"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 7, ശനിയാഴ്‌ച

അമേരിക്കന്‍ അടിമസമ്പ്രദായം - ദലിത് ബന്ധു എന്‍ കെ ജോസ്

ആഫ്രിക്കയിലെ കറുമ്പരുടെ ദൗര്‍ഭാഗ്യം ആരംഭിക്കുന്നത് 1444 ല്‍ ആണ് എന്നു പറഞ്ഞുവല്ലൊ. അതിനുശേഷം 400 ലക്ഷം ആഫ്രിക്ക ക്കാരെയാണ് അടിമകളാ ക്കിയത് എന്നു മുമ്പു സൂചിപ്പിച്ച ലാറന്‍ ബന്നറ്റ ജൂണിയര്‍ പറയുന്നു (Before the May flower). അതില്‍ 200 ലക്ഷവും പുതുതായി കണ്ടെത്തിയ ലോകത്തേയ്ക്കാണ് വില്‍ക്കപ്പെട്ടത്. 100 ലക്ഷം ലോകത്തിന്റെ ഇതര ഭാഗങ്ങളിലേയ്ക്കും വില്‍ക്കപ്പെട്ടു. ബാക്കി നൂറുലക്ഷം ഈ പ്രക്രിയയില്‍ നഷ്ടപ്പെട്ടു. ആയിരം ആഫ്രിക്ക ക്കാരെ പിടിച്ചു കപ്പലുകളില്‍ കയറ്റി വില്‍പ്പനസ്ഥല ത്തേയ്ക്ക് കൊണ്ടു ചെല്ലുമ്പോള്‍ 700 -750 അടിമകള്‍ മാത്രമേ കാണുകയുള്ളു. ബാക്കി കപ്പലില്‍ വച്ചു തന്നെ നഷ്ടപ്പെടും. ചിലരെ കപ്പല്‍ ജീവനക്കാര്‍ തല്ലി ക്കൊല്ലും. അവര്‍ എന്തെങ്കിലും പ്രതിഷേധം കാണിച്ചിരിക്കും. ചിലര്‍ പട്ടിണി കൊണ്ടും രോഗം കൊണ്ടും ചാകും.

