം ഉപേക്ഷിച്ച ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്കു നേരെ അദ്ദേഹം നിശിതമായ ആക്രമണം അഴിച്ചുവിട്ടു.

ഡോ.അംബേദ്ക്കര്‍ക്കും അദ്ദേഹത്തിന്റെ വിമോചന പ്രസ്ഥാനത്തിനു മെതിരായി ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതവും ദുഷ്ട ലാക്കോടു കൂടിയവയു മാണെന്ന് കാലം തെളിയിച്ചി ട്ടുണ്ട്. അത്തരത്തിലുള്ള എല്ലാ പൊരുത്തക്കേടു കള്‍ക്കും വൈരുദ്ധ്യ ങ്ങള്‍ക്കു മപ്പുറത്ത് ഒരു കാര്യം തീര്‍ച്ചയാണ്, വിമോചനപ്പോരാട്ടത്തിലെ നാഴികക്കല്ലായ ഭാഗംവഹിച്ച ഡോ. അംബേദ്ക്കര്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകത്തു തന്നെയുള്ള കോടാനുകോടി മര്‍ദ്ദിത ജനതയ്ക്ക് വഴികാട്ടിയായ പ്രകാശമായി നിലകൊള്ളുന്നു. ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ തകര്‍ക്കാന്‍ കഴിയാത്ത സ്ഥാനം അദ്ദേഹം ആര്‍ജ്ജി ച്ചെടുത്തെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ വിപ്ലവകരവും പുനര്‍നിര്‍മ്മാ ണപരവുമായ പ്രവര്‍ത്തനങ്ങള്‍ ആധുനിക ഇന്ത്യയുടെ ചരിത്രത്തെ മാറ്റിമറിക്കുകയും ചെയ്തു.