"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 12, വ്യാഴാഴ്‌ച

കറുത്ത അമേരിക്ക: കറുമ്പരുടെ പ്രതികരണം - ദലിത് ബന്ധു എന്‍ കെ ജോസ്

ഇതിനോടെല്ലാ മുള്ള കറുത്തവരുടെ പ്രതികരണം ശക്തവും വ്യാപകവു മായിരുന്നു. അവര്‍ പ്രതികരിച്ചത് മൂന്നു വിധത്തിലാണ്. അക്രമത്തെ അക്രമം കൊണ്ട് തന്നെ നേരിടുക, അക്രമം കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന ദക്ഷിണ സംസ്ഥാന ങ്ങളില്‍ നിന്നും ഉത്തര സംസ്ഥാന ങ്ങളിലേയ്ക്ക് കുടിയേറി താമസിക്കുക, സംഘടിച്ച് അക്രമ രഹിത മായ മാര്‍ഗ്ഗത്തിലും മെമ്മോറാണ്ട ങ്ങളും പരാതികളും സമര്‍പ്പിച്ച് കോടതികളില്‍ കേസു നടത്തിയും നിയമ പരമായി പരിഹാരങ്ങള്‍ നേടുകയും വെള്ളക്കാരുടെ അക്രമങ്ങള്‍ക്ക് പരമാവധി പ്രചാരം കൊടുത്ത് അവരെ ലജ്ജിപ്പിക്കുകയും ചെയ്യുക. ഈ മൂന്നു മാര്‍ഗ്ഗങ്ങളും മാറിമാറിയും ഒരുമിച്ചും എല്ലാം അമേരിക്കന്‍ കറുമ്പരും സ്വീകരിച്ചു.

പലപ്പോഴും വെള്ളക്കാര്‍ കറുത്തവരോട് ചെയ്യുന്ന ദ്രോഹങ്ങള്‍ക്ക് അതേ വിധത്തില്‍ തന്നെ തിരിച്ചടി നല്‍കുവാന്‍ കറുത്തവര്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ആ ശ്രമം പലപ്പോഴും അവര്‍ക്കുതന്നെ കൂടുതല്‍ ദ്രോഹകര മായിട്ടാണ് പരിണമിച്ചിട്ടുള്ളത്. ജനസംഖ്യയിലെ വ്യത്യാസം, അധികാ രത്തിന്റെ സാന്നിദ്ധ്യം, പണവും ഉപകരണങ്ങളുടെ ലഭ്യത എല്ലാം വെള്ളക്കാര്‍ക്ക് അനുകൂലമായിരുന്നു. അതിനാല്‍ എപ്പോഴും തന്നെ വെള്ളക്കാര്‍ക്കെതിരെയുള്ള തിരിച്ചടി കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് കാരണമായി. കൂടുതല്‍ നാശങ്ങള്‍ കറുമ്പര്‍ക്കു തന്നെയാണുണ്ടായത്. പക്ഷേ അതുകൊണ്ട് അവര്‍ പിന്‍മാറാന്‍ തയ്യാറായില്ല. അവര്‍ക്കത് അന്തിമ പോരാട്ടമായിരുന്നു. പിടിച്ചു നിന്നില്ലെങ്കില്‍ വംശനാശമാണ് ഫലം എന്നവര്‍ കണ്ടു. തിരിച്ചടികൊണ്ട് പലതുണ്ടുഫലം. അക്രമം കാണിച്ച വെള്ളക്കാരില്‍ നിന്നും രക്ഷപ്പെടുക മാത്രമല്ല, കറുമ്പര്‍ അമരുകയില്ല അവരെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് വിഫലമാണ് എന്ന ബോധം വെള്ളക്കാരില്‍ സൃഷ്ടിക്കാനും അത് ഉപകരിച്ചു. അങ്ങനെ അവസാനം വെള്ളക്കാരില്‍ ഒരു നല്ലഭാഗം കറുമ്പരുമായി സഹവര്‍ത്തിത്വം ആകാമെന്ന് തിരിച്ചറിഞ്ഞു.

ഡ്യൂബിയാസിനെപോലുള്ള നേതാക്കള്‍ പോലും ജനക്കൂട്ടത്തിന്റെ ആക്രമത്തിനെതിരെ സ്വയം രക്ഷനേടണം എന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 'നമ്മള്‍ മരിക്കുകയാണെങ്കില്‍ ദൈവത്തിന്റെ നാമത്തില്‍ കച്ചിക്കെട്ടിലെ പൂച്ചികളെപ്പോലെ അല്ലാതെ നമുക്കു മരിക്കാം'' എന്ന് അദ്ദേഹം ഒരിക്കല്‍ ആഹ്വാനം ചെയ്തു. 1911ല്‍ പെനിസില്‍വേനിയായില്‍ ഒരു നീഗ്രോയെ വെള്ളക്കാര്‍ ലിഞ്ചിംഗ് നടത്തിയപ്പോഴാണ് ആ ആഹ്വാനം അദ്ദേഹം നടത്തിയത്. കായികമായിത്തന്നെ പ്രതികരിക്കാന്‍ വേറെയും പലരും ആവശ്യപ്പെട്ടി ട്ടുണ്ട്. ഒരു സോഷ്യലിസ്റ്റ് മാസികയായ The Messenger ന്റെ പത്രാധിപര്‍ എ. ഫിലിപ് റഡോള്‍ഫിന് (A. Philiph Randilph) 1916ല്‍ അപ്രകാരം ഒരു ആഹ്വാനം നടത്തേണ്ടിവന്നു. ''കറുത്തവന് എന്തെങ്കിലും അംഗീകാരം വേണമെങ്കില്‍ ആ അംഗീകാരം അവന്‍ അടിച്ചേല്‍പ്പിക്കേ ണ്ടിയിരുന്നു' നീഗ്രോകളോടും അതുപോലെ അടിച്ചമര്‍ത്തപ്പെട്ട മറ്റു ജനങ്ങളോടും ഞങ്ങള്‍ക്കു അഭ്യര്‍ത്ഥിക്കുവാനുള്ളത് ലിഞ്ചിംഗിനും അതുപോലെ കൂട്ട അക്രമങ്ങള്‍ക്കും എതിരേ സ്വീകരിക്കാവുന്ന എല്ലാ ആത്മരക്ഷാനടപടികളും നിയമനടപടികളും സ്വീകരിക്കുന്നതിന് ഒട്ടും അമാന്തം പാടില്ല എന്നാണ്' കവി ക്ലോഡ് മാക്കേ 1921ല്‍ If we must die എന്ന കവിതയില്‍ എഴുതി,''നമ്മള്‍ മരിക്കുകയാണെങ്കില്‍ പന്നിയെപ്പോലെ മരിക്കാതിരിക്കട്ടെ നമ്മള്‍ മരിക്കയാണെങ്കില്‍, ഓ..ആരും മരിക്കാതിരി ക്കട്ടെ മരിക്കുകയല്ല സമരം ചെയ്യുകയാണ്.'

ഒന്നാം ലോകമഹായുദ്ധം കറുത്തവര്‍ക്ക് ആത്മരക്ഷയ്ക്കുള്ള ആയുധങ്ങള്‍ ലഭ്യമാകാന്‍ സൗകര്യം സൃഷ്ടിച്ചു. അതു പലസ്ഥലത്തും അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ആത്മബലം നല്‍കി. ദക്ഷിണ സംസ്ഥാന ങ്ങളില്‍ പോലും അത് ശക്തമായ പ്രതികരണത്തിന് കാരണമായി. ടെന്നസി സ്റ്റേറ്റിലെ മെമ്പിസിലെ (ങലാുവശ)െ മേയര്‍ പറഞ്ഞു 'അവരെ അക്രമിച്ചാലല്ലാതെ നീഗ്രോകള്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയില്ല. അങ്ങനെ യുള്ള ആത്മരക്ഷയ്ക്കുള്ള കഴിവ് അവര്‍ക്കുണ്ട്'. വംശീയ കലാപത്തില്‍ പലതിന്റെയും കാരണം വെള്ളക്കാര്‍ കറുത്തവരോട് നടത്തിയ അനാവശ്യമായ അക്രമത്തിന്റെ പ്രതികരണമാണ്. പക്ഷേ വെള്ളക്കാരുടെ ജനസംഖ്യയിലെ ക്രമാതീതമായ പെരുപ്പം കറുത്ത വരുടെ പ്രതികരണത്തെ എപ്പോഴും തന്നെ ഫലരഹിതമാക്കുന്നു എന്നതാണ് സത്യം.

ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പും അതിന് ശേഷവുമായി 1910 മുതല്‍ 1920 വരെയുള്ള കാലഘട്ടത്തില്‍ കറുത്തവരുടെ കൂട്ടത്തോടെയുള്ള ഉത്തരായനം മറ്റൊരു പ്രതികരണമായിരുന്നു. great Migration എന്നാണ് അത് അമേരിക്കയുടെ ചരിത്രത്തില്‍ അറിയപ്പെടുന്നത്. ആ ഒരു ദശകം കൊണ്ട്തന്നെ അഞ്ച് ലക്ഷം കറുത്തവരാണ് വടക്കന്‍ സംസ്ഥാന ങ്ങളിലേയ്ക്ക് കുടിയേറിയത്. വ്യവസായിക നഗരങ്ങളിലേ ക്കുള്ള അവരുടെ സ്ഥലംമാറ്റം ഏറെ പ്രയോജനകരമായി അനുഭവപ്പെട്ടു. 20-ാം നൂറ്റാണ്ടിന്റെ 20 കളില്‍ ശരാശരി 75000 കറുത്ത കുടുംബങ്ങ ളെങ്കിലും ഒരു വര്‍ഷം വടക്കോട്ടു പോയി.

അക്കാലത്ത് ആഫ്രോ അമേരിക്കന്‍ ജനത നടത്തിയ മറ്റൊരു പ്രതികരണം അക്രമരഹിത പ്രതിഷേധങ്ങളാണ്. ലിഞ്ചിംഗ് പോലുള്ള കാട്ടാള പ്രവര്‍ത്തികള്‍ക്കെതിരെ പൊതുജനാഭിപ്രായം സൃഷ്ടിക്കുന്നതിന് അവര്‍ ശ്രമിച്ചു. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ആന്റിലിഞ്ചിംഗ് നിയം ഏറെഗുണം ചെയ്യുമെന്നു പല നേതാക്കളും കണ്ടു. അത് പാസ്സാക്കാനും നടപ്പാക്കാനും അവര്‍ ഏറെ ശ്രമിച്ചു. ഇഡാ. ബി. വെല്‍ഡ് ബേര്‍നെറ്റ് (Ida.B.Wells-Barnett) എന്ന സ്ത്രീയാണ് അതിന് ഏറെ മുന്‍കൈ എടുത്തത്. അവര്‍ മെമ്പിസ്സില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന Free speech എന്ന പത്രത്തിന്റെ അധിപയായിരുന്നു. അവര്‍ ഏതാണ്ടു ഒറ്റയാള്‍ പട്ടാളം പോലെ ലിഞ്ചിംഗിനെതിരായി പൊരുതി. ആഫ്രോ അമേരിക്കന്‍ കൗണ്‍സിലിന്റെ അന്റിലിഞ്ചിംഗ് ബ്യൂറോയുടെ പ്രസിഡണ്ടായിരുന്ന അവര്‍ അനേകം ലഘുലേഖകള്‍ ലിഞ്ചിംഗിന്റെ കൊടും ക്രൂരതകളെ തുറന്നുകാട്ടുന്നതിനായി അവര്‍ എഴുതി പ്രസിദ്ധീക രിച്ചു. 1894ല്‍ പ്രസിദ്ധീകരിച്ച A Red Record എന്ന ലഘുലേഖ ഏറെ പ്രസിദ്ധമാണ്.

ലിഞ്ചിംഗിനെ ഒരു ഫെഡറല്‍ കുറ്റകൃത്യമായി അംഗീകരിക്കാ നുള്ള കറുത്ത നേതാക്കളുടെ ഏറെ കാലത്തെ ശ്രമം വിഫലമായി. ഭരണ ഘടനയുടെ 14-ാമത്തെയും 15-ാമത്തെയും ഭേദഗതിയായി അത് കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ ജോര്‍ജ്ജ് വൈറ്റ് എന്ന കറുത്ത കോണ്‍ഗ്രസ്സുകാരന്‍ നടത്തിയ ശ്രമം ജുഡീഷറല്‍ കമ്മിറ്റിയുടെ ഇടപെടല്‍ മൂലം തെറിച്ചുപോയി. The Crisis എന്ന NAACP ന്റെ മുഖപത്രം ലിഞ്ചിംഗിനെതിരെ നടത്തിയ പ്രചരണം ഏറെ ശക്തമാ യിരുന്നു. കറുമ്പര്‍ക്കെതിരെ വെള്ളക്കാര്‍ നടത്തിക്കൊണ്ടിരുന്ന അനീതികള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും വംശഹത്യയ്ക്കുമെതിരായി പ്രതികരിക്കാത്ത ഒരു കറുമ്പന്‍പോലും അമേരിക്കന്‍ ഐക്യനാടുകളില്‍ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ല എന്നു പറയാം. ദൃഢനിശ്ചയത്തോട് കൂടിയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് അവര്‍ ഇന്ന് എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത്.