കപ്പലിലെ ജീവിതത്തെക്കാള്‍ മരണമാണ് നല്ലതെന്ന് പലരും ചിന്തിച്ചി രിക്കാം. പക്ഷെ ആത്മഹത്യയ്ക്ക് മാര്‍ഗ്ഗമില്ല. ഈരണ്ടു അടിമകളെ വീതം അവരുടെ കാലുകളില്‍ പരസ്പരം ബന്ധിച്ചാണ് (ഒരാളുടെ ഇടതു കാല്‍ മറ്റേ ആളിന്റെ വലതുകാലുമായി ബന്ധിക്കും) അവരെ കപ്പലില്‍ സൂക്ഷിച്ചിരുന്നത്. നിരാഹാരത്തിലൂടെ ആത്മഹത്യ യ്ക്ക് ശ്രമിക്കുന് നവരുടെ പല്ല് തല്ലിക്കൊഴിച്ച് ആ ദ്വാരത്തിലൂടെ ഭക്ഷണം ഒഴിച്ചു കൊടുത്ത് ചാകാതെ അവരെ സംരക്ഷിക്കും. അടിമകളുടെ ആത്മഹത്യാ ശ്രമങ്ങളെ തടയുന്നതിനാണ് ആത്മഹത്യ പാപമാണ് എന്ന പ്രചരണം ക്രൈസ്തവസഭകള്‍ ആരംഭിച്ചത്. അടിമകളുടെ ആത്മഹത്യമൂലം നഷ്ടം ഉടമകള്‍ക്കാണല്ലോ. ആത്മഹത്യ ചെയ്യുന്നവര്‍ പോകുന്നത് നരകത്തി ലേയ്ക്കാണ്. ദൈവമാണ് ജീവന്‍ തന്നത്. അതിനാല്‍ ജീവന്‍ എടുക്കേ ണ്ടതും ദൈവമാണ്. അതിനിടയ്ക്ക് സ്വയം ജീവന്‍ നശിപ്പിച്ചാല്‍ അത് ദൈവഹിതത്തിന് എതിരാണ്. തന്‍മൂലം ആത്മഹത്യക്കാരന്‍ നരകത്തില്‍ നിപതിക്കും. അവിടെ കെടാത്ത തീയാണ്. ഇവിടുത്തെ അടിമ ജീവിത ത്തെക്കാള്‍ അനേകമടങ്ങ് ഭയാനകമാണ്. അത് നിത്യമാണ്. അത് കേല്‍ക്കുന്ന ആരാണ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. കപ്പലില്‍ വച്ചു ചാകുന്നതിനെയെല്ലാം കടലിലേയ്ക്ക് വലിച്ചെറിയും. അറ്റ്‌ലാന്റിക് സമുദ്രം ആഫ്രോ അമേരിക്കക്കാരുടെ ഏറ്റവും വലിയ ശ്മശാനമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശ്മശാനം. 1654 മുതല്‍ 1865 വരെ രണ്ടു നൂറ്റാണ്ടിലധികം കാലത്തെ അടിമവ്യാപാരത്തിനിടയ്ക്ക് 60 കോടി ആളുകള്‍ മരിച്ചിരിക്കുമെന്ന് ടോണിമോറിസണ്‍ എന്ന എഴുത്തുകാരി പറയുന്നു. അവര്‍ നോബല്‍ പ്രൈസ് നേടിയവരാണ്. 1444ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട അടിമത്തം പിന്നീട് വംശീയമായി മാറി. ആദ്യം ആഫ്രിക്ക യിലെ കറുമ്പരുടെ അടിമത്തം റോമിനേയും ഗ്രീസ്സിനെയും മറ്റും അനുകരിച്ചു ള്ളതായിരുന്നു. അടിമകളുടെ മക്കള്‍ അടിമകളായിരുന്നില്ല. അവരെ മാതാപിതാക്കള്‍ അടിമകളായി വിറ്റില്ലെങ്കില്‍ അവര്‍ സ്വതന്ത്രരായിരുന്നു. എന്നാല്‍ അമേരിക്കയില്‍ ചെന്നു കഴിഞ്ഞപ്പോള്‍ സ്ഥിതിയാകെ മാറി. കറുത്തവരെല്ലാം അടിമകള്‍. അവരുടെ കുട്ടികളും അടിമകള്‍. അവര്‍ക്ക് ഉടമയാകുക ഒരിക്കലും സാധ്യമായിരുന്നില്ല. നാട്ടിലെ ഒരു കന്നുകാലി എന്നും ആരുടെയെങ്കിലും സ്വകാര്യസ്വത്താണ്. ഉടമസ്ഥന്റെ കൈയില്‍ നിന്നും അത് രക്ഷപ്പെട്ടാല്‍ കണ്ടുകിട്ടുന്നവന്റെ സ്വത്തായി മാറുന്നു. ഈ ആധുനിക അടിമത്തമാണ് അമേരിക്കയില്‍ നടമാടിയത്. അതിന്റെ ബാക്കിയാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിംങ്ങിന്റെയും മറ്റും കാലത്ത് നിലനിന്നത്. അടിമത്തം അവസാനിച്ചിട്ട് നൂറ്റാണ്ടുകള്‍ തന്നെ കഴിഞ്ഞെങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ കറുത്തവരെ വിടാതെ പിടികൂടിയിരിക്കുന്നു. പ്രത്യേകിച്ചും അമേരിക്കന്‍ ഐക്യനാടുകളുടെ തെക്കന്‍ സംസ്ഥാന ങ്ങളില്‍. കേരളത്തില്‍ അടിമത്തം അവസാനിപ്പിച്ച പ്പോള്‍ അടിമകള്‍ അടിയാളരെന്ന പേരില്‍ പിന്നെയും അടിമത്തത്തിന്റെ പലതും പേറേണ്ടി വന്നതു പോലെ തന്നെ. അതിനെതിരെയുള്ള പോരാട്ട മായിരുന്നു കിങ്ങിന്റെയും ഡൂബിയാസിന്റെയും വാഷിംഗ്ടണിന്റെയും മറ്റും ജീവിതം

