"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 15, ഞായറാഴ്‌ച

സഹോദരന്‍ അയ്യപ്പനും വാഗ്ഭടാനന്ദനും ഈഴവരില്‍ നിന്നും നേരിട്ട എതിര്‍പ്പുകള്‍ - ഒര്‍ണ കൃഷ്ണന്‍കുട്ടി.

വാഗ്ഭടാനന്ദന്‍ 
മിശ്രവിവാഹത്തിനും പന്തിഭോജനത്തിനും നേതൃത്വം നല്‍കിയ യോഗ നേതൃത്വവും നേതാക്കളും അവ സ്വന്തം ജീവിതത്തിലോ കുടുംബത്തിലോ പ്രാവര്‍ത്തികമാക്കാന്‍ തയ്യാറായില്ല. ആ കാര്യത്തില്‍ ഗുരുദേവന്റെ ശിക്ഷ്യനും ആര്യസമാജത്തിന്റെ പ്രചാരക നുമായ വാഗ്ഭടാനന്ദസ്വാമികളുടെ ശിക്ഷ്യനുമായ പി.കുഞ്ഞിരാമഗണികനും തീയ്യയായ രോഹിണി അമ്മയുമാണ് ഉദാത്തമാതൃക. ഇവര്‍ ശിവഗിരി യില്‍ വച്ച് വിവാഹിതരായികൊണ്ട് ജാതിക്കും സവര്‍ണ്ണമേധാവിത്വ ത്തിനുമെതിരെ ശക്തമായി പ്രവര്‍ത്തിച്ചു. മനുഷ്യനല്ല മനസ്സാണ് നന്നാവേണ്ട തെന്ന വാഗ്ഭടാനന്ദ സ്വാമികളുടെ സന്ദേശം ദേശീയതയുടെ അതിര്‍ വരമ്പു കളാണ് ഭേദിച്ചത്. ഈഴവനെ ഹൈന്ദ വീയത പഠിപ്പിച്ച് അവരെ ബ്രാഹ്മണ്യ ത്തിലേക്കുയര്‍ത്തുക യാണല്ലോ ഗുരു ചെയ്തത്. വാഗ്ഭടാനന്ദ സ്വാമികളുടെ ആത്മവിദ്യസംഘം നടപ്പാക്കിയ സാമൂഹ്യ പരിഷ്‌കരണ പരിപാടിയും മിശ്രഭോജനവും മിശ്രവിവാഹ വുമെല്ലാം യോഗവും, സഹോദര പ്രസ്ഥാനവും ഏറെറടുത്തതിലും എത്രയോ ധാര്‍മ്മികതയിലും ആത്മാര്‍ത്ഥത യിലുമായിരുന്നു അവര്‍ നടപ്പാക്കിയത്. 1913ല്‍ ശ്രീരാമ കൃഷ്ണ മിഷന്റെ ഹരിപ്പാട്ടുളള ആശ്രമത്തില്‍ വച്ച് സവര്‍ണ്ണരും തീണ്ടല്‍ ജാതിക്കാരും ബാംഗ്‌ളൂര്‍ മഠാധിപതി നിര്‍മ്മലാനന്ദയുടെ നേതൃത്വത്തില്‍ പന്തിഭോജനം നടത്തി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് 1917ല്‍ സഹോദരന്‍ അയ്യപ്പന്‍ ചെറായില്‍ വച്ച് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത്. ചെറായില്‍ സഹോദരന് നേരിടേണ്ടിവന്ന സാമൂഹ്യമായ ഭ്രഷ്ട് മലബാറില്‍ വാഗ്ഭടാനന്ദ സ്വാമികളുടെ ശിക്ഷ്യന്‍മാര്‍ക്കും നേരിടേണ്ടിവന്നു. സംഘത്തിന്റെ കീഴില്‍ നടന്ന പന്തിഭോജനങ്ങളില്‍ പങ്കെടുത്തവരെ മലബാറിലെ ദേശവാഴികളായ തിയ്യ പ്രമാണിമാര്‍ (തറയില്‍ കാരണ വന്‍മാര്‍) സ്വസമുദായത്തില്‍ നിന്നും ഭ്രഷ്ഠ് കല്‍പ്പിച്ച് പുറത്താക്കുക യുണ്ടായി. തിയ്യര്‍ക്കിടയില്‍ നിലനിന്നിരുന്ന വണ്ണാത്തി മാറെറന്ന ദുരാചാരത്തിനെതിരെ കേരള സഞ്ചാരി പത്രികയില്‍ ലേഖനം എഴുതിയ ''സരസ്വതി വിജയം'' കൃതിയുടെ കര്‍ത്താവും പ്രമുഖ വക്കീലുമായിരുന്ന പോത്തേരി കുഞ്ഞമ്പുവിനെപോലും സമുദായ ഭ്രഷ്ട് കല്‍പ്പിച്ച് മാററി നിറുത്തി. അസ്പൃശരായ പുലയരോടും പറയരോടും ഒന്നിച്ച് ഭക്ഷണം കഴിച്ച ആത്മവിദ്യാസംഘം പ്രവര്‍ത്തകരും സ്വാമികളും എസ്.എന്‍. ഡി.പി. യെക്കാള്‍ എത്രയോ വലിയ സാമൂഹ്യ വിപ്‌ളവമാണ് നടത്തിയത്. 1929ല്‍ ആത്മവിദ്യാസംഘം അഴീക്കോട് വച്ച് നടത്തിയ പന്തിഭോജനത്തില്‍ സഹോദരന്‍ അയ്യപ്പനും പങ്കെടുത്തിരുന്നു. അവിടെ നടന്ന പന്തിഭോജനതത്ത് ഭക്ഷണം കഴിച്ച തീയ്യനായ ഒരു വെളിച്ചപ്പാടിന്റ മകനെ കൊണ്ട്, ചെറുമന്‍ വിളമ്പി കഴിച്ച പായസം ഛര്‍ദ്ദിപ്പിക്കുകയും മറെറാരു തിയ്യന്റെ വീട്ടില്‍ പുണ്യാഹം തളിക്കുകയും ചെയ്ത വിരവരം ചരിത്രകാരനായ ശ്രീ.എം.എസ്. നായര്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. ആത്മവിദ്യ സംഘത്തില്‍ പ്പെട്ടവരുടെ ക്ഷൗരം ചെയ്യാന്‍ പോലും കാവുതിയ്യന്‍മാരായ ക്ഷുരകന്‍മാരെ സവര്‍ണ്ണതിയ്യന്‍മാര്‍ വിലക്കുകയുണ്ടായി. ആത്മവിദ്യാ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത കുഞ്ഞിക്കുട്ടി വൈദ്യരുടെ പേരില്‍ അന്യായം കൊടുക്കുകയും ചെയ്തു.

പന്തിഭോജനം, മിശ്രവിവാഹം ഇവയിലെ പോലെതന്നെ ക്ഷേത്രപ്രവേശന കാര്യത്തിലും യോഗം ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചത്. 1923ല്‍ കൊല്ലത്ത് ചേര്‍ന്ന യോഗ വാര്‍ഷികമാണ് ക്ഷേത്രപ്രവേശനവാദം ആദ്യമായി ഉന്നയിച്ചത് തന്നെ. ഈ കാര്യത്തില്‍ ഗാന്ധിയന്‍ മാര്‍ഗ്ഗമാണ് സ്വീകരിക്കാന്‍ തീരുമാനിച്ചത്. ജാതിനിര്‍ണ്ണയം, ജാതിലക്ഷണം തുടങ്ങിയ മഹത് ഗ്രന്ഥങ്ങള്‍ രചിച്ച ഗുരുദേവന്‍ അദ്ധ്യക്ഷനായിട്ടുളള ഒരു സാമൂഹ്യ നവോത്ഥാന വിപ്‌ളവപ്രസ്ഥാനത്തിന് ഗാന്ധിയന്‍ ദര്‍ശനം ഒരു നയപരിപാടിയായി സ്വീകരിക്കുവാന്‍ എങ്ങനെയാണ് കഴിയുന്നത്. ലോകത്ത് ഒരു മതത്തിലും ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത വിധം സാമൂഹ്യശിഥിലീകരണ തത്വശാസ്ത്രം ഹിന്ദുമതത്തിന്റെ മുഖമുദ്രയാണ്. സാമൂഹ്യവിരുദ്ധവും സദാചാര വിരുദ്ധവുമായ പ്രസ്ഥാനമാണത്. എക്കാലത്തും അത് ബ്രാഹ്മണരുടേതാണ്. സ്മൃതികളുടെ പിന്‍ബലത്തില്‍ ജീവിക്കുകയും ജാതി നിലനില്‍ക്കണമെന്ന് വാദിക്കുകയും ചെയ്യുന്ന ഗാന്ധിയുടെ സത്യാഗ്രഹമാര്‍ഗ്ഗം വഴി എങ്ങനെയാണ് ക്ഷേത്രാരാധന ദലിതര്‍ക്ക് അനുവദിച്ചുകിട്ടുക. ഇങ്ങനെയൊരു തീരുമാനത്തിനാണോ ഗുരു ആദ്യകാലങ്ങളില്‍ ഹിന്ദുയഥാസ്തിക സാമുദായിക പ്രമാണിമാരെ ശാസിച്ച്‌കൊണ്ട് സ്വയം പ്രതിഷ്ഠ നടത്തിയത്. ക്ഷേത്രപ്രവേശനം സഞ്ചാര സ്വാതന്ത്ര്യം വിദ്യാലയപ്രവേശനം എന്നീ കാര്യങ്ങളില്‍ അയ്യങ്കാളിയു ടെയും സാധുജന പരിപാലനസംഘ ത്തിന്റേയും മാര്‍ഗ്ഗങ്ങളായിരുന്നു ശരിയായ ദിശയിലുളള സമരങ്ങള്‍. അയ്യങ്കാളി ആരുടെയും ഔദാര്യ ങ്ങള്‍ക്ക് കാത്തുനില്‍ക്കുക യുണ്ടായിട്ടില്ല. വൈക്കം സത്യാഗ്രഹം നടക്കുന്നതിന് ഒരു വര്‍ഷംമുമ്പ് 1923 ഫെബ്രുവരിയിലെ ശിവരാത്രി ദിനത്തില്‍ സാധുജനപരിപാലന സംഘത്തിന്റെ നേതാവും പ്രജാസഭാ മെമ്പറുമായിരുന്ന കുറുമ്പന്‍ ദൈവത്താന്റെ നേതൃത്വത്തില്‍ രണ്ടായിര ത്തിലധികം പുലയര്‍ ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ബലമായി കയറി ക്ഷേത്രാരാധന നടത്തിയ സംഭവം ഉണ്ടായിട്ടുണ്ട്.


എസ്.എന്‍.ഡി.പി.യുടെ ക്ഷേത്രപ്രവേശനവാദം പുലയരടക്കംമുളളവര്‍ക്കു നല്‍കുന്നതിന് ഈഴവര്‍ തടസ്സമായിരുന്നുവെന്നും എം.കെ.സാനു രചിച്ച നാരായണ ഗുരുവിന്റെ ജീവചരിത്രത്തില്‍, പുലയരുടെ ക്ഷേത്ര പ്രവേശന ത്തെ ഈഴവര്‍ എതിര്‍ത്ത ഒട്ടേറെ സന്ദര്‍ഭങ്ങള്‍ വിവരിക്കുന്നുണ്ട് ഈഴവര്‍ ആദ്യം തങ്ങളുടെ ക്ഷേത്രങ്ങള്‍ തങ്ങളെക്കാള്‍ താഴ്ന്നവര്‍ക്ക് തുറന്ന് കൊടുക്കുമ്പോഴെ ക്ഷേത്രപ്രവേശനത്തിനുവേണ്ടി വാദിക്കുന്ന തിനുളള അര്‍ഹത നമുക്കുണ്ടാകൂ എന്നാണ് സഹോദരന്‍ വാദിച്ചത്. എന്നാല്‍ ശ്രീനാരായണഗുരുവും യോഗവും പണികഴിപ്പിച്ച ക്ഷേത്രങ്ങളുടെ ഭരണഘടനയും ഈ സ്ഥാപനങ്ങളില്‍ മററിതര ജാതികള്‍ക്ക് നല്‍കിയിട്ടു ളള അംഗീകാരവും പരിശോധിക്കുമ്പോള്‍ ആരും അത്ഭുതപ്പെട്ടുപോകുന്ന യഥാര്‍ത്ഥ്യങ്ങളാണ് പുറത്ത് വരുന്നത്. ഗുരുദേവന്‍ കേരളത്തിലങ്ങോ ളമിങ്ങോളം ചെറുതും വലുതുമായ 41 ക്ഷേത്രങ്ങള്‍ (65 എന്നും ചില പുസ്തകങ്ങളില്‍ കാണുന്നു) നേരിട്ട് പ്രതിഷ്ഠ നടത്തി സ്ഥാപിച്ചിട്ടുണ്ട്. വിവിധതാലൂക്കുകള്‍ മററനേകം ക്ഷേത്രങ്ങളും. ഗുരുദേവന്‍ പറഞ്ഞയച്ച് ആശാന്‍ തയ്യാറാക്കിയ തലശേരി ജഗന്നാഥക്ഷേത്ര നിയമാവലിയില്‍ തിയ്യരല്ലാത്ത മറെറാരു സമുദായങ്ങള്‍ക്കും അംഗത്വം നല്‍കരുതെന്ന് എഴുതി ചേര്‍ത്തതടക്കം പ്രസിദ്ധങ്ങളായ ശ്രീകണ്‌ഠേശ്വര ക്ഷേത്രം, മണ്ണന്തല ക്ഷേത്രം, കൂര്‍ക്കാഞ്ചേരി ക്ഷേത്രം, വിജ്ഞാന വര്‍ദ്ധിനി സഭ വക ക്ഷേത്രം, പളളുരുത്തി യോഗം, കുമ്പളങ്ങി ദേവസ്വം, മൂത്ത കുന്നം സഭ വക ക്ഷേത്രം, വെളളാപ്പിളളി അദ്ധ്യക്ഷനായിട്ടുളള കണിച്ചുകുളങ്ങര ക്ഷേത്രം, കവളംകോടം ക്ഷേത്രം, ഇവിടങ്ങളൊന്നില്‍പ്പോലും ക്ഷേത്ര ഭരണസമിതിയില്‍ ഇന്നുവരെ ഒരു ദലിതനെ പോലും അംഗങ്ങളായി ചേര്‍ത്തിട്ടില്ല. ശിവഗിരിമഠത്തിലെ ബ്രഹ്മവിദ്യാലയത്തില്‍ അന്തരിച്ച ശാശ്വതീ കാനന്ദസ്വാമികള്‍ പ്രസിഡന്റായതിനുശേഷമാണ് മററിതരജാതി കളെ ചേര്‍ത്ത് പഠിപ്പിക്കുവാനെങ്കിലും തയ്യാറായത്. (മാതൃഭൂമി ശിവഗിരി തീര്‍ത്ഥാടക പതിപ്പ്) മതങ്ങളുടെ അടഞ്ഞതും അന്ധവുമായ ആത്മീയ ലോകങ്ങളെ വിട്ട് പാശ്ചാത്യ ജനാധിപത്യ സങ്കല്‍പ്പത്തിനു പോലും ആത്മീയതലങ്ങളെ പോലും ആശ്രയിക്കത്തക്കവിധം മൗലിക ആത്മീയ ലൗകിക തലങ്ങളെ സമന്വയപ്പിക്കുന്ന ഒരു നൂതന ധര്‍മ്മ ദര്‍ശനത്തെ അവതരിപ്പിച്ച ശ്രീനാരായണഗുരുവിന്റെ അനുയായികളില്‍ നിന്നാണ് ഈ അവസ്ഥയെ ദലിത് ജനതയ്ക്ക് നേരിടേണ്ടി വന്നിട്ടുളളത്.

നിവര്‍ത്തനപ്രക്ഷോഭണത്തിനുശേഷം വേര്‍പിരിഞ്ഞവര്‍ പിന്നീട് ഹിന്ദുമണ്ഡലത്തില്‍ കൂടി ഒന്നിക്കുകയും ഇരുവരുടേയും സമ്പത്തുകളും സ്ഥാവരജംഗമങ്ങളും ഒന്നിപ്പിക്കാന്‍ തീരുമാനിക്കുകയും അതിന്റെ നടപടികളുമായി മുന്നോട്ടുപോയപ്പോള്‍ തെററി പിരിയുകയും വീണ്ടും ഹൈന്ദവ ഐക്യവുമായി രംഗപ്രവേശനം ചെയ്തിരിക്കുകയും ചെയ്തു. വര്‍ണ വര്‍ഗ വ്യവസ്ഥിതികളെ താലോലിക്കുന്നവരുമായിട്ടുളള ഈ ഐക്യാഹ്വാനം ചരിത്രസത്യങ്ങളെ മറച്ചു വച്ചുകൊണ്ടല്ലേ?