"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 29, ഞായറാഴ്‌ച

വൈകുണ്ഠസ്വാമികള്‍: സാമൂഹ്യ നവോത്ഥാനം - ദലിത് ബന്ധു എന്‍ കെ ജോസ്

വൈകുണ്ഠ സ്വാമികള്‍ ഇന്ന് കേരളക്കരയിലെ നവോത്ഥാന ത്തിന്റെ മാര്‍ഗ്ഗദീപമായിട്ടാണ് അറിയ പ്പെടുന്നത്, നാളെ അറിയപ്പെടാന്‍ പോകുന്നത്. അതിനാല്‍ സ്വാമികളെ പ്പറ്റിയുള്ള അന്വേഷണ ത്തിനു മുമ്പ് അറിയേണ്ടത് എന്താണ് സാമൂഹ്യ നവോത്ഥാനം എന്നാണ്. 'നവമായ ഉത്ഥാനം, പുതിയ എഴുന്നേല്പ് ' എന്നെല്ലാമാണ് ശ്രീകണ്‌ഠേശ്വര ത്തിന്റെ ശബ്ദതാരാവലി യില്‍ നവോത്ഥാന ത്തിന് കൊടുത്തി രിക്കുന്ന അര്‍ത്ഥം. അതിനാല്‍ സാമൂഹ്യ നവോത്ഥാനം സമൂഹ ത്തിന്റെ ബഹുജന ങ്ങളുടെ പുതിയ എഴുന്നേല്‍പ്പാണ്. അതിനാണ് വൈകുണ്ഠ സ്വാമികള്‍ നേതൃത്വം കൊടുത്തത്. അതില്‍ അനേകം കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. വീണു കിടക്കുന്ന വനേ എഴുന്നേല്‍ ക്കാനാവൂ. പുതിയ എഴുന്നേല്‍പ് നടത്തു വാന്‍ അതിനുമുമ്പ് ഒരു എഴുന്നേല്പ് എങ്കിലും നടത്തിയിട്ടു ണ്ടായിരി ക്കണം. അല്ലെങ്കില്‍ അത് നവമാകുകയില്ല. അപ്പോള്‍ സ്വാമികള്‍ നടത്തിയ നവമായ എഴുന്നേല്പി നെപ്പറ്റി അറിയണ മെങ്കില്‍ അതിനു മുമ്പുണ്ടായ എഴുന്നേല്‍പ്പു കളെപ്പറ്റിയും ഇടയ്ക്കു ണ്ടായ വീഴ്ചകളെ പ്പറ്റിയും അറിയണം. പുതിയ എഴുന്നേല്‍പ്പ് സമൂഹത്തിന്റേ തായിരിക്കണം. ഏതാനും വ്യക്തി കളുടേതോ, ഏതെങ്കിലും ജാതിയുടേതോ മാത്രമായി രിക്കരുത്. അതുമാത്രമേ സാമൂഹ്യ നവോത്ഥാന മാകുകയുള്ളൂ. സ്വാമികള്‍ നയിച്ച നവോത്ഥാനം അന്ന് തെക്കന്‍ തിരുവിതാം കൂറിലുണ്ടാ യിരുന്ന 18 അയിത്ത ജാതിക്കാരും ചേര്‍ന്നതാ യിരുന്നു. അതിന്റെ പ്രത്യാഘാതം അന്ന് അവിടെ ഉണ്ടായിരുന്ന മുഴുവന്‍ സവര്‍ണ്ണ രേയും ബാധിച്ചു. അപ്പോള്‍ അത് മൊത്തം ജനസമൂഹ ത്തിന്റേതായി. അവര്‍ രാജാവിന്റെ പക്കല്‍ പരാതിയുമായി ചെന്നത് അത് അവരെ ബാധിച്ച തുകൊണ്ടാണ്. ഇന്ന് ഇവിടെ മറ്റൊരു സാമൂഹ്യ നവോത്ഥാനം ആവശ്യ മായിരിക്കു കയാണ്. അതാണ് സ്വാമികളുടേയും അദ്ദേഹ ത്തിന്റെ പ്രവര്‍ത്തന ങ്ങളുടേയും കാലിക പ്രസക്തി. അദ്ദേഹം തന്റെ പ്രവര്‍ ത്തനം കേന്ദ്രീകരി ച്ചിരുന്ന തെക്കന്‍ തിരുവിതാം കൂറിലും തിരുനെല്‍ വേലി ജില്ലയിലും പോലും ഇന്നും പൊതു ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ അസ്വാതന്ത്ര്യം അനുഭവിച്ചു കൊണ്ടിരി ക്കുകയാണ്.

