"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 15, ഞായറാഴ്‌ച

നെല്‍ക്കൃഷി ക്കാരായ ആദിമ ജനത അടിമകളായി മാറ്റപ്പെടുന്നു - കുന്നുകുഴി എസ് മണി

ക്രസ്തു.പി. 4 -ാം നൂറ്റാണ്ടിനും 6 -ാം നൂറ്റാണ്ടിനും മദ്ധ്യേയുള്ള കാലത്തെ അന്ധകാര യുഗമെന്നാണ് സവര്‍ണ്ണ ചരിത്രപക്ഷം. കളഭ ദ്രന്മാര്‍, ചേര-ചോള-പാണ്ട്യ രാജ്യ ങ്ങളെ ജയിച്ചു കീഴടക്കുകയും സംഘകാലരാജാക്കന്മാരുടെ ഭരണാ ന്ത്യത്തിന് കളമെരുക്കുകയും ചെയ്തുവെന്നതാണ് അന്ധകാര യുഗത്തിന് അടിസ്ഥാനമായി പറയുന്നതെങ്കിലും, ജൈന-ബുദ്ധമതങ്ങളുടെ ആവീര്‍ഭാവവും വളര്‍ച്ചയും ഈ കാലത്തായിരുന്നിരിക്കണം സംഭവിച്ചിരിക്കുക. ക്രി.പി. 5 ാം നൂറ്റാണ്ടു മുതല്‍ക്കുതന്നെ നീയതി വാദാധിഷ്ഠിതമായ മഖലി ഗോശാലന്റെ ആജീവിത മതവും (പ്രക്യതിമതം) ദക്ഷിണേന്ത്യയിലും, കേരളക്കരയിലും വ്യാപിച്ചിരുന്നതായി സംഘകാല കാവ്യങ്ങളായ ചിലപ്പതികാരവും, മണിമേഖലയും വ്യക്തമാക്കുന്നു. ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റെ പാലിയം ശാസനത്തിനും ആജീവിക മതത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. വഞ്ചി രാജ്യത്തിന്റെ ചിഹ്നമായ 'ആനയും ചക്രവും' ആ ജീവിക മതത്തില്‍ നിന്നും സ്വീകരിച്ചവയാണ്. 'ഏകദേശം 14 ാം നൂറ്റാണ്ടു വരെ കേരളക്കരയില്‍ നിലനിന്നിരുന്ന ആ ജീവിക മതത്തെക്കുറിച്ച് നമ്മുടെ എല്ലാ ചരിത്രക്കാരന്മാരും കണ്ണടയ്ക്കു മ്പോള്‍ 'ദക്ഷിണഭാരത ചരിത്രത്തില്‍' കെ.എ.നീലകണ്ഠ ശാസ്ത്രികള്‍ മാത്രമാണ് അത് അല്പമായിട്ടെങ്കിലും രേഖപ്പെടുത്തികാണുന്നത്.

അശോക ചക്രവര്‍ത്തിയുടെ കാലത്തു തന്നെ ദക്ഷിണേന്ത്യയില്‍ ബുദ്ധമതം പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. അശോക ചക്രവര്‍ത്തിയുടെ ബി. സി. 3 ാം ശതകത്തിലെ ഒരു ശാസനത്തില്‍(പാലിഭാഷ) കോതല പുതോ അ-കോതലപുത്രന്മാര്‍-കേരളീയര്‍ എന്നു പറയുന്നുണ്ട്. ഈശ്വരനില്‍ വിശ്വസിക്കാതെ മനുഷ്യന്റെ ദു:ഖത്തിന് കാരണം കണ്ടെത്തിയ ശ്രീബുദ്ധനെ ദൈവമാക്കി ലോകമെമ്പാടും ബുദ്ധപ്രതിമകള്‍ സ്ഥാപിച്ച് ബിംബാരാധന നടത്തിയത് ബുദ്ധമതത്തിലെ മഹായാനക്കാരായിരുന്നു. അശ്വഘോഷന്‍ എന്ന ആര്യബ്രഹ്മണനാണ് ബുദ്ധമതത്തെ വെട്ടിപ്പിളര്‍ന്ന് ഹീനയാനമെന്നും മഹായാനമെന്നും വേര്‍തിരിച്ചത്. മഹായാനക്കാരാണ് ബുദ്ധനെ ദൈവമായി പ്രഖ്യാപിക്കുകയും ബുദ്ധമത പ്രതിമകള്‍ വ്യാപകമായി സ്ഥാപിക്കുകയും ചെയ്തത്. ഈ മഹായാനക്കാരിലൂ ടെയാണ് കേരളത്തില്‍ വ്യാപകമായി ബുദ്ധപ്രതിമകള്‍ സ്ഥാപിക്കപ്പെട്ടത്. 7 ാം നൂറ്റാണ്ടോടെ ഇവിടെ ബുദ്ധമതത്തിന് ക്ഷയം സംഭവിച്ചതായി ഹ്യുയാന്‍സാങ് എന്ന ചൈനീസ് സഞ്ചാരി തന്റെ കുറിപ്പില്‍ രേഖ പ്പെടുത്തി. 7,8 നൂറ്റാണ്ടുകള്‍ക്കിടയില്‍ ശൈവ-വൈഷ്ണവ മതങ്ങള്‍ കേരളത്തില്‍ ആദിപത്യം തേടി. ദ്രാവിഡ-ആര്യബ്രാഹ്മണ മേല്‍ക്കോയ്മ കേരളമണ്ണില്‍ പിടിമുറിക്കിയതോടെ ആദിമ നിവാസികളായ ജനപഥങ്ങള്‍ ജാതീയ ഉച്ചനീചത്വങ്ങളിലേയ്ക്ക് വലിച്ചെറിയപ്പെടുകയും ജൈന-ബുദ്ധക്ഷേത്രങ്ങളും പ്രതിമകളും തച്ചുടച്ച് ഹൈന്ദവ ദേവീ-ദേവന്മാരുടെ ക്ഷേത്രങ്ങളായി മാറ്റി മറിച്ചതായി ചരിത്രം വ്യക്തമാക്കുന്നു. കേരളക്കര യില്‍ അടിമത്തം കടന്നു വന്ന വഴിയുടെ വേരുകള്‍ തുടങ്ങുന്നത് ആര്യബ്രാഹ്മണ കൂട്ടായ്മയില്‍ നിന്നാണെന്ന് പരക്കെ പറയപ്പെടുന്നു ണ്ടെങ്കിലും ആര്യബ്രാഹ്മണര്‍ വരുന്നതിനു മുന്‍പുതന്നെ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ പാര്‍ത്തിരുന്ന ദ്രാവിഡര്‍ക്കിടയില്‍ തന്നെ ജാതി വേര്‍തിരിവും, വര്‍ണ്ണാശ്രമവ്യവസ്ഥകളും രൂഢമൂലമായി കണ്ടിരുന്നു. കുടിയേറി പ്പാര്‍ത്തിരുന്ന ആര്യബ്രാഹ്മണര്‍ നിലനില്പിനായി അവരും ഈ വ്യവസ്ഥകള്‍ സ്വീകരിച്ച് പുഷ്ടിപ്പെടുത്തു കയാണ് ഉണ്ടായ തെന്ന് ആധുനിക ചരിത്രകാരന്മാരും കണ്ടെത്തുന്നുണ്ട്. ക്രിസ്തുവര്‍ഷാ രംഭത്തിന്റെ ആദ്യപാദങ്ങളില്‍ പോലും കേരളത്തിലെ ജനങ്ങള്‍ ജാതികളായി വിഭജിക്കപ്പെട്ടിരുന്നില്ലെന്ന് വിദേശ സഞ്ചാരികളായ പ്ലീനിയുടെയും, ടോളമിയുടെയും, പെരിപ്ലസിന്റെയും ഗ്രന്ഥങ്ങളില്‍ ഒന്നില്‍പ്പോലും രേഖപ്പെടുത്ത പ്പെട്ടിരുന്നില്ല.

എന്നാല്‍ സംഘകാലക്യതിയായ തൊല്‍കാപ്പിയത്തില്‍ 'ജാതി' എന്ന പദത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത് നിഷേധിക്കാനാവില്ല. 'നീര്‍വേഴ്ചാ തിയും അറുപിറപ്പു ഉരിയ' എന്നും 'നീര്‍വാഴ്ചചാതിയുള്‍നന്തും ഒന്റേ' ഇതില്‍ നിന്നെല്ലാം സംഘകാലം മുതല്‍ക്കു തന്നെ തൊഴിലിന്റെ അടിസ്ഥാനത്തില്‍ ജാതി വിഭജനം നടന്നിരുന്നതായി കാണാവുന്നതാണ്. അതെ സമയം സംഘകാല ക്യതികളില്‍ അടിമത്തത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ നിരവധി കാണാം. തൊല്‍കാപ്പിയം ചൊല്ലതികാരത്തില്‍ 'അടിെമൈ, 'കുടിമൈ' പദങ്ങള്‍ പ്രയോഗത്തില്‍ തിര്യക്കുകളെക്കുറിക്കുന്ന പദങ്ങള്‍പോലെ വരും എന്നു വിധിക്കുന്നു'.5 ഈ വഴിക്കാണ് കേരള ത്തിന്റെ ചരിത്രം ചെന്നെത്തുന്നത്. കേരളത്തിലെ നെല്‍ക്ക്യഷി മേഖലയെ സ്വാധീനിക്കുന്നതും ആര്യബ്രാഹ്മണ കൂട്ടായ്മയെ ജാതിവിവേചനങ്ങള്‍ക്ക് ശക്തിപകരാന്‍ പ്രേരിപ്പിക്കുന്നതും ഈ ഘടകങ്ങളില്‍ നിന്നു തന്നെ. അങ്ങിനെയാണ് നെല്‍ക്കൃഷിക്കാരായ ആദിമ ജനതയെ അടിമകളാക്കി മാറ്റിമറിച്ചത്.സഹായ ഗ്രന്ഥങ്ങള്‍/സൂചനകള്‍
1. കെ. എ. നീലകണ്ഠശാസ്ത്രികള്‍ - 'ദക്ഷിണ ഭാരത ചരിത്രം' ജ.62
2. പുറനാനൂറ്-25
3. ഗ്രന്ഥകര്‍ത്താവ് വിവിധ കാലങ്ങളില്‍ കേരളത്തിലെ കര്‍ഷകരില്‍
നിന്നും ശേഖരിച്ച നെല്‍വിത്തിനങ്ങള്‍
(4) തൊല്‍കാപ്പിയം, പൊരുളതികാരം ജ.40, 60
(5) തൊല്‍കാപ്പിയം പൊ.56 (ഇളയ പെരുമാള്‍ പുലവര്‍,
എസ്. ജി. സുബ്രഹ്മണ്യപിള്ള തര്‍ജ്ജിമ. ജ.112)

*നത്തക്ക - കേരളത്തിലെ പാടങ്ങളിലും വയല്‍വരമ്പുകളിലും കാണ
പ്പെടുന്ന ശംഖു വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ജീവി. ഇതിന്റെ മാംസത്തിന്
വലിയ ഔഷധ ഗുണമു