"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 12, വ്യാഴാഴ്‌ച

ഗോത്ര സംസ്‌ക്കാരത്തിലൂടെ ആദിമ ജനത നെല്‍ക്ക്യഷിയിലേയ്ക്ക് - കുന്നുകുഴി എസ് മണി

ഗോത്ര സംസ്‌ക്കാര ത്തിന്റെ കടന്നു വരവും, നവീനക്യഷി ആയുധ ങ്ങളുടെ കണ്ടെത്തലും, ക്യഷി സമ്പ്രദായ ങ്ങളെ സംബന്ധിച്ച തിരിച്ചറിവും ആദിമ നിവാസികളെ നെല്‍ക്ക്യഷി യിലേയ്ക്ക് തിരിയാന്‍ പ്രാപ്തരാക്കി മാറ്റി. പ്രാചീനകാല കേരളത്തില്‍ നാമ്പെടുത്ത ഈ സംസ്‌ക്യതി നെല്‍ക്ക്യഷിയെ ആധാര മാക്കിക്കൊ ണ്ടായിരുന്നു. അപ്പോഴേ ക്കും കലപ്പയും, നുകവും, അരിവാ ളും, തൂമ്പയും, മ്യഗശക്തിയു മൊക്കെ കണ്ടെത്തി യിരുന്നു. ഈ കണ്ടെത്തലാണ് കേരളത്തിലെ സാംസ്‌ക്കാരിക വളര്‍ച്ചയ്ക്ക് നിദാനമായി ഭവിച്ചത്. നീണ്ടു പരന്നു കിടക്കുന്ന പാടശേഖരങ്ങള്‍ കേരളത്തിന്റെ ഭൂമിശാസ്ത്ര പരമായ പ്രത്യേകത കൂടിയാണ്. ക്യഷി ആവശ്യത്തി ലേയ്ക്കായി ജലസേചന തോടുകളും അവയില്‍ ചെറുപ്പുകള്‍ (തടയിണകള്‍) നിര്‍മ്മിച്ച് ജലം സംഭരിച്ച് നിറുത്തുകയും ആവശ്യമുള്ള പാടശേഖര ത്തിലേയ്ക്ക് കൊണ്ടു പോകാനുള്ള കരവിരുതും പുലയര്‍ തുടങ്ങിയ ആദിമ കര്‍ഷകസമൂഹം പ്രക്യതിയില്‍ നിന്നും പഠിച്ചെടുത്തു. ഇതോടെ ജനങ്ങള്‍ കൂട്ടമായി ചേര്‍ന്ന് ക്യഷികള്‍ ചെയ്യാനാരംഭിച്ചു. മനുഷ്യവംശത്തിന്റെ പുരോഗതി യുടെ ആദ്യഘട്ടങ്ങളില്‍ ഒന്നാണ് നെല്‍ക്ക്യഷി യിലേയ്ക്കുള്ള പരിണാമം. മറ്റ് ജീവിവര്‍ഗ്ഗ ങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മനുഷ്യന്‍ പരിണമിച്ചത് ക്യഷി ചെയ്യാന്‍ തുടങ്ങിയതോടു കൂടിയാണ്. അതോടെ കുടുംബം, സമൂഹം, രാജ്യം എന്നീ ഘടകങ്ങള്‍ രൂപാന്തരപ്പെട്ടു. ക്യഷി മാനവരാശി യുടെ വരദാന മായിരുന്നു. ഇതിലൂടെ യാണ് മനുഷ്യന്‍ എല്ലാം നേടിയെ ടുത്തത്. സാമ്പത്തിക ഔന്നത്യം, സാമൂഹ്യകൂട്ടായ്മ, ആചാരങ്ങള്‍, ആഘോഷങ്ങള്‍, ശാസ്ത്ര വിജ്ഞാനം, ഭരണ വ്യവസ്ഥ തുടങ്ങി ഭൗതിക ജീവിതത്തിന്റെ സമസ്ത മേഖലകളുടെയും അടിസ്ഥാന പുരോഗതിക്ക് ആധാര മായി വര്‍ത്തിച്ചത് ക്യഷിയായിരുന്നു.