അമേരിക്കയിലെ കറുത്തവരുടെ ശത്രുക്കളായ ഉടമകളും അവിടത്തെ കുടിയേറ്റക്കാരാണ് എന്നവര്‍ ചിന്തിച്ചില്ല. അവര്‍ 1492ല്‍ എത്തി. കറുത്തവരെ, അടിമകളെ കയറ്റികൊണ്ടു ആദ്യത്തെ കപ്പല്‍ ണവശലേ ഹശീി വെര്‍ജിനിയയില്‍ 1619ല്‍ എത്തി. 127 വര്‍ഷത്തെ വ്യത്യാസം മാത്രം. അമേരിക്കയില്‍ വന്ന വെള്ളക്കാരുടെ 5-ാമത്തെ തലമുറയുടെ കാലത്ത് അടിമകളും എത്തി. എന്നു മാത്രമല്ല. 1492ല്‍ എത്തിയവര്‍ അതേപടി തിരിച്ചു പോയി. പുറകെ വന്നവരാണ് അമേരിക്കയിലെ വെള്ളക്കാരിലെ ഭൂരിഭാഗവും. 1619ലും വെള്ളക്കാരുടെ വരവ് നിലച്ചിരു ന്നില്ല. പക്ഷെ അന്നും വെള്ളക്കാര്‍ വന്നത് ഉടമകളായിട്ടാണ്. കറുമ്പര്‍ വന്നത് അഥവാ കൊണ്ടുവരപ്പെട്ടത് അടിമകളായിട്ടും. അടിമകളല്ലാത്ത കറുമ്പര്‍ അവിടെ ആദ്യം വന്നെത്തിയിട്ടുണ്ടായിരുന്നു എന്നു പറഞ്ഞു വല്ലോ. എന്നാല്‍ അവരാരും വെള്ളക്കാരും കറുത്തവരും അമേരിക്ക എന്ന് അവര്‍ പേരു കൊടുത്ത മണ്ണിന്റെ മക്കള്‍ ആയിരുന്നില്ല. വരത്തരായിരുന്നു.

കേരളത്തിലെ ദലിതരുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമേരിക്കയിലെ കറുത്തവരുടെ നില ഒരു കാലത്ത് ഏറെ ശോചനീയ മായിരുന്നു. ഓടിപ്പോകാതിരിക്കാന്‍ വേണ്ടി കേരളത്തിലെ ദലിതരുടെ കുതികാല്‍ വെട്ടുന്ന ഏര്‍പ്പാട് ഒരിക്കലുമുണ്ടായിരുന്നില്ല. അമേരിക്കയില്‍ അന്നത് സാധാരണമായിരുന്നു. കാളയ്ക്ക് ലാടം തറയ്ക്കുന്നതു പോലെ അടിമയെ വാങ്ങിയാല്‍ ആദ്യം ചെയ്യുന്ന പണി അവരുടെ കുതികാല്‍ വെട്ടി അവിടെ പച്ചമരുന്ന് തേയ്ക്കുക എന്നതായിരുന്നു എന്ന് വേരുകള്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. വേരുകള്‍ നോവലാണെങ്കിലും അവിടത്തെ പാരമ്പര്യങ്ങളും ആചാരങ്ങളും രീതികളും മറ്റും ഏറെ പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്. അമേരിക്കയിലെ അടിമ സമ്പ്രദായത്തെ പറ്റി മനസ്സിലാക്കുന്ന തിന് ഉതകുന്ന ഗ്രന്ഥമാണ് അലക്‌സ് ഹാലിയുടെ വേരുകള്‍ (Alex Hally 1976- Roots)1750ല്‍ ആഫ്രിക്കയില്‍ ജീവിച്ചിരുന്ന Kunta Kinte എന്ന 15 വയസ്സുകാരനെ അടിമയായി പിടിച്ചു അമേരിക്കയില്‍ കൊണ്ടുവന്നു. അയാളുടെ പിന്‍തുടര്‍ച്ചയാണ് താന്‍ എന്നാണ് വേരുകളിലൂടെ അലക്‌സ് ഹാലി കണ്ടെത്തിയത്. ആ കഥയാണ് വേരുകള്‍. കേരളത്തില്‍ അവരെ ഒരു തത്വശാസ്ത്രം മെനഞ്ഞെടുത്ത് അതുകൊണ്ട് വേലി കെട്ടി സംരക്ഷി ക്കുകയായിരുന്നു. ഒരു ബ്രാഹ്മണനെ അയിത്തമാക്കിയാല്‍ ദലിതന്റെ കുടുംബം നശിക്കും. അതിനാല്‍ അയിത്തമാക്കാതിരിക്കുക എന്നത് ബ്രാഹ്മണന്റെ ആവശ്യത്തെക്കാളേറെ ദലിതന്റെ ആവശ്യമായിരുന്നു. അവരുടെ കുടുംബം നശിക്കാതിരിക്കണം.

പകരം ആജന്‍മശത്രുക്കളായ കറുത്തവരില്‍ നിന്നും രക്ഷ നേടാന്‍ വെള്ളക്കാര്‍ തോക്ക് സന്തതസഹചാരിയാക്കി.

