"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 7, ശനിയാഴ്‌ച

കേരളത്തിലെ വേട്ടുവര്‍ : കാതുകുത്തു കല്യാണം - എം എസ് പ്രകാശം

ഇതുപോലെ തന്നെയായിരുന്നു 5 മുതല്‍ 6 വയസിനകം നടത്തിയിരുന്ന കാതു കുത്തു കല്യാണം. കല്യാണെ എന്ന വാക്ക് ചേരു മ്പോള്‍ തന്നെ ഇത് വളരെ ആര്‍ഭാടകരമായ ചനടങ്ങായിരുന്നു വെന്ന് മനസിലാക്കാം. കാതുകുത്തുന്നതില്‍ ഇവരുടെ സമുദായ ത്തലവനായ അവകാശിക്കും (വലിയ കണക്കന്‍) പൂജാരിയായ ഇണങ്ങനും വലിയ പങ്കുണ്ടായിരുന്നു. നിറപറയും നിലവിളക്കും വെച്ച് അതിനു മുമ്പിലിരിക്കുന്ന കുട്ടിയുടെ കാതില്‍ കുത്തേണ്ടിടത്ത് ഇണങ്ങന്‍ ചുണ്ണാമ്പു കൊണ്ട് അടയാളപ്പെടുത്തി ഉത്ഘാടനം ചെയ്യുമ്പോള്‍ അവകാശി ഈ ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു കൊണ്ട് തന്റെ പീഠത്തിന്മേല്‍ ഇരിക്കും കാതുകുത്തുവാന്‍ കാരമുള്ള് തറക്കുക, കാഞ്ഞിരക്കുരു ഘടിപ്പിച്ച് പഴുപ്പിച്ച് ദ്വാരമു ണ്ടാക്കുക എന്നീ പല മാര്‍ഗങ്ങളാണ് ഉപയോഗിച്ചിരുന്നത്. കാതുകുത്തിനു ശേഷം അവകാശിക്കും ഇണങ്ങനും കുട്ടിയുടെ അച്ഛന്‍ ഓരോ മുണ്ട് നല്കിയിരുന്നു. പൂജാസാമഗ്രികള്‍ ഇണങ്ങനുള്ള തായിരുന്നു. ഇതിനു ശേഷം ക്ഷണിക്കപ്പെട്ടവര്‍ക്ക് സദ്യ നല്കുമ്പോള്‍ ഓരോരുത്തരും സംഭാവനകള്‍ നല്കി വന്നിരുന്നു. പെണ്‍കുട്ടികള്‍ക്ക് കാതു കുത്തിയ ശേഷം മുളങ്കമ്പില്‍ നിര്‍മിച്ച 'കൊരട്' ഇടുക സാധാരണ മായിരുന്നു. കാരണം പണ്ട് സ്വര്‍ണ ആഭരണങ്ങളോ വെള്ളിയിലെ ആഭരണങ്ങളോ ഇവര്‍ക്ക് നിഷിദ്ധമായിരുന്നു. താഴ്‌ന ജാതിക്കാരായ ഇവര്‍ ഓടിലോ ഈയത്തിലോ ഉള്ള ആഭരണങ്ങളേ അണിയാമാ യിരുന്നുള്ളൂ. എന്നാല്‍ ഇവ തന്നെ നിര്‍മിക്കുവാനുള്ള സാമ്പത്തിക ശേഷി ഇവര്‍ക്കില്ലാ യിരുന്നതിനാല്‍ കൊരടു തന്നെയോ ഓലച്ചുരുളോ ധരിച്ചു പോന്നു. കൊരടിന്റെ വലിപ്പം ക്രമേണ വര്‍ധിപ്പിച്ച് ഇവര്‍ കാത് വളര്‍ത്തിയി രുന്നു. കാരണം, കാതിന്റെ വലിപ്പം സൗന്ദര്യത്തിന്റെ അളവു കോലു കൂടിയായിരുന്നു.

ഇന്ന് നീണ്ട കാത് ഒരു അലങ്കാര ത്തേക്കാള്‍ അലങ്കോല മായിട്ടാണ് അവര്‍ കരുതുന്നത്. അവകാശിയും ഇണങ്ങനും മണ്‍മറഞ്ഞു കൊണ്ടി രിക്കുന്ന ഈ സമൂഹത്തില്‍ സ്വര്‍ണ പ്പണിക്കാരനും കമ്പൗണ്ടറും നഴ്‌സുമാരും ഇന്ന് കാതു കുത്തുക എന്നത് നടത്തുന്നു. സദ്യയും പാട്ടും കൂത്തും ഇന്നത്തെ കാതു കുത്തലിന് ആ അകമ്പടി സേവിക്കുന്നില്ലാ താനും. ആഭരണങ്ങള്‍ ഏത് ലോഹത്തിലുള്ളവ അണിയുവാന്‍ ഇന്നിവര്‍ക്ക് പൂര്‍മ സ്വാതന്ത്ര്യമുണ്ട്. കാരണം സ്വര്‍ണാ ഭരണങ്ങള്‍ അണിയുന്ന തിലുണ്ടായിരുന്ന സാമൂഹ്യ വിലക്ക് ഇന്ന് വിലപ്പോകില്ല.

ഒരു വേട്ടുവ പെണ്‍കുട്ടി ഋതുമതിയായാല്‍ അതിനെ വലിയ ആഘോഷ മായി കൊണ്ടാടുന്ന പതിവ് ഇവര്‍ക്കിടയി ലുണ്ടായിരുന്നു. ഈ ചടങ്ങിന്ന് തിരണ്ടു കുളി കല്യാണം, താലികെട്ട് കല്യാണം എന്നീ പേരുകള്‍ നിലവിലു ണ്ടായിരുന്നു. പ്രായപൂര്‍ത്തി യറിയിച്ച (വയസറിയിച്ച) പെണ്‍കുട്ടിയെ വീട്ടിന്റെ അടുക്കള ഭാഗത്തു നിന്നും അകലെ മുറ്റത്ത് ഒരു മൂലയിലിരുത്തിയ ശേഷം കുട്ടിയുടെ അമ്മ അയല്‍പക്കത്തെ 7 സ്ത്രീകളെ ഈ വിവരം അറിയിക്കുന്നു. ഇത് ഇന്ന് ചിലയിടങ്ങളില്‍ ആചരിക്കു ന്നുണ്ട്. പണ്ട് തീണ്ടപ്പുര യാകുന്ന ഈറ്റപ്പുരയില്‍ തന്നെ ഇവളെ ഇരുത്തു മായിരുന്നു. ഈ 7 സ്ത്രീകള്‍ ഇവളെ മറപ്പുര കൂടിയാകുന്ന കുളിപ്പുര യിലേക്ക് ആനയിച്ച് അവളുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ തന്നെ തലവഴി ഓരോ കുടം വെള്ളം ഒഴിച്ചു കുളിപ്പിച്ച് ശുഭ്രവസ്ത്രം അണിയിച്ച് അടുക്കള ഭാഗത്തുനിന്നും അകലെയുള്ള ഒരു മുറിയിലേ ക്കാനയിക്കുന്നു. തുടര്‍ന്നുള്ള 7 ദിവസങ്ങളില്‍ ഇവളില്‍ തീണ്ടല്‍ നിലനില്ക്കുന്നു. ഇവള്‍ ഈ ദിവസങ്ങളില്‍ സൂര്യനെ നോക്കിയാല്‍ അന്ധയായി പ്പോകുമെന്നു വരെ ഇവര്‍ വിശ്വസിക്കുന്നതു കൊണ്ടാണ് 'കാക്ക നിലത്തിറങ്ങുന്നതിന് മുമ്പ്' ഇവളെ ദിവസവും രാവിലെ അമ്മ കുളിപ്പിക്കുന്നത്. വീണ്ടും ഇവര്‍ സൂര്യനെ കാണുന്നത് 7 ആം ദിവസം കുളിച്ച് ശുദ്ധിയായ ശേഷം വെറ്റില തുളച്ചു പിടിച്ച് ആ ദ്വാരത്തി ലൂടെയാവും. ഇന്നേ ദിവസം ഒരു വേട്ടുവ പുരുഷന്‍ കഴുത്തില്‍ താലികെട്ടുന്ന സമ്പ്രദായം പണ്ട് നിലവിലുണ്ടായി രുന്നതു കൊണ്ടാണ് ഇതിന് താലികെട്ടു കല്യാണം എന്നുകൂടി പറഞ്ഞിരുന്നത്. താലികെട്ടിനു ശേഷം ഈ ചെറുക്കന്‍ ഇവളെ വിവാഹം കഴിക്കാനുള്ള അവകാശമുള്ള വനായിത്തീരുന്നു. മറ്റൊരുത്തനെ യാണീ കുട്ടി പില്ക്കാലത്ത് വിവാഹം കഴിക്കേണ്ടി വരുന്നതെങ്കില്‍ ഋതുമതി യാകുമ്പോള്‍ താലി കെട്ടിയവന് നഷ്ടം നല്കണം എന്ന ചടങ്ങ് നടപ്പിലു ണ്ടായിരുന്നു. ഇന്ന് ഇത്തരം താലികെട്ട് സമ്പ്രദായം നടപ്പിലില്ല എന്നു മാത്രമല്ല ഭൂരിപക്ഷം വേട്ടുവരും ഈ ചടങ്ങിന്റെ പ്രാധാന്യം മറന്ന പോലെയാണ് ഇന്നത്തെ തിരണ്ടു കുളി നടത്തുന്നതും. പരിഷ്‌കൃത ലോകത്തില്‍ ഇത്തരം ചടങ്ങുകള്‍ ആര്‍ഭാട പൂര്‍വം നടത്തുന്നത് പരിഹാസത്തിന് ഇടയാക്കാനേ ഉതകൂ എന്നു കൂടി ഇവര്‍ ഭയപ്പെടുന്നു. കാലത്തിനൊത്ത് നീങ്ങാന്‍ വേട്ടുവരും അവരിലെ ആചാരങ്ങള്‍ രൂപപ്പെടുത്തുകയാണ്.

കടപ്പാട്: ചിത്രവും മാറ്ററും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 1973 ജൂലൈയ് ലക്കം.