"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 21, ശനിയാഴ്‌ച

കാന്‍ഷിറാം: അഞ്ചുതലങ്ങളുള്ള സാമൂഹ്യ പരിവര്‍ത്തന പ്രസ്ഥാനം

1988 സെപ്തംബര്‍ 17ന് പെരിയാറു ടെ മംഗളകരമായ ജന്‍മവാര്‍ഷിക വേളയില്‍ സാമൂഹ്യ പരിവര്‍ത്തന ത്തിനനു യോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്ന തിനായി ഇന്ത്യയുടെ അഞ്ചു ഭാഗങ്ങളില്‍ നിന്നും അഞ്ചു സൈക്കിള്‍ മാര്‍ച്ചുകള്‍ ആരംഭിച്ചു. ഈ സൈക്കിള്‍ മാര്‍ച്ചു കളിലൂടെ ഇന്ത്യയിലെ ബഹുജന്‍ സമാജ് വമ്പിച്ച തോതില്‍ ബോധവല്‍ക്ക രിക്കപ്പെട്ടു. ബ്രാഹ്മണ്യ സാമൂഹ്യ ക്രമം ബഹുജന്‍ സമാജിനെ ജാതികളും ഉപജാതികളുമായി വിഭജിച്ചു വെന്നും അതിനാല്‍ സമത്വാധി ഷ്ഠിതമായ ഒരു സമൂഹം സൃഷ്ടിക്കണ മെങ്കില്‍ അവര്‍ സ്വന്തം നിലയില്‍ ആത്മാഭി മാനത്തിനും വിമോചന ത്തിനുമായി പോരാട്ടം നടത്തേണ്ടതുണ്ട് എന്നതായിരുന്നു മാര്‍ച്ചിന്റെ സന്ദേശം. പോരാട്ടത്തിന്റെ അഞ്ചുതലങ്ങളില്‍ ഉള്‍പ്പെട്ടിരുന്നത്

1. ആത്മാഭിമാനത്തിനായുള്ള പോരാട്ടം
2. വിമോചനത്തിനായുള്ള പോരാട്ടം
3. സമത്വത്തിനായുള്ള പോരാട്ടം
4. ജാതി നിര്‍മ്മൂലനത്തിനും വിഘടിത സമൂഹത്തിനിടയില്‍ സാഹോദര്യത്തിന്റെ പാലങ്ങള്‍ സൃഷ്ടിക്കുന്നതിനുമായുള്ള പോരാട്ടം
5. അയിത്തത്തിനും അനീതിക്കും അതിക്രമങ്ങള്‍ക്കും ഭീകരതയ്ക്കുമെതിരായ പോരാട്ടം

ഈ പ്രക്ഷോഭങ്ങളെ ജനകീയമാ ക്കുന്നതിനായി അഞ്ചു സൈക്കിള്‍ മാര്‍ച്ചുകളും സംഘടിപ്പിക്കപ്പെട്ടു. കന്യകുമാരിയില്‍ (തമിഴ്‌നാട്) നിന്നും ഡല്‍ഹിയിലേക്ക്, കോഹിമ (നാഗാലാന്റ്) യില്‍ നിന്നും ഡല്‍ഹിയി ലേയ്ക്ക്, കാര്‍ഗില്‍ (കാശ്മീര്‍) നിന്നും ഡല്‍ഹിയിലേയ്ക്ക്, പുരി (ഒറീസ്സ) യില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക്, പോര്‍ബന്തര്‍ (ഗുജറാത്ത്)ല്‍ നിന്നും ഡല്‍ഹിയി ലേയ്ക്ക് എന്നിവയാ യിരുന്നു അവ. ഈ വലിയ അഞ്ചു സൈക്കിള്‍ റാലികള്‍ക്കു പുറമേ പ്രാദേശികമായ സൈക്കിള്‍ റാലികള്‍, ചെറുതും വലുതുമായ മീറ്റിംഗുകള്‍, റാലികള്‍, കേഡര്‍ ക്യാമ്പുകള്‍ തുടങ്ങിയവ ജനങ്ങളെ സാമൂഹ്യ വിഷയങ്ങളില്‍ ബോധവാന്‍ മാരാക്കാന്‍ വേണ്ടി രാജ്യമെമ്പാടും സംഘടിപ്പിക്കപ്പെട്ടു.