"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 6, വെള്ളിയാഴ്‌ച

ആരാണ് നാഗന്മാര്‍ - കുന്നുകുഴി എസ് മണി

ഉത്തരം കിട്ടാത്ത ചോദ്യമാണെങ്കിലും നാഗന്മാരും മനുഷ്യരാണ്. ഇന്ത്യയിലെ ആദിവാസികളാണ് ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനമായ നാഗലാന്റിലെ നാഗന്മാര്‍. കേരളത്തിലെ സര്‍പ്പരാകരായിരുന്ന പ്രാചീന ജനങ്ങളെ 'നാഗന്മാ'രായിട്ടാണ് ഇവിടത്തെ ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചിട്ടു ള്ളത്. ഈ നാഗരന്മാരാണ് പില്‍ക്കാലത്ത് നായന്മാരായി തീര്‍ന്നതെന്നും പറയപ്പെടുന്നു ണ്ട്. മറ്റൊരു വിഭാഗം ചരിത്രകാരന്മാരുടെ നിഗമനം നാഗന്മാര്‍ കേരളത്തിലെ കുടിയേറ്റ ക്കാരാണെന്നാണ്. പക്ഷെ ഈ പറയുന്ന ചരിത്രാംശങ്ങള്‍ക്കൊന്നും വ്യക്തമായ തെളിവുകളോ, സാക്ഷ്യങ്ങളോ, രേഖകളോ നിരത്തുവാന്‍ ചരിത്രകാരന്മാര്‍ക്ക് സാധിച്ചി രുന്നില്ല. അതുകൊണ്ടുതന്നെ നാഗന്മാരെക്കുറിച്ച് ഇവിടെ പരിശോധി ക്കേണ്ടി വരുന്നത് പുലയരുടെ ചരിത്രത്തില്‍ നാഗചരിത്രത്തിന് പ്രശക്തിയെന്തന്ന് ചോദിക്കാന്‍ മടിക്കാത്തവരാണ് വായനക്കാര്‍.

വേദകാലഘട്ടത്തില്‍ നാഗന്മാരെ ദാസന്മാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 'ദാഹക' എന്ന ഇഡോ-ഇറാനിയന്‍ പദത്തിന്റെ സംസ്‌കൃത രൂപമാണ് ദാസന്‍ എന്ന ശബ്ദം. ഇവരുടെ രാജാവിനെ 'ദാഹകന്‍' എന്നാണ് വിളിച്ചിരുന്നത്. ദാഹകരെ നാഗന്മാരെന്ന് വിളിച്ചത് പരദേശി ബ്രാഹ്മണരാണ്. കാലക്രമത്തില്‍ ദാഹക എന്ന പദം നാഗവര്‍ഗ്ഗത്തെ ക്കുറിക്കുന്ന നാഗര്‍ എന്നായി മാറി. നാഗന്മാര്‍ അനാര്യന്മാരാണെങ്കിലും, ദ്രാവിഡരുടെ കലര്‍പ്പും സംസ്‌കാരവും ഇവരില്‍ കാണപ്പെടുന്നുണ്ട്. 'അഹിമിത്രന്‍' എന്നു വിളിക്കപ്പെടുന്ന നാഗദേവന്‍ ആര്യ ദേവനായ ഇന്ദ്രന്റെ ജന്മശത്രുവാണ്. നാഗന്‍ എന്ന് പില്‍ക്കാലത്ത് പ്രസിദ്ധി യാര്‍ജ്ജിച്ച നാഗദേവനെ പരാമര്‍ശിച്ചുള്ള കാര്യങ്ങള്‍ വേദനസാഹിത്യ ങ്ങളില്‍ കാണുന്നില്ല'5 ശതപതബ്രാഹ്മണ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാ ക്കുന്നു. പുരാതന ഇന്ത്യാ ചരിത്രത്തില്‍, സംസ്‌ക്കാരത്തിലും പരിഷ്‌ക്കാര ത്തിലും ഉയര്‍ന്ന ഒരു വിഭാഗം നാഗന്മാര്‍ എ.ഡി. 4-ാം ശതകത്തില്‍ ജീവിച്ചിരുന്നതായി പറയപ്പെടുന്നു. ലാഹോറിലെ ചില ചെമ്പുതകിടുകളില്‍ കാണപ്പെടുന്ന നാഗഭട്ടായ് അദ്ദേഹത്തിന്റെ പുത്രന്‍ മഹേശ്വരനാഗനും, നാഗവംശജരാണെന്നു സംശയിക്കുന്നു. 'ഋഗുവേദത്തിലെ സൂചനകളില്‍ നിന്നും നാഗന്മാര്‍ ഇന്ത്യയിലെ പുരാതനവര്‍ഗ്ഗമാണെന്നു കാണാം. ഇവര്‍ ആദിവാസികളും അപരിഷ്‌കൃതരും അല്ലെന്നും ഓര്‍ത്തിരിക്കേണ്ടതാണ്!' 6 നാഗന്മാര്‍ ഇന്ത്യയിലെ പുരാതന രാജകുടുംബങ്ങളുമായി വിവാഹബന്ധ ങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി ചരിത്രം വ്യക്തമാക്കുന്നു. ദേവഗിരിയിലെ കദംബരാജാവായ കൃഷ്ണവര്‍മ്മന്റെ കുടുംബത്തിന് നാഗകുലുമായി ബന്ധമുണ്ടായിരുന്നു. എ.ഡി.9-ാം നൂറ്റാണ്ടില്‍ ഒരു നാഗകന്യകയെ വിവാഹം കഴിച്ചതായി പല്ലവരുടെ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നു.

