"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 20, വെള്ളിയാഴ്‌ച

കാന്‍ഷിറാം : വിജയ പ്രതിഭാസങ്ങള്‍

ബി.എസ്.പിയുടെ വിജയ പ്രതിഭാ സങ്ങള്‍ ക്കുശേഷം ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയുടെ കവര്‍ സ്റ്റോറിയിലൂടെ കാന്‍ഷിറാമിനും ബി.എസ്.പിക്കും ആദ്യമായി ഒരു ദേശീയ പ്രചാരണം ലഭിച്ചു.16 കമ്മ്യൂണിസ്റ്റു പാര്‍ട്ടി പോലും കാന്‍ഷിറാം ഉദ്‌ബോധി പ്പിക്കുന്ന ജാതിയുദ്ധ ങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റു വിരുദ്ധഅപവാദ ങ്ങളെക്കുറിച്ചും തങ്ങളുടെ സഖാക്കള്‍ക്ക് വിവരം നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ ഒരു ലഘുലേഖ യുമായി 17 മുന്നോട്ടു വന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നിഷേധാ ത്മകമായ പ്രചാരണ മെന്നതു പോലെ തന്നെ കാന്‍ഷിറാമിനും ബി.എസ്.പി ക്കു മെതിരെയുള്ള കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ വെറുപ്പും ബി.എസ്.പിയെ വന്‍തോതില്‍ പ്രചരിപ്പിക്ക പ്പെടാന്‍ സഹായിച്ചു. സമയാസമയ ങ്ങളില്‍ തന്റെ കേഡര്‍ ക്യാമ്പുക ളിലൂടെയും ഒപ്രസ്സ്ഡ് ഇന്ത്യനിലെ രചനകളി ലൂടെയും ലഘുലേഖ കളിലൂടെയും, ഫൂലൈ - സാഹു - പെരിയാര്‍ - ബാബാ സാഹേബ് ഡോ.അംബേദ്ക്കര്‍ ഇവരുടെ പ്രസ്ഥാനങ്ങള്‍ ക്കെതിരെയും ബി.എസ്.പി ക്കെതിരെയും ബ്രാഹ്മണിക പത്രമാധ്യങ്ങള്‍ നടത്തുന്ന ഗൂഢാലോ ചനയെ കാന്‍ഷിറാം തന്റെ പ്രവര്‍ത്ത കര്‍ക്ക് അറിയിച്ചു കൊണ്ടിരുന്നു. ബി.എസ്.പിയുടെ അത്തര ത്തിലുള്ള മുന്‍കരുതല്‍ നടപടി കളുടെ ഫലമായി അതിന് വടക്കേ യിന്ത്യന്‍ സംസ്ഥാന ങ്ങളിലെ അടിത്തറ വീണ്ടും വിപുലമാക്കു വാന്‍ കഴിഞ്ഞു. 1984 മുതല്‍ 1992 വരെ എല്ലാത്തര ത്തിലുമുള്ള വന്യമായ ആരോപണങ്ങള്‍, 'കാന്‍ഷിറാം ഒരു ചമാറല്ല ബ്രാഹ്മണനാണ്, സി.ഐ.എ ചാരനാണ് ' എന്നിവയുള്‍ പ്പെടെയുള്ളവ, ബി.എസ്.പിക്കും അതിന്റെ കേന്ദ്ര നേതാ ക്കളായ കാന്‍ഷിറാമിനും മായാവതി ക്കുമെതിരെ ഉന്നയിക്കപ്പെട്ടു.

