"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 23, തിങ്കളാഴ്‌ച

പട്ടികജാതി / വര്‍ഗ സംരക്ഷണ നിയമങ്ങള്‍ - വി കെ കുട്ടപ്പന്‍ ചങ്ങനാശേരി

ഇന്‍ഡ്യന്‍ ഭരണഘടന 17-ാം വകുപ്പിലൂടെ അയിത്താ ചരണത്തെ നിരോധിച്ചു കൊണ്ട് ഏതു രൂപത്തിലുള്ള അയിത്താ ചരണവും ശിക്ഷാര്‍ഹമായ കുറ്റകൃത്യ മാണെന്നു പ്രഖ്യാ പിക്കുന്നു.

ഭരണഘടന യുടെ ഈ പ്രഖ്യാപനത്തെ മാനിച്ചു കൊണ്ട് പട്ടികജാതി പട്ടികവര്‍ഗ്ഗ ങ്ങളുടെ സംരക്ഷണ ത്തിനായി ഇന്‍ഡ്യന്‍ പാര്‍ലമെന്റു പാസ്സാക്കി നടപ്പില്‍ വരു ത്തിയ നിയമമാണ് ''അയിത്താചരണ നിരോധന നിയമം 1955''.

എന്നാല്‍ ഈ നിയമം കൊണ്ട് അയിത്താ ചരണത്തെ ഇല്ലാതാക്കുവാന്‍ കഴിഞ്ഞില്ല. അയിത്തം ആചരിക്കുന്നത് ശിക്ഷ കിട്ടുന്ന കുറ്റമായതിനാല്‍ അതു ചെയ്യരുത് എന്നൊരു ചിന്തപോലും അയിത്താ ചരണര്‍ക്കിടയില്‍ ഉണ്ടാക്കുവാന്‍ ഈ നിയമത്തിനു കഴിഞ്ഞില്ല. അത്ര ദുര്‍ബല മായതിനാല്‍ ഈ നിയമം ഒരു പരാജയ മായിരുന്നു.

''അയിത്താചരണ നിരോധന നിയമ''ത്തെ പരിഷ്‌ക്കരിച്ച് ശക്തവും കര്‍ശനവും ആക്കികൊണ്ട് 1977ല്‍ മറ്റൊരു നിയമം പാസ്സാക്കി. ''പൗരാ വകാശ സംരക്ഷണ നിയമം 1977'' (The protection of Civil Right Act 1977) എന്നാണ് ഈ നിയമത്തിന്റെ പേര്. 1977 ല്‍ പ്രാബല്യത്തില്‍ വന്ന ഈ നിയമത്തിനും പട്ടിക വിഭാഗത്തിനു നേരെ യുണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് അറുതി വരുത്തു ന്നതില്‍ വിജയം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഉത്തരേ ന്ത്യന്‍ സംസ്ഥാന ങ്ങളിലെല്ലാം അയിത്താ ചരണത്തിനു വിധേയരായി പട്ടിക വിഭാഗങ്ങള്‍ പീഢനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരകളാകുന്നത് നിത്യ സംഭവമായി. ബീഹാറില്‍ പട്ടിക വിഭാഗത്തിനു നേരെയുള്ള അതിക്രമങ്ങളും അവരുടെ ചെറുത്തു നില്‍പും കൂട്ടക്കുരുതി കള്‍ക്കു വഴി തെളിച്ചു.

നിലവിലു ണ്ടായിരുന്ന ശിക്ഷണ നടപടികളും പ്രത്യേകമായി ഉണ്ടാക്കിയ നിയമങ്ങളും ഒന്നും തന്നെ പട്ടികവിഭാഗത്തിന് നേരെ ഉണ്ടാകുന്ന അതിക്രമ ങ്ങള്‍ തടയാന്‍ മതിയാകുന്നില്ല എന്ന കണ്ടെത്തലാണ്. കരുത്തുറ്റ ഒരു നിയമ നിര്‍മ്മാണം നടത്താന്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു പ്രേരണയായത്. അതനുസരിച്ച് പാസ്സാക്കി യിട്ടുള്ളതാണ് പട്ടികജാതി പട്ടികവര്‍ഗ്ഗ ''അതിക്രമനിരോധന നിയമം 1989'' 31-3-1995 ല്‍ ഇതിലേക്കുള്ള പ്രത്യേക നിയമ നിര്‍മ്മാണം ഉണ്ടായി. ഇതിന് 31-1-1990 മുതല്‍ പ്രാബല്യം നല്‍കി നടപ്പില്‍ വരുത്തി. ഇതിലേക്കായി കേന്ദ്രനിയമ മന്ത്രാലയം പുറപ്പെടുവിച്ച അസാധാരണ ഗസറ്റു വിജ്ഞാപനം ഈ നിയമത്തിന്റെ പൂര്‍ണ്ണ രൂപം, നടപടിക്രമങ്ങള്‍ ഇവ താഴെ പറയുംപ്രകാരം വ്യക്തമാക്കുന്നു.