"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 1, ഞായറാഴ്‌ച

സര്‍പ്പരാധന സവര്‍ണരീകരിക്കുന്നു - കുന്നുകുഴി എസ് മണി

ഇന്ത്യയില്‍ സര്‍പ്പരാധന വളരെ പ്രസിദ്ധ മാണെങ്കിലു കേരളം കഴിഞ്ഞാല്‍ സര്‍പ്പരാ ധനയ്ക്ക് ഏറ്റവും പ്രാധാന്യം കല്പിക്കുന്ന സംസ്ഥാനം നാഗന്മാരുടെ ജന്മനാടായ നാഗാലാന്റാണ്. കേരളത്തില്‍ ബ്രാഹ്മണ കുടിയേറ്റത്തെത്തുടര്‍ന്ന് ആദിമനിവാസി കളുടെ സര്‍പ്പരാധന ബ്രാഹ്മണര്‍ സ്വന്ത മാക്കുകയും ഭൂമിയുടെ സംരക്ഷണത്തിനായി സര്‍പ്പ രാജാക്കന്മാരില്‍ എട്ടു വര്‍ഗ്ഗക്കാരെ യാണ് ബ്രാഹ്മണര്‍ ആരാധിക്കാന്‍ ആരംഭി ച്ചത്. ഈ സര്‍പ്പങ്ങളെ അഷ്ടനാഗങ്ങള്‍ എന്നു പറഞ്ഞുപോന്നു.



അനന്തോ ഗുളിക ചൈവ
വാസുകി ശാഖ പാലക
തക്ഷകശ്ച മഹാ പത്മ
പത്മകാര്‍കോടകശ്ചിക.

ഈ പാട്ടില്‍ പറയുന്ന അഷ്ടനാഗങ്ങളില്‍ അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍കോടകന്‍, പത്മന്‍, മഹാപത്മന്‍, ശാഖപാലകന്‍, ഗുളികന്‍ എന്നിവയാണ്. കേരളത്തില്‍ കാണപ്പെടുന്ന സര്‍പ്പങ്ങളില്‍ പലതരത്തില്‍ പ്പെട്ടതു അഷ്ടനാഗങ്ങളുടെ പരമ്പരയില്‍പ്പെട്ടവയാണ്. ഇവയില്‍തന്നെ സല്‍പ്രവൃത്തികളും, ദുഷ്പ്രവര്‍ത്തികളുമുണ്ട്. അതുകൊണ്ട് തന്നെ ഉത്തമനാഗങ്ങളെന്നും, ആധമനാഗങ്ങളെന്നും പറയപ്പെടുന്നു. സ്ത്രീനാഗ ങ്ങളെ നാഗയക്ഷികള്‍ എന്നാണ് പൊതുവേ പറയുന്നത്. നാഗ (ദൈവ) ങ്ങളില്‍ കരിനാഗയക്ഷിയെ പ്രത്യേകം പൂജിച്ചു വരുന്നുണ്ട്.

ആദിമനിവാസികളുടെ സര്‍പ്പ ദൈവങ്ങളെ കാലാന്തരത്തില്‍ പ്രതിഷ്ഠി ക്കാനും, എടുത്തുമാറ്റാനും അധികാരമുള്ള വരില്‍ ആറ് നമ്പൂതിരി കുടുംബങ്ങള്‍ കേരളത്തിലുണ്ടെന്നാണ് വയ്പ്. താഴെ പറയുന്ന ആറ് നമ്പൂതിരി ഇല്ലക്കാര്‍ക്കാണ് സര്‍പ്പപ്രതിഷ്ഠകള്‍ പ്രതിഷ്ഠിക്കാനും എടുത്തുമാറ്റാനുമുള്ള അധികാരമുള്ളതത്രെ. ആരാണ് ഈ ആ ബ്രാഹ്മണര്‍ക്ക് അധികാരങ്ങള്‍ നല്‍കിയെന്നതിനെ സംബന്ധിച്ച് ചരിത്രം മൗനം പാലിക്കുന്നു. ഈ ഇല്ലങ്ങളെയും, മനകളെയു കുറിച്ച് മുന്‍പ് സൂചിപ്പിച്ചിരുന്നു. ആദിവെട്ടക്കോട്ട് മന, മണ്ണാറശ്ശാല മന, ആമേട മംഗലത്തു ഇല്ലം, പാമ്പുമ്മേക്കാട്ട് മന, ചെറുപ്ലശ്ശേരി ഇല്ലം (കോളപ്പുറം), അണിപറ്റമന എന്നിവയാണവ. ഇവയില്‍ മണ്ണാറശാലയില്‍ നാല്പത്തി യൊന്ന് വര്‍ഷം കൂടുമ്പോള്‍ സര്‍പ്പംപാട്ടു, സര്‍പ്പം തുള്ളലും നടത്തുന്നു. നാഗരാജാവിന്റെയും, നാഗയക്ഷിയുടെയും തുള്ളലും നടത്തുന്നത് ഇല്ലത്തെ വലിയകാരണവത്തിയു, ചെറിയകാരണവത്തി യുമാണ്. പുള്ളുവരുടെ പാട്ടുകഴിഞ്ഞാല്‍ ഇവിടെ പുലയരുടെ സര്‍പ്പം പാട്ടും ഇന്നും പതിവുള്ള ആചാരമാണ്. എന്നാല്‍ മണ്ണാറശാല ഉത്സവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സവര്‍ണ മാധ്യമങ്ങള്‍ പുലയരുടെ സര്‍പ്പ പാട്ടിനെക്കുറിച്ച് എഴുതാറില്ല. അതുകൊണ്ട് പുറം ലോകം മണ്ണാറശാല യിലെ പുലയരുടെ സര്‍പ്പം പാട്ടിനെക്കുറിച്ച് അറിയാറുമില്ല. സര്‍പ്പാരാധകരായ പുലയരുടെ സര്‍പ്പംപാട്ട് ഒഴിച്ചു കൂടാനാവാത്ത ഒന്നായി മണ്ണാറശാല ഇല്ലക്കാര്‍ വിശ്വസിക്കുന്നതില്‍നിന്നു തന്നെ കേരളത്തിലെ ആദ്യസര്‍പ്പാരാധകര്‍ പുലയരായിരുന്നുവെന്നു വരുന്നു.