"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 7, ശനിയാഴ്‌ച

ഡോ. അംബേദ്ക്കര്‍ : ഹിന്ദുസ്ത്രീകളുടെ വിമോചകന്‍ - ഡോ. സുരേഷ് മാനേ

പ്രാചീനകാലം മുതല്‍ക്കേ ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകള്‍ അതിശൂദ്ര വിഭാഗത്തിന്റെ ഭാഗമായാണ് രൂപപ്പെട്ടിരിക്കുന്നത്. അതിനാല്‍ അവര്‍ നിരവധി മനുഷ്യത്വ രഹിതമായ അവശതകള്‍ക്ക് വിധേയരായി. ധര്‍മ്മങ്ങളുടേയും ധര്‍മ്മശാസ്ത്രങ്ങളുടേയും പേരില്‍ സ്ത്രീകള്‍ അടിമകളുടെ പദവിയില്‍ സൂക്ഷിക്കപ്പെടുകയുണ്ടായി. രക്തശുദ്ധി കാത്തു സൂക്ഷിക്കുന്ന തിനും, രക്തത്തിന്റെ കലര്‍പ്പിനെ തടയുന്നതിനുമായി ഒരു സ്ത്രീ അധികമാകുന്നതിനെ ബ്രാഹ്മണ സമൂഹം ഒരിക്കലും സ്വീകരിച്ചിരുന്നില്ല. അവളെ സതിയെന്നറിയ പ്പെടുന്ന ആചാരത്താല്‍ മരിച്ചുപോയ ഭര്‍ത്താവിനൊപ്പം ചുട്ടെരിക്കുകയോ അല്ലെങ്കില്‍ നിര്‍ബന്ധിത വൈധവ്യത്തിനു വിധേയമാക്കുകയോ ഉന്‍മൂലനാശം വരുത്തുകയോ ചെയ്തിരുന്നു. 1916ല്‍, തന്റെ 'ഇന്ത്യയിലെ ജാതികള്‍' എന്ന ഗവേഷണ പ്രബന്ധത്തില്‍, ബ്രാഹ്മണ സമൂഹത്തിലെ 'മിച്ച സ്ത്രീയേയും', 'മിച്ച പുരുഷന്‍മാരേയും' കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞു. സ്വഗണ വിവാഹവ്യവസ്ഥയെ സംരക്ഷിക്കുവനായി ബ്രാഹ്മണിസം മിച്ചം വരുന്ന സ്ത്രീകളെ രണ്ടു വ്യത്യസ്തമായ മാര്‍ഗ്ഗത്തിലാണ് ഒഴിവാക്കിയിരുന്നത്. താഴ്ന്നജാതിയിലെ സ്ത്രീകള്‍ ജാതിയുടെ അടിമത്തവും, താഴ്ന്നജാതിയെന്ന അടിമത്തവും എന്ന ഇരട്ടഅടിമത്തത്താല്‍ ദുരിതമനുഭവിച്ചിരുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അവര്‍ ബ്രാഹ്മണരുടെ നിര്‍ബന്ധിത ലൈംഗിക തൊഴിലാളികളായിരുന്നു.