ഇന്ത്യയിലെ നാഗന്മാര്‍ യഥാര്‍ത്ഥത്തില്‍ ദ്രാവിഡ വര്‍ഗ്ഗത്തില്‍ പ്പെട്ടവരു ഉത്തരേന്ത്യമുഴുവന്‍ അടക്കി ഭരണം നടത്തിയിരുന്നവരു മാണെന്ന് വ്യക്തമായ ചരിത്ര സാക്ഷ്യങ്ങള്‍ കാണുന്നുണ്ട്. ചരിത്രത്തില്‍ പലപ്പോ ഴായി നാഗരാജാക്കന്മാരെ തോല്പിച്ച് ഓടിച്ചതായും പറയുന്നു. പഴം തമിഴില്‍ 'സരൈ' എന്ന ദ്രാവിഡ പദം 'നാഗന്മാര്‍' എന്നതിനു തുല്യമാ ണെന്നു കാണാവുന്നതാണ്. അതുപോലെ ഹിമാലയന്‍ പര്‍വ്വത നിരകളില്‍ ഉച്ചരിച്ചുപോന്നിരുന്ന 'കിരാ' എന്ന പദം 'നാഗ' എന്ന പദത്തിനും തുല്യമെന്നാണ് പറയുന്നത്. കിരാ എന്ന ഗ്രാമീണ പദത്തിന് കിരി എന്നും പറയുന്നുണ്ട്. ഇതിന്റെ അര്‍ത്ഥം പാമ്പ് എന്നാണ്. ഈ പദം ഹിമാല യന്‍ സാനുക്കളില്‍ കാണുന്ന കിരാത വര്‍ഗ്ഗത്തെക്കുറിക്കുന്നു. ദക്ഷിണേ ന്ത്യയിലെ ദ്രാവിഡരും, ഉത്തരേന്ത്യയിലെ നാഗന്മാരും ഒരേ കുലത്തില്‍ പ്പെട്ടവരാകുന്നു. സംഭാഷണ ഭാഷയില്‍ പോലും ദ്രാവിഡ പദം സംസ്‌കൃ തരൂപത്തില്‍ 'ഡാവില' എന്നും 'ഡാമിയോ' എന്നും കാലാന്തരത്തില്‍ 'ദ്രാവിഡ' എന്നും രുപാന്തരപ്പെടുകയാണുണ്ടായത്. അത് ഭാഷയെക്കുറി ക്കുന്ന പദമാണ്. ദ്രാവിഡഭാഷ ആര്യന്മാരുടെ കുടിയേറ്റ കാലത്തിനു മുന്‍പ് ഇന്ത്യയുടെ പൊതുഭാഷയായിരുന്നു. കാശ്മീര്‍ മുതല്‍ കന്യാകു മാരിവരെയുള്ള ജനങ്ങള്‍ സംസാരിച്ചിരുന്നത് ദ്രാവിഡഭാഷയായിരുന്നു. പില്‍ക്കാലത്ത് ദ്രാവിഡ ഭാഷ സംസാരിച്ചിരുന്നവര്‍ ദ്രാവിഡരായി വ്യവഹാരിക്കപ്പെട്ടു. ഇന്ത്യയിലെ നാഗ ജനതയും ദ്രാവിഡഭാഷയുടെ പ്രയോക്തക്കളായിരുന്നു എന്നുവച്ച് ദ്രാവിഡഭാഷ സംസാരിച്ചിരുന്ന നാഗന്മാര്‍ കേരളത്തില്‍ക്കൂടിയേറ്റം നടത്തിയെന്നോ ഭരണംനടത്തിയെന്നോ നായന്മാരായിതീര്‍ന്നുവെന്നോ അര്‍ത്ഥമാകുന്നില്ല. എന്നു മാത്രവുമല്ല നാഗന്മാര്‍ കേരളത്തില്‍ കുടിയേറിയതിന് തെളിവുകള്‍ ഒന്നുംലഭിച്ചിട്ടുമില്ല. കേരളത്തില്‍ 8-ാം നൂറ്റാണ്ടില്‍ പോലും ക്ഷത്രിയരോ, ശുദ്രരോ (നായരോ) ഉണ്ടായിരുന്നില്ലെന്ന് ഇളംകുളം കുഞ്ഞന്‍ പിള്ള 'കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍'എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദക്ഷിണപഥത്തിലേയ്ക്ക് നാഗന്മാര്‍ കടന്നു വരുന്നതിനു മുന്‍പ് തന്നെ ഇവിടത്തെ ആദിമനിവാസികള്‍ക്കിടയില്‍ സര്‍പ്പാരാധനയും സര്‍പ്പം പൂജയും സര്‍പ്പപ്രീതിയുമൊക്കെ ഉണ്ടായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം കാണപ്പെടുന്ന നാഗന്മാര്‍ക്ക് ഇന്ത്യയുടെ തെക്കെ അറ്റമായ കേരളത്തില്‍ കുടിയേറാന്‍ തക്കവണ്ണമുള്ള പരിത: സ്ഥിതികളൊന്നും ഉണ്ടായിരുന്നില്ല. അങ്ങിനെ കുടിയേറിയിരുന്നുവെങ്കില്‍ നായരാകാത്ത കുറെ നാഗന്മാരെ യെങ്കിലും ഇവിടെ കാണാമായിരുന്നേനെ. സവര്‍ണ ചരിത്രകാരന്മാര്‍ സര്‍പ്പാരാധനയെ സവര്‍ണ്ണരീകരിക്കാന്‍ നടത്തിയ ഹീനതന്ത്രത്തിന്റെ ഭാഗമാണ് നാഗന്മാരുടെ കുടിയേറ്റവും നാഗന്മാരുടെ നായര്‍ ജനതയി ലേയ്ക്കുള്ള വച്ചു മാറ്റവുമെന്നത് വളരെ വ്യക്തമാണ്.