"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 6, വെള്ളിയാഴ്‌ച

ആഫ്രിക്കന്‍ അടിമതം: പശ്ചാത്തലം - ലതിത്ബന്ധു എന്‍ കെ ജോസ്

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നാണ് അമേരിക്കയിലേയ്ക്ക് അടിമകളെ കൂടുതലായി കൊണ്ട് പോയത്. പടിഞ്ഞാറന്‍ ആഫ്രിക്ക യിലെ 3000 മൈല്‍ നീളത്തിലുള്ള കടല്‍ത്തീരമാണ് അതിന് പ്രധാനമായും ഉപയോഗിച്ചത്. അവരെ പിടിച്ചാലാലുടനെ കപ്പലില്‍ കയറ്റി നേരെ അറ്റ്‌ലാന്റിക് സമുദ്രം കടന്ന് അമേരിക്കയില്‍ എത്തിക്കാനുള്ള കൂടുതല്‍ സൗകര്യമാണ് അതിന് കാരണമായത് എന്ന് കരുതാം. പിടിക്കപ്പെടുന്നതുവരെ അവര്‍ ആരുടെയും അടിമകളായി രുന്നില്ല. സ്വന്തം മണ്ണില്‍ സ്വതന്ത്രമായി ജീവിതം നയിക്കുകയായിരുന്നു അവര്‍. അമേരിക്കയില്‍ വന്ന് സ്ഥിരതാമസമാക്കിയ യൂറോപ്യന്‍മാര്‍ അവിടത്തെ കന്നിമണ്ണിന്റെ അത്ഭുതാവഹമായ ഉല്പാദനശക്തി കണ്ട് അന്തംവിട്ടു. അവര്‍ക്ക് കൃഷി ചെയ്യാവുന്നതിലപ്പുറം അനേകമനേകമിരട്ടിഭൂമി പരന്ന് വിസ്തൃതമായി ഒരു അവസാനമില്ലാത്തതുപോലെ കിടക്കുന്നു. ഇന്നത്തെ അമേരിക്കന്‍ ഐക്യനാടുകള്‍ തന്നെ ഇന്ത്യയുടെ നാലിരട്ടിയാണ്. പിന്നെ ക്യാനഡയും അലാസ്‌കയും മെക്‌സികോയും. മധ്യ തെക്കേ അമേരിക്കകള്‍ മുഴുവനും വേറെ കിടക്കുന്നു. അവിടത്തെ ആദിവാസികള്‍ ചില പ്രത്യേക കേന്ദ്രങ്ങളില്‍ മാത്രം ഏതാനും ചതുരശ്ര കിലോ മീറ്റര്‍ വസ്തീര്‍ണ്ണമുള്ള സ്ഥലത്ത് കൂട്ടായി താമസി ക്കുന്നു. മൊത്തം ഭൂമിയുടെ അരശതമാനം പോലും അവര്‍ ഉപയോഗിക്കുന്നുണ്ടായിരുന്നില്ല.

യൂറോപ്യന്‍മാര്‍ അവിടെ പല കൃഷികളും ചെയ്തു നോക്കി. എല്ലാ ത്തിനും നൂറും ഇരുന്നൂറുമല്ല അഞ്ഞൂറും ആയിരവും മേനി വിളവ് കിട്ടി. 1492ലാണ് കൊളംബസ് അവിടെ എത്തിയത്. പിന്നെയും വര്‍ഷ ങ്ങള്‍ കഴിഞ്ഞാണ് ചിലരെങ്കിലും അവിടെ സ്ഥിരതാമസമാ ക്കാനും കൃഷി ചെയ്യുവാനും മറ്റുമായി യൂറോപ്പില്‍ നിന്നു വന്നു തുടങ്ങിയത്. അപ്പോ ഴാണ് പണി ചെയ്യാന്‍ ആള്‍ പോരാ എന്ന യാഥാര്‍ത്ഥ്യം അവരെ തുറിച്ചുനോക്കിയത്. അവര്‍ സഹായത്തിന് ആളെ അന്വേഷിച്ചു. അവിടെ മുമ്പ് സൂചിപ്പിച്ച തരത്തില്‍ ഒരു പ്രത്യേക വിഭാഗം ആദിവാസികളു ണ്ടായിരുന്നു. അവരെയാണ് കൊളംബസ് റെഡ് ഇന്ത്യക്കാര്‍ എന്ന് വിളിച്ചത്. ഇന്ത്യയിലേക്ക് കടല്‍മാര്‍ഗ്ഗമുള്ള വഴി അന്വേഷിച്ച് പോയപ്പോ ഴാണ് കൊളംബസ് അമേരിക്ക കണ്ടെത്തിയത്. അത് ഇന്ത്യയാണ് എന്ന് അയാള്‍ തെറ്റിദ്ധരിച്ചു. പക്ഷെ അവിടത്തെ ജനങ്ങളുടെ നിറം കൊളം ബസ് കണ്ടിട്ടുള്ള ഇന്ത്യാക്കാരുടെ നിറമായിരുന്നില്ല. കൂടുതല്‍ ചുവപ്പ് കലര്‍ന്ന നിറം അതുകൊണ്ട് അവരെ റെഡ് ഇന്ത്യക്കാര്‍ എന്ന് വിളിച്ചു. പക്ഷെ അവരുടെ നാടിന് റെഡ് ഇന്ത്യാ എന്ന പേര് യൂറോപ്യന്‍മാര്‍ കൊടുത്തില്ല. അതിന്റെ പിന്നില്‍ കൊളംബസ്സല്ല. പുറകെ വന്ന കൊളോ ണിയല്‍ സാമ്രാജ്യവാദികളാ യിരുന്നു. റെഡ് ഇന്ത്യാക്കാരും റെഡ് ഇന്ത്യയും എന്നു പറഞ്ഞാല്‍ ആ മണ്ണ് ഏതെങ്കിലും കാലത്ത് അവരുടേ തായിരുന്നു എന്ന ധ്വനി ഉണ്ടാകുമല്ലോ. ആ ബന്ധം വിഛേദിക്കാനാണ് ജനത്തിനും നാടിനും രണ്ടുപേര് നല്‍കിയത്. ഇന്ത്യയില്‍ ആര്യന്‍മാര്‍ വന്ന് ആര്യാവര്‍ത്തം എന്ന് ഈ മണ്ണിനും പേര് നല്‍കിയത് ആ അടിസ്ഥാനത്തിലാണ്. അത് ആര്യന്‍മാരുടെ ജന്മഭൂമി ആണ് പോലും. പിന്നെ അതിന് ബ്രാഹ്മണര്‍ ബ്രഹ്മവര്‍ത്തം എന്ന പേര് നല്‍കി. ആര്യന്‍മാരിലെ തന്നെ ബ്രാഹ്മണര്‍ക്കാണ് ഈ മണ്ണ് അവകാശപ്പെട്ടത് എന്നതായിരുന്നു അവരുടെ ലക്ഷ്യം എന്ന് കരുതാം. അങ്ങനെയെങ്കില്‍ കേരളത്തിനും ബ്രഹ്മവര്‍ത്തം എന്ന പേര് നല്‍കാവുന്നതാണ്. പരശുരാമന്‍ മഴുഎറിഞ്ഞ് കേരളം പൊക്കിയെടുത്ത് ബ്രാഹ്മണര്‍ക്ക് മാത്രമായിട്ടാണ് നല്‍കിയത് എന്നാണല്ലോ ഐതീഹ്യം. അത്തരം കഥകളൊന്നും ഉത്തരേ ന്ത്യയെ സംബന്ധിച്ചില്ലല്ലോ. പക്ഷേ പരശുരാമക്ഷേത്രം എന്നല്ലാതെ ബ്രഹ്മവര്‍ത്തം എന്ന് ആരും പരാമര്‍ശിച്ചു കണ്ടിട്ടില്ല. ഇവിടത്തെ ആദി വാസികളുടേതല്ല ഈ ഭൂമി എന്ന് വാദിച്ച് ഉറപ്പിക്കാന്‍ വേണ്ടിയാണ് ഈ പേരുകള്‍ നല്‍കിയതും ഐതിഹ്യങ്ങള്‍ മെനഞ്ഞതും എന്നു വ്യക്തമാണല്ലോ.