അതിനാല്‍ പിന്നോക്കവിഭാഗക്കാരുടെ വമ്പിച്ച വിഭാഗത്തിനോ ടൊപ്പംതന്നെ ഇന്ത്യന്‍ സ്ത്രീകളെ ബ്രാഹ്മണിസത്തിന്റെ നെടുങ്കോട്ടകളില്‍ നിന്നും വിമോചിപ്പിക്കുകയെന്നത് ഡോ.അംബേദ്ക്ക റിന്റെ മുഖ്യ വിഷയങ്ങളിലൊന്നായിരുന്നു. നിയമരഹിതമായ സാമൂഹ്യനിയങ്ങളുടെ ബന്ധനങ്ങളില്‍ നിന്നും സ്ത്രീകളെ വിമോചിപ്പിക്കുന്നതിനായി, സ്വതന്ത്ര്യ ഇന്ത്യയിലെ നിയമമന്ത്രിയെന്ന നിലയില്‍ അംബേദ്ക്കര്‍ ധൈര്യസമേതം ഹിന്ദുകോഡ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.35 ഈ ഞെട്ടിപ്പി ക്കുന്ന നീക്കത്തിന്അദ്ദേഹത്തെ നയിച്ചത് ഒരു ഭരണഘടനാപരമായ സംസ്‌ക്കാരം ഉണ്ടാകണമെന്ന ത്വരയായിരുന്നു. തുടക്കത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഈ ബില്ലിന് അദ്ദേഹത്തിന്റെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം നല്‍കിയിരുന്നു. ബില്ലിനെ പിന്തുണച്ചുകൊണ്ട് 1949 ഡിസംബര്‍ 19ന് നെഹ്‌റു പ്രസ്താവിച്ചു 'ഞങ്ങള്‍ അതിന് (ബില്ലിന്) മഹത്തായ പ്രാധാന്യം നല്‍കുന്നു. അതിലുള്ള പ്രത്യേക വകുപ്പുകളോ മറ്റെന്തെങ്കി ലുമോ കാരണമല്ല. മറിച്ച് നമ്മുടെ ജനങ്ങളുടെ സാമ്പത്തികവും സാമൂഹ്യവുമായ ജീവിതത്തെ ബാധിക്കുന്ന ബൃഹത്തായ ഒരു പ്രശ്‌നത്തോടുള്ള അടിസ്ഥാനപരമായ സമീപനം കൊണ്ടാണ്. നാം രാഷ്ട്രീയമായി സ്വാതന്ത്ര്യം ആര്‍ജിച്ചിട്ടുണ്ട്. അത് യാത്രയിലെ ഒരു ഘട്ടം മാത്രമാണ്. എന്നാല്‍ സാമ്പത്തികം, സാമൂഹികം തുടങ്ങിയ മറ്റുഘട്ടങ്ങളു മുണ്ട്. നമ്മുടെ സമൂഹം പുരോഗമിക്കണമെങ്കില്‍ എല്ലാ തലങ്ങളിലുമുള്ള സംയോജിതമായ പുരോഗമനം അത്യന്താപേക്ഷിതമാണ്'.36

എന്നാല്‍ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് സ്വന്തം നിലയില്‍ നിരവധി തടസ്സവാദങ്ങളുയര്‍ത്തി ഈ ബില്ലിനെ എതിര്‍ത്തു. അദ്ദേഹത്തിന്റെ പ്രധാന തടസ്സവാദം ബില്‍ ന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങളില്‍ പ്രയോഗിച്ചിട്ടില്ലാത്തിനാല്‍ അത് വിവേചനപര മാണെന്നും ഒരു പൊതുതെരഞ്ഞെടുപ്പ് വേളയില്‍ ജനവിധി ലഭിക്കാതെ പാര്‍ലമെന്റ് ഇത് നിയമമാക്കരുതെന്നുമായിരുന്നു. പ്രസാദ് നെഹ്‌റുവിനോട് വ്യക്തമാക്കി യത് ഈ ബില്ലിന് വേണ്ടി അദ്ദേഹം സമ്മര്‍ദ്ദം ചെലുത്തുകയാണെങ്കില്‍ സഭയുടെ സംയുക്ത സെക്ഷനെ അഭിമുഖീകരിക്കാനുള്ള തന്റെ സവിശേഷാധികാരത്തെ വിനിയോഗിക്കുമെന്നായിരുന്നു.

ഹിന്ദുമഹാസഭയുടെ നേതാവായ മി.ശ്യാമപ്രസാദ് മുഖര്‍ജി ബില്ലിനെ ആക്രമിച്ചുകൊണ്ട് വിവരിച്ചത് 'അത് ഹിന്ദുസംസ്‌ക്കാര ത്തിന്റെ പ്രൗഢിയെ തച്ചുടയ്ക്കുകയും നൂറ്റാണ്ടുകളായുണ്ടായ മാറ്റങ്ങളിലൂടെ അല്‍ഭുതകരമാവിധം സ്വയമേവ ആര്‍ജ്ജിച്ചെടുത്ത ചലനാത്മകതയേയും സര്‍വ്വസമ്മതത്വത്തേയും നിഷ്പ്രഭമാക്കുകയും ചെയ്യും' എന്നാണ്. ചില ഹിന്ദു മൗലികവാദികള്‍ ബില്ലിനെ ഹിന്ദുമത വിരുദ്ധമായി പരിഗണി ച്ചപ്പോള്‍ പ്രവിശ്യാ പാര്‍ലമെന്റിലുള്ള നിരവധി വനിതാ അംഗങ്ങള്‍ ഹിന്ദുകോഡ് ബില്ലിനെ ഭരണഘടനയിന്‍മേലുള്ള അവരുടെ വിശ്വാസ ത്തിന്റെ മരണപത്രികയായി കണക്കാക്കി. അവസാനമായി നടക്കാന്‍ പോകുന്ന ഒന്നാം പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ വിജയ സാധ്യതയേയും, കോണ്‍ഗ്രസ്സിനകത്ത് നിന്നു തന്നെയുള്ള കടുത്ത എതിര്‍പ്പും കണക്കിലെടുത്ത് നെഹ്‌റു ആ ബില്ലിനെ ഉപേക്ഷിച്ചു.