നവോത്ഥാന നായകന്‍

ഇന്ത്യയില്‍ സാമൂഹ്യ നവോത്ഥാന ത്തിന്റെ പിതാവ് എന്നറിയ പ്പെടുന്നത് രാജാറാം മോഹന്റായ് ആണല്ലോ. അത് സവര്‍ണ്ണരുടെ ചരിത്രം. അദ്ദേഹം 1772-ല്‍ ജനിച്ചു 1833-ല്‍ ഇംഗ്ലണ്ടില്‍ വച്ച് മരിച്ചു. വൈകുണ്ഠ സ്വാമികള്‍ അദ്ദേഹത്തിന് 37 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജനിച്ചത്. സതി, ശിശുവിവാഹം, പെണ്‍കുട്ടികളെ ആറ്റിലെറിയുക, വിധവാ വിവാഹ നിരോധനം എന്നീ നാലു ദുരാചാര ങ്ങള്‍ക്ക് 
(The four great evils)) എതിരായി റാം മോഹന്‍ പ്രവര്‍ത്തിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാ സത്തിന് പ്രചാരം നല്‍കി. അങ്ങനെ പലതും അദ്ദേഹം ചെയ്തു. പക്ഷെ ബംഗാളിലെ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ പ്രവര്‍ ത്തനം ഇന്ത്യയിലെ ബ്രാഹ്മണരുടെ ഇടയില്‍ മാത്രമായി ഒതുങ്ങിയിരുന്നു. അതിന്റെ പ്രതിധ്വനി പോലും കീഴേത്തട്ടിലെ ജനങ്ങളില്‍ എത്തിയി രുന്നില്ല. അദ്ദേഹം സവര്‍ണ്ണരുടെ ഇടയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാ സത്തിന് പ്രചരണം കൊടുത്ത കാലത്ത് അവിടെ ത്തന്നെ അയിത്ത ജാതിക്കാര്‍ക്ക് സ്വന്തം മാതൃഭാഷ പോലും വശത്താക്കാനുള്ള അനുവാദ  മുണ്ടായി രുന്നില്ല. അതിനെതിരെ അദ്ദേഹം ശബ്ദിച്ചില്ല. അദ്ദേഹം നടത്തിയ സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ മുഴുവനും ബ്രാഹ്മണരുടെ ഇടയില്‍ മാത്രമാ യിരുന്നു. എന്നുമാത്രമല്ല അദ്ദേഹ ത്തിന്റെ ആശയങ്ങള്‍ അദ്ദേഹ ത്തിന്റെ സമുദായം പോലും അംഗീകരിച്ചില്ല. അവസാനം സതി പോലും നിര്‍ത്തലാ ക്കപ്പെട്ടത് അദ്ദേഹ ത്തിന്റെ പ്രവര്‍ത്തനം മൂലമല്ല, മറിച്ച് 1829-ല്‍ വില്യംബന്റിക് എന്ന ഇന്ത്യാ വൈസ്രോയി ഒരു കല്പന പുറപ്പെടു വിച്ചപ്പോഴാണ്. അതിനാല്‍ ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ നിന്നും പോയപ്പോള്‍ സതി വീണ്ടും ആരംഭിച്ചു. അതിനുമുമ്പും അത് രഹസ്യ മായി നടക്കുന്നു ണ്ടായിരുന്നു. ഇംഗ്ലീഷുകാര്‍ പോയി സവര്‍ണ്ണര്‍ അധികാ രത്തില്‍ വന്നപ്പോള്‍ അത് പരസ്യമായി എന്നു മാത്രം. രാജസ്ഥാനിലെ രൂപകന്‍ വാറിന്റെ സതി ഏറെ പരസ്യമായതാണ്. ആ സതീസ്ഥാനത്ത് ഇന്ന് ഒരു വലിയ സതീമാ താക്ഷേത്രം ഉയര്‍ന്നിട്ടുണ്ട്. ഉത്തരേന്ത്യ യിലെങ്ങും പ്രശസ്തമായ ഒരു തീര്‍ത്ഥാടന കേന്ദ്രമായി അത് വളര്‍ന്നു. രൂപകന്‍ വാറിന്റെ ഭര്‍ത്താവിന്റെ ചിതയിലേയ്ക്ക് അവരെ ബലമായി പിടിച്ച് എറിഞ്ഞു കൊന്നവര്‍ ക്കെതിരെ സര്‍ക്കാര്‍ ഒരു ചടങ്ങെന്ന നിലയില്‍ കൊലപാ തകത്തിനു കേസ് എടുത്തുവെങ്കിലും ആയിരി ക്കണക്കിന് ജനങ്ങളുടെ മധ്യേ വച്ചു നടന്ന ആ സംഭവത്തിന് കോടതി യില്‍ ഒരു ദൃക്‌സാക്ഷിയെ പോലും ഹാജരാക്കാന്‍ അവിടത്തെ സര്‍ക്കാ രിനും പോലീസിനും കഴിയാതെ പോയതിന്റെ പേരില്‍ ആ കേസ് പരാജയപ്പെട്ടു. അതിനര്‍ത്ഥം ജനസമൂഹവും സര്‍ക്കാരും സതി പുനരംഗീ കരിച്ചു എന്നാണല്ലോ.