അമേരിക്കയിലെ ആദിമജനത വെറും നായാടികളായിരുന്നു. കൃഷിയോടും അതുപോലുള്ള പണികളോടും ഒട്ടും താല്പര്യം അവര്‍ക്കില്ലായിരുന്നു എന്നെല്ലാമാണ് ഇന്നും അവിടെ ആധിപത്യം വഹിക്കുന്ന യൂറോപ്യന്‍മാര്‍ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. കൃഷിചെയ്യാതെ തന്നെ അവര്‍ക്ക് ആവശ്യത്തിനും മിച്ചവും ഭക്ഷണ സാധനങ്ങള്‍ കാട്ടില്‍ നിന്നും മറ്റും ലഭിച്ചിരുന്നു. ഒരു വലിയ ഭൂഖണ്ഡം മുഴുവനാണ് അവരുടെ അധീനതയിലുണ്ടായിരുന്നത്. ഇന്ത്യയുടെ അനേകമനേകം ഇരട്ടി വലിപ്പം അതിനുണ്ട്. അവരുടെ ജനസംഖ്യയാണെങ്കില്‍ ഏതാനും ലക്ഷം മാത്രം എന്നും പറഞ്ഞുവല്ലൊ. പിന്നെ എന്തിനു കൃഷി? പ്രകൃതി തന്നെ സമൃദ്ധമായി കൃഷി നടത്തിയിരുന്നു എന്നെല്ലാമാണ് അവരുടെ വാദഗതി. അവിടെ കടന്നു കയറിയ വെള്ളക്കാരോട് അവര്‍ ഒട്ടും മമത കാണിച്ചില്ല എന്നതു ശരിയാണ്. വെളളക്കാരെ കാണുന്നിടത്തു നിന്നെല്ലാം അവര്‍ ഒഴിഞ്ഞു മാറികൊണ്ടിരുന്നു. അവര്‍ക്ക് അവരുടേതായ സംസ്‌ക്കാരവും വിശ്വാസങ്ങളും ആചാരങ്ങളും ജീവിതരീതിയുമെല്ലാമുണ്ടായിരുന്നു. കൃഷിയും അതില്‍പ്പെട്ടതായിരുന്നു. കൃഷി ഇല്ലാത്തവര്‍ക്ക് സ്ഥിരവാസ മുണ്ടാകുകയില്ല. സ്ഥിരവാസമില്ലാതെ ആരാധനാലയങ്ങളും സാംസ്‌ക്കാരിക കേന്ദ്രങ്ങളും കൊട്ടാരങ്ങളും മറ്റും ഉണ്ടാവുകയില്ല. ഇന്നും അമേരിക്ക യില്‍ പല സ്ഥലത്തും ആദിവാസികളുടെ സാംസ്‌ക്കാരികാവശിഷ്ടങ്ങളായ വലിയകെട്ടിടങ്ങളുടെയും ആരാധനാലയങ്ങളുടെയും അവശിഷ്ടങ്ങള്‍ കാണാം. വളരെയെറെ യൂറോപ്യന്‍മാര്‍ നശിപ്പിച്ചിട്ടുണ്ടാകണം. അവശേ ഷിച്ചതാണ് ഇന്നു കാണുന്നത്. അവരില്‍ ചിലരെയെങ്കിലും വെള്ളക്കാര്‍ പിടിച്ചു തങ്ങളുടെ പണിക്ക് സഹായികളാക്കാന്‍ ശ്രമിച്ചു. പക്ഷേ ഒരാളെ പോലും അങ്ങനെ പരിശീലിപ്പിക്കാന്‍ വെള്ളക്കാര്‍ക്കു കഴിഞ്ഞിട്ടില്ല എന്നത് ശരിയായിരിക്കാം. ആ വിധത്തില്‍ വഴങ്ങുന്ന സമ്പ്രദായം അവര്‍ക്കുണ്ടായിരുന്നില്ല. അവര്‍ വെളളക്കാരെ ശത്രുക്കളായി മാത്രം കണ്ടു. അതിന്റെ ഫലമായി അവര്‍ വെള്ളക്കാരുടെ തോക്കിനിരയായി. ഇന്ന് അമേരിക്കയിലെ ആദിവാസികള്‍ അവരുടെ ഭൂമിയില്‍ വെറും ആയിരങ്ങള്‍ മാത്രമായി അവശേഷിച്ചു. ആ വംശത്തെ മുഴുവനും അവര്‍ നശിപ്പിച്ചു. അതാണ് യഥാര്‍ത്ഥ വംശഹത്യ.

