"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 1, ഞായറാഴ്‌ച

ഡോ. നല്ലതമ്പിതേര പരമാനന്ദ് എന്ന നല്ലപെരിയോര്‍ !

ഡോ. നല്ലതമ്പിതേര 
മനുഷ്യാവകാശ സാമൂഹ്യ പ്രവര്‍ത്തകന്‍. 1934 ഏപ്രില്‍ 1 ന് നാഗര്‍ കോവിലില്‍ ജനിച്ചു. പരമാനന്ദും ജെസിയുമായിരുന്നു മാതാ പിതാക്കള്‍. നാഗര്‍ കോവിലിലാ യിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവന ന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും 1973 ല്‍ മധുര മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ ബിരുദവും സമ്പാദിച്ചു. 1976 മുതല്‍ ഏറെക്കാലം മലപ്പുറം ജില്ല യിലെ വണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും സുല്‍ത്താന്‍ ബത്തേരിയിലും ഡോക്ടറായി സേവനമനുഷ്ഠിച്ചു. ഈ കാലഘട്ടത്തിലാണ് ആദിവാസികളുടെ ഭൂമി പ്രശ്‌നത്തില്‍ തേര ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആദിവാസിക ളുള്‍പ്പെടുന്ന ഗോത്ര ജനസമൂഹങ്ങള്‍ക്കി ടയില്‍ നിസ്വാര്‍ഥമായി സേവനം നടത്തിയ ഡോ. നല്ല തമ്പി, പിന്നീട് നിയമത്തിലും (മൈസൂര്‍ യൂണിവേഴ്‌സിറ്റി) ബിരുദം നേടുകയുണ്ടായി.

1975 ലെ ആദിവാസി ഭൂനിയമം നടപ്പാക്കുന്നതില്‍ നിസംഗത പാലിച്ച കേരള സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതി യേയും തുടര്‍ന്ന് സുപ്രീം കോടതിയേയും സമീപിക്കുന്ന തോടെയാണ് തേര ശ്രദ്ധേയനാകുന്നത്. കാല്‍ നൂറ്റാണ്ടിലേറെ ഈ നിയമയുദ്ധം തുടരുകയു ണ്ടായി. ഡോ. നല്ലതമ്പിയുടെ ഹര്‍ജിയെ തുടര്‍ന്നുണ്ടായ ഹൈക്കോടതി പരാമര്‍ശങ്ങളെ മറികടക്കാന്‍ കേരള നിയമസഭ ആദിവാസി ഭൂനിയമ ബില്‍ ഭേദഗതികളോടെ രാഷ്ട്രപതി കെ ആര്‍ നാരായണന് മുമ്പാകെ സമര്‍പ്പിച്ചുവെങ്കിലും (1996) അദ്ദേഹം ബില്‍ അംഗീകരിക്കാന്‍ കൂട്ടാക്കി യില്ല. തുടര്‍ന്ന് 1998 ല്‍ കേരള നിയമസഭ ആദിവാസി ഭൂനിയമ ബില്‍ പാസാക്കി. ഇതിനെ തുടര്‍ന്ന് ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് 6 മാസത്തിനകം ഒരേക്കര്‍ ഭൂമി വീതം വിതരണം ചെയ്യണം എന്നാവശ്യ പ്പെട്ട് ഡോ. നല്ലതമ്പി 2001 ല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി 2009 ജൂലൈയില്‍ സുപ്രീം കോടതി ഹൈക്കോടതിയുടെ പരിഗണനക്ക് വിടുകയുണ്ടായി. ഡോ. നല്ലതമ്പി തേരയുടെ ഇത്തരം നിയമഹര്‍ജികള്‍ ആദിവാസികളുടെ ഭൂനിയമങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുക യുണ്ടായി.

അടിയന്തിരാ വസ്ഥക്കാലത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് 1977 ല്‍ റായ്ബറേലി മണ്ഡലത്തില്‍ നിന്ന് ഇന്ദിരാഗാന്ധി ക്കെതിരെയും 1984 ല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വെല്ലു വിളിച്ചുകൊണ്ട് അമേഠി മണ്ഡലത്തില്‍ നിന്നു രാജീവിഗാന്ധി ക്കെതിരേയും ഡോ. നല്ലതമ്പി തേര സ്വതന്ത്രനായി മത്സരിച്ചു.

രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പുകളില്‍ അമിത മായി പണം ചെലവാക്കുന്നത് തടയണ മെന്നാവശ്യപ്പെട്ട് 1985 ല്‍ ഇദ്ദേഹം സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു. അനുകൂലമായ വിധി നേടാനായില്ലെങ്കിലും രാഷ്ട്രീയത്തിലെ അമിത സാമ്പത്തിക സ്വാധീനത്തി നെതിരെ ശബ്ദമുയര്‍ത്തിയ ഒരു പൗരന്റെ ശബ്ദം എന്ന നിലയില്‍ പ്രസ്തുത ഹര്‍ജി കോടതി ഗൗരവത്തോടെ കാണുകയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട അഞ്ചംഗ ബഞ്ച് ഹര്‍ജി പരിശോധി ക്കുകയും ചെയ്തിരുന്നു. 

ഭൂരഹിതരായ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പൊതു സമൂഹത്തിനു മുമ്പാകെ ഉയര്‍ത്തി ക്കൊണ്ടുവരാന്‍ ഇദ്ദേഹം നടത്തിയ ശ്രമങ്ങള്‍ പരക്കെ പ്രശംസ നേടുകയുണ്ടായി. 2010 ജൂണ്‍ 17 ന് ഇദ്ദേഹം കല്പറ്റയില്‍ അന്തരിച്ചു.

കടപ്പാട്: