"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 9, തിങ്കളാഴ്‌ച

ഉലകന്‍: വിസ്മൃതനായ കര്‍ഷകത്തൊഴിലാളി നേതാവ്

ഉലകന്‍ 
കൊച്ചി - മധുര ദേശീയ പാതയും 47 ആം നമ്പര്‍ ദേശീയപാതയും കുറുകെ കടക്കുന്ന കൊച്ചിയുടെ തെക്കന്‍ പ്രദേശത്തെ കുണ്ടന്നൂരും സമീപ പ്രദേശങ്ങളും അറു പതുകള്‍ വരെ വിശാലമായ നെല്പാട ങ്ങളായിരുന്നു. നഗരവികസനം ഇവിടത്തെ നെല്പാട ങ്ങളെ അതിക്രമി ച്ചപ്പോള്‍ തുടച്ചു നീക്കപ്പെട്ടത് നിരവധി കര്‍ഷക ത്തൊഴി ലാളി കുടുംബങ്ങളേയും അവരുടെ ജൈവിക പരിസരങ്ങളുമായിരുന്നു. പുതിയ ചുറ്റുപാടില്‍ അതിജീവിക്കാന്‍ പറ്റിയ തരത്തില്‍ പരുവപ്പെട്ടതാ യിരുന്നില്ല അക്കാലത്തെ കര്‍ഷക ത്തൊഴിലാളി കളായിരുന്ന ഇവിടത്തെ ദലിതരുടെ ജീവിതങ്ങള്‍. വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശം നിഷേധി ക്കപ്പെട്ടി രുന്നതിനാല്‍ നഗരവത്കരണ ത്തിന്റെ ഭാഗമായി വന്നെത്തിയ യന്ത്രോപകര ണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ധ്യവും അവരിലുണ്ടായിരുന്നില്ല. പ്രാക്തനമായ 'കൈത്തൊഴില്‍' ചെയ്തുകൊണ്ടു തന്നെ നെല്പാടത്ത് തുടരാന്‍ അവര്‍ നിര്‍ബന്ധിതരായി.

എന്നാല്‍ നഗരവത്കരണത്തിനും അതിന്റെ പുരോഗതിക്കും ഈ കൈത്തൊഴിലുകാരെ പോരാതെ വന്നു. കൈത്തൊഴില്‍ ചെയ്ത് ജീവിക്കുന്ന ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യതയും അതിനില്ലായിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടും പുരോഗതി ത്വരിതപ്പെടുത്തേണ്ടതു ള്ളതു കൊണ്ടും കുണ്ടന്നൂര്‍ പാടശേഖരങ്ങളിലേക്ക് കൃഷിയന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യപ്പെട്ടു. ഇതിനെതിരായി സംഘടിപ്പിക്കപ്പെട്ട കര്‍ഷകത്തൊഴിലാളി സമരത്തിലെ നായകനായിരുന്നു മരടിലെ പഴയരിക്കല്‍ വീട്ടിലെ കര്‍ഷക ത്തൊഴിലാളികളുടെ മകനായി ജനിച്ച പി എ ഉലകന്‍. രാത്രികാലങ്ങളില്‍ കൊയ്ത്തുകാരുമായി ചെന്ന് നെല്ലു കൊയ്‌തെടുത്തുകൊണ്ട് ഒരു പുതിയ സമരമുറ തന്നെ ഉലകന്റെ നേതൃത്വത്തില്‍ കുണ്ടന്നൂര് അരങ്ങേറി. സമരം ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. ഉലകനുള്‍പ്പെടെ പല കര്‍ഷകത്തൊഴി ലാളികളും ലോക്കപ്പിലായി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായാണ് ഉലകന്‍ പൊതു രംഗത്തെത്തുന്നത്. പ്രാഥമിക വിദ്യാഭ്യാസമേ നേടാനായുള്ളൂ. സിപിഎം ലെ അന്നത്തെ നേതാക്കന്മാര്‍ക്ക് സമശീര്‍ഷനായിരുന്നു ഉലകന്‍. മന്ത്രിയാ യിരുന്ന ടി കെ രാമകൃഷ്ണനോട് അടുത്ത ബന്ധമുണ്ടായിരുന്നു. മരടിലെ പട്ടികജാതിക്കാര്‍ പാര്‍ക്കുന്നിടത്തേക്ക് വഴിവെട്ടുന്ന കാര്യത്തില്‍ ഉണ്ടായ ഗുരുതരമായ ചില പ്രശ്‌നങ്ങള്‍ നിമിത്തം ഉലകന്‍ പാര്‍ട്ടിയുമായി അകന്നു. പട്ടികജാതിക്കാരുടെ പാര്‍പ്പിടങ്ങളിലേക്ക് വഴിവെട്ടുന്നതിന് പട്ടികജാതി ക്കാരല്ലാത്ത പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലരുടെ സ്ഥലം വിട്ടു കൊടുക്കണ മായിരുന്നു. അതിന് അവര്‍ തയാറായിരുന്നില്ല. ഈ പ്രശ്‌ന  ത്തില്‍ അനുകൂലമായ നിലപാടെടുക്കേണ്ട പാര്‍ട്ടി നേതൃത്വമാകട്ടെ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. 'പുലയികള്‍ക്ക് (മീന്‍)തപ്പാന്‍ പോകാന്‍ പ്രത്യേകിച്ച് വഴിയൊന്നും വേണ്ട' എന്നതായി രുന്നു പാര്‍ട്ടി തീരുമാനം. ഇതിനെ ചോദ്യം ചെയ്ത ഉലകന്റെ 'പാര്‍ട്ടി വിരുദ്ധ' നടപടികള്‍ അദ്ദേഹത്തെ പുറത്താക്കുന്ന പാര്‍ട്ടിത്തീരുമാനത്തില്‍ കൊണ്ടെത്തിച്ചു. അതിനു മുമ്പായിത്തന്നെ ഉലകന്‍ പാര്‍ട്ടിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു!കുറുമ്പ 
1987 ല്‍ അസുഖത്തെ തുടര്‍ന്നാണ് ഉലകന്‍ അന്തരിച്ചത്. മരിക്കുമ്പോള്‍ 60 വയസു ണ്ടായിരുന്നു. 1977 ലാണ് പാര്‍ട്ടി വിട്ടത്. കെഎസ്‌കെടിയു വിന്റെ താലൂക്ക് സെക്രട്ടറിയായിരുന്ന ഉലകന്‍ താലൂക്ക് സമ്മേളനം വിജയകരമായി നടത്തിയതിന് ഏവരുടേയും മതിപ്പ് നേടിയിരുന്നു. പാര്‍ട്ടി വിട്ടതിനു ശേഷവും വേട്ടയാടല്‍ തുടര്‍ന്ന തിനാല്‍ ഉലകന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുകയല്ലാതെ മറ്റ് നിവൃത്തിയുണ്ടാ യിരുന്നില്ല. ഒരു വീടു കത്തിച്ചുവെന്ന കള്ളക്കേസില്‍ കുടുക്കി ഉലകനേയും മകനേയും ലോക്കപ്പിലിട്ട് പീഢിപ്പിക്കുക പോലുമുണ്ടായി. മരട് സഹകരണ സംഘത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായിരുന്ന ഉലകന്‍ പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷവും ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് സ്ഥാനമാനങ്ങളോ ഭാരവാഹിത്വമോ ഉലകന് രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ടായിരുന്നിട്ടില്ല.

സ്വത്വരാഷ്ട്രീയത്തിന്റെ ചര്‍ച്ചാപരിസരമായിരുന്നില്ല ഉലകന്റെ ജീവിത കാലഘട്ടമെങ്കിലും സ്വത്വബോധമുള്ള വ്യക്തിയായിരുന്നെന്ന് തിരിച്ചറി യുന്നു. സമസ്ത കൊച്ചി പുലയ മഹാസഭയുടെ 128 ആം ശാഖാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുകൊണ്ട് സ്വത്വരാഷ്ട്രീയത്തില്‍ തനിക്കുള്ള അറിവ് ഉലകന്‍ അന്നേ പ്രഖ്യാപിച്ചിരുന്നു.

ഉലകന്‍ കുറുമ്പ ദമ്പതികള്‍ക്ക് 4 പെണ്‍മക്കളും 2 ആണ്‍മക്കളും ഉണ്ട്. എല്ലാവരും വിവാഹിതരും കുടുംബജിവിതം നയിക്കുന്നവരുമാണ്. 2009 ല്‍ കുറുമ്പ അന്തരിച്ചു. പൊതുപ്രവര്‍ത്തനത്തില്‍ അച്ഛന്‍ ജീവിതം സമര്‍പ്പിക്കപ്പെട്ടിരുന്നതിനാല്‍ അമ്മ കൊയ്ത്തും മെതിയും ഇല്ലാത്ത കാലത്തുപോലും മീന്‍ പിടിച്ചും പുല്ലുചെത്തിയും വളരെ കഷ്ടപ്പെട്ട് കുടുംബം നോക്കിയിരുന്നുവെന്ന് മകന്‍ അശോകന്‍ ആദരവോടെ ഓര്‍ക്കുന്നു. ഇപ്പോള്‍ കൊച്ചി കോര്‍പറേഷന്റെ ഭാഗമായ മരട് പഞ്ചായത്തില്‍ ഒരു റോഡിന് ഉലകന്റെ പേര് കൊടുത്തിട്ടുണ്ട്. വഴിനടക്കാനുള്ള അവകാശം ചോദിച്ച കുറ്റത്തിന് തന്റെ പ്രസ്ഥാനത്തില്‍ നിന്നും അപമാനിതനായി പടിയിറങ്ങേണ്ടിവന്ന വിപ്ലവകാരിയായ ഉലകന് വഴിയുടെ പേരില്‍ നാട്ടുകാര്‍ നീക്കിവെച്ച ഈ സ്മാരകം അതുകൊണ്ടു തന്നെ ഉചിതവുമാണ്.

ഉലകന്റെ ജീവിതം വികലമായ വികസന നയങ്ങളിലേക്കും പ്രസ്ഥാന ങ്ങളുടെ പ്രത്യയശാസ്ത്ര അപചയങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. വാസ്തവത്തില്‍ കുണ്ടന്നൂര്‍ പാടങ്ങളില്‍ ഇറക്കുമതി ചെയ്യപ്പെട്ട കൃഷി യന്ത്രങ്ങള്‍ കാലത്തിന്റെ അനിവാര്യതയായിരുന്നു. എന്നാല്‍ അവ വാങ്ങാന്‍ കഴിയേണ്ടിയിരുന്നത് ഇവിടെത്തെ കര്‍ഷകത്തൊഴിലാളി കള്‍ക്കായിരുന്നു. എന്നാല്‍ അവരെ അപരിഷ്‌കൃതരായി നിലനിര്‍ത്തുന്ന തിലായിരുന്നു പ്രസ്ഥാനങ്ങള്‍ക്ക് താത്പര്യം. എങ്കില്‍ മാത്രമേ അവകാശ ങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്ന അണികള്‍ പ്രസ്ഥാനത്തെ നിലനിര്‍ത്തു കയുള്ളൂ. യന്ത്രോപകരണങ്ങള്‍ സ്വായത്തമാക്കുന്ന പരിഷ്‌കൃത ജനതയാ യി കര്‍ഷക ത്തൊഴിലാളികള്‍ മാറുന്നതോടെ അവകാശങ്ങളില്‍ സ്ഥിതി സമത്വമുണ്ടാകുന്നു. അത്തരം ഒരു അവസ്ഥയില്‍ സമരം ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന് പ്രസക്തിയില്ല. എക്കാലവും ഒരു പ്രസ്ഥാനം ഒരു ജനത യുടെ 'നേതൃത്വ'മായി നിലനില്ക്കണമെങ്കില്‍ സമൂഹത്തില്‍ അസമത്വവും ഉണ്ടാകണം. ഇതിലായിരുന്നു പ്രസ്ഥാനങ്ങളിലെ നേതൃത്വത്തിന്റെ ശ്രദ്ധ മുഴുവനും; അല്ലാതെ അടിമ വര്‍ഗത്തിന്റെ വിമോചനത്തിലല്ല. ഇത്രയു മാണ് ഉലകന്റെ ജീവിതം കൊണ്ട് കൈമാറ്റം ചെയ്യപ്പെട്ട അറിവുകള്‍.