"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 23, തിങ്കളാഴ്‌ച

അംബേഡ്കര്‍: അയിത്തം എന്നാല്‍ എന്ത്? - മുന്തൂര്‍ കൃഷ്ണന്‍

(1936 മെയ്മാസത്തില്‍ ബോംബെയില്‍ കൂടിയ മഹറുകളുടെ സമ്മേളനത്തില്‍ ഡോ. അംബേദ്കര്‍ ചെയ്ത പ്രസംഗ ത്തിന്റെ പ്രസക്തഭാഗം)

അയിത്തം എന്തെന്നു മനസ്സിലാക്ക ണമെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങ ളോടു ചെയ്ത ക്രൂരതകളുടെ കഥകളെ അനുസ്മരി ക്കുകയാണ്. എന്നാല്‍ ഈ ക്രൂരത എന്തിനു നിങ്ങളോടു കാട്ടി എന്നതിന്റെ പൊരുള്‍ വളരെ കുറച്ചു പേര്‍ക്കേ മനസ്സിലായി കാണൂ. ഈ ക്രൂര പ്രവര്‍ത്തിയുടെ അടിസ്ഥാ നമെന്ത്? ഇത് മനസ്സിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ഇത് രണ്ട് പ്രതിയോ ഗികള്‍ തമ്മിലുള്ള കുടിപ്പകയല്ല. യഥാര്‍ത്ഥത്തില്‍ ഇത് ഒരു വര്‍ഗ്ഗസമരം തന്നെയാണ്. ജാതി ഹിന്ദുക്കളും, അയിത്ത ജാതിക്കാരും തമ്മിലുള്ള ഒരു ഏറ്റുമുട്ടലാണ്. ഇത് ഒരു വ്യക്തി മറ്റൊരു വ്യക്തിയോടു കാണിക്കുന്ന അനീതിയല്ല. ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തോടു കാണിക്കുന്ന അനീതി യാണ്.

അയിത്തം താല്‍ക്കാലികമായ ഒരു വസ്തുതയല്ല, അത് സ്ഥിരമായ ഒരു സംഗതിയാണ്. അതായത് സനാതനമായ ഒന്നാണ്. എന്തു കൊണ്ടെന്നാല്‍ നിങ്ങളെ താണവരായി മാറ്റിനിര്‍ത്തിയ ഹിന്ദുമതം സനാതന മാണെന്നാണ് ഹിന്ദുക്കള്‍ വിശ്വസിക്കുന്നത്. കാലത്തിനനു സരിച്ചോ, പരിത സ്ഥിതിക്ക നുസരിച്ചോ മാറുന്നതല്ലത്. നിങ്ങള്‍ ഈ കോണിയിലെ അവസാനത്തെ പടിയാണ്. നിങ്ങളെന്നും ഈ താഴത്തെ തട്ടില്‍തന്നെ നില്‍ക്കണം. ഇതിന്റെ അര്‍ത്ഥം അയിത്ത ജാതിക്കാരും ഹിന്ദുക്കളും തമ്മിലുള്ള സമരം എക്കാലവും തുടരും എന്നു തന്നെയാണ്.

ഈ അനീതിയെ എങ്ങനെ അതിജീവിക്കും? ഹിന്ദുക്കളുടെ അടിമയായി അവരുടെ ആജ്ഞാനു വര്‍ത്തികളായി കഴിയണ മെന്നള്ളവര്‍ക്ക് ഇതൊന്നും പ്രശ്‌നമല്ല. എന്നാല്‍ ആത്മാഭി മാനവും സമഭാവനയും ആഗ്രഹിക്കു ന്നവര്‍ക്ക് ഇപ്രകാരം ചിന്തിക്കേണ്ടി വരും. ഒരു കാര്യം തീര്‍ച്ചയാണ്. ശക്തി യുള്ളവനേ വിജയമുള്ളൂ. ശക്തി യില്ലാത്തവന് വിജയ പ്രതീക്ഷയ്ക്കു വകയില്ല.

മനുഷ്യന് മൂന്നുതരം ശക്തി കളാണുള്ളത്. അതായത് കായികശക്തി, സമ്പത്ത്, മനഃശക്തി. ഇതില്‍ ഏതു ശക്തിയാണ് നിങ്ങള്‍ക്കുള്ളത്? കായിക ശക്തിയെ ക്കുറിച്ച് പറഞ്ഞാല്‍ നിങ്ങള്‍ ഒരു ന്യൂനപക്ഷമാണ്. ഉള്ളവര്‍ തന്നെ സംഘടിതരല്ല. നിങ്ങളുടെ ഇടയിലുള്ള ഉപജാതികള്‍ യോജിപ്പിനു വിഘാതമായി നില്‍ക്കുന്നു. ഒരു നിര്‍ണ്ണായക നിമിഷത്തില്‍ അസംഘടി തരായ ഈ ന്യൂനപക്ഷം ഒരു ഏറ്റുമുട്ട ലിനുപോന്ന ശക്തി യായിരിക്കില്ല. സമ്പത്തിന്റെ കാര്യത്തിലും ഇതുതന്നെ സ്ഥിതി. മനഃശക്തിയുടെ കാര്യ ത്തിലും നിങ്ങള്‍ പിന്നിലാണ്. ഇതില്‍ നിന്നും ഒരുകാര്യം വ്യക്തമാണ്. നിങ്ങള്‍ക്കു ശക്തിയില്ലാതെ ക്രൂര ശക്തികളെ അഭിമുഖീ കരിക്കുവാ നാവില്ല. എന്നാല്‍ ഈ സ്ഥിതിയില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ശക്തി ലഭിക്കു വാനും പോകുന്നില്ല. നിങ്ങള്‍ ശക്തരായി ല്ലെങ്കില്‍ നിങ്ങളുടെ വരും തലമുറയും, നിങ്ങളും ഈ പരിതാപ കരമായ ജീവിതം തുടരേ ണ്ടിവരും.

പിന്നെ എന്തു ചെയ്യണം

നിങ്ങള്‍ ശക്തരാവാന്‍ മറ്റൊരു സമൂഹ വുമായി ബന്ധം സ്ഥാപിക്കണം. നിങ്ങള്‍ ഒറ്റപ്പെടുത്തിയ, ദുര്‍ബല രാക്കിയ, തരംതാഴ്ത്തിയ മതം വിട്ട് മറ്റൊരു മതം സ്വീകരിക്കണം.

ഹിന്ദുമതം

ഹിന്ദുമതത്തില്‍ വ്യക്തിക്കു സ്ഥാനമില്ല. ഹിന്ദുമതം വര്‍ഗ്ഗ ബോധത്തില്‍ അധിഷ്ഠിതമാണ്. ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് എങ്ങനെ പെരു മാറ ണമെന്ന് ഹിന്ദുമതം പഠിപ്പിക്കു ന്നില്ല. വ്യക്തിയെ അംഗീകരി ക്കാത്ത മതം സ്വീകാര്യമല്ല.

ഒരു വ്യക്തിയുടെ അഭ്യൂന്നതിക്ക് മൂന്ന് കാര്യങ്ങള്‍ അത്യാവശ്യമാണ്. അതായ്ത ദയ, സമത്വം, സ്വാതന്ത്ര്യം. ഈ മൂന്നു ഘടകവും ഹിന്ദുമത ത്തിലില്ല. ഇത്ര അസമത്വം നിറഞ്ഞ ഒരു മതം ലോകത്തി ലൊരിടത്തുമില്ല. അയിത്താ ചാരത്തെ പ്പോലെ ഒരു അനീതി മാനവ ചരിത്രത്തില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല. നിങ്ങള്‍ ഹിന്ദുമത ത്തില്‍ തുടരുന്നു എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ഈ അനീതിയെ അംഗീകരിക്കുന്നു എന്നു തന്നെയാണ്, ഓര്‍ക്കുക. നിങ്ങളില്‍ ക്രിസ്തു മതമോ, മുസ്ലിം മതമോ സ്വീകരിച്ചവരെ ഈ ഹിന്ദുക്കള്‍ അയിത്ത ക്കാരായോ താണവരായോ കാണുന്നില്ല.

നാവില്‍ രാമനാമവും, കൈയില്‍ മാരകായുധ വുമായി നടക്കുന്ന വരാണ് ഹിന്ദുക്കള്‍. ഹിന്ദുക്കളുടെ പെരുമാറ്റം മൂലം നാം ഹിന്ദുക്കളുടെ കണ്ണില്‍ മാത്രമല്ല മുഴുവന്‍ ഇന്ത്യയുടെ മുന്നിലും താണവരായി കരുതപ്പെടുന്നു.

ഈ നാണംകെട്ട ജീവിത സാഹചര്യത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ഒരു മാര്‍ഗ്ഗമേയുള്ളു. നിങ്ങളെ നിങ്ങളല്ലാ താക്കിത്തീര്‍ത്ത ഹിന്ദുമതത്തില്‍ നിന്നും രക്ഷപ്പെടുക.

ജാതിയുടെ പേരില്‍ വേര്‍തിരിവുകള്‍ കല്‍പ്പിക്കുന്ന ഒരു മതത്തില്‍ നില്‍ക്കുന്നതു കൊണ്ട് നമ്മുടെ മനസ്സിലും ജാതിബോധം രൂഢ മൂലമായി രിക്കുകയാണ്. അയിത്ത ജാതിക്കാരുടെ ഇടയിലുള്ള ഉപജാതി ചിന്തയും, അയിത്തവും ഇല്ലാതാ വണമെങ്കില്‍ ഹിന്ദുമതം വെടിയുകതന്നെ വേണം.