"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 26, വ്യാഴാഴ്‌ച

മത സാമൂഹ്യ വിപ്ലവം - പ്രൊഫ. രാജുതോമസ്

ഒരു രാജ്യത്തിലെ മഹാന്‍ ആരാ ണെന്ന് ഡോ. അംബേദ്കര്‍ പറയു ന്നുണ്ട്. ഒരു സമൂഹ ത്തിന്റെ തോട്ടി പ്പണി ചെയ്യുന്നവനാണ് മഹാ നെന്നാണ് ഡോ. അബേദ്ക്കര്‍ പറഞ്ഞത്. മഹാന്മാരുടേയും മഹാ ത്മാവിന്റേയും വേഷം കെട്ടി നിര വധി പേര്‍ ഇന്ത്യയില്‍ പ്രത്യക്ഷ പ്പെട്ടിട്ടുണ്ട്. അവര്‍ക്കാര്‍ ക്കെങ്കിലും ഇന്ത്യയിലെ സാമൂഹ്യ പ്രശ്‌നം പരിഹരി ക്കാന്‍ കഴിഞ്ഞോ? ഇന്ന് നാം കാണുന്ന ഹിന്ദു- ഇസ്ലാം പ്രശ്‌ന വും ഹിന്ദു- ദലിത് പ്രശ്‌ന വും ഹിന്ദു- മണ്ഡല്‍ പിന്നോക്ക ജാതി പ്രശ്‌നവും ഒറ്റ വാക്കില്‍ പറഞ്ഞാല്‍ രണ്ട് വിഭാഗം ജനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ മാണെന്നു കാണാം. തമിഴക ത്തിലെ പെരിയോര്‍ രാമസ്വാമി നായ്ക്കര്‍ പറഞ്ഞതു പോലെ ഇന്ത്യയുടെ പ്രശ്‌നം ആര്യദ്രാവിഢ സംഘര്‍ഷ മല്ലാതെ മറ്റൊന്നു മല്ല എന്നാണ്. ഇതു തന്നെ വിശ്വ ഹിന്ദു പരിഷത്തിന്റെ സെക്രട്ടറി ജനറല്‍ പറഞ്ഞതാ വര്‍ത്തിക്കട്ടെ. ഇന്ത്യാക്കാരും ഹിന്ദുക്കളും തമ്മിലുള്ള യുദ്ധമാണ് (Rhd PROBE, November 1987 Page 21) ഇന്ത്യക്കാ രെയും ഹിന്ദുക്ക ളെയും രണ്ട് വ്യത്യസ്ഥ ജനവിഭാഗ ങ്ങളായിട്ടാണ് ആശോക് സിംഗാള്‍ കാണുന്നത്. ആര്യന്മാര്‍ എന്ന് എങ്ങനെ ഹിന്ദുക്കളായി? ആര്യന്‍ സ്വത്വം ഉപേക്ഷിച്ചിട്ട് അവരെന്തിന്? എങ്ങനെ? ഹിന്ദുക്കളായി മാറിയതിന്റെ ലക്ഷ്യ മെന്തായിരുന്നു? ഉദാഹരണ ത്തിന് ജനസംഖ്യ യുടെ 27%മുള്ള അനാര്യ അവര്‍ണ്ണ ഈഴവര്‍ ഹിന്ദുക്ക ളാണോ? (പ്രബോ ധനം ഡിസംബര്‍ 18, 1995, പേജ് 20) പിന്നോക്ക ജാതിക്കാരും വിശ്വ കര്‍മ്മ സമുദായ ങ്ങളായവരും ഹിന്ദു ക്കളാണോ? (വിശ്വകര്‍മ്മ വിമോ ചനം, ചില ഉള്‍ക്കാഴ്ച കള്‍, മാഞ്ഞൂര്‍ ഗോപാല്‍ 2013). കേരളത്തിലെ ഈഴവര്‍ ദലിതര്‍, ആദിവാസികള്‍, വിശ്വകര്‍മ്മ സമുദായങ്ങള്‍ തുടങ്ങിയ വര്‍ ചാതുര്‍ വര്‍ണ്ണത്തില്‍ പ്പെടാത്ത അഹിന്ദു അവര്‍ണ്ണ ഇന്ത്യാക്കാ രയാതിനാല്‍ നിശ്ചയമായും അവര്‍ക്ക് ഹിന്ദുയിസ ത്തിന് പുറത്തു കടക്കാതെ തരമില്ല. അവരെ ഹൈന്ദവ വത്കരണ ത്തിലൂടെ ഹിന്ദുയിസ ത്തിന്റെ ഭാഗമാക്കി വെച്ചിരി ക്കുകയാണ്. എന്നാലവര്‍ ചാതുര്‍വര്‍ണ്ണ ത്തില്‍പ്പെട്ട ഹിന്ദുക്കളുമല്ല. അവര്‍ ക്കെങ്ങനെ സ്വതന്ത്ര സമുദായ ങ്ങളാകാം എന്നത് ഇന്നൊരു ചര്‍ച്ചാ വിഷയമാണ്.

ഈ സമുദായ ങ്ങളെ ഹിന്ദുക്ക ളായി അംഗീക രിക്കുവാന്‍ തയ്യാറല്ല എന്ന് ശൂദ്ര വിഭാഗത്തില്‍ പ്പെട്ടഎന്‍. എസ്. എസ്. മുഖത്തടിച്ചു പറഞ്ഞ സ്ഥിതിക്കു ഇനിയെന്താണു വഴി? ഇന്ത്യിയലെ ആദിവാസി കളായ ദലിതര്‍ക്കും (20%) പിന്നോക്ക ജാതിക്കാര്‍ക്കം (35%) ആദിവാസി കള്‍ക്കും (10%) എങ്ങനെ ഹിന്ദുയിസ ത്തില്‍ നീരാളിപ്പിടു ത്തത്തില്‍ നിന്നും സ്വന്ത്ര രാകാം? മീഡിയ വണ്‍ ടി. വി.യില്‍ പറയും പോലെ വ്യക്തമായ ചോദ്യ ങ്ങള്‍ക്ക് വ്യക്തമായ ഉത്തര മാണാവശ്യം. വ്യക്തമായ ചോദ്യങ്ങള്‍ ചോദിക്കു വാന്‍ ഇന്ത്യയിലെ ബുദ്ധി ജീവികള്‍ ബൗദ്ധി കമായി സത്യ സന്ധത പുലര്‍ത്താ ത്തതെന്ത്? മതപരി വര്‍ത്തന വിപ്ലവത്തെ ക്കുറിച്ച് അംബേദ്ക്ക റൈറ്റുകള്‍ ശബ്ദിക്കാത്ത തെന്തുകൊണ്ട്? ഉപഭൂഖണ്ഡ ങ്ങളായ അമേരിക്കയിലും ആസ്‌ത്രേലി യായിലും ഇംഗ്ലണ്ടിലു മൊക്കെ ലക്ഷങ്ങള്‍ മതപരി വര്‍ത്തന വിപ്ലവം നടത്തുമ്പോള്‍ എന്തുകൊണ്ട് ഇന്ത്യയിലെ ബുദ്ധി ജീവികള്‍ 'ബൗദ്ധിക വ്യഭിചാരി' കളെപ്പോലെ (ഡോ. അംബേദ്ക്കര്‍) തങ്ങളുടെ ബുദ്ധിയെ വ്യഭിചരിക്കുന്ന തെന്തുകൊണ്ട്?

ഗൗരവമുള്ള ഒരൊറ്റ വിഷയത്തിലും ഇന്ത്യയില്‍ ബുദ്ധിജീവി വേഷം കെട്ടി നടക്കു ന്നവര്‍ ബൗദ്ധിക സംവാദമോ ചര്‍ച്ചയോ നടത്താത്ത തെന്തു കൊണ്ട്? മതം മാറിയാല്‍ ജാതി മാറുമോ? എന്ന തലക്കെട്ടില്‍ കുറെ ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഫെയിസ് ബുക്കില്‍ക്കൂടി ഒരു സംവാദം തുടങ്ങി യിരിക്കുന്നു. 'അംബേദ്ക്ക റൈറ്റുകള്‍'' എന്ന പേരിലറി യപ്പെടുന്ന ചിലര്‍ ഡോ. അംബേദ്ക്കറുടെ മതപരി വര്‍ത്തന വിപ്ലവത്തെ ചോദ്യം ചെയ്തു കൊണ്ട് ചില ബുദ്ധി ജീവികള്‍ പ്രതിക രിച്ചിരുന്നു. 'മതം ഒരു വിഷയമല്ല' അംബേദ്ക്കറുടെ തലമുറ യിലല്ല നമ്മള്‍ ജീവിക്കു ന്നത്. ഇന്ന് നാം പുരോഗമ പരമായി സെക്കൂലറായി ചിന്തിക്കണം. മതം ഇന്ന് ഗൗരവമുള്ള ഒരു വിഷയമേ അല്ല. നാം ജീവിക്കുന്നത് സെക്കൂലര്‍ ലോക ത്തിലാണ്, പാശ്ചാത്യര്‍ പോലും ചര്‍ച്ചകള്‍ യുവതലമുറ ബഹി ഷ്‌ക രിക്കാന്‍ തുടങ്ങി. ''ശാസ്ത്ര യുഗത്തിലാണ് നാം ജീവിക്കുന്നത്. ''മതം ഒരു കറുപ്പാണ്. ഇന്ന് മതത്തിന് പ്രസക്തി യൊന്നുമില്ല എന്ന തുടങ്ങുന്ന നിരവധി ചോദ്യങ്ങളുമായി ബുദ്ധി ജീവികള്‍ വിലസാന്‍ തുടങ്ങി.

മണിക്കൂ റുകള്‍ കമ്പ്യൂട്ട റിന്റെ മുന്‍പല്‍ ഇരിക്കുക എന്നത് ബുദ്ധി മുട്ടുള്ള കാര്യമാ യതിനാല്‍ വിശദമായ മറുപടി എഴുതേണ്ടി വന്നിരി ക്കുകായാണ്. എ. ഡി. 8-ാം നൂറ്റാണ്ടിനു മുമ്പ് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുണ്ടാ യിരുന്നവര്‍ ആരായിരുന്നു? എന്തായിരുന്നു അവരുടെ പേര്? ഹിന്ദു എന്ന വാക്കിന്റെ പ്രസക്തി വ്യാപകമായ ഇന്ത്യന്‍ ഭൂപ്രദേശ ത്തിനുണ്ടോ എന്നു തുടങ്ങിയ ചോദ്യങ്ങള്‍ സംവാദ ത്തില്‍ ഉയര്‍ന്നു വന്നു. ഏതായാലും ഡോ. അംബേദ്ക്കറുടെ കൃത്യമായ വിലയിരു ത്തലുകള്‍ക്ക് കൃത്യമായ മറുപടി എഴുതാന്‍ ഹിന്ദു വാദികള്‍ തയ്യാറല്ല.

ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ. ഇന്ത്യന്‍ ജനസഖ്യ യുടെ 65% ആള്‍ക്കാരും ഭരണ കൂടവഞ്ചന യിലൂടെ ഇന്ന് ഹിന്ദു എന്ന സംജ്ഞക്കു ള്ളിലാണ് അവരുടെ സ്വത്വം ഉറപ്പിച്ചി രിക്കുന്നത്. ഇതിന് പുറത്തു കടക്കു വാന്‍ അവര്‍ മതപരി വര്‍ത്തനം നടത്തിയേ മതിയാകൂ. വേറെ കുറുക്കു വഴികളില്ല. സെക്കുലറി സത്തിന്റെയും ജനാധിപത്യ ത്തിന്റെ യുമൊക്കെ മാസ്മരിക തയില്‍ മയങ്ങി പുരോഗമന വേഷം കെട്ടി നടക്കണ മെന്നുള്ള വര്‍ക്കെങ്ങിനെ ആകാം. ദലിതര്‍ക്കും ആദിവാസി കള്‍ക്കും പിന്നോക്ക ക്കാര്‍ക്കും ഹിന്ദുത്വ വളയത്തിന് പുറത്തു കടക്കാന്‍ അവര്‍ നിശ്ചയമായും മതം മാറ്റത്തിന് വിധേയരായേ മതിയാവൂ. ഡോ. അംബേദ്ക്കറുടെ തന്നെ വാക്കുകള്‍ ശ്രദ്ധിക്കൂ:

പൊതുവായി പറഞ്ഞാല്‍ സാമൂഹ്യവും മത പരവുമായ വിപ്ലവങ്ങള്‍ക്ക് ശേഷമാണ് എല്ലാ യിപ്പോഴും രാഷ്ട്രീയ വിപ്ലവങ്ങള്‍ ഉണ്ടായി ട്ടുള്ളതെന്ന് ചരിത്രം തെളിയിച്ചി ട്ടുള്ളതാണ്. ലൂഥര്‍ ആരംഭിച്ച മത പരിഷ്‌കരണ പ്രസ്ഥാന മായിരുന്നു യൂറോപ്യന്‍ ജനതയുടെ രാഷ്ട്രീയ വിമോചന ത്തിന്റെ മുന്നോടി. ഇംഗ്ലണ്ടില്‍ പ്യൂരിട്ടാ നിസമാണ് രാഷ്ട്രീയ വിമോചന ത്തിന് വഴി തെളിച്ചത് പ്യൂരിട്ടാനിസം ഒരു പുതുലോക സൃഷ്ടിക്കു വേണ്ടി യായിരുന്നു.

ഇന്ത്യയില്‍ ഇന്നും ഇന്ത്യ ക്കാരായ ദലിതരും ആദിവാ സികളും പിന്നോക്ക ജാതിക്കാരും (അവര്‍ 65% ഉണ്ട്). ചാതുര്‍വര്‍ ണ്ണികരായ ആര്യന്മാരും തമ്മില്‍ എന്തുതരം രാഷ്ട്രീയ ഐക്യമാണ് നിലവിലുള്ളത്. രാഷ്ട്രീയ ഐക്യം ജനങ്ങളുടെ യിടയില്‍ രൂപപ്പെടുന്നത് മത - സാമൂഹ്യ വിപ്ലവം നടത്തുന്ന തിലൂടെ യാണെ ന്നോര്‍ക്കുക. മാനസിക ഐക്യത്തി ലൂടെയോ രാഷ്ട്രീയ ഐക്യം രൂപപ്പെടു കയുള്ളൂ. എന്നതാണ് ഇന്ന് ലോക ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ഈജിപ്തിലെ ജനങ്ങളുടെ ഐക്യ ത്തിന് മുമ്പില്‍ ഭരണകൂട ത്തിനു മുട്ടുമടക്കേ ണ്ടിവരും എന്നോര്‍ക്കുക. ലോകരാ ഷ്ട്രങ്ങള്‍ ഇന്ന് മതവിശ്വാസ ത്തിലധിഷ്ഠിത രാഷ്ട്രീയ വ്യവസ്ഥി തിയാണ് ആഗ്രഹിക്കുന്നത്. അവര്‍ കമ്മ്യൂ ണിസത്തെ തിരസ്‌കരിച്ചു കൊണ്ടിരി ക്കുകയാണ്. യഹൂദന്മാര്‍ ആവിഷ്‌കരിച്ച കമ്മ്യൂണി സത്തിന് ഇസ്രയേലില്‍ ഇന്ന് എത്ര കമ്മ്യൂണി സ്റ്റുകളുണ്ട്? കൈവിരലില്‍ എണ്ണാവുന്ന വരേയുള്ളൂ എന്നോര്‍ക്കുക. എന്തുകൊ ണ്ടണെന്ന് നാം ആലോ ചിക്കണം. ഇസ്രായേല്‍ എന്ന യഹൂ ദരാജ്യം ലോകത്തു നിലവിലി രിക്കുന്ന ജനാധി പത്യമോ, സോഷ്യ ലിസമോ, കമ്മ്യൂണിസമോ ഒരു ഇസവും സ്വീകരിക്കുക യില്ലാത്ത തെന്തു കൊണ്ട്?

മത-സാമൂഹ്യ വിപ്ലവമാണ് ഏതൊരു രാജ്യത്തും രാഷ്ട്രീയ വിപ്ലവം രൂപപ്പെടുത്തു ന്നതെന്നോര്‍ക്കുക. കമ്മ്യൂണിസവും സെക്രൂലറിസവും സോഷ്യലി സവുമൊക്കെ രാഷ്ട്രീയ പ്രത്യയശാ സ്ത്രമായി സ്വീകരിച്ച രാജ്യങ്ങളുടെ അവസ്ഥയെന്ത്? ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഒന്നിനു പുറകെ ഒന്നായി മത കേന്ദ്രീകൃത വ്യവസ്ഥിതിക്കു രൂപം നല്‍കുന്ന തെന്തു കൊണ്ട്? നമ്മുടെ ഇന്ത്യ നിശ്ചലാവ സ്ഥയില്‍ കൂടുതല്‍ അരാജകത്വ ത്തിലേക്കു പതിക്കുന്ന തെന്തുകൊണ്ട്? ഇന്ത്യയില്‍ നടക്കുന്നതു പോലെ ബലാത്സം ഗങ്ങള്‍ ലോകത്തെ വിടെയെങ്കിലും നടക്കുന്നുണ്ടോ? നമ്മുടെ പട്ടണ ങ്ങളിലെ അവസ്ഥ യെന്താണ്? ലൈംഗികാരാ ജകത്വത്തില്‍ യുവതീയു വാക്കള്‍ പാശ്ചാത്യരെ വെല്ലുന്ന പ്രവണതയുമായി ജീവിക്കുന്ന തെന്തു കൊണ്ട്? കേരളത്തില്‍ ഒരുപക്ഷേ, ഒരു ടി. വി. ചാനല്‍ ഒഴികെയുള്ള ടി. വി. ചാനലുകള്‍ ആഭാസ ത്തരങ്ങളില്‍ വഴിവിട്ട പ്രവണതകള്‍ പുരോഗമ നത്തിന്റെയും ഫാഷന്റെയും പേരില്‍ കൂത്താടുന്ന തെന്തുകൊണ്ട്? സ്ത്രീയുടെ നഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള അച്ചടി, ഇലക്‌ട്രോണിക് പരസ്യങ്ങള്‍ ഇന്നു മത്സരത്തിലാണ്.

ധാര്‍മ്മിക സദാചാര ബോധമുള്ള ഒരു സമൂഹത്തിനും അനുവദി ക്കാവുന്ന പ്രവണതകള്‍ അല്ല, ഇന്ത്യന്‍ സമൂഹത്തില്‍ നടമാടിക്കൊ ണ്ടിരിക്കുന്നത്. ഈ പോക്കു തുടര്‍ന്നാല്‍ ഇന്ത്യ ലൈംഗികരാ ജകത്വ ത്തിന്റെ കേന്ദ്രമായി മാറും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നമ്മുടെ തലമുറ നശിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നമ്മുടെ രാജ്യം അധാര്‍മ്മി കതയിലും അരാജക ത്വത്തിലും മുഴുകി (Ethier and Mortality). സദാചാര മൂല്യമില്ലായ്മ യിലും പതിക്കുന്നത് എന്തുകൊണ്ട്? ബുദ്ധിജീവി വേഷം കെട്ടി നടക്കുന്നവര്‍ അസ്വസ്ഥരാ കുന്നില്ലേ? ആരാണ് ഒരു യഥാര്‍ത്ഥ ബുദ്ധിജീവി? ഇന്ത്യയില്‍ അങ്ങനൊരു ബുദ്ധിജീവി ജനിച്ചിട്ടില്ലെന്ന് ഡോ. അംബേദ്കര്‍ പറയേണ്ടി വന്നതെന്തു കൊണ്ട് (Dr. Ambedkar writings and speeches, Volume VII, 1990, page 240, Govt. of Maharashtra). ഇന്ത്യന്‍ സമൂഹത്തിന്റെ ധാര്‍മ്മിക സദാതാര അധഃപതന ത്തില്‍ എന്തുകൊണ്ട് നമ്മുടെ ബുദ്ധിജീവികള്‍ അസ്വസ്ഥ രാകുന്നില്ലേ? മഹാത്മാക്കളുടെ പരില്‍ പ്രത്യക്ഷ പ്പെട്ടവര്‍ ഇന്ത്യന്‍ സമൂഹത്തെ ഒരിഞ്ചുയര്‍ ത്തിയോ ലോകത്തേറ്റവും മഹാത്മാക്കള്‍ക്ക് ജന്മം നല്‍കിയ രാജ്യമാണ് ഇന്ത്യ. അവരെന്തു ചെയ്തു. ഇന്ത്യയിലെ മഹാത്മാരെ വിചാരണ ചെയ്തുകൊണ്ട് ഡോ. അംബേദ്കര്‍ പതിനേഴാ മത്തെ വാല്യത്തില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഇന്ത്യയിലാര്‍ക്കെങ്കിലും കഴിയുമോ? (Dr. Ambedkar writings and speeches, Volume 17, part two, pages 66 to 70, Govt. of Maharashtra)പ്രൊഫ. രാജുതോമസ് 
ഹിന്ദുയിസ ത്തെയും ഹിന്ദുക്കളെയും ഡോ. അംബേദ്കര്‍ വിചാരണ ചെയ്തു കൊണ്ട് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം സത്യസന്ധമായി നല്‍കുവാന്‍ ഒരു ഹിന്ദുവിനും സാധിക്കു കയില്ല. അദ്ദേഹം തന്റെ അഞ്ചാമത്തെ വാല്യത്തില്‍ 409 മുതല്‍ 421 വരെയുള്ള പേജു കളില്‍ ഹിന്ദുയിസത്തെ വിചാരണ ചെയ്തു കൊണ്ടെഴുതിയ കാര്യങ്ങള്‍ക്ക് സത്യ സന്ധമായ മറുപടി എഴുതാന്‍ ഒരു ഹിന്ദുവിനും സാധിക്കു കയില്ല. ഹിന്ദു യിസ ത്തില്‍ ഒരു പ്രതീ ക്ഷയും ഇല്ലെന്നു തറപ്പിച്ചു പറയുന്നു. (Dr. Ambedkar writings and speeches, volume V, 1989, page 412, Govt. of Maharashtra). ഹിന്ദുക്കള്‍ക്കു പോലും ഹിന്ദുയിസത്തില്‍ ഇല്ലെന്നു ഹിന്ദു ക്കള്‍ തിരിച്ചറിയണം. ഹിന്ദുയിസ ത്തിന്റെ ആധികാരിക വേദങ്ങളും ഗീതയും ഏറ്റവും ഒടുവിലത്തെ കൃതിയായ രാമായണ വുമൊക്കെ എന്താണ് മനുഷ്യരാശിക്കു നല്‍കുന്ന ഗുണപാഠം? രണ്ടു വിഭാഗം ജനങ്ങള്‍ തമ്മില്‍ നടത്തിയിട്ടുള്ള ഘോര യുദ്ധങ്ങളെ വര്‍ണ്ണിക്കുന്ന കഥകള്‍ ഒരു ജനതയുടെ എന്തു ധാര്‍മ്മിക തയാണ് ഉയര്‍ത്തി പ്പിടിക്കുന്നത്.

തുടരും...