1860ലെ സെന്‍സസ് പ്രകാരം യു.എസ്.എ യില്‍ മാത്രം 3953700 കറുമ്പര്‍ അടിമകളായിട്ടുണ്ടായിരുന്നു. 48870 കറുമ്പര്‍ അടിമകളല്ലാ തെയും അവിടെയുണ്ടായിരുന്നു. എന്ന് ലോറന്‍ ബെന്നറ്റ്ജൂണിയര്‍ മുമ്പു സൂചിപ്പിച്ച ഗ്രന്ഥം 87-ാം പേജില്‍ പറയുന്നു. അതാണ് ഇന്ന് കേവലം 12 ശതമാനമായി മാറിയത്. എന്താണ് അത് സൂചിപ്പിക്കുന്നത്? 1860 മുതല്‍ 2007 വരെയുള്ള 147 വര്‍ഷം കൊണ്ടു ഓരോ കാരണം പറഞ്ഞ എത്ര ലക്ഷം അടിമകളെയും മുന്‍ അടിമകളെയുമാണ് അവിടെ കൊന്നത്? അതിനൊരു കണക്കുമില്ല. ജനസംഖ്യവര്‍ദ്ധനവില്‍ സാധാരണ ഗതിയില്‍ യൂറോപ്യന്‍മാരേക്കാള്‍ ഏറെ മുന്നില്‍ കറുമ്പരായിരിക്കുമല്ലോ. അന്നു മാത്രമല്ല എന്നും കറമ്പരെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചിരുന്നതും അവരോട് ഏറ്റവും നീചമായി പെരുമാറി യിരുന്നതും തെക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളക്കാരായിരുന്ന കറുമ്പരെ ഏറ്റവും കൂടുതല്‍ ആവശ്യമായിരുന്നതും അവര്‍ക്കായിരുന്നു. അവരുടെ വിസ്തൃതമായ പരുത്തിത്തോട്ടങ്ങളില്‍ പണി എടുക്കാന്‍ കൂടുതല്‍ അടിമകള്‍ ആവശ്യ മായിരുന്നു. പക്ഷേ ആ തോട്ടം ഉടമകളുടെ നീചമായ പെരുമാറ്റത്തെ ഭയപ്പെട്ടു 1720-1750 കാലഘട്ടത്തില്‍ തന്നെ ദക്ഷിണ സംസ്ഥാനങ്ങളില്‍ നിന്നും ഉത്തര സംസ്ഥാനങ്ങളിലേയ്ക്കും ക്യാനഡയിലേയ്ക്കും ഒരു വലിയ അടിമ ജനപ്രവാഹമുണ്ടായി പലരും ഒളിച്ചോടി രക്ഷപെടുക യായിരുന്നു.

ഒരു കറുമ്പനെ അക്ഷരം പഠിപ്പിക്കുകയോ അവന് ബൈബിള്‍ കൊടുക്കുകയോ ചെയ്യുന്നത് വലിയ തെറ്റായിട്ടാണ് അന്ന് കരുതിപ്പോ ന്നത്. 1806ല്‍ എല്‍.എം.എസുകാരുടെ ആദ്യത്തെ സ്‌കൂള്‍ കേരളത്തില്‍ മൈലാടിയില്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. അത് ദലിതരെ അക്ഷരം പഠിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നു എന്നുള്ളത് ഓര്‍മ്മിക്കണം.