ബി.എസ്.പി യുടെ രൂക്ഷമായ മുദ്രാവാക്യ ങ്ങളും അവകാശ വാദ ങ്ങളും നിശ്ചലമായ പിരമിഡാകൃതി യിലുള്ള ജാതി വ്യവസ്ഥയുടെ ഇരകളോട് ജാതി വ്യവസ്ഥയെ തകര്‍ക്കു വാനായി യോജിക്കണ മെന്ന അതിന്റെ ജനകീയാ ഹ്വാനവും, പാര്‍ട്ടിയെ ജാതിയു ദ്ധത്തിന്റെ അജണ്ടയുള്ള ജാതീയ വാദികളെന്ന നിലയില്‍ മുദ്രകുത്ത പ്പെടുകയു ണ്ടായി. ഈ കാലയളവില്‍ ബി.എസ്.പി അതിന്റെ അനുയാ യികളെ ബോധ്യ പ്പെടുത്തിയത് വോട്ടവകാശം നമുക്ക് നല്‍കിയ തിലൂടെ ബാബാ സാഹേബ് അംബേദ്ക്കര്‍ ആഗ്രഹിച്ചത് സംസ്ഥാന ഭരണാ ധികാരം പിടിച്ചെടു ക്കണമെ ന്നായിരുന്നു. അതിനാല്‍ നിസാര നേട്ടങ്ങള്‍ ക്കായി തങ്ങളുടെ വോട്ടുകള്‍ വില്‍ക്കരു തെന്നും സ്വന്തം പെണ്‍ കുഞ്ഞിനെ പ്പോലെ അതിനെ സംരക്ഷിക്ക ണമെന്നും ആഹ്വാനം ചെയ്തു. ബഹുജന്‍ സമാജിനിട യിലുണ്ടായ മറ്റൊരു അത്ഭുത കരമായ വ്യതിയാനം ബി.എസ്.പി അതിന്റെ പ്രവര്‍ത്തകരെ അവരുടെ വിഭവങ്ങളു പയോഗിച്ചു മാത്രം പ്രവര്‍ത്തി ക്കുവാന്‍ പരിശീലി പ്പിച്ചതാണ്. അതു കൊണ്ടു തന്നെ എല്ലാ തെരെഞ്ഞെടുപ്പു വേളയിലും ബി.എസ്.പിയുടെ സ്ഥാനാര്‍ത്ഥികള്‍ സമ്മതി ദായകരോട് വോട്ടു നല്‍കാന്‍ മാത്രമല്ല തങ്ങള്‍ക്ക് ഒരു രൂപാനോട്ടു കൂടി നല്‍കാന്‍ ആവശ്യപ്പെട്ടു. അലഹാബാദ് ഉപതെര ഞ്ഞെടുപ്പില്‍ വോട്ടുകള്‍ ആവശ്യ പ്പെട്ടതിനു പുറമേ, കാന്‍ഷിറാം തന്നെ സ്വന്തം നിലയില്‍ സംഘത്തെ നയിക്കുകയും 32,000 ഒറ്റരൂപ നോട്ടുകള്‍ ലഭിക്കുകയും ചെയ്തു. തന്റെ കരങ്ങളില്‍ ഒരു വലിയ സംഭാവന പെട്ടിയേന്തി ക്കൊണ്ട് കാന്‍ഷിറാം ജനക്കൂട്ട ത്തിനിട യിലേയ് ക്കിറങ്ങി അവരോട് പറഞ്ഞു. 'നാമാണ് ധനത്തിന്റെ ഉല്‍പ്പാദ കരെങ്കില്‍ കൂടി മറ്റുള്ളവ രതിനെ അമുക്കുകയാണ്. നമ്മെ നിര്‍ധനരാ ക്കുകയും ചെയ്യുന്നു.' 18 ഇത് ഇന്ത്യന്‍ രാഷ്ട്രീയ ത്തില്‍ അത്യന്തം പുതുമയുള്ള ഒന്നായിരുന്നു. ബി.എസ്. പിയുടെ എല്ലാ വിജയവും യാതൊരു പാര്‍ട്ടി യുമായും സഖ്യമില്ലാ തെയായിരുന്നു. ഇത്തര ത്തിലുള്ള അസാധാ രണമായ വേഗ ത്തോടെ മറ്റൊരു പാര്‍ട്ടിയും ഉയര്‍ന്നുവ ന്നിട്ടില്ല. കാന്‍ഷിറാമിനും ബി.എസ്.പിക്കും ഇതെല്ലാം ചെയ്യാന്‍ കഴിഞ്ഞത് എന്തു കൊണ്ടെന്നാല്‍ അതിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങ ളിലൂടെ രാജ്യത്ത് പ്രത്യേകിച്ചും ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങ ളില്‍ അതിന്റെ രാഷ്ട്രീയേ തരമായ വേരുകള്‍ ശക്തിപ്പെടു ത്തിയിട്ടു ണ്ടായിരുന്നു.

