"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 8, ഞായറാഴ്‌ച

പാചീന ജനങ്ങള്‍ക്ക് മതമില്ലായിരുന്നു - കുന്നുകുഴി എസ് മണി.

കേരളത്തിലെ പ്രാചീന ജനങ്ങളായ പുലയര്‍, പറയര്‍, ചെറുമര്‍, കുറവര്‍ തുടങ്ങിയ വര്‍ക്ക് പ്രാക്യതവും പ്രക്യതിജന്യവുമായ ആചാരാനുഷ്ഠാനങ്ങളല്ലാതെ ഒരു പ്രത്യേക മതവിശ്വാസം ഉണ്ടായിരുന്നില്ല. ക്രി.വ.3,4 നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്ന സംഘകാലക്യതികളുടെ കാലത്ത് കേരളത്തിലെ ഗോത്രവര്‍ഗ്ഗക്കാരായ ആദിമജനങ്ങള്‍ക്കിടയില്‍ മതവിശ്വാസം ഉണ്ടായിരുന്നില്ല. ഓരോ ഗോത്രത്തിലും സംരക്ഷണം നല്‍കുന്ന പരദേവതകളു ണ്ടായിരുന്നു. ഈ പരദേവതകള്‍ വ്യക്ഷങ്ങളായും, നദികളായും, മലകളായും രൂപം പൂണ്ടിരുന്നു. ആയിരം കൊല്ലിമല അത്തരത്തിലൊരു ദേവതസങ്കല്പ മലയാണ്. പ്രക്യതി ശക്തികളെയാണ് പ്രാകൃത ഗോത്രസമുദായങ്ങളുടെ ആരാധനാ മൂര്‍ത്തികള്‍. സൂര്യന്‍, കാറ്റ്, മഴ, ഇടിമിന്നല്‍ എന്നിവ ഈ വിഭാഗ ത്തില്‍പ്പെട്ടിരുന്നു. ക്രി. വ. 5-ാം നൂറ്റാണ്ടില്‍ കേരള ജനതയില്‍ 80 ശതമാനം പേര്‍ക്കും മതമില്ലായിരുന്നുവെന്ന് സംഘസാഹിത്യവും, തൊഴില്‍ രാഷ്ട്രീയവും വ്യക്തമാക്കുന്നുണ്ട്. ആ കാലത്തെ ആരാധനയുടെ അവശിഷ്ടമാണ് ഇന്നും കാണുന്ന കാവുകളില്‍ ഏറെയും, അതെ സമയം 'ക്രി.വ. 10-ാം നൂറ്റാണ്ടുവരെ ജാതിക്കും, മതത്തിനും കേരളത്തില്‍ പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ലെന്ന്'10 'സംസ്‌ക്കാരത്തിന്റെ നാഴികകല്ലു'കളില്‍ ഇളം കുഞ്ഞന്‍ പിള്ള പറയുന്നുണ്ട്. പ്രക്യതി ശക്തികളിന്മേലുള്ള ആരാധന സമ്പ്രദായം നിലനില്‍ക്കുമ്പോള്‍ തന്നെ ആദിമ നിവാസികള്‍ പ്രത്യേകിച്ചും പുലയരും, പറയരും, കുറവരും മറ്റും ദുര്‍ദേവതമാരേയും, ഭൂത- പ്രേത- പിശാചുകളേയും, ചാവുകളേയും (പിത്യക്കളേയും) മറ്റും ആരാധിക്കാന്‍ ആരംഭിച്ചിരുന്നു. കടുത്ത രോഗപീഠകളെത്തുടര്‍ന്ന് അന്നത്തെ മനുഷ്യര്‍ ദുര്‍ദേവതകളുടെ കോപം കൊണ്ടാണ് രോഗപീഠകള്‍ സംഭവിക്കുന്നതെന്ന് കരുതി 'കൊറ്റാവൈ' തുടങ്ങിയ ദേവതകളെ പ്രീതിപ്പെടുത്താന്‍ പൂജാദി കര്‍മ്മങ്ങളും, ആട്ടവും, പാട്ടുമൊക്കെ നടത്തി പോന്നിരുന്നത്. ഇത്തരം ആരാധനാ സമ്പ്രാദയ ങ്ങളില്‍ നിന്നാണ് നാടന്‍ കലാരൂപങ്ങളായ പടയണി, കോലംതുള്ളല്‍, തെയ്യം തുടങ്ങിയവയുടെ ഉത്ഭവമെന്ന് ചരിത്രം ഉല്‍ഘോഷിക്കുന്നു.

ഇത്തരം ആചാരക്രമങ്ങളും, ആരാധന സമ്പ്രദായങ്ങളും പില്‍ക്കാലത്ത് ഇവിടെയെത്തിയ ദ്രാവിഡരും, അവരെത്തുടര്‍ന്ന് ക്രി.വ.11,12 നൂറ്റാണ്ടു കള്‍ക്കിടയില്‍ കേരളത്തില്‍ കുടിയേറ്റം നടത്തിയ ആര്യബ്രാഹ്മണരും സ്വജീവിതത്തില്‍ അനുകരിച്ചതായി ചൂണ്ടിക്കാട്ടാന്‍ കഴിയും. ജാതി-മത ചിന്തകള്‍ക്കതീതമായി അദ്ധ്വാനത്തിന്റെ മഹത്വത്തില്‍ വിശ്വാസമര്‍പ്പി ക്കുകയും, ജീവിത സാഹചര്യം കണ്ടത്തുകയും, കാലത്തിന്റെ പൈത്യകത്വം കാത്തുസൂക്ഷിക്കുകയും ചെയ്ത ഒരു ഗോത്ര സമൂഹമാ യിട്ടാണ് ആദിമനിവാസികളിലെ പുലയര്‍ അറിയപ്പെടുന്നത്. ഇങ്ങനെയുള്ള കാലഘട്ടത്തിലാണ് ജൈന-ബുദ്ധമതങ്ങള്‍ കേരളത്തിലെത്തുന്നത്. അതിനു മുന്‍പ് മറ്റൊരു മതവും ദക്ഷിണേന്ത്യയില്‍ എത്തിയിരുന്നുവെങ്കിലും അതെക്കുറിച്ചൊന്നും കേരള ചരിത്രം രചിച്ചവര്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. ഒരു പക്ഷെ മന:പൂര്‍വ്വമായിരിക്കാം. അതുമല്ലെങ്കില്‍ അജ്ഞതകൊണ്ടാ യിരിക്കാം. ഇന്ത്യയില്‍ ജൈന-ബുദ്ധമത ങ്ങള്‍ക്കു മുന്‍പുതന്നെ മലാഖി ഗോശാലന്‍ പ്രക്യതി നിയമങ്ങളില്‍ നിന്നും സ്വരൂപിച്ചെടുത്ത 'ആജീവിക' മതമാണത്.'ക്രിസ്തുവിന് മുന്‍പ് 5 -ാം നൂറ്റാണ്ടു മുതല്‍ ഉത്തരേന്ത്യ മുഴുവനും വ്യാപിച്ചിരുന്ന മതമാണിത്'11.ഏതാണ്ട് 14 ാം നൂറ്റാണ്ടു വരെ ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിച്ചിരുന്ന ആജീവിക മതം പാലിയംശാസനത്തില്‍ ആയ് രാജവംശം സ്വീകരിച്ചതായി പറയുന്നുണ്ട്. 7 -ാം നൂറ്റാണ്ടില്‍ രചിച്ച മണിമേഖലയിലും ആജീവിതമകത്തെ സ്പര്‍ശിക്കുന്നുണ്ട്.

കേരളക്കരയില്‍ മംഗലാപുരം, വയനാട്, സേലം, കോയമ്പത്തൂര്‍ വഴിയും, കന്യാകുമാരി, നാഗര്‍കോവില്‍, ചിതറാല്‍, ആനമല, മൂന്നാര്‍ ദേവികുളം, പെരുമ്പാവൂര്‍ വഴി കേരളത്തിലെത്തിയ ജൈനന്മാര്‍ 11 -ാം നൂറ്റാണ്ടു വരെ ഇവിടെ വ്യാപകമായിരുന്നു. അതിന് തെളിവായി ഒട്ടേറെ ജൈനക്ഷേത്രങ്ങളും കേന്ദ്രങ്ങളും കേരളത്തില്‍ കാണാവുന്നതാണ്. ജൈനമത സംക്രമണത്തോടെ ബുദ്ധമതവും കേരളത്തില്‍ വ്യാപിച്ചു കണ്ടിരുന്നു. 7 -ാം നൂറ്റാണ്ടോടെ കേരളത്തില്‍ കുടിയേറ്റത്തിന് ശ്രമിച്ച ആര്യബ്രാഹ്മണര്‍ ഗോത്രനാടുവാഴികളും, ഗോത്രത്തലവന്മാരുമായി ചങ്ങാത്തം സ്ഥാപിക്കു കയും ബ്രാഹ്മണ ഗ്യഹങ്ങള്‍ (അഗ്രഹാരങ്ങള്‍) നിര്‍മ്മിക്കാന്‍ ആവശ്യമായ ഭൂമി ദാനമായി സ്വീകരിക്കുകയും, പുലയര്‍ തുടങ്ങിയ ആദിമ ജനങ്ങളുടെ കാവുകള്‍ വഴിയും, ദേവിക്ഷേത്രങ്ങള്‍ വഴിയും-അവയുടെ ഭരണസമിതികള്‍ വഴിയും കടന്നുകൂടി. ആധിപത്യം തട്ടിയെടുക്കുക യായിരുന്നു. തന്ത്രശാലികളും കുശാഗ്ര കുബുദ്ധികളുമായിരുന്ന ആര്യബ്രാഹ്മണര്‍ ആദ്യകാലത്ത് ചെയ്തിരുന്നത്. പുലയര്‍ നിര്‍മ്മിച്ച ത്യക്കാക്കര ക്ഷേത്രം ബ്രാഹ്മണാധിപത്യത്തിന്‍ കീഴിലായത് ക്ഷേത്രഭരണ സമിതിയിലൂടെ ബ്രാഹ്മണര്‍ നുഴഞ്ഞു കയറിയാണ്. വരുന്ന അദ്ധ്യായ ങ്ങളില്‍ വായിക്കുക. ഇതിനിടെ വടക്കുനിന്നെത്തിയ ദ്രാവിഡരും-ആര്യബ്രാഹ്മണരും ദ്രാവിഡ-ആര്യ സങ്കലനവും നടത്തിയതായി ചരിത്രം വ്യക്തമാക്കുന്നു. അങ്ങനെ ഗോത്രത്തലവന്‍മാരും, നാടുവാഴി ഭരണ കര്‍ത്താ ക്കളും തമ്മില്‍ ബ്രാഹ്മണര്‍ നടത്തിയ ചങ്ങാത്തം ഹൈന്ദവധ്രു വീകരണത്തിനും ഹൈന്ദവമത സ്ഥാപനത്തിനും വഴിയൊരുക്കുക യായിരുന്നു. ഹിന്ദുമത സ്ഥാപനത്തെക്കുറിച്ച് മഹാഭാരതം ശാന്തി പര്‍വ്വത്തില്‍ ഇങ്ങനെ പറയുന്നുണ്ട്. 3300 കൊല്ലം മുന്‍പ് പ്രാചീന ഇന്ത്യയില്‍ ഉണ്ടായ മതങ്ങള്‍ സാംഖ്യം, യോഗം, പാഞ്ചരാന്ത്രം, വേദാന്തം, പാശുപതം എന്നിവ കൂടാതെ ഗണപത്യം, കൗമാരം, ശാക്തം എന്നിവയും അസുരഗുരു, ബ്യഹസ്പതി, ചാര്‍വ്വാകന്‍ എന്നീ അജ്ഞേയ വാദികള്‍ പ്രചരിപ്പിച്ച ലോകാമതവും, പില്‍ക്കാലത്ത് ഇന്ത്യയില്‍ നിലവില്‍ വന്ന മതങ്ങളെന്നാണ് പറയപ്പെടുന്നത്. ഈ മതങ്ങളുടെയെല്ലാം ത്രിവേണി സംഗമമായിട്ടാണ് ഹിന്ദുമതം രൂപപ്പെട്ടത്. കേരളത്തില്‍ 