അമേരിക്കയില്‍ അടിമകള്‍ക്കു വസിക്കാന്‍ സ്വന്തം മണ്ണ് ഉണ്ടായിരുന്നില്ല. അവര്‍ വീടായി പറഞ്ഞു പോന്നത് ഉടമയുടെ വസതിയാ യിരുന്നു. തന്‍മൂലം അവരുടെ സംസ്‌ക്കാരം അന്യമായി. യൂറോപ്യന്‍ സംസ്‌ക്കാരം അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. അമേരിക്കയില്‍ അവര്‍ക്കു സ്വന്തം ഭാഷയുണ്ടായിരുന്നില്ല. മതം ഉണ്ടായിരുന്നില്ല. പേര് കൊണ്ട് അടിമയേയും ഉടമയേയും തിരിച്ചറിയുക അവിടെ സാധ്യമായിരു ന്നില്ല. ആത്മാവില്ലെ ങ്കിലും അടിമകളെയെല്ലാം ക്രിസ്ത്യാനികളാക്കി ക്രിസ്ത്യന്‍ പേരുകള്‍ കൊടുത്തു. ആത്മാവിലും ഈശ്വരനിലും മതത്തി ലുമെല്ലാം വിശ്വസിക്കു ന്നവരാണ് അവരെ ക്രിസ്ത്യാനികളാക്കിയത്. എന്നിട്ടും അവര്‍ പിടിച്ചു നിന്നും 16-ാം നൂറ്റാണ്ടില്‍ ദക്ഷിണ തമിഴ്‌നാടിന്റെ തെക്കുകിഴക്കേ തീരത്തെ പരവര്‍ മുസ്ലീങ്ങളുടെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ കൊച്ചിയിലെ പോര്‍ട്ടുഗീസുകാരുടെ സഹായം അഭ്യര്‍ത്ഥിച്ചു. അന്ന് പോര്‍ട്ടുഗീസുകാര്‍ വച്ച നിര്‍ദ്ദേശം പരവര്‍ എല്ലാം ക്രിസ്ത്യാനികളാകണം എന്നാണ്.  ഗതികേട് കൊണ്ട് അവരതിന് സമ്മതം മൂളി. പിറ്റേദിവസം ഏതാനും വൈദികര്‍ പതിനായിക്കണക്കിന് പരവര്‍ക്ക് മാമോദീസാ കൊടുത്തു. ക്രിസ്ത്യന്‍ പേരുകളും നല്‍കി. ദശാബ്ദങ്ങള്‍ക്കുശേഷം ഫ്രാന്‍സിസ് സേവ്യര്‍ ആ വഴി വന്നപ്പോള്‍ ക്രിസ്ത്യന്‍ നാമധാരികളായ ഒരു വലിയജനക്കൂട്ടത്തെ കണ്ടു. പക്ഷേ അവര്‍ ക്രിസ്തുവിനെ പ്പറ്റി പോലും കേട്ടിട്ടില്ല. അതുതന്നെ അമേരിക്ക യിലെ കറുത്തവര്‍ക്ക് സംഭവി ച്ചു. അവരെല്ലാം ക്രിസ്ത്യാനികളായിരുന്നു പക്ഷേ ക്രിസ്തുവിനെപ്പറ്റി കേട്ടിട്ടില്ല, ബൈബിള്‍ കണ്ടിട്ടില്ല.

മണ്ണും ഭാഷയും സംസ്‌ക്കാരവും മതവും എല്ലാം നഷ്ടപ്പെട്ട ഒരു ജനം അമേരിക്കയിലെ കറുമ്പരെപ്പോലെ വേറെ ഇല്ല. യഹൂദര്‍ക്ക് മതവും ഭാഷവും സംസ്‌ക്കാരവും നഷ്ടപ്പെട്ടില്ല. മണ്ണ് മാത്രം നഷ്ടപ്പെട്ടു. ഇന്ത്യയിലെ ദലിതരെ അവരുടെ തന്നെ മണ്ണിലാണ് അടിമകളാക്കിയത്. അവരുടെ സംസ്‌ക്കാരത്തിന്റെ സ്വീകാര്യമായതിനെയെല്ലാം ഉടമകള്‍ സ്വന്തമാക്കുക മാത്രമല്ല, അടിമകള്‍ക്ക് അത് നിഷേധിക്കുകയും നിരോധി ക്കുകയും ചെയ്തു. തലമുറകള്‍ കഴിഞ്ഞപ്പോള്‍ അത് ഉടമകളുടേതായി. അടിമ കള്‍ക്ക് അന്യമായി. ദലിതരുടെ ദൈവങ്ങളായിരുന്ന ശിവനും കാളിയും മറ്റും അങ്ങനെ അന്യവല്‍ക്കരിക്കപ്പെട്ടതാണ്. ഉദാഹരണങ്ങള്‍ ഏറെയുണ്ട്.

പിന്നെയാണെങ്കിലും അമേരിക്കന്‍ അടിമ ബൈബിള്‍ കണ്ടെത്തി. യജമാന്റെയോ യജമാനത്തിയുടേയോ പ്രീതി സമ്പാദിച്ച അടിമകള്‍, ആ പ്രീതി ഉപയോഗിച്ച് അക്ഷരജ്ഞാനം സമ്പാദിച്ചു. അത് സഹോദര ങ്ങള്‍ക്ക് പകര്‍ന്ന് കൊടുത്തു. ബൈബിള്‍ വായിക്കാന്‍ കഴിവുള്ളവര്‍ അങ്ങുമിങ്ങും ഉണ്ടായി. അപ്പോള്‍ അവര്‍ക്കായി പ്രത്യേക ബൈബിള്‍ തയ്യാറാക്കി ജിംക്രോ ബൈബിള്‍. അതെല്ലാം പിന്നീടുള്ള കഥകള്‍.