ബില്ലിനോടുള്ള സമീപനവും, ഹിന്ദുകോഡ് ബില്‍ ഉപേക്ഷിക്കുവാനുള്ള ഗവണ്‍മെന്റിന്റെ തീരുമാനവും ഡോ.അംബേ ദ്ക്കര്‍ക്ക് തന്റെ തന്നെ നിലപാടുകളോട് കാട്ടുന്ന കടുത്ത വഞ്ചനയായി അനുഭവപ്പെടുകയും അത് 1951 സെപ്തംബര്‍ 27ന് നെഹ്‌റു മന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാ ക്കുകയും ചെയ്തു.37 ആ രാജിക്കത്തില്‍, താന്‍ മന്ത്രിസഭയില്‍ നിന്നും പുറത്തു പോകുന്നതിനാധാരമായ അഞ്ചു കാരണങ്ങള്‍ അദ്ദേഹം പ്രസ്താവിച്ചിരുന്നു. ഹിന്ദുകോഡ് ബില്ലിനെ ഉപേക്ഷിച്ചത് അതിലൊരു കാരണമായിരുന്നു.38 എങ്ങനെയാണ് ഗവണ്‍മെന്റ് ആ ബില്ലിനെ കൊന്നതെന്നും, അദ്ദേഹത്തിന്റെ ശൈലിയില്‍ പറയുകയാണെങ്കില്‍ 'കണ്ണീരൊഴുക്കാതെയും വാഴ്ത്തപ്പെടാതെയും' എങ്ങനെയാണ് ബില്‍ കൊല്ലപ്പെട്ടതെന്നും39 അതില്‍ അദ്ദേഹം വിശദമായി പ്രതിപാദി ച്ചിരുന്നു. രാജിക്കത്തില്‍ സൂചിപ്പിച്ച നിരവധി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുകൂടി അദ്ദേഹം മന്ത്രിസഭയില്‍ തുടര്‍ന്നത് ബില്‍ പാസ്സാവുമെന്ന പ്രതീക്ഷയിലായിരുന്നു. എന്തുകൊണ്ടെന്നാല്‍ അദ്ദേഹം ഉറച്ചു വിശ്വസിച്ചത്, 'പാര്‍ലമെന്റ് എക്കാലത്തേയും കൈകാര്യം ചെയ്തിട്ടുള്ള ഏറ്റവും മഹത്തായ സാമൂഹ്യപരിഷ്‌ക്കരണ നടപടിയാണ് ഹിന്ദുകോഡ്ബില്‍. ഈ ബില്ലിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ പാര്‍ലമെന്റ് മുമ്പ് പാസ്സാക്കിയിട്ടുള്ളതോ ഭാവിയില്‍ പാസ്സാക്കാന്‍ പോകുന്നതോ ആയ യാതൊരു ബില്ലും ഇതിനോട് തുലനം ചെയ്യാനാകില്ല. ഹിന്ദുമതത്തിന്റെ ആത്മാവായ ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തിനോടും ഒരു ലിംഗം എതിര്‍ലിംഗത്തോടും കാട്ടുന്ന അസമത്വത്തെ സ്പര്‍ശിക്കാതെ വിട്ടുകളയുകയും എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മറ്റു നിയമങ്ങളുണ്ടാക്കു ന്നതുമായി മുന്നോട്ട് പോകുന്നതും നമ്മുടെ ഭരണഘടനയെ പരിഹാസ്യമാക്കുന്നതും മലക്കുഴിക്ക് മുകളില്‍ കൊട്ടാരം പണിയുന്നതിന് തുല്യവുമാണ്. ഞാന്‍ ഹിന്ദുക്കോഡിനോട് ചേര്‍ത്ത് വച്ചിട്ടുള്ള സാംഗത്യം ഇതാണ്.'40 അവസാനം അംബേദ്ക്കറാണ് ശരിയെന്ന് കാലം തെളിയിക്കുകയും ഹിന്ദുക്കോഡ് ബില്ലിനെ നാലുബില്ലുകളാക്കി വിഭജിച്ച ശേഷം അവ പ്രത്യേകം പ്രത്യേകമായി 1955-56 കാലയളവില്‍ പാര്‍ലമെന്റ് പാസ്സാക്കുകയും ചെയ്തു.