ക്യഷിയിലൂടെ രൂപം കൊണ്ട ഒരു കാര്‍ഷിക ജനതയും അവരിലൂടെ ഒരു കാര്‍ഷിക സംസ്‌ക്കാരവും മലയാള മണ്ണില്‍ രൂപം പൂണ്ടു. ഈ കാര്‍ഷിക പരിഷ്‌ക്യതി സംഘകാല ഘട്ടമാവു മ്പോഴേയ്ക്കും അതിന്റെ സമുന്നത നില കൈവരി ച്ചിരുന്നു. ആ കാലത്ത് ജന്മിത്വമോ, മാടമ്പിത്തമോ, അടിമത്തമോ അടിമ - കുടിയാന്‍ ബന്ധമോ ഒന്നുമുണ്ടാ യിരുന്നില്ല. ആ കാര്‍ഷിക സംസ്‌ക്യതി യില്‍ ആദിമ ജനതകള്‍ക്കിട യില്‍ വേര്‍തിരി ക്കലുകള്‍ നടന്നിരു ന്നില്ലെന്ന് പ്രാക്തന ചരിത്രം വ്യക്തമാക്കു ന്നുണ്ട്. അന്നത്തെ കാര്‍ഷിക വ്യത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ആദിമ നിവാസി ഗോത്രത്തില്‍ പ്പെട്ട പുലയരെ ഉഴവരെന്നാണ് അറിയ പ്പെട്ടിരുന്നത്. ഉഴവു (ക്യഷി) തൊഴില്‍ സ്വീകരിച്ചതി നാലാവണം പുലയരെ ഉഴവരെന്നു വിളിച്ചു. സംഘകാല ക്യതികളില്‍ അന്നത്തെ ക്യഷിക്കാരെ ഉഴവരെന്നാണ് രേഖപ്പെടുത്തി യിരുന്നതും. ചില ചരിത്ര കാരന്മാര്‍ ഇതിനെതിരെ എഴുതാന്‍ പില്‍ക്കാലത്ത് ശ്രമിച്ചിരുന്നു. സംഘകാലത്ത് ഉഴവരായി അറിയപ്പെട്ടി രുന്നവര്‍ തന്നെയാണ് പുലയര്‍. പുലയരെ ക്കുറിച്ച് ചില സംഘകാല ക്യതികളില്‍ (പുറനാനൂറ്) പരാമര്‍ശ്വവും കാണുന്നതു തന്നെ പുലയരാണ് ഉഴവരായി തീര്‍ന്നതെന്നാണ്. നെല്ല് വിളയിച്ചിരുന്ന (ക്യഷി ചെയ്തിരുന്ന) പാടശേഖര ങ്ങളും, നദികളും, തോടുകളും, ചാലുകളും നിറഞ്ഞ പ്രദേശങ്ങളി ലായിരുന്നു ഉഴവര്‍ കൂട്ടമായി വസിച്ചിരുന്നത്. പില്‍ക്കാലത്ത് പുലയര്‍ താമസിച്ചി രുന്നതും ഇതേ സ്ഥലങ്ങളില്‍ തന്നെയാണ്. ഇതില്‍ നിന്നെല്ലാം പുലയരാണ് ഉഴവരായി തീര്‍ന്നതെന്ന് വ്യക്തമാണ്. ഇതെല്ലാം കേരളത്തിലെ ഭൂപ്രദേശ ങ്ങളല്ലെന്ന് പറയാന്‍ കഴിയില്ല. അന്നത്തെ നെല്‍ക്യഷി മുഴുവന്‍ ചെയ്തിരുന്നത് ഉഴവ കര്‍ഷകരാ യിരുന്നു. മറ്റൊരു വിഭാഗവും ഈ മേഖലയില്‍ കടന്നു വന്നിരുന്നില്ല. ഇവരായിരുന്നു ഭൂവുടമകളും ക്യഷിക്കാരും. പത്തും, പതിനൊന്നും നൂറ്റാണ്ടു കളിലെ ചില പരാമര്‍ശ ങ്ങളില്‍ ഉഴവരുടെ തലവരായ ഊരാളരെ ക്കുറിച്ച് പറയുന്നുണ്ട്. വിളവെടുപ്പു കഴിഞ്ഞാല്‍ ഇരുപത്തിയെട്ടു ദിവസം നീണ്ടു നിന്നിരുന്ന ഇന്ദ്രോത്സവം ഇവര്‍ക്ക് പ്രധാനപ്പെട്ട ഒരാഘോഷ മായിരുന്നു. ആപത്തുകളില്‍ നിന്നും രക്ഷ കിട്ടുന്നതിനും, മഴപെയ്യി ക്കുന്നതിനും, അടുത്ത ക്യഷിയില്‍ നല്ല വിളവുണ്ടാ കുന്നതിനും, വേണ്ടിയാണ് ഈ ആഘോഷം ഉഴവര്‍ നടത്തിയിരുന്നത്.