'വേദകാല ഹൈന്ദവത്വം നമ്പൂതിരി ബ്രാഹ്മണരോടു കൂടിയാണെത്തിയത്. അവരി വിടെ ചിലപ്പതികാര കാലത്ത് പാര്‍പ്പുറപ്പിച്ചിരുന്നു. എങ്കിലും അവരുടെ സ്വാധീനത അന്ന് എത്രയോ കുറവായിരുന്നു. സാധാരണക്കാര്‍ ദ്രാവിഡ പാരമ്പര്യപ്രകാരം കാളിയേയും മുരുകനേയും ആരാധിച്ചിരുന്നു. ബുദ്ധി ജീവികള്‍ക്കിടയില്‍ സമുദായത്തിന്റെ ഉന്നത കേന്ദ്രങ്ങളില്‍ കൂടി ബുദ്ധമതത്തിനും, ജൈനമതത്തിനും, സ്ഥാനം കിട്ടിത്തുടങ്ങി. ബുദ്ധവിഹാ രങ്ങളും ജൈനചൈതന്യങ്ങളും നാട്ടിലാകമാനമുണ്ടായിരുന്നു. ആ മതക്കാരായ സ്ത്രീപുരുഷന്മാര്‍ പണിക്കഴിപ്പിച്ചവയായിരുന്നു. അവ ചെങ്കട്ടവരാജാവിന്റെ സഹോദരനായ ഇളങ്കോവടികള്‍ ഒരുറച്ച ജൈനനായിരുന്നു. അതെ സമയം ചെങ്കിട്ടവന്‍ ഹിന്ദുമതക്കാരനും. കൊട്ടാരം കവി ചാത്തനാര്‍ തികഞ്ഞ ബുദ്ധനുമായിട്ടാണ് ജീവിച്ചത്. ക്രി.പി. മൂന്നും, നാലും നൂറ്റാണ്ടുകളില്‍ മാണിക്ക വാചകരെപ്പോലുള്ള ശൈവസിദ്ധാന്തക്കാര്‍ എത്തിയതോടെ ഹിന്ദുമതം കൂടുതല്‍ അസഹിഷ്ണു വായി. ജാതി ബഹിഷ്‌ക്കരണവും മറ്റും സര്‍വ്വത്ര തുടങ്ങി. ബുദ്ധമതത്തി ന്റെയും ജൈനമതത്തിന്റെയും വീഴ്ചയ്ക്കിതു വഴിവച്ചു.'12


പക്ഷെ ഇവയിലൊന്നും കീഴാളരാല്‍ സ്ഥാപിതമായ ആജീവിക മതത്തെക്കുറിച്ചോ, ജൈനമതത്തെക്കുറിച്ചോ, ബുദ്ധമതത്തെക്കുറിച്ചോ പറഞ്ഞുകാണുന്നില്ല. കാരണവും വ്യക്തമാണല്ലോ. ആര്യബ്രാമണര്‍ക്ക് മുന്‍പുണ്ടായ മതങ്ങളാണ് ആ ജീവിക മതവും, ജൈനമതവും, ബുദ്ധമതവും. ദക്ഷിണ ദിക്കില്‍ വ്യാപകമായിരുന്ന ഈ മതങ്ങളുടെ സ്വാധീനതയെ നശിപ്പിക്കാന്‍ തക്കം പാര്‍ത്തിരുന്ന ആര്യബ്രാമണര്‍ ഹൈന്ദവമതം വ്യാപകമാക്കുവാന്‍ തടസ്സമായി നിന്ന ജൈനമതത്തെ നശിപ്പിക്കാന്‍ പാണ്ഡ്യരാജാവിന്റെ പട്ടമഹര്‍ഷിയുടെയും, മന്ത്രിയുടെയും പ്രേരണ കൊണ്ട് 8000 ത്തോളം ജൈനമതനുയായികളെ കഴുവിലേറ്റി യതായി ചരിത്രം വ്യക്തമാക്കുന്നു. ജൈനന്മാരെ കൊന്നൊടുക്കിയ സന്തോഷം പ്രകടിപ്പിക്കാന്‍ മധുരമീനാക്ഷി ക്ഷേത്രത്തില്‍ ഉത്സവം കൊണ്ടാടിയിരുന്നു. ഇന്നും ഈ ആഘോഷം ഹൈന്ദവര്‍ നടത്തിവരുന്നു ണ്ടത്രെ. ബുദ്ധന്മാരെയും ഈ വിധത്തില്‍ ആര്യബ്രാഹ്മണര്‍ ഇല്ലാത്ത ഹിന്ദുമതം ഉണ്ടെന്ന് സ്ഥാപിക്കാന്‍ കൊന്നൊടുക്കി കൊലവിളിച്ചതായി ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. അങ്ങിനെ മനുഷ്യനെ കൊന്നു കൊലവിളിച്ചുകൊണ്ടാണ് ഹിന്ദുമതം സ്ഥാപിച്ചെടുത്തതെന്ന സത്യം അറിയാതെയാണ് പലരും ഹിന്ദുമതത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നത്. ഇത് ഹിന്ദുമതത്തിന്റെ മാത്രം കാര്യമല്ല. ക്രൈസ്തവമതസ്ഥാപനവും, ഇസ്ലാംമതസ്ഥാപനവുമെല്ലാം മനുഷ്യരെകൊന്നു കൊലവിളിച്ചു കൊണ്ടുതന്നെ ആയിരുന്നു.യൂറോപ്പിലാകമാനം പുണ്യസമരങ്ങളുടെ ലേപലില്‍ മാര്‍പ്പാപ്പമാര്‍ കൊന്നും കൊലവിളിച്ചും സ്ഥാപിച്ചെടുത്തതാണ് ക്രൈസ്തവമതം. ഇസ്ലാം മതം സ്ഥാപിച്ചെടുക്കാന്‍ നബി തന്നെ നാല്പതോളം യുദ്ധങ്ങള്‍ നടത്തിയെന്നാണ് ചരിത്രത്തില്‍ കാണുന്നത്. സ്‌നേഹം, സാഹോദര്യം, ദയ എന്നിവയെല്ലാം പ്രധാനം ചെയ്യുന്ന മതങ്ങളെല്ലാം തന്നെ മനുഷ്യന്റെ ചോരക്കളം സൃഷ്ടിച്ചുകൊണ്ടായിരുന്നു. ഹിന്ദുമതവും അതില്‍ നിന്നും ഭിന്നമല്ല.

ഇതോടെ ജൈന-ബുദ്ധമതക്കാര്‍ സ്ഥാപിച്ചിരുന്ന ക്ഷേത്ര സങ്കേതങ്ങള്‍ പിടിച്ചെടുത്ത് ഹൈന്ദവീകരിക്കുകയും, ഹിന്ദു ദേവീ ദേവന്മാരെ പ്രതിഷ്ഠിക്കുകയും ചെയ്തു. പക്ഷേ കാലത്തിനും ജനത്തിനും മായ്ക്കാന്‍ കഴിയാത്ത ജൈന-ബുദ്ധമത അവശിഷ്ടങ്ങള്‍ ബാക്കിയായത് തെളിവായി ഇപ്പോഴും അവശേഷിക്കുന്നു. കീഴാളരാല്‍ സ്ഥാപിതമായ ആജീവികമ തവും, ജൈനമതവും, ബുദ്ധമതവും അതിന്റെ മാത്യരാജ്യത്തു നിന്നും തൂത്തെറിയാന്‍ ആര്യബ്രാഹ്മണര്‍ തിരക്കിട്ടു തട്ടിക്കൂട്ടിയെടുത്ത ഹിന്ദുമതം ഒരു മതമായി ഇന്ത്യയിലെ പ്രമുഖ തത്വജ്ഞാനികള്‍ അംഗീകരിക്കുന്നില്ല. അതൊരു ജീവിതചര്യയെന്നാണ് ഡോ.എസ്.രാധാക്യഷ്ണനെ പോലുള്ളവര്‍ അഭിപ്രായപ്പെട്ടത്. സ്ഥാപകനില്ലാത്ത കാലഗണനയില്ലാത്ത മതമെന്ന നിലയില്‍ ഹിന്ദൂത്വം ഏറെ തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ ഹിന്ദുമത പ്രചാരണമാണ് കേരളത്തില്‍ ചാതുര്‍വര്‍ണ്ണ്യത്തിന്റെ വിഷവി ത്തുകള്‍ വിതച്ചതും, ഇവിടെ നിലനിന്നിരുന്ന മതമില്ലാത്ത ആദിമ ജനതയുടെ സംസ്‌ക്കാര പൈത്യകത്തെ ചിന്നഭിന്നമാക്കിയതും. മതങ്ങള്‍ ഒരര്‍ത്ഥത്തില്‍ മനുഷ്യനെ മയക്കുന്ന കറുപ്പാണ്. മതമില്ലാത്ത ഒരു ജനതയെ മതാന്ധതയുടെ പിടിമുറുക്കത്തിലാഴ്ത്തിയ ബ്രാഹ്മണ്യം ഇവിടത്തെ ആദിമ ജനതയെ മുച്ചൂടും നശിപ്പിക്കുകയായിരുന്നു ചെയ്തത്.

