"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 6, വെള്ളിയാഴ്‌ച

പ്രസീന എം എസ്: കായികാഭ്യാസ കലയുടെ വേറിട്ട ഇനത്തിലെ ഭാവിവാഗ്ദാനം

പ്രസീന എം എസ്
2015 മെയ്മാസം തിരുവനന്തപുരത്തുവെച്ച് നടന്ന സംസ്ഥാനതല കിക്‌ബോക്‌സിംങ് ചാമ്പ്യന്‍ഷിപ്പില്‍ 45 കി. ഗ്രാം വനിതാ വിഭാഗത്തില്‍ ഗോള്‍ഡ്‌മെഡല്‍ നേടിയതിലൂടെ ശ്രദ്ധേയയായ ദലിത് പെണ്‍കുട്ടിയാണ് പ്രസീന എം എസ്. ഇതേവര്‍ഷം സെപ്തംബറില്‍ കൊല്‍ക്കത്തയില്‍ വെച്ച് നടന്ന നാഷനല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതേ കിലോ വിഭാഗത്തില്‍ പ്രസീന ഓട്ടു മെഡലും നേടുകയുണ്ടായി. എക്കണോമിക്‌സില്‍ ബി എ ബിരുദ ധാരിണി യായാണ് പ്രസീന.

വൈക്കം എടയാഴത്ത് മൂത്തേടത്ത് തറയില്‍ വീട്ടില്‍ ശിവരാമന്റേയും മീനാക്ഷിയുടേയും ഏഴ് മക്കളില്‍ ഇളയതാണ് പ്രസീന. മക്കളില്‍ രണ്ടുപേര്‍ മാത്രമേ ആണുങ്ങളുള്ളൂ. അച്ഛന്‍ ശിവരാമന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അസുഖത്തെതുടര്‍ന്ന് അന്തരിച്ചു. അമ്മ മീനാക്ഷി കര്‍ഷക ത്തൊഴിലാളിയാണ്. മക്കളില്‍ പ്രസീനയൊഴികെ ആരും കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാ ക്കിയവരില്ല. 

ശിവരാമന്‍ തലയാഴം പ്രദേശത്തെ BSP യുടെ സ്ഥാപക യൂണിറ്റ് സെക്രട്ടറിയായിരുന്നു. ഊര്‍ജ്വസ്വലനായി പ്രവര്‍ത്തിച്ച ശിവരാമനാണ് എട യാഴം പ്രദേശത്തെ കര്‍ഷക ത്തൊഴിലാളികളെ സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ അടിമത്വത്തില്‍ നിന്നും മോചിപ്പിച്ചത്. സാഹിത്യ സാമൂഹിക രാഷ്ട്രീയ രംഗത്തെ അസാമാന്യ പ്രതിഭയായിരുന്ന പോള്‍ ചിറക്കരോട് എടയാഴത്തു വന്ന് നിരവധി തവണ ബഹുജനങ്ങള്‍ക്കു വേണ്ടി ബോധവത്കരണ ക്ലാസുകള്‍ എടുത്തിരുന്നു. അതില്‍ പങ്കെടുത്ത മീനാക്ഷിയും മറ്റ് കര്‍ഷക ത്തൊഴിലാളി ജനങ്ങളും രാഷ്ട്രീയ അവബോ ധമുള്ള പൗരന്മാരായി മറ്റിമറിക്കപ്പെട്ടു. പില്ക്കാലത്ത്, ശിവരാമന്റെ മരണശേഷം ഇവരുടെ കൈവശമുള്ള ഭൂമി, അധാരവും മതിയായ രേഖകള്‍ ഉണ്ടായിരുന്നിട്ടും തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ ചില തത്പര കക്ഷികളും ഭാഗത്തു നിന്നും ഉണ്ടായി. അതിനെ ചെറുത്തു തോല്പിക്കാ നുള്ള മോനോബലം തനിക്ക് ലഭിച്ചത് പോള്‍ ചിറക്കരോടിന്റെ ബോധന ക്ലാസുകള്‍ കേള്‍ക്കാനിട യായതില്‍ നിന്നുമാണെന്ന് മീനാക്ഷി ഓര്‍ക്കുന്നു.

അപ്പര്‍ കുട്ടനാടിന്റെ പടിഞ്ഞാറേക്കര എടയാഴവും കിഴക്കേക്കര കല്ലറയുമാണ്. കല്ലറയിലുള്ള ഇട്ടി കുട്ടന്റേയും അമ്മിണിയുടേയും മകളാണ് മീനാക്ഷി. ഇട്ടി കുട്ടന്‍ ജന്മിമാരുടെ തലപ്പുലയനും സമുദായ പ്രമാണി യുമായിരുന്നു. അന്നത്തെ അപ്പര്‍ കുട്ടനാട് നോക്കെത്താ ദൂരത്തോളം നെല്‍വയലുകള്‍ മാത്രമുള്ള പാടശേഖരങ്ങള്‍ മാത്രമായിരുന്നു. കാലം ചെല്ലുന്തോറും നെല്‍വയലുകള്‍ കരഭൂമിയായി രൂപാന്തരപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാവുന്നത്. ഇതിന് കാരണം നെല്‍കൃഷി ലാഭകരമല്ലാ തായതാണ്! കര്‍ഷക ത്തൊഴിലാളികള്‍ കൂലിക്കടുതല്‍ ആവശ്യപ്പെട്ടതാണ് നെല്‍കൃഷി ലാഭകര മല്ലാതാകാന്‍ കാരണം! