"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 11, ബുധനാഴ്‌ച

എസ്എന്‍ഡിപി യോഗവും ടി കെ മാധവനും ഇ മാധവനും - ഒര്‍ണ കൃഷ്ണന്‍കുട്ടി

ഇ മാധവന്‍ 
എസ്എന്ഡിപി യോഗത്തിന്റെ നിയമാവലി അനുസരിച്ച് അല്‍പ്പമെങ്കിലും പ്രവര്‍ത്തിച്ചത് ടി.കെ.മാധവന്‍ സംഘടനാ സെക്രട്ടറിയായി ചുമതല ഏറെറടുത്തതിനു ശേഷമാണ്. ബ്രാഹ്മണര്‍, നായര്‍, മുസ്‌ലീംങ്ങള്‍ ക്രിസ്ത്യാ നികള്‍ തുടങ്ങിയ ജാതികളെ യോഗത്തിന്റെ നിശ്ചയപ്രകാരം അംഗങ്ങളാക്കി ച്ചേര്‍ത്തു. അതുപ്രകാരം കെ.സി. അബ്രഹാം മാസ്‌ററര്‍, സി.കുട്ടന്‍ നായര്‍, മന്നത്തു പത്മനാഭന്‍ എന്നിവരെ ക്കൊണ്ടുപോലും അംഗത്വ മെടുപ്പിക്കാന്‍ ടി.കെ.മാധവന് കഴിഞ്ഞു. എന്നാല്‍ മലബാറില്‍ യോഗം രൂപീകരി ച്ചതിന് ഒരു ഹരിജനെ മെമ്പറായി ചേര്‍ത്തത് കമ്മ്യൂണി സ്‌ററ്കാരനായ സി.എച്ച്. കണാരന്‍ യോഗ നേതൃത്വം ഏറെറടുത്ത തിനു ശേഷ മാണ്. തീയ്യരില്‍ അത്രമാത്രം ജാതീയത മലബാര്‍ മേഖലയില്‍ നിലനിന്നിരുന്നു.

ക്ഷേത്രപ്രവേശന കാര്യത്തില്‍ വൈക്കം സത്യാഗ്രഹമാണല്ലോ യോഗ ചരിത്രവുമായി ബന്ധപ്പെടുത്തുന്നത്. അതിനു മുന്‍കൈയെടുത്തത് ടി.കെ. മാധവനാണെങ്കിലും അദ്ദേഹവും തന്റെ ദേശാഭിമാനി പത്രത്തില്‍ ഞങ്ങള്‍ക്കും സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ ഒന്ന് എന്നും മുഖപ്രസംഗം എഴുതുകയുണ്ടായി. എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം വേണമെന്ന വാദം വിഷയം ഉന്നയിച്ചത് സവര്‍ണ്ണനായ കുന്നത്തു ജനാര്‍ദ്ദന മേനോനാണ്. അദ്ദേഹമാണ് പ്രജാസഭയില്‍ ഈ വിഷയം ആദ്യമായി ഉന്നയിച്ചത്. ക്ഷേത്രപ്രവേശന വാദം ആരംഭിക്കുന്നതിന് മുമ്പ് ഈഴവര്‍ക്ക് ക്ഷേത്രപ്രവേശനം കൊടുക്കണമെന്നാണ് ടി.കെ.മാധവന്‍ ദേശാഭിമാനിയില്‍ എഴുതിയത് (ജീവിതസ്മരണകള്‍ : മന്നത്തു പത്മനാഭന്‍) ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ അനുഭവിക്കേണ്ടിവന്ന ഈഴവ സമുദായങ്ങളെ ഓര്‍ത്തായിരുന്നു ഇവര്‍ക്ക് ദു:ഖം. അതാണല്ലോ ഗുരുദേവന്‍ ഈഴവ ശിവനെ പ്രതിഷ്ഠിച്ചത്.

1924 ല്‍ തന്നെ മന്നത്തു പത്മനാഭന്‍ തന്റെ കുടുംബക്ഷേത്രം അവര്‍ ണര്‍ക്കു തുറന്നു കൊടുത്തിരുന്നു. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ഭാഗമായി ഏ.കെ.ജി യുടെ നേതൃത്വത്തിലുളള ജാഥ തിരുവിതാംകൂറില്‍ പര്യടനം നടത്തിയപ്പോള്‍ കുമ്പളത്തു ശങ്കുപ്പിളള അവരെ ക്ഷണിച്ചു തന്റെ കുടുബക്ഷേത്രമായ കണ്ണന്‍കുളങ്ങര ക്ഷേത്രം തുറന്നു കൊടുക്കുക യുണ്ടായി.

വൈക്കം സത്യാഗ്രഹം നടക്കുമ്പോള്‍ ക്ഷേത്രപ്രവേശന വിഷയം തിരുവിതാംകൂര്‍ നിയമ സഭയില്‍ വന്ന പ്രമേയത്തെ വോട്ടു ചെയ്ത് പരാജയപ്പെടുത്തിയത് ഡോ. പല്പുവിന്റെ അനുജന്‍ പി. പരമേശ്വര നായിരുന്നു. അതിനു മുമ്പ് കടയ്ക്കാവൂര്‍ സുബ്രമഹ്മണ്യ ക്ഷേത്രത്തില്‍ കയറി കൊടി മരം തൊട്ട് അശുദ്ധമാക്കിയതിന് രണ്ട് ഈഴവരെ കോടതി ശിക്ഷിച്ച വിവരം വിദ്യാസമ്പന്നനായ വേലായുധന്‍ അറിയാതിരിക്കുമോ?

1929 ല്‍ ക്ഷേത്ര പ്രവേശനത്തിനായി മന്നത്ത് പത്‌നാഭന്റെ നേതൃത്വത്തില്‍ ഓച്ചറിയില്‍ യോഗം കൂടി. എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനം എന്ന പ്രമേയം ടി.കെ മാധവന്‍ അവതരിപ്പിച്ചത് നായന്മാരായ സവര്‍ണര്‍ പിന്തുണച്ചപ്പോള്‍ എസ്.എന്‍.ഡി.പി. അതിന് വിയോജിപ്പ് രേഖപ്പെടുത്തി മാറി നില്‍ക്കുകയായിരുന്നു. തിരുവിതാംകൂറില്‍ ക്ഷേത്ര പ്രവേശനം ലഭിച്ച് ഒരു വ്യാഴവട്ട കാലം കഴിഞ്ഞാണ് കൊച്ചിയില്‍ ഇതിനുളള പ്രവര്‍ത്തനം നടന്നത്. യോഗത്തിന്റെ ശക്തമായ പ്രവര്‍ത്തന മേഖലയാ യിരുന്ന അവിടെ ക്ഷേത്ര പ്രവേശനത്തിനായി യോഗം ഭീമാ ഹര്‍ജി തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. അവസാനം കമ്യൂണിസ്റ്റുകാര്‍ 60,000 പേര്‍ ഒപ്പിട്ട ഭീമഹര്‍ജി സമര്‍പ്പിക്കുക യാണു ണ്ടായത്. തിരുവിതാംകൂറില്‍ ക്ഷേത്ര പ്രവേശനം ചര്‍ച്ച ചെയ്തപ്പോള്‍ മാമന്‍ ചോകവന്‍ എന്നൊരാള്‍ അവര്‍ണ്ണ ഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശ ന വാദത്തെ എതിര്‍ക്കുകയാണ് ഉണ്ടായത്. ഈഴവന്‍ എന്നത് ഒരു പ്രത്യേക മതത്തെയോ ജാതിയെയോ സൂചിപ്പിക്കുന്ന പദമല്ലെന്ന് വ്യക്തമാക്കിയ സംഘടന ഇത്തരം സന്ദേശം നിലനില്‍ക്കു മ്പോള്‍ തന്നെ പ്രവര്‍ത്തിച്ചത് ഈഴവജാതിക്കുവേണ്ടി മാത്രമായിരുന്നു. ചങ്ങനാശേരി യിലെ കുന്നുംപുറം പിച്ചനാട്ട് കൃഷ്ണക്കുറുപ്പും കുടുംബവും ജാതി മാറാന്‍ തീരുമാനിച്ച വിവരമറിഞ്ഞ യോഗം നേതാവും കവിയും ഗുരു അനുചരനുമായ മൂലൂര്‍ പത്മനാഭപണിക്കര്‍ ഗുരുദേവനെ സന്ദര്‍ശിച്ച് വിവരം ധരിപ്പിച്ചപ്പോള്‍ പിച്ചനാട്ട് കുറുപ്പ ന്മാരെ ഈഴവരാക്കി മാറ്റുവാന്‍ ഗുരുദേവന്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്. ജാതിമാറി ഈഴവരായതിനുശേഷം ഗുരുവിന്റെ സത്യ വാങ്ങ്മൂലവും വന്നു. പരിശുദ്ധനായ ഈഴവന്‍ ചെത്താത്ത ഈഴവന്‍ (ഗുരു ദര്‍ശന ഗരിമ : ഡോ. ടി. ഭാസ്‌കരന്‍) മതം മാററമെന്നല്ല ജാതിമാററ കാര്യത്തില്‍ പോലും മനുഷ്യനെ മനുഷ്യനാക്കുന്നതിനുപകരം ഈഴവനാക്കുകയാണ് യോഗവും ഗുരുവും ചെയ്ത് ചെയ്തത്. ഈഴവര്‍ ഒരു ജാതി, അവര്‍ക്ക് ഒരു മതം, ഒരു ദൈവം എന്ന തത്വമാണ് നടപ്പിലാക്കിയത്. ഹിന്ദുമതത്തിലെ അവഗണനയ്‌ക്കെതിരെ മതം മാററം നടത്താന്‍ വേണ്ടി ആശാനും സി.വി.കുഞ്ഞിരാമനും, സി.കൃഷ്ണനും വാദിച്ചപ്പോള്‍ ഹിന്ദുമതത്തിന് എന്താണ് കുഴപ്പം എന്നാണ് ഗുരുദേവന്‍ തിരിച്ചു ചോദിച്ചത്. യുക്തിവാദിയും പുരോഗമനവാദിയുമായ ഇ.മാധവന്‍ ഹിന്ദുമതത്തിലെ അനീതികള്‍ക്കെതിരെ വാദിക്കുകയും ഈഴവര്‍ ഒരു പ്രത്യേക സമുദായമായി മാറണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്രസമുദായ വാദം ഉയര്‍ത്തിക്കൊണ്ട് വരികയും 'സ്വതന്ത്രസമുദായം' പേരില്‍ ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പുസ്തകം ഈഴവ പ്രമാണിമാരുടെ ഒത്താശയോടുകൂടി സര്‍ സി.പി. രാമസ്വാമി അയ്യര്‍ എന്ന ബ്രാഹ്മണന്‍ സര്‍ക്കാരിനെക്കൊണ്ട് നിരോധി ക്കുകയുണ്ടായി. അതുവരെ മതമാററത്തെക്കുറിച്ച് സംസാരിക്കുകയും ഹിന്ദുസമുദായ ത്തിലെ അരാജകത്വം വാഴിക്കുന്ന ബ്രാഹ്മണിക്കല്‍ നിലപാടുകളെ ശക്തമായി എതിര്‍ക്കുകയും ചെയ്തവര്‍, പുസ്തക നിരോധനത്തെക്കുറിച്ച് ഒരക്ഷരം മിണ്ടുകയോ പുസ്തകത്തിന്റെ കോപ്പികള്‍ കണ്ടുകെട്ടിയ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതികരിക്കു കയോ ചെയ്തില്ല. മാത്രമല്ല പുസ്തകത്തിന്റെ കോപ്പികള്‍ സിലോണി ലേക്ക് കടത്തിയപ്പോഴും സര്‍ സി.പി. ഇടപെട്ട് അവിടെയും നിരോധന മേര്‍പ്പെടുത്തുകയുണ്ടായി.പിന്നീട് ഇന്ത്യയ്ക്ക്‌സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമാണ് പ്രഭാത് ബുക്ക് ഹൗസ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. തൂലിക സ്വാതന്ത്ര്യത്തെപോലും നിഷേധാത്മക നിലപാടില്‍ വീക്ഷിച്ച അദ്ദേഹം യോഗ നേതൃത്വത്തിലേക്ക് സര്‍ക്കാര്‍ ഉദ്യോഗവും രാജിവച്ച് പ്രവര്‍ത്തിക്കുവാന്‍ വരികയായിരുന്നു ഈ പുരോഗമനവാദിയും. മതമാററ കാര്യത്തില്‍ സഹോദരന്‍ അയ്യപ്പന്‍ മാത്രമാണ് ധീരമായ നിലപാടെടുത്ത വ്യക്തി.