അമേരിക്ക ഒരിക്കല്‍ യൂറോപ്പിനെക്കാള്‍ ജനനിബിഢമായിരുന്നു എന്നതാ ണ് യാഥാര്‍ത്ഥ്യം. പ്രത്യേകിച്ചും മെക്‌സിക്കോ ഉള്‍പ്പെടുന്ന മധ്യ അമേരി ക്കയിലെ ജനസാന്ദ്രത അന്നത്തെ ലോകത്തിലെ ഏറ്റവും ഉന്നതമായിരുന്നു. അന്ന് അവരുടെ സംസ്‌ക്കാരവും സമ്പല്‍സമൃദ്ധമായി രുന്നു. ആ വിധ ത്തില്‍ ചിന്തിക്കാന്‍ ഇന്നു അനേകം കാരണങ്ങളുണ്ട്. യൂറോപ്യന്‍മാര്‍ വന്ന് അവരെയെല്ലാം കൂട്ടമായി കൊന്നൊടുക്കിയ ശേഷം ഇന്നു നല്ലപിള്ള ചമയുന്നവരുടെ സാക്ഷ്യങ്ങള്‍ക്കു എന്തു വിലയാണുള്ളത്? അവരുടെ ഭൂമി സ്വന്തമാക്കിയത് യൂറോപ്യന്‍മാരാണ്. അതിനു വേണ്ടി കുറച്ചു കൊലപാതകങ്ങള്‍ നടത്തി. എന്നവര്‍ ഇന്നു സമ്മതിക്കുന്നുണ്ട്. ഭൂമി സ്വന്തമാക്കാന്‍ വേണ്ടി കൊലപാതകം നടത്തേണ്ടി വന്നു എന്നു സമ്മതി ക്കുമ്പോള്‍ കൊല്ലപ്പെട്ടവര്‍ക്ക് ആ ഭൂമിയോടുള്ള ബന്ധം അത്ര ശക്തമാ യിരുന്നു എന്നു വ്യക്തം. അതുകൊണ്ടാണ് അവര്‍ ഭൂമിക്കുവേണ്ടി മരിക്കാന്‍ തയ്യാറായത്. ഭൂമിയില്‍ കൃഷി ചെയ്യുന്നവര്‍ക്കാണ് ഭൂമിയോട് ആ ബന്ധം ഉണ്ടാകുന്നത്. ലക്ഷക്കണക്കിനു റെഡ് ഇന്ത്യാക്കാരെ കൊന്ന തിനു ശേഷം പിന്‍തലമുറ അത് അറിയാതിരിക്കാന്‍ വേണ്ടി പുതിയ ചരിത്രം നിര്‍മ്മിക്കുകയാണ് അവര്‍ ചെയ്തത്. അത് എന്നും എവിടെയും കൊലയാളികള്‍ ചെയ്തിട്ടുള്ളതാണ്.

പക്ഷേ അതുകൊണ്ടു വെള്ളക്കാരുടെ പ്രശ്‌നം അവസാനിച്ചില്ല. അവരുടെ കൃഷിയിടങ്ങളില്‍ പണി ചെയ്യാന്‍ ആളെ വേണം. ആദ്യം വെള്ളക്കാരോ ടൊപ്പം അപൂര്‍വ്വം ചില നീഗ്രോകളും പുതിയ ഭൂമിയിലെത്തിയിരുന്നു. അവര്‍ അടിമകളായിരുന്നില്ല. യൂറോപ്പില്‍ സ്വതന്ത്രരായി ജീവിച്ചിരു ന്നവര്‍. സ്വമനസ്സാലേ വെള്ളക്കാരെ അനുഗമിച്ചവരാണ് അവര്‍. അമേരി ക്കയില്‍ വന്ന് ഭൂമി കൈവശപ്പെടുത്തി സ്വന്തമായി കൃഷി ചെയ്യുകയും അപൂര്‍വ്വം ചിലര്‍ വെള്ളക്കാരുടെ ഭൂമിയില്‍ കൂലിപ്പണി എടുക്കുകയും ചെയ്തു. അവര്‍ വെള്ളക്കാ രെക്കാള്‍ പണിയില്‍ മികച്ചവരായിരുന്നു. യൂറോപ്പില്‍ നിന്നും ആദ്യമാദ്യം വന്ന വെള്ളക്കാര്‍ മതമൗലികതയുടെ അടിസ്ഥാനത്തില്‍ വന്നവരാണ്. യൂറോപ്പില്‍ അക്കാലത്ത് രൂപം കൊണ്ട മതസ്വാതന്ത്ര്യ ചിന്താഗതിയോടു പൊരുത്തപ്പെട്ടു പോകാന്‍ കഴിയാത്ത പ്യൂരിറ്റന്‍സ്. ആത്മാവിനെ രക്ഷിച്ച് സ്വര്‍ഗ്ഗം നേടാന്‍ വേണ്ടി മാത്രം ജീവിക്കുന്ന അവര്‍ക്ക് കൃഷി അത്ര വശമായിരുന്നില്ല.. കൊളംബസ് അമേരിക്കയില്‍ വരുന്നതിനു അരനൂറ്റാണ്ടു മുമ്പു തന്നെ 1444ല്‍ ആഫ്രിക്കയിലെ കറുമ്പര്‍ യൂറോപ്പിലും ലോകത്തിന്റെ ഇതരഭാഗങ്ങളിലും അടിമകളായി പണി എടുത്തു പോന്നിരുന്നു എന്ന് സൂചിപ്പിച്ചുവല്ലൊ. അങ്ങനെ പണിക്കു കറുമ്പരെ സപ്ലൈ ചെയ്തിരുന്നത് പ്രധാനമായും സ്‌പെയിന്‍, പോര്‍ട്ടുഗല്‍ എന്നീ കാത്തോലിക്ക രാജ്യങ്ങളായിരുന്നു. അവരാണ് അന്ന് എല്ലാക്കാര്യ ങ്ങളിലും യൂറോപ്പിലെ പ്രൊട്ടസ്റ്റന്റ് രാജ്യങ്ങളെ അപേക്ഷിച്ച് മുന്നില്‍ നിന്നത്. പോപ്പിന്റെ അംഗീകാരത്തോടെ അവര്‍ ലോകത്തെ രണ്ടായി വിഭജിച്ച ശേഷം മതപ്രചരണത്തിനും അതിന്റെ പേരില്‍ മറ്റെല്ലാത്തി നുമുള്ള കുത്തക കൈവശപ്പെടു ത്തിയിരുന്നു. അതു രണ്ടും ലോക ചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച രണ്ടു സംഭവങ്ങ ളായിരുന്നു. ലോകത്തിന്റെ കിഴക്കേ പകുതി പോര്‍ട്ടു ഗല്ലിനും പടിഞ്ഞാറെ പകുതി സ്‌പെയിനിനുമായി വിഭജിച്ചു. അങ്ങനെ യാണ് സ്‌പെയിനില്‍ നിന്നും പുറപ്പെട്ട കൊളംബസ് പടിഞ്ഞാറെ പകുതി യിലെ അമേരിക്ക കണ്ടെത്തുകയും പോര്‍ട്ടുഗല്ലില്‍ നിന്നും പുറപ്പെട്ട വാസ്‌കോഡിഗാമാ കിഴക്കേ പകുതിയില്‍ ഇന്ത്യയിലേയ്ക്കുള്ള വഴി കണ്ടെത്തുകയും ചെയ്തത്. പിന്നെയാണ് യൂറോപ്പിലെ മറ്റു രാജ്യങ്ങള്‍, ഇംഗ്ലണ്ടും ജര്‍മ്മനിയും ഫ്രാന്‍സും ഹോളണ്ടും ബല്‍ജിയവും മറ്റും ആ രംഗത്ത് എത്തിയത്. അതിന്റെ ഫലമായി അമേരിക്കയില്‍ വിസ്തൃത മായി ഭൂപ്രദേശങ്ങള്‍ കൈയ്യടക്കാന്‍ സ്‌പെയിനു കഴിഞ്ഞു. ഇന്നു മൊത്തം അമേരിക്കയില്‍ കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് സ്പാനിഷ് ഭാഷയാണ്. മെക്‌സിക്കോ മുതല്‍ തെക്കോട്ടുള്ള രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷതന്നെ സ്പാനിഷാണ്. അമേരിക്കന്‍ ഐക്യനാട്ടി ലെയും ക്യാനഡയിലെയും ഒരു നല്ല വിഭാഗം ആളുകളുടെയും മാതൃഭാഷ സ്പാനിഷാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറിയതും സ്‌പെയി നില്‍ നിന്നാണ്. പിന്നെ കൂടുതല്‍ അടിമകളെ ഇറക്കുമതി ചെയ്തതും സ്‌പെയിന്‍കാരാണ് എന്നതായിരിക്കും ഈ സ്പാനിഷ് സ്വാധീനതയുടെ കാരണം. അടിമ വ്യാപാരം ഒരു വമ്പിച്ച ആദായമാര്‍ഗ്ഗ മായപ്പോള്‍ ആഫ്രിക്കയില്‍ നിന്ന് കറുമ്പരെ കൂട്ടത്തോടെ വലയിട്ടു പിടിച്ചു അമേ രിക്കയിലേയ്ക്ക് കയറ്റി അയച്ചതു സ്‌പെയിന്‍കാരാണ്.

മുമ്പു സൂചിപ്പിച്ചതുപോലെ അമേരിക്കയില്‍ നേരത്തെ അടിമകളാ യിട്ടല്ലാതെ വന്ന കറുമ്പര്‍ സ്വതന്ത്രരായും വെള്ളക്കാരുടെ ഉടമസ്ഥതയി ലുള്ള മണ്ണില്‍ കൂലിക്കാരായും പണി എടുത്ത് സ്വതന്ത്രരായി ജീവിക്കുന്നു ണ്ടായിരുന്നു. ആദ്യം യുറോപ്പില്‍ നിന്നു വന്ന മുമ്പു പറഞ്ഞ പ്യൂരിറ്റന്‍ സില്‍ പലരും സാമ്പത്തികമായി വളരെ പിമ്പിലായിരുന്നു. അവരില്‍ പലരും കൂലിപ്പണിക്കു നില്‍ക്കാന്‍നിര്‍ബന്ധിതരായിരുന്നു. ആ കൂലിപ്പണി ക്കാരെയും കറുമ്പരെയും സമ്പന്നരും ജന്‍മികളുമായ വെള്ളക്കാര്‍ ഒരേ രീതിയിലാണ് കണ്ടതും പരിഗണിച്ചതും. അത് അവര്‍ തമ്മിലുള്ള സമ്പര്‍ക്കത്തിനും സങ്കലന ത്തിനും സംബന്ധത്തിനും കാരണമായി. വെര്‍ജിനിയ സംസ്ഥാന ത്തിന്റെ ചരിത്രത്തില്‍ അതിനുള്ള വളരെയേറ ഉദാഹണങ്ങളുണ്ട്.

അതോടൊപ്പം കറുമ്പരുടെ പണിസാമര്‍ത്ഥ്യം കൂടുതല്‍ കറുമ്പരെ അമേരി ക്കയിലേയ്ക്കു കൊണ്ടുവരുന്നതിനു പ്രേരകമായി. സ്‌പെയിനിലും പോര്‍ട്ടുഗലിലും ഇംഗ്ലണ്ടിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും സ്വതന്ത്ര രായും അല്ലാതെയും ജീവിച്ചിരുന്ന കറുമ്പരെ അമേരിക്കയിലെയ്ക്ക് വരാന്‍ അവര്‍ പ്രോത്സാഹിപ്പിച്ചു. പക്ഷെ ആ രാജ്യങ്ങളിലെ കറുമ്പരുടെ എണ്ണത്തിന് ഒരു പരിധിയുണ്ടായിരുന്നു. അവരില്‍ തന്നെ അമേരിക്ക യിലേയ്ക്ക് വരാന്‍ താല്‍പര്യമുള്ളവരും അധികമുണ്ടായില്ല. അങ്ങനെ ആവശ്യത്തിനു കറുമ്പരെ ലഭിക്കാതെ വന്നപ്പോഴാണ് ബലം പ്രയോഗിച്ച് അവരെ പിടിച്ചു കൊണ്ടു വരാന്‍ ശ്രമിച്ചത്. അതാണ് അടിമത്തത്തിലും അടിമക്കച്ചവടത്തിലും എല്ലാം ചെന്നെത്തിയത്. 17-ാം നൂറ്റാണ്ടിന്റെ 40 കളിലും 50 കളിലുമാണ് അത് പ്രധാനമായും നടന്നത്.

അങ്ങനെ പിടിച്ചു കൊണ്ടു വന്ന കറുമ്പരില്‍ അധികവും പുരുഷന്‍മാ രായിരുന്നു. അവരെകൊണ്ടു പണി എടുപ്പിക്കുക എന്നതാണല്ലോ ലക്ഷ്യം. അതിന് സ്ത്രീകളെക്കാള്‍ നല്ലത് പുരുഷന്‍മാര്‍ തന്നെയായിരുന്നു. അതിനാല്‍ അടിമചന്തയില്‍ പുരുഷന്‍മാര്‍ക്കാണ് കൂടുതല്‍ വില. തന്‍മൂലം കച്ചവടക്കാര്‍ കൊണ്ടുവന്നതും പ്രധാനമായും പുരുഷന്‍മാ രെയാണ്. പക്ഷേ ഇവിടെ വന്നതിനുശേഷം അവര്‍ക്കു സ്ത്രീകളെ ആവശ്യമായി വന്നു. അതിന്റെ ഫലമായി 17-ാം നൂറ്റാണ്ടിന്റെ അവസാനം സങ്കരവിവാഹം, പ്രധാനമായും വെള്ളക്കാരായ സ്ത്രീകളും കറുമ്പരായ പുരുഷന്‍മാരും തമ്മിലുള്ള വിവാഹം, ക്രമേണ വര്‍ദ്ധിച്ചു. അത് പല സാമൂഹ്യപ്രശ്‌നങ്ങള്‍ക്കും കാരണമായി ഭവിച്ചു. വെള്ളക്കാ രായ സ്ത്രീകള്‍ പ്രസവിക്കുന്ന കറുത്ത കുട്ടികളെ കറുമ്പരായി പരിഗണി ക്കുന്നതിനും കറുമ്പരോടെന്ന പോലെ പെരുമാറുന്നതിനും അവരുടെ അമ്മമാര്‍ തടസ്സം സൃഷ്ടിച്ചു. എന്നാല്‍ പണിയിലും ശരീരപ്രകൃതിയിലും അവരില്‍ ഒരു നല്ല ഭാഗം കറുമ്പരെ പോലെതന്നെയായിരുന്നു. വെള്ളക്കാ രുടെ കുടുംബത്തിലെ കറുമ്പരായ ഉടമസ്ഥര്‍ എന്ന രീതി വെള്ളക്കാര്‍ പൊതുവേ വെറുത്തു. അവര്‍ സങ്കരവിവാഹത്തെ നിരോധിച്ചു. അവര്‍ ആ നിരോധനം പള്ളികളിലൂടെ നടപ്പാക്കി. പള്ളിക്കാര്‍ സങ്കരവിവാഹം നടത്തികൊടുക്കാതെയായി. സങ്കരവിവാഹത്തിലെ കുട്ടികളെ കറുമ്പരായി മാത്രം എണ്ണി.

വെളളക്കാരുടെ പള്ളികള്‍ സങ്കരവിവാഹത്തിന് വിസമ്മതിച്ച പ്പോള്‍ അവര്‍ ഒരു പുതിയ വിവാഹരീതി തന്നെ കരുപിടിപ്പിച്ചു. വരന്‍ വധുവിന് ഒരു വള സമ്മാനിക്കുകയും വധു അത് സ്വീകരിക്കുകയും ചെയ്താല്‍ വിവാഹമായി. ആ വള വധു അണിയുന്ന കാലത്തോളം അവള്‍ അവന്റെ ഭാര്യയായി തുടരും. ആ വള മടക്കികൊടുക്കുമ്പോള്‍ വിവാഹമോചനമായി.

17-ാം നൂറ്റാണ്ടിന്റെ അവസാനവും 18-ാം നൂറ്റാണ്ടിലും ആഫ്രിക്കയില്‍ നിന്നുള്ള അടിമകളുടെ പ്രവാഹമായിരുന്നു അമേരിക്കയിലേയ്ക്കു നടന്നത്. ഓരോ വെളളക്കാരനും അവന്റെ കഴിവു പോലെ ഒന്നോ പത്തോ നൂറോ അടിമകളെ വിലയ്ക്കു വാങ്ങി അവരെ കൊണ്ടു പണി എടുപ്പിച്ചു. കറുമ്പര്‍ക്ക് അറിവും ബുദ്ധിയും ഒന്നുമില്ല എന്ന് അവരെ പറഞ്ഞു മനസ്സിലാക്കി വിശ്വസിപ്പിച്ചു. കഴുതയെ പോലെ പണി എടുക്കാന്‍ മാത്രം പരിശീലിപ്പിച്ചു. ഇന്ത്യയിലെ അടിമകളെ ബോദ്ധ്യ പ്പെടുത്തിയതു പോലുള്ള സിദ്ധാന്തങ്ങള്‍ ഒന്നും അവര്‍ക്കില്ലാ യിരുന്നു. എങ്കിലും അനുഭവത്തില്‍ ഫലം ഒന്നു തന്നെയായിരുന്നു. നീ കഴിഞ്ഞ ജന്‍മത്തില്‍ ദുഷ്‌കൃത്യങ്ങള്‍ ചെയ്തതിനാല്‍ ഈശ്വരന്‍ നിന്നെ ഈ ജന്‍മത്തില്‍ കീഴാളനും അടിമയുമായി സൃഷ്ടിച്ചു എന്ന സിദ്ധാന്തത്തിന്റെ ഫലം അടിമ അടിമയായി തന്നെ കഴിയുക എന്നതാണ്. പക്ഷെ ആ തത്വശാസ്ത്രമൊന്നും അവിടെ പ്രചരിച്ചില്ല. കറുത്ത അടിമകളുടെ ഉടമകള്‍ക്കുപോലും ആ തത്വശാസ്ത്രം അറിഞ്ഞു കൂടായിരുന്നു. അവരുടെ തത്വശാസ്ത്രം വെറും കാടനായിരുന്നു. കാട്ടിലെ നിയമം. കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍.

ആ കഴുതകളെയാണ് ബോധവത്ക്കരണം നടത്തി മനുഷ്യരാക്കി അവകാ ശങ്ങള്‍ നേടിയെടുക്കാന്‍ പ്രാപ്തരാക്കുക എന്ന ഭാരിച്ച ചുമതല പില്‍ക്കാലത്ത് ആഫ്രോ അമേരിക്കന്‍ നേതാക്കള്‍ക്ക് ഉണ്ടായിരുന്നത്. ബുക്കര്‍.ടി.വാഷിംഗ്ടണും ഡബ്‌ളിയു.ഈ.ബി.ഡ്യൂബിയാസും, മാര്‍ട്ടിന്‍ ലൂഥര്‍ കിംങ്ങും മറ്റും ചെയ്തത് അതാണ്.

പക്ഷേ ആദ്യം വന്ന സ്വതന്ത്രകറുമ്പര്‍ യൂറോപ്പില്‍ നിന്നും മറ്റും കൊണ്ടു വരപ്പെട്ട അടിമകളെക്കാള്‍ കൂലിപ്പണിയിലും കൃഷിയിലും കൈവേലക ളിലും മറ്റും സമര്‍ത്ഥരായിരുന്നുവെന്നും ഉടമകളെക്കാള്‍ വിദഗ്ദ്ധരായി രുന്നുവെന്നും പറഞ്ഞുവല്ലോ. ഒപ്പം അവര്‍ക്ക് കാലാവസ്ഥ നിരീക്ഷണ പാടവവു മുണ്ടായിരുന്നു. അതിനെല്ലാമുള്ള തെളിവുകള്‍ മുമ്പു സൂചിപ്പിച്ച വെര്‍ജീനിയ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ കാണാം. 1648 ല്‍ കൃഷിയെ സംബന്ധിച്ചു അവിടുത്തെ ഗവര്‍ണ്ണര്‍പുറപ്പെടുവിച്ച കല്‍പനയില്‍ കറുമ്പരുടെ ഉപദേശപ്രകാരം വിത്തിറ ക്കാന്‍ പ്രത്യേകം എടുത്തുപറയുന്നുണ്ടായിരുന്നു. വാഷിംഗ്ടണ്‍ ഇര്‍വിങിലെ ഒരു രേഖയിലും അതു കാണാം. യൂറോപ്പിലെ ഇരുണ്ട യുഗത്തിലെ സന്യാസിമാരെ പോലെ ആ കാലഘട്ടത്തില്‍ പ്രകൃതിയെ സംബന്ധിച്ച് മുഴുവന്‍ വിജ്ഞാനവും ഈ കറുമ്പര്‍ക്കായിരുന്നു. എന്നാണ് അതിലെ പരാമര്‍ശം.

അമേരിക്കയിലെത്തിയ ആഫ്രിക്കകാര്‍ മൊത്തം കറുമ്പര്‍ എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും അവരില്‍ വിവിധ ഗോത്രക്കാരും വംശക്കാരു മെല്ലാമു ണ്ടായിരുന്നു. അതനുസരിച്ച് അവരുടെ സ്വഭാവവും സംസ്‌ക്കാരവും വ്യത്യസ്തമായിരുന്നു. വീറും വാശിയും കൂടിയ ഹൗസാസ് (Housas), മര്യാദക്കാരായ മാന്‍ലിഗോസ് (Manligose), സര്‍ഗ്ഗശക്തി ഏറിയ യാറാബാസ് (Yarabas) പിന്നെ ഐബോസ(കയീ), എഫിക്‌സ് (Efiks), ക്രുസ് (Krus), അഹംഭാവികളായ ഫാക്ടിംഗ്‌സ് (Fantims), ധൈര്യശാലികളായ അഷന്റാസ് (Ashants) തുടങ്ങി അനേകം വിഭാഗങ്ങളുണ്ടായിരുന്നു. അമേരിക്കയില്‍ അവരെല്ലാം ആഫ്രോ അമേരിക്കന്‍സ് കറുമ്പര്‍ ആയിരുന്നു.