കാന്‍ഷിറാം തന്റെ പ്രവര്‍ത്തന ങ്ങളില്‍ എല്ലായിപ്പോഴും മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അകലം പാലിച്ചിരു ന്നതിനാല്‍ അതിന് സ്വന്തമായി ഒരസ്തിത്വം സൃഷ്ടിച്ചെടു ക്കുവാന്‍ കഴിഞ്ഞു വെന്നു മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയ ത്തില്‍ അതിന്റേതായ ഇടം കണ്ടെത്തു വാനും കഴിഞ്ഞു. 1985 നും 1995 നുമിടയില്‍ ബി.എസ്.പി ഒരു പ്രസ്ഥാന മെന്ന നിലയിലും പാര്‍ട്ടിയെന്ന നിലയിലുമുള്ള അതിന്റെ സ്ഥിരമായ വളര്‍ച്ചയി ലേയ്ക്ക് നയിക്കുന്ന മൂന്നു സമരതന്ത്ര ങ്ങള്‍ക്ക് തുല്യ പരിഗണന നല്‍കിയിരുന്നു. ഉത്തര്‍പ്രദേശില്‍ 1989 ലും, 1991 ലും, 1993 ലും നടന്ന തെരെഞ്ഞെടു പ്പുകളില്‍ അതിന്റെ സീറ്റുകളുടെ എണ്ണം 13 ല്‍ നിന്നും 66 ആയി ഉയര്‍ന്നതില്‍ നിന്നും ഇക്കാര്യം ദര്‍ശിക്കാ വുന്നതാണ്. ദരിദ്രരുടെയും, ആനുകൂല്യങ്ങള്‍ പരിമിതമായി മാത്രം ലഭിച്ച വരുടെയും ലംബമാനമായ മുന്നേറ്റത്തിന്റെ കാലഘട്ട മായിരുന്നു അത്. നില നില്‍ക്കുന്ന വ്യവസ്ഥ യെ തകര്‍ക്കാന്‍ കഴിയുന്ന ഉകരണമെന്ന നിലയില്‍ ജാതിയെ പ്രത്യയ ശാസ്ത്ര വല്‍ക്കരിക്കല്‍, ഗാന്ധിയേയും മുഖ്യധാരാ പാര്‍ട്ടികളെ യും മനുവാദികള്‍ എന്ന നിലയില്‍ വിമര്‍ശിക്കല്‍, കോണ്‍ഗ്രസ്സ് ഭരണ കാല ത്തിന്റെ പരാജയങ്ങള്‍, ഹിന്ദുത്വ ത്തിനോടുള്ള എതിര്‍പ്പ് ജാതിയടിസ്ഥാ നത്തിലുള്ള അതിക്രമങ്ങള്‍ തുടങ്ങിയവയെ ഉയര്‍ത്തി പ്പിടിച്ചുകൊണ്ട് ദളിതരെ ധ്രുവീകരിക്കല്‍ എന്നിവ അതില്‍ ദര്‍ശിക്കാം. നിരവധി പ്രക്ഷോഭങ്ങള്‍, ആത്മാഭി മാനത്തിനും സാമൂഹ്യ പരിവര്‍ത്ത നത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍, ജാതിനിര്‍മ്മൂലന ത്തിനായുള്ള പ്രക്ഷോഭ ങ്ങള്‍, അയിത്ത ത്തിനെതിരായ പ്രക്ഷോഭങ്ങള്‍ തുടങ്ങിയവ ഇക്കാല ഘട്ടത്തില്‍ സംഘടിപ്പി ക്കപ്പെട്ടു.19 സ്വാതന്ത്ര്യ ത്തിന്റെ നാല്‍പ്പതു വര്‍ഷങ്ങള്‍ ക്കുള്ളിലെ ഗവണ്‍മെന്റിന്റെ വലിയ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പി ടിക്കുന്നതിലെ കാപട്യ ങ്ങളെയും തുറന്നു കാട്ടപ്പെട്ടു.

ഇന്ത്യയുടെ സ്വാതന്ത്ര്യ ത്തിന്റെ നാല്‍പ്പതാം വാര്‍ഷികാ ഘോഷ വേളയില്‍ കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ്സ് അതിന്റെ അധീനതയിലു ണ്ടായിരുന്ന റേഡിയോ, ടെലിവിഷന്‍, മറ്റു മാധ്യമങ്ങള്‍ എന്നിവയെ ദുരുപയോഗ പ്പെടുത്തി ക്കൊണ്ട് ജനങ്ങളെ വഴിതെറ്റിക്കു വാനായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ പ്രഖ്യാപിച്ചു. എന്നാല്‍ 1987 ആഗസ്റ്റ് 15 മുതല്‍ 1988 ആഗസ്റ്റ് 15 വരെയായി 365 ദിവസവും ഇടതട വില്ലാതെ പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ട് പാവപ്പെട്ട ജനങ്ങളെ വിഡ്ഢി കളാക്കുന്ന അത്തരം ഗവണ്‍മെന്റ് പ്രചാരണ ങ്ങളെ ക്കുറിച്ച് പാര്‍ട്ടി ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. ഈ സോഷ്യല്‍ ആക്ഷന്‍ പ്രോഗ്രാം ആരംഭിച്ചത് ഇന്ത്യയിലെ മ്പാടും നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്ത 1987 ആഗസ്റ്റ് 15ന് ഡല്‍ഹിയിലെ ബോട്ട് ക്ലബ്ബ് മൈതാനത്തു സംഘടിപ്പിച്ച ഒരു ധര്‍ണ്ണയോടു കൂടിയാണ്. ഒരു വര്‍ഷം നീണ്ട ഈ പരിപാടി ക്കിടയില്‍ താഴെ ക്കൊടുത്തി രിക്കുന്ന വിഷയ ങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക യുണ്ടായി.

1. അയിത്തം- സ്വാതന്ത്ര്യ ത്തിന്റെ നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും
2. മനുഷ്യത്വ മില്ലായ്മ- സ്വാതന്ത്ര്യ ത്തിന്റെ നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും
3. അനീതി- സ്വാതന്ത്ര്യ ത്തിന്റെ നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും
4. അരക്ഷിതാ വസ്ഥ- സ്വാതന്ത്ര്യത്തിന്റെ നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും
5. അസമത്വം- സ്വാതന്ത്ര്യ ത്തിന്റെ നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും

വീണ്ടും ധര്‍ണ്ണകളി ലുടെയും പ്രകടനങ്ങ ളിലൂടെയും സൈക്കിള്‍ മാര്‍ച്ചുക ളിലൂടെയും കാന്‍ഷിറാം സംബോധന ചെയ്ത വമ്പിച്ച പൊതു യോഗങ്ങളി ലൂടെയും ഇന്ത്യയിലെ പട്ടികജാതി വര്‍ഗ്ഗ പിന്നോക്ക മത ന്യൂനപക്ഷ വിഭാഗങ്ങളുടെ ദയനീയമായ അവസ്ഥ യിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടു. സന്ദേശം വളരെ വ്യക്തമാ യിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ ത്തിന്റെ നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷവും 85% വരുന്ന ബഹുജന്‍ സമാജ് ഇപ്പോഴും ആശ്രിതരാണ്, സ്വാശ്രയരല്ല.

ബാബാ സാഹബ് ഡോ. അംബേദ്ക്കര്‍, ലോഹ്യ തുടങ്ങിയ മറ്റു പലരും വിഭാവനം ചെയ്തിരു ന്നതുപോലെ ബഹുജന്‍ സമാജിന്റെ വിശാലാടി ത്തറയിലുള്ള ഒരു സാമൂഹ്യ സഖ്യം രൂപീകരി ക്കണമെന്ന കാന്‍ഷി റാമിന്റെ ആഗ്രഹം ബഹുജന്‍ സമാജിന്റെ സൃഷ്ടിയിലേ യ്ക്കുള്ള ഒന്നാമത്തെ ചുവടു വയ്പായി മാറി. 1992 ഡിസംബര്‍ 6ന് സംഘ പരിവാര്‍ ബാബറി മസ്ജിദ് തകര്‍ത്തിനു ശേഷം, മൂന്നു സിംഗുമാര്‍ വി.പി.സിംഗ്, അജിത്ത് സിംഗ്, മുലായം സിംഗ് എന്നിവര്‍ ബി.ജെ.പി ക്കെതിരെ ഒരു വിശാലസഖ്യം രൂപീകരിക്ക ണമെന്ന ഉദ്ദേശ്യ ത്തോടെ കാന്‍ഷീറാമിനെ സമീപിച്ചു. താക്കൂറിനും ജാട്ടിനുമു പരിയായി കാന്‍ഷിറാം യാദവിനെ പരിഗണി ക്കുകയും 'മിലെ മുലായം കാന്‍ഷിറാം, ഹവാ ഹോഗയെ ജയ് ശ്രീറാം'എന്ന മുദ്രാവാക്യ ത്തോടെ ബി.ജെ.പി യേയും സംഘ്പരി വാരിനെയും ഭീഷണപ്പെടു ത്തുകയും ചെയ്തു. ജനതാദളും മുസ്ലീം മൗലവിമാരും സൃഷ്ടിച്ച വൈഷമ്യ ങ്ങള്‍ക്കു പരിയായി, ഈ അസാധാ രണമായ കൂട്ടുകെട്ട് മറ്റു സ്റ്റാറ്റസ് കോ പാര്‍ട്ടികള്‍ക്ക്, വിശിഷ്യാ ബി.ജെ.പിക്ക്, മത്സര ത്തില്‍ തോറ്റുപുറ ത്താവും തക്കവിധമുള്ള അതി ശക്തമായ പ്രഹരമായി അനുഭവപ്പെട്ടു. ചില ജില്ലകളില്‍ ബി.എസ്.പിയുടെ പ്രകടനം അത്യന്തം അതിശയിപ്പി ക്കുന്ന തായിരുന്നു. ബി.എസ്.പിയുടെ പ്രകടനം നിരവധി നിരീക്ഷകരെ ഞെട്ടിക്കുകയും അമ്പരിപ്പി ക്കുകയും ചെയ്തു കൊണ്ട് ഔദ്യോഗിക പണ്ഡിറ്റു കള്‍ക്ക് തെറ്റിപ്പോ യെന്നു തെളിയിച്ചു. ഉത്തര്‍ പ്രദേശിലെ ബഹുജന്‍ സമാജു കളുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ഒരു പ്രകടന മായിരുന്നു അത്. എന്നാല്‍ മുലായംസിങ് യാദവ് സാമൂഹ്യ മാറ്റത്തിന്റെ തത്വശാസ്ത്രം മനസ്സിലാക്കു ന്നതില്‍ പരാജയ പ്പെടുകയും ദലിതരെ അവഗണിച്ചു കൊണ്ട് യാദവ വല്‍ക്കരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഈ കഥാഭാഗ ങ്ങളിലെ ഏറ്റവും മോശമായ ഭാഗമെ ന്തെന്നാല്‍, അധികാര ത്തിലേറി ക്കഴിഞ്ഞപ്പോള്‍ തന്നെ പിന്തുണച്ച പാര്‍ട്ടികളില്‍ നിന്ന് ചില എം.എല്‍.എമാരെ കൂറുമാറ്റ ത്തിലൂടെ മുലായം തന്നിലേ യ്ക്ക് കൊണ്ടു വരികയും ബി.എസ്.പിയെ പിളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ഒരു സാമൂഹ്യ പരിവര്‍ത്തന ദൗത്യത്തിന്റെ വക്താവായ കാന്‍ഷിറാം ഇതിനെ കൂട്ടുപങ്കാളിയുടെ വഞ്ചനയായി നിരീക്ഷിച്ചു. ബി.എസ്.പി- എസ്.പി സഖ്യത്തിന്റെ സാമൂഹ്യ വിവക്ഷി താര്‍ത്ഥങ്ങള്‍ മനസ്സിലാ ക്കുന്നതില്‍ പരാജയപ്പെട്ടു വെന്നതാണ് മുലായം സിംഗിന്റെ ഏറ്റവും വലിയ പോരായ്മ. അദ്ദേഹത്തെ സംബന്ധി ച്ചിടത്തോളം അത് കേവലമൊരു രാഷ്ട്രീയ കൂട്ടുകെട്ടാ യിരുന്നു. എന്നാല്‍ കാന്‍ഷി റാമിനെയും ബി.എസ്.പിയേയും സംബന്ധി ച്ചിടത്തോളം ബ്രാഹ്മണി സത്തിന്റെ ഇരകളായ ശൂദ്ര ജാതിക്കാരുടെ സാമൂഹ്യ സഖ്യ രൂപീകര ണമെന്ന സമഗ്രമായ പദ്ധതിയുടെ ഭാഗമായിരുന്നു ഈ കൂട്ടുകെട്ട്.

1985 മുതല്‍ 2003 വരെ കാന്‍ഷിറാം ഊര്‍ജ്ജ്വ സ്വലതയോടെ പ്രസ്ഥാന ത്തെയും രാഷ്ട്രീയ ത്തെയും മുന്നോട്ടു നയിച്ചു. ആ കാലയളവില്‍ അദ്ദേഹ ത്തിന്റെ നേതൃത്വത്തിന്‍ കീഴില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി നിരവധി സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്ത നങ്ങള്‍ കാഴ്ചവച്ചു. അവയില്‍ ചിലത് ചുവടെ കൊടുക്കുന്നു.