"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 25, ബുധനാഴ്‌ച

കാന്‍ഷിറാം; ഭാരതീയ കിസാന്‍ മസ്ദൂര്‍ ആന്ദോളന്‍

1988 ആഗസ്റ്റ് 15ന് ഭാരതീയ അഭ യാര്‍ത്ഥി പ്രക്ഷോഭത്തി നോടൊപ്പം കാന്‍ഷിറാമും ബി.എസ്.പിയും പുതി യൊരു പ്രക്ഷോഭവും സമാരംഭിച്ചു. ഇന്ത്യയില്‍ നിന്നും ബ്രിട്ടീഷുകാര്‍ പോയ തിനു ശേഷം ജാതിഹിന്ദു ഭരണാധി കാരികളുടെ ബോധ പൂര്‍വ്വ മായ തെറ്റായ കാര്‍ഷിക നയം കാരണം (ഇന്ത്യ യുടെ കാര്‍ഷിക നയമെന്നു പറയുന്നത് വില കുറഞ്ഞ തൊഴി ലാളി വൃന്ദവും സൗജന്യ സെക്‌സു മല്ലാതെ മറ്റൊന്നു മല്ല എന്ന് ഒരിക്കല്‍ കാന്‍ഷിറാംജി പറഞ്ഞു) ഭൂരഹിത തൊഴിലാളി കളുടെയും കര്‍ഷകരുടെയും ഒരു വന്‍ സൈന്യ ത്തെത്തന്നെ ഇന്ത്യ സൃഷ്ടിച്ചി രിക്കുകയാണ്. ഈ പോരാട്ട ത്തിന്റെ പശ്ചാത്തലം വിശദീ കരിച്ചു കൊണ്ട് കാന്‍ഷിറാം പ്രസ്താവിച്ചു 'ഇന്ന് നമ്മുടെ വിശാലവും ഒഴിഞ്ഞു കിടക്കുന്ന തുമായ ഭൂമിയില്‍ കര്‍ഷക സമൂഹത്തിലെ മൂന്നിലൊ ന്നോളം പേര്‍ ഭൂരഹി തരാണ്. ഇന്ന് വിചിത്ര മായ കാര്‍ഷിക നയത്തിന്റെ നിസ്സഹാ യരായ ദൃക്‌സാ ക്ഷികളാണ് നമ്മള്‍. ഒരു വശത്ത് ദശലക്ഷ ക്കണക്കിന് ഭൂമി തരിശ്ശായി കിടക്കുകയും കൃഷിയിറക്ക പ്പെടാന്‍ വേണ്ടി വിലപിക്കു കയുമാണ്. മറുവശത്ത് ദശലക്ഷ ക്കണക്കിന് ഭൂരഹിത കര്‍ഷകരും നാമമാത്ര കര്‍ഷകരും കൃഷി ചെയ്യാനുള്ള ഭൂമിയ്ക്ക് വേണ്ടി വിലപി ക്കുകയാണ്. എന്നാല്‍ നമ്മുടെ ഭരണാധി കാരികള്‍ അവരെ മറ്റുള്ള വരുടെ ഭൂമിയില്‍ മറ്റുള്ള വര്‍ക്ക് വേണ്ടി കൃഷിചെയ്യാന്‍ നിര്‍ബന്ധി തരാക്കി യിരിക്കു കയാണ്.' തന്റെ ലഘു ലേഖ യിലൂടെ താഴെ കൊടുത്തി രിക്കുന്ന വിഷയങ്ങളെ അദ്ദേഹം ഉയര്‍ത്തി ക്കാട്ടി.

1. വഴി തെറ്റിക്കുന്ന കര്‍ഷക സംഘടനകള്‍
2. പുതിയ ബന്ധങ്ങളുടെ ആവശ്യകത
3. ഇന്ത്യയുടെ കാര്‍ഷിക നയത്തില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത
4. ആസൂത്രിത കുടിയേറ്റത്തിന്റെ ആവശ്യകത
5. യഥാര്‍ത്ഥ കര്‍ഷകത്തൊഴിലാളി പ്രക്ഷോഭത്തിന്റെ ആവശ്യകത