സംഘകാലാ നന്തരം രചിക്കപ്പെട്ട ചിലപ്പതികാരം, മണിമേഖല എന്നീ ഗ്രന്ഥങ്ങളില്‍ ഇന്ദ്രോത്സവ ത്തെക്കുറിച്ച് പ്രതിപാദി ക്കുന്നുണ്ട്. ഈ ഇന്ദ്രോത്സവ മാണ് പില്‍ക്കാലത്ത് കേരളിയരുടെ ഓണാഘോഷ മായി തീര്‍ന്നത്. അതല്ലാതെ മാവേലി ക്കഥകളിലും വാമനന്‍ കഥകളിലും നിന്നല്ല ഓണാഘോഷ ത്തിന്റെ പിറവി യെന്നതും വ്യക്തമായ തെളിവാണ്. ഇന്ദ്രോത്സവം ഓണാഘോഷ മായി മാറാതിരിക്കു ന്നതിനാണ് പില്‍ക്കാല ത്ത് മാവേലി, വാമനന്‍കഥകള്‍ കൊണ്ടുവന്നത്. ഉഴവ സ്ത്രീകളുടെ കുരവകൂത്തോടു കൂടിയാണ് ഇന്ദ്രോത്സവ ത്തിന് തുടക്കം കുറിക്കുന്നത്. പില്‍ക്കാലത്തെ ഒരു ശാസനത്തിലും ഇന്ദ്രവിഴ എന്ന ഇന്ദ്രോത്സ വത്തെപ്പറ്റി പറയുന്നുണ്ട്.

തത്തക്ക* ചുട്ടുതിന്നുന്ന ആണ്‍കുട്ടികള്‍ക്കും, പാറപ്പുറത്തിരുന്ന് നെല്‍ വിത്തു ണക്കുകയും, പാടത്ത് നെല്ലു കൊയ്യുകയും കല്ലാണെന്ന് കരുതി കാരാമപ്പുറത്ത് അരിവാള്‍ മൂര്‍ച്ചകൂട്ടുന്ന ഉഴവ സ്ത്രീകളും, കരിമീന്‍ (കായല്‍മീന്‍) ചുട്ടുതിന്നും, ആമയിറച്ചിയും, വാളമീനും (ആറ്റുവാള) തിന്ന് കള്ളുക്കുടിക്കുന്ന വരും മരുത നാട്ടിലെ ഉഴവരില്‍ കണ്ടിരുന്നു. ആ കാലത്ത് പന ധാരാളം ഉണ്ടായിരുന്നതു കൊണ്ട് പനം കള്ളിനെയാണ് കള്ളെന്ന് പരക്കെ അറിയപ്പെടിരുന്നത്. തെങ്ങിന്‍ കള്ളിനെക്കുറിച്ച് സംഘകാല കാവ്യങ്ങളില്‍ പരാമര്‍ശ മില്ലെങ്കിലും കെ. ദാമോദരനെ പോലുള്ള ചില ചിത്രകാരന്മാര്‍ തെങ്ങിന്‍ കള്ളിനെ ക്കുറിച്ച് പറയുന്നത് ശരിയല്ല. 13 ാം നൂറ്റാണ്ടോടു കൂടിയാണ് തെങ്ങ് കേരള ത്തില്‍ എത്തുന്നത്.

ഈ കര്‍ഷകജനത കേരളത്തിലെ നെല്‍പ്പാടങ്ങളില്‍ പില്‍ക്കാലത്ത് കാര്‍ഷിക വ്യാപനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഗോത്ര സമുദായക്കാരായ പുലയരുടെ പൂര്‍വ്വികരാ യിരുന്നുവെങ്കിലും അതു സമ്മതിച്ചു തരാന്‍ കേരളത്തിലെ ഒരു വിഭാഗം ചരിത്രകാരന്മാര്‍ തയ്യാറല്ല. കേരളത്തിന്റെ ചരിത്ര മെഴുതേണ്ടത് ആദിമ നിവാസികളുടെ ജീവത പരിണാമത്തില്‍ നിന്നാണ്. പക്ഷെ പലരും ചരിത്രത്തെ വെട്ടിപ്പൊളിച്ച് കീഴ്‌മേല്‍ മറിച്ചാണ് ചരിത്രം എഴുതുന്നത്. ഇത് കേരള ത്തിന്റെ ചരിത്രമാവില്ല. ഉഴവരിലെ എല്ലാ സ്വഭാവ ഗുണങ്ങളും പുലയരിലും കണ്ടു വരുന്നതില്‍ നിന്നു തന്നെ ഉഴവരാണ് പില്‍ക്കാലത്ത് വീണ്ടും പുലയരാ യെന്നത് നിഷേധിക്കാ നാവാത്ത ചരിത്ര സത്യമാണ്. ഇപ്പോളത് ജീന്‍ പരിശോധനയിലൂടെ തന്നെ വ്യക്തമാക്ക പ്പെട്ടിരിക്കുകയാണ്. തൊഴിലിന്റെ അടിസ്ഥാന ത്തിലുള്ള വര്‍ഗ്ഗ വിഭജനം സംഘകാലത്തേ നടന്നിരുന്നു വെന്നാണ് കാണാന്‍ കഴിയുന്നത്. അതാണ് തിണകളും തിണകള്‍ക്ക അനുയോജ്യമായ വര്‍ഗ്ഗ ങ്ങളേയും സംഘകാവ്യ ങ്ങളില്‍ വിഭജിച്ച് പറയുന്നത്. സംഘകാല കാവ്യങ്ങ ളില്‍പ്പെട്ട പുറനാന്നൂറില്‍ ഒരു പാട്ട് ഇങ്ങനെ: 'ഉഴവര്‍ ഉഴാതെ തന്നെ നാലു തരത്തിലുള്ള ഫലമൂലങ്ങള്‍ ഉണ്ടാകുന്നു. ഒന്ന് മുളകളില്‍ നിന്നുള്ള മുളയരി. രണ്ട് സ്വാദുള്ള ചുളകളോടു കൂടിയ ചക്കപ്പഴം. മൂന്ന് ആരും ക്യഷിയിറക്കാതെ തഴച്ചു വളരുന്ന കാച്ചില്‍ കിഴങ്ങ്. നാല് കാട്ടുജന്തുക്കള്‍ വിഹരിക്കുന്ന കാടുകളില്‍ നിന്നും ലഭിക്കുന്ന തേന്‍'2 ഈ ഘട്ടത്തില്‍ തന്നെ ഗോത്രസാമൂഹ്യ വളര്‍ച്ചയും സംഭവിച്ചിരുന്നു. ഉല്പാദന വിത്തും ആവശ്യക്കാരന് കൈമാറ്റം നടത്താനും അതിലൂടെ അഭിവ്യത്തി യിലെത്തിച്ചേരാനും അവര്‍ ശീലിച്ചു. സാധനത്തിനു പകരം സാധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന 'ബാര്‍ട്ടര്‍' സമ്പ്രദായ മായിരുന്നു അക്കാലത്ത് നിലനിന്നിരുന്നത്. അന്നൊന്നും നാണയം കണ്ടെത്തി യിരുന്നില്ല. വൈദേശീയ സംഘങ്ങളാണ് നാണയങ്ങള്‍ കൊണ്ടു വന്നിരുന്നത്. ആ കാലത്ത് കാര്‍ഷിക ഉപകരണങ്ങളായി കലപ്പ, നുകം, അരിവാള്‍, കോടാലി എന്നിവ ഉപയോഗിച്ചിരുന്നു. അതുപോലെ കലം, കുടം, കിണ്ടി, പാന, താഴി, ചാടി, താലം തുടങ്ങിയ വീട്ടുപകരണ ങ്ങളെ സംബന്ധിച്ചും സംഘകാല സാഹിത്യമായ പതിറ്റിപ്പത്തില്‍ ധാരാളം വിവരങ്ങള്‍ നല്‍കുന്നുണ്ട്. 'നടുക' എന്ന ധാതുവില്‍ നിന്നാണ് 'നാട്' എന്ന പദമുണ്ടായത്. 'പറിക്കുന്ന സ്ഥലം' എന്നതില്‍ നിന്നാണ് 'പറമ്പും' വിളയുന്ന സ്ഥലം'വിള' യായും രൂപാന്തരപ്പെട്ടു. ഇതെല്ലാം ക്യഷിയുമായി ബന്ധപ്പെട്ട് രൂപാന്തരം പ്രാപിച്ചവയാണ്.