അതു തന്നെയാണ് അദ്ദേഹത്തിന്റെ മറ്റ് സാമൂഹ്യ നവോത്ഥാന പ്രവര്‍ ത്തന ങ്ങളുടെയും കഥ. ദയാനന്ദ സരസ്വതിയും, കേശബ ചന്ദ്രസേനനും അതു പോലുള്ള എല്ലാ ഉത്തരന്ത്യന്‍ സവര്‍ണ്ണ നവോത്ഥാന നായകന്‍ മാരുടെയും കഥയും അതു തന്നെയാണ്. അവരുടെ പ്രവര്‍ത്ത നങ്ങളുടെ പ്രത്യാഘാത ങ്ങളൊന്നും ബഹുജന ങ്ങളുടെ താഴേത്തട്ടി ലേയ്‌ക്കെ ത്തിയില്ല. മറിച്ച് ദക്ഷണേ ന്ത്യയിലെ അയിത്ത സമൂഹത്തില്‍പ്പെട്ട വൈകുണ്ഠ സ്വാമികള്‍, ശ്രീനാരായണ ഗുരു, അയ്യന്‍കാളി തുടങ്ങിയ വരുടെ പ്രവര്‍ത്ത നങ്ങളുടെ പ്രത്യാഘാതങ്ങള്‍ സമൂഹം ഒട്ടാകെയും, സവര്‍ണ്ണ സമൂഹ ങ്ങളെയും ബാധിച്ചു. അതു കൊണ്ടാണ് അവരുടെ പ്രവര്‍ത്ത നങ്ങള്‍ക്ക് എതിരെ സവര്‍ണ്ണരുടെ പ്രതിഷേധ ങ്ങളുണ്ടായത്. വൈകുണ്ഠ സ്വാമികള്‍ ക്കെതിരെ രാജാവിന്റെ പക്കല്‍ പരാതി പോയത്. നാരായണ ഗുരുവിനെതിരെ 'താനാര് ക്ഷേത്ര പ്രതിഷ്ഠ നടത്താന്‍ എന്ന ചോദ്യ മുണ്ടായത് അയ്യന്‍കാളി ക്കെതിരെ സവര്‍ണ്ണ കൈകള്‍ പൊങ്ങിയത്. കേരളത്തിലെ വി. ടി. ഭട്ടതിരിപ്പാട് നടത്തിയ സാമൂഹ്യന വോത്ഥാനവും ഉത്തരേന്ത്യന്‍ മോഡലില്‍ സവര്‍ണ്ണരിലും ബ്രാഹ്മണരിലും ഒതുങ്ങി നിന്നു. അദ്ദേഹ ത്തിന്റെ സഹോദരി യുടെ പുനര്‍ വിവാഹം ഇവിടുത്തെ പുലയരിലൊ, പറയരിലൊ, നാടാന്മാ രിലൊ ഒരു പ്രത്യാഘാതവും സൃഷ്ടിച്ചില്ല. അവരാരും അതിനെ എതിര്‍ത്തില്ല.

ഇന്നിവിടെ വൈകുണ്ഠ സ്വാമികളെയും സ്വാമികളുടെ നവോത്ഥാന ത്തെയുംപറ്റി അന്വേഷിക്കുന്നത് വെറും ജിജ്ഞാസയുടെ പേരിലല്ല. മറ്റൊരു നവോത്ഥാ നത്തിന് ശ്രമിക്കാനാണ് എന്നു പറഞ്ഞുവല്ലോ. പഴയ ഉത്ഥാന ത്തിനോ ഉത്ഥാന ങ്ങള്‍ക്കോ പറ്റിയ പിഴവുകള്‍ എന്തെല്ലാ മായിരുന്നു എന്നറിഞ്ഞ് അവയെ തിരുത്തി പിഴവു കളില്ലാത്ത ഒരു പുതിയ ഉത്ഥാനത്തിനു വേണ്ടി ശ്രമിക്കുക യാണ് ഇന്നത്തെ ആവശ്യം. സ്വാതന്ത്ര്യം ലഭിച്ച് ആറു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇവിടത്തെ താഴേ ത്തട്ടിലുള്ള ജനത്തിന് അത് അനുഭവ വേദ്യമായിട്ടില്ല. അത് പരിഹരിക്ക ണമെങ്കില്‍ എല്ലാ ഉത്ഥാന ങ്ങളെയും എല്ലാ വീഴ്ചകളെയും പറ്റിയുള്ള അവഗാഹം ആവശ്യമാണ്. എന്നു പറഞ്ഞാല്‍ ഇന്നു ചൂഷണ വിധേയ മായിരിക്കുന്ന ഈ ജനത്തിന്റെ ആദി മുതലുള്ള ചരിത്രം അന്വേഷണ വിധേയ മാക്കണം. അതിന് കേരള ത്തിന്റെ മുഴുവന്‍ ചരിത്രവും അറിയണം. കേരള ത്തിലെ ജനത്തിന്റെ ചരിത്രം അറിഞ്ഞാല്‍ പോരാ. ഈ നാടു ഭരിച്ച രാജാക്കന്‍ മാരുടെ ചരിത്രം അറിഞ്ഞാല്‍ പോരാ. ആദിമ ജനസമൂഹത്തിന്റെ ചരിത്രം അറിയണം.