"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 17, ചൊവ്വാഴ്ച

മലയാളി മെമ്മോറിയല്‍ എന്ന ജാതിമെമ്മോറിയലും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും - മുന്തൂര്‍ കൃഷ്ണന്‍

ഡോ. പല്പു 
മലയാളി മെമ്മോറിയല്‍ ഒരു ജാതി മെമ്മോ റിയല്‍ ആകാതെ മലയാളികളായ ഏവരു ടേയും താല്‍പര്യത്തെ സംരക്ഷിക്കുന്ന ഒന്നാ യിരുന്നു എങ്കില്‍ അങ്ങനെ അത് ജാതി വിവേചന ത്തിനെതിരെ യുള്ള ഒരു പ്രമേയം ആയിരുന്നെങ്കില്‍ കേരള നാട് മനുഷ്യ സങ്കല്‍പത്തിലെ ഏറ്റവും ഉദാത്ത മായ സ്വര്‍ഗ്ഗം പോലെയാകുമായിരുന്നു.

മലയാളി മെമ്മോറിയലില്‍ ഒപ്പുവച്ച 3-ാം പേരു കാരന്‍ ഈഴവനായ ഡോ. പല്‍പ്പു ആയിരുന്നിട്ടും ഈഴവര്‍ക്ക് അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല. നായന്മാര്‍ അക്ഷരാര്‍ത്ഥ ത്തില്‍ ഈഴവരെ കാലുവാരിയെന്നു സാരം. അതുകൊണ്ടാണ് ഈഴവ മെമ്മോറിയലുമായി അവര്‍ രംഗത്തുവന്നത്. ഈഴവര്‍ അന്ന് അധ:സ്ഥിതരും അയിത്തക്കാരുമായി കരുതപ്പെട്ടി രുന്നെങ്കിലും അവരുടെ ഇടയില്‍ സര്‍ക്കാരിലേക്ക് നികുതി അടയ്ക്കുന്നവരുണ്ടാ യിരുന്നു. അവരില്‍ സംസ്‌കൃതം, വൈദ്യം എന്നിവ പഠിച്ചവരും അപൂര്‍വ്വമെങ്കിലും ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചവരും ഉണ്ടായിരുന്നു. അവര്‍ക്ക് പഠിക്കാന്‍ ഒരു സ്‌കൂള്‍ സര്‍ക്കാര്‍ അനു വദിച്ചിരുന്നു. അവര്‍ പറയര്‍, പുലയരാദി താഴെകിടയിലുള്ളവരെ അടിച്ചതിനകത്തു കയറ്റാത്തവ രും അയിത്തം ആഘോഷമായി ആചരി ച്ചവരു മായിരുന്നു. ഈഴവ മെമ്മോറിയലിലും അയിത്ത ജാതിക്കാരായ പറയര്‍ പുലയരാദി അടിമക്കൂട്ടങ്ങളെ സഹകരിപ്പിച്ചില്ല. ഈഴവ മെമ്മോ റിയ ലിനുശേഷം നിവര്‍ത്തന പ്രക്ഷോഭം ഉടലെടുത്തു. അയിത്ത ജാതി ക്കാരെ മാറ്റിനിര്‍ത്തി നായര്‍, ഈഴവര്‍, മുസ്ലീം, ക്രിസ്ത്യന്‍ എന്നീ പ്രബല സമുദായങ്ങള്‍ നിവര്‍ത്തന പ്രക്ഷോഭത്തില്‍ ഒത്തുചേര്‍ന്നു. തുടര്‍ന്ന് ഈ കൂട്ടുകെട്ട് കേരള രാഷ്ട്രീയത്തെ കൈവെള്ളയിലാക്കി. ഇടതുപക്ഷമായും വലതുപക്ഷമായും വേര്‍തിരിഞ്ഞു നിന്ന് തന്ത്രപൂര്‍വ്വം ഈ അവിശുദ്ധ കൂട്ടുകെട്ട് കേരളത്തെ മാറി മാറി ഭരിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ മുന്നണി ഭരണം എന്നാല്‍ ഈ സവര്‍ണ്ണ കൂട്ടായ്മയുടെ ഭരണമാണ്. ഇത് ജാതികളുടെ അരിയിട്ടു വാഴ്ചയാണ്. അയിത്തജാതിക്കാരെ സംബന്ധിച്ചി ടത്തോളം ഈ പാര്‍ട്ടികളെല്ലാം തത്ത്വത്തില്‍ ഒന്നുതന്നെ. പൂണൂല്‍ സോഷ്യ ലിസ വും പൂണൂല്‍ കമ്മ്യൂണിസവും ലക്ഷ്യമിടുന്നത് സവര്‍ണ്ണാധിപത്യം തന്നെയാണ്. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ബി.ജെ.പി.യും ഒക്കെ ഒരേ തായ്‌വഴിയാണ്. അധികാരത്തെ അവരുടെ ഇടയില്‍തന്നെ പരമാവധി നിക്ഷിപ്തമാക്കുക എന്ന ആര്‍ത്തി കൊണ്ടാണ് അവര്‍ പിളരുന്നത്. അവര്‍ വഴക്കിടുന്നതു പോലും അധികാരം അവരുടെ കൈയ്യില്‍ നിന്നും വഴുതിപ്പോകാതിരിക്കാനാണ്. കേരളത്തില്‍ കേരള കോണ്‍ഗ്രസ്സിന്റെ ജനനംതന്നെ എടുക്കാം. കോണ്‍ഗ്രസ്സിന്റെ അശീര്‍വ്വാദ ത്തോടെയാണതുണ്ടായത്. കമ്മ്യൂണിസ്റ്റുകാരും അവരെ സഹായിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ക്രിസ്ത്യാനികളേയും നായന്മാരേയും വഴിവിട്ട് സഹായിക്കാനുള്ള ഒരു രാഷ്ട്രീയ പദ്ധതിയുടെ സൃഷ്ടിയാണ്. കേരള കോണ്‍ഗ്രസ്സിന്റെ പേരില്‍ നായന്മാരും ക്രിസ്ത്യാനികളും പ്രത്യേക വിഹിതം അനുഭവിക്കുന്നു. മുസ്ലിംലീഗിന്റെ പേരില്‍ മുഹമ്മദീയര്‍ ക്കുമുണ്ട് വിഹിതം. ഇതൊന്നും കൂടാതെ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തറവാട്ടുവിഹിതം പോലെ കൃത്യമായി മുന്തിയ വിഹിതം അവര്‍ക്ക് നീക്കിവക്കുന്നുമുണ്ട്. ചുരുക്കത്തില്‍ കോണ്‍ഗ്രസ്സായും, കമ്മ്യൂണിസ്റ്റായും, കേരള കോണ്‍ഗ്രസ്സായും, ലീഗായും അവര്‍ രാഷ്ട്രീയാ ധികാരം പരമാവധി പങ്കിട്ട് അനുഭവിക്കുന്നു. എന്നാല്‍ 53 ജാതികള്‍ ചേര്‍ന്ന പട്ടിക ജാതിക്കാര്‍ക്ക് ഭരണഘടന അനുശാസിക്കു ന്നതുകൊണ്ടു മാത്രം സംവരണം എന്ന പങ്ക്. സംവരണം യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയാധി കാരമാണ്. പക്ഷേ ആ അധികാരത്തെ അതിന്റെ പൂര്‍ണ്ണ മായ അര്‍ത്ഥ ത്തില്‍ അനുഭവിക്കാന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ങ്ങള്‍ക്ക് സാധിച്ചിട്ടില്ല. അതിന് സവര്‍ണ്ണ കൂട്ടായ്മ അനുവദിക്കുന്നില്ല. പട്ടികജാതി പട്ടികവര്‍ഗ്ഗ ക്കാരുടെ പങ്ക് കൈയ്യിട്ട് വാരിയും വെട്ടിച്ചുരുക്കിയും ലാപ്‌സാക്കിയും തത്വത്തില്‍ കിട്ടാക്കനിയാക്കിത്തീര്‍ക്കുകയാണ്. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ അവര്‍ണ്ണരുടെ പ്രതിനിധികളുണ്ട്. പഞ്ചായത്തില്‍ രണ്ടും, (കേരള) നിയമസഭയില്‍ 14ഉം (16ഉം), പാര്‍ലമെന്റില്‍ 53 ഉം അംഗങ്ങളുണ്ട്. ബഡ്ജറ്റില്‍ 10 ശതമാനം പട്ടികജാതി പട്ടികവര്‍ഗ്ഗ ക്കാര്‍ക്കുവേണ്ടി നീക്കി വച്ചേ പറ്റൂ. അത് വെട്ടിച്ചുരുക്കാനോ ലാപ്‌സാ ക്കാനോ ഭരണഘടന അനുവദിക്കുന്നില്ല. ആ തുക വക മാറ്റുന്നത് ഭരണഘടനാവിരുദ്ധമാണ്. അതിന്റെ വിനിമയത്തെപ്പറ്റി തീരുമാനിക്കാ നുള്ള അധികാരം പട്ടികജാതി വര്‍ഗ്ഗ പ്രതിനിധികള്‍ക്കു തന്നെയാണ്. പക്ഷേ എസ്.സി./എസ്.റ്റി. പ്രതിനിധികള്‍ വായില്ലാകുന്നിലപ്പന്മാരും ചെകിടന്മാരുമായി മേല്‍ജാതിപക്ഷത്തിന്റെ ചട്ടുകങ്ങളായി നില്‍ക്കുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ ഫണ്ട് യഥാര്‍ത്ഥ അവകാശികള്‍ക്ക് ലഭിക്കാതെ മേലാളരുടെ കീശയില്‍ ചെന്നുപെടുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം അങ്ങനെ പദ്ധതികളിലും പ്ലാനിലുമായി ഒതുങ്ങുന്നു.

സാധുജനപരിപാലനസംഘം സ്ഥാപിച്ച് ജാത്യാചാരങ്ങള്‍ക്കെതിരെ പടപൊരുതി അയ്യങ്കാളി. പക്ഷേ ജീവിച്ചിരിക്കെ തന്റെ അനുയായികള്‍ ജാതികളായി സംഘടിക്കുന്നത് കണ്ട് മനം നൊന്താണ് അദ്ദേഹം മരിച്ചത്. കേരള നവോദ്ധാനത്തിന് ഏറെക്കുറെ ശരിയായ ദിശാബോധം ചമച്ച രണ്ടു പ്രസ്ഥാനങ്ങളില്‍ ഒന്ന് അയ്യന്‍കാളി പ്രസ്ഥാനമായിരുന്നു. മറ്റൊന്ന് പൊയ്കയില്‍ അപ്പച്ചന്‍ നയിച്ച പ്രത്യക്ഷരക്ഷാ ദൈവസഭയും. അന്ന് സാമൂഹ്യ മനസ്സാക്ഷി ജാതി ക്കെതിരായിരുന്നു. അടിമവര്‍ഗ്ഗങ്ങള്‍ ജാതി ക്കെതിരെ ഒന്നിക്കാനുള്ള ആവശേത്തിലായിരുന്നു. അതിന്റെ ഉല്‍പന്ന മാണ് സാധുജന പരിപാലനസംഘം. അയിത്തം എന്ന അനാചാരം അനുഭവിച്ച യഥാര്‍ത്ഥ മലയാളിയുടെ ആത്മരോഷത്തിന്റെ ആകെ തുകയായിരു ന്നു അത്. തനി ഹൈന്ദവരാജ്യം എന്നറിയപ്പെട്ടിരുന്ന തിരുവിതാം കൂറിലെ അടിമജാതികളുടെ ആത്മാവിഷ്‌കാരമായിരുന്നു സാധുജന പരിപാലനസംഘം. മണ്ണില്‍ മുളച്ച മനുഷ്യന്റെ തനിമയും നന്മയും മനസ്സില്‍ സൂക്ഷിച്ച ഒരു ജനതയുടെ (സാധുജനങ്ങളുടെ) പ്രസ്ഥാനം. അയിത്തത്തിനെതിരെയുള്ള സമരത്തിന്റെ ഏറ്റവും ഉദാത്ത മായ മാതൃക അയ്യന്‍കാളിയുടെ വില്ലുവണ്ടി സമരമായിരുന്നു. ആരുടെ യും അനുവാദത്തോടെയല്ല രാജവീഥിയിലൂടെ ജാതി പിശാചുക്കളെ വെല്ലുവിളിച്ചുകൊണ്ട് അയ്യങ്കാളി തന്റെ വെള്ളകാളകളെ പൂട്ടിയ വില്ലുവണ്ടി ഓടിച്ചത്. കേരള നവോദ്ധാനത്തിന്റെ വിളംബരജാഥ യായിരുന്നു അത്. ഒരു തമ്പുരാന്റെയും അനുവാദം വാങ്ങാതെ കീഴാളരു ടെ സ്വയം നിര്‍ണ്ണയാവകാശത്തിന്റെ ശക്തമായ പ്രയോഗമായിരുന്നു അത്. അതിനെ തുടര്‍ന്ന് വിലക്കപ്പെട്ട വഴികളിലൂടെ സ്വയം നടന്നും തീണ്ടലുള്ള പള്ളിക്കൂടങ്ങളെ തീണ്ടി വിദ്യാഭ്യാസാവകാശം സ്ഥാപിച്ചും ബദല്‍ സ്‌കൂളുകള്‍ സ്ഥാപിച്ച് തന്റെ ഇടം ഉറപ്പിച്ചും ദളിതര്‍ നടത്തിയ വിമോചന പോരാട്ടങ്ങള്‍ നവോദ്ധാന ചരിത്രത്തിലെ സുവര്‍ണ്ണാ ദ്ധ്യായ ങ്ങളായിരുന്നു. അതിനെയും തുരങ്കം വയ്ക്കാനെത്തി ജാതി. അവിടെയും ബ്രാഹ്മണന്‍ കോടാലി വിദഗ്ധമായി പ്രയോഗിച്ചു. അന്നത്തെ ദിവാന്‍ സി.പി. രാമസ്വാമി അയ്യരുടെ കുബുദ്ധി പുലയ വികാരം മുതലാക്കി കേശവ ശാസ്ത്രിയെ മുന്‍നിര്‍ത്തി പുലയസഭ രൂപീകരിച്ചു. അയ്യന്‍ കാളിയെ 'പുലയ രാജാവെന്നു' പുകഴ്ത്തികൊണ്ട് ഗാന്ധി കുളം കലക്കി. ഈഴവരെ മതം മാറ്റത്തില്‍ നിന്നു പിന്തിരിപ്പിക്കുന്നതിനു വേണ്ടി സി.പി. രാമസ്വാമിയുടെ ആര്യനീചത്വം ബാലരാമവര്‍മ്മ യിലൂടെ ക്ഷേത്ര പ്രവേ ശന വിളംബരമായി പുറത്തുവന്നു. അയിത്ത ക്കാരുടെ ആവേശത്തെ കെടുത്തികൊണ്ട് ഗാന്ധി 'ഹരിജനം' എന്ന മയക്കുവെടി പൊട്ടിച്ചു. എവിടെ യെല്ലാം എപ്പോഴെല്ലാം ജാതി എന്ന സവര്‍ണ്ണ വജ്രായുധ ത്തിനെ തിരെ ജാതിയുടെ ഇരകള്‍ ഉയര്‍ത്തെഴു ന്നേറ്റിട്ടുണ്ടോ അന്നെലാം ധര്‍മ്മയുദ്ധ ത്തിന്റെ പേരില്‍ അതിനെ അടിച്ചൊതുക്കിയ ചരിത്രം ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.