'സിന്ധു' നദിയെ സൂചിപ്പിക്കാന്‍ പേര്‍ഷ്യക്കാര്‍ ഉപയോഗിച്ചിരുന്ന പദമാണ് ഹിന്ദുവെന്നത്. സംസ്‌ക്യത ഭാഷയില്‍ 'സ' കാരം വരുന്നിട ത്തെല്ലാം പേര്‍ഷ്യനില്‍ 'ഹ' കാരമായി മാറുന്നതിനാലാണ് 'സിന്ധു' 'ഹിന്ദു' വായി മാറിയതെന്ന്13 സ്വാമി വിവേകാനന്ദനും, നമ്മുടെ പ്രാചീന വേദസാഹിത്യങ്ങളിലെങ്ങും ഹിന്ദു എന്ന പദം കാണാനേയില്ല. ഹിന്ദു എന്ന പദം ഒരു ഇന്ത്യന്‍ ഗ്രന്ഥത്തില്‍ ആദ്യമായി കാണുന്നത് എ. ഡി. 8 -ാം നൂറ്റാണ്ടിലെ ഒരു താന്ത്രിക ഗ്രന്ഥത്തിലാണ്. അത് ഒരു പ്രത്യേകമത ത്തെ ഉദ്ദേശിച്ചല്ല. ഒരു ജനസമൂഹത്തെയാണ് ആ പദം കൊണ്ട് ഉദ്ദേശിച്ചി രിക്കുന്നത്'. 14 എന്ന് നെഹ്‌റുവും പ്രസ്താവിച്ചിട്ടുണ്ട്. ഇനി 'ഹിന്ദു' എന്ന പദത്തിന് പേര്‍ഷ്യന്‍ നിഘണ്ടു നല്‍കുന്ന അര്‍ത്ഥം കൂടി പരിശോ ധിക്കാം. 'ഹിന്ദുവിന്റെ പേര്‍ഷ്യന്‍ നിഘണ്ടു നല്‍കുന്ന അര്‍ത്ഥം കള്ളന്‍, കഴുത്തറുപ്പന്‍, കൊള്ളക്കാരന്‍ എന്നിങ്ങനെയാണ്'. 15 പക്ഷെ ഹിന്ദു ഒരു മതമായി ഭാരത ഖണ്ഡമാകെ വളരുകയും കീഴാള ജനങ്ങളെ മുഴുവന്‍ ജാതിയുടെയും, മതത്തിന്റെയും പേരില്‍ തളച്ചിട്ട് കൊല്ലാക്കൊല ചെയ്യുകയായിരുന്നുവരേണ്യവര്‍ഗ്ഗം. ഇന്നും കീഴാള ജനത അത് അനുഭ വിച്ചു കൊണ്ടു തന്നെ ഇരിക്കുന്നുണ്ട്.

സഹായഗ്രന്ഥങ്ങള്‍/സൂചനകള്‍/പഠനങ്ങള്‍
1. Marshell, john 1973 'Mohenjadaro and the indian civilization' vol.1 New Delhiു.51
2. മാത്യഭൂമി വാര്‍ഷികപ്പതിപ്പ് -1976
'നാഗപ്പാട്ട്' എഴുമംഗലം കരുണാകരന്‍, ജ.141
(പിണി ഒഴിക്കാന്‍ പാടുന്ന പാട്ട്)
3. ആറ്റൂര്‍ ക്യഷ്ണ പിഷാരടി 'കേരള ചരിത്രം' ഒന്നാം ഭാഗം- ജ.43,1929
4. മാത്യഭൂമി വാര്‍ഷികപ്പതിപ്പ് - 1976