സമൂഹത്തില്‍ കേവലം മുഖം മിനുക്കുന്നതിന് ഉതകുന്ന മാറ്റങ്ങള്‍ക്ക് ഡോ.അംബേദ്ക്കര്‍ ഒരിക്കലും അനുകൂലമായിരുന്നില്ല. അദ്ദേഹത്തിന്റെ ദൗത്യം, പ്രാചീനമായ ഗ്രാമാധിഷ്ഠിതമായ അനീതി നിറഞ്ഞതും ജാതിബദ്ധവുമായ ലംബമാന പിരമിഡിയന്‍ സാമൂഹ്യവ്യവസ്ഥയെ പുനര്‍ നിര്‍മ്മിക്കുക എന്നതായിരുന്നു. അദ്ദേഹത്തിന്റെ ഈ സാഹസയത്‌നത്തില്‍ അദ്ദേഹത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിരുന്നത് രാഷ്ട്രീയ ജനാധിപത്യ ത്തേക്കാള്‍ കൂടുതലായി സാമൂഹ്യ സാമ്പത്തിക ജനാധിപത്യമായിരുന്നു. ഗവണ്‍മെന്റിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയം കേവലം ഭരിക്കുവാന്‍ വേണ്ടി മാത്രമുള്ളതാണെന്ന നിലയ്ക്കല്ലായിരുന്നു. മറിച്ച് സാമൂഹ്യ സാമ്പത്തിക ജനാധിപത്യത്തോട് ഭരണഘടനാപരമായി കടപ്പാടുള്ള ഭരണകൂടമെന്നായിരുന്നു. അതിനാല്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ നല്ല താല്പര്യങ്ങള്‍ക്ക് വേണ്ടിയും തന്റെ അവിഭക്തമായ കൂറു കാട്ടുന്ന വ്യക്തികള്‍ അധികാരത്തിലിരിക്കുന്ന ഒരു ഭരണകൂടത്തെ യാണ് അദ്ദേഹം വിഭാവന ചെയ്തത്.

ഭരണഘടനാ നിര്‍മ്മാണവേളയില്‍ അദ്ദേഹം രാജ്യത്തിന് നല്‍കിയ നിരന്തരവും ഫലപ്രാപ്തിയുള്ളതുമായ സേവനങ്ങള്‍ക്കി ടയില്‍ കോണ്‍ഗ്രസ്സ് സഹകരണം നല്‍കിയിരുന്നെങ്കില്‍ കൂടി, അദ്ദേഹം കോണ്‍ഗ്രസ്സിന്റേയും ഗാന്ധിയുടേയും നയങ്ങളുടെ അതിശക്തനായ വിമര്‍ശകനായി തന്നെ നില കൊണ്ടു. അദ്ദേഹം നെഹ്‌റുവിന്റെ മന്ത്രിസഭയില്‍ (പ്രവിശ്യാ പാര്‍ലമെന്റ്) ചേര്‍ന്നത് ഒരു കോണ്‍ഗ്രസ്സു കാരനായിട്ടല്ല, ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ പ്രതിനിധിയെന്ന നിലയ്ക്കാണ്. ഭരണഘടനാ നിര്‍മ്മാണത്തിനും രാജ്യനിര്‍മ്മാണത്തിനും അദ്ദേഹം അളവറ്റ സംഭാവനകള്‍ നല്‍കിയിട്ടു കൂടി, 1951ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുകാരുടേയും കമ്യൂണിസ്റ്റുകാരുടേയും ക്രൂരമായ ജാതീയ ഗൂഢാലോചന കാരണം അദ്ദേഹം പരാജയപ്പെട്ടു. അംബേദ്ക്കറുടെ സേവനങ്ങളെ അവഗണിച്ചുകൊണ്ടുള്ള ഉയര്‍ന്ന ജാതിക്കാരുടെ സാമൂഹ്യ വര്‍ഗ്ഗീയ സമീപനം, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ രൂപപ്പെടല്‍ ഘട്ടങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും അദ്ദേഹത്തിന് ഭ്രഷ്ടുകല്‍പ്പിച്ചു. അദ്ദേഹം സ്വന്തം നിലയില്‍ നിയമപരമായി അയിത്ത ത്തിന്റെ ഘാതകനായിമാറിയെങ്കിലും രാഷ്ട്രീയത്തിന്റെ അയിത്തവുമായി അനുരഞ്ജനപ്പെട്ട പൊരുമാറ്റത്താലാണ് മിക്കവാറും അദ്ദേഹം പരാജയ പ്പെട്ടത്. അപരിഷ്‌കൃതമായ അസിഹ്ഷണുതയുടെയും വിജ്ഞാനവിരോധ ചിന്താഗതിയുടേയും ഇരയായിരുന്നു ഡോ.ബി.ആര്‍. അംബേദ്ക്കര്‍.41


------------------------------------
പരിഭാഷ: യു പി അനില്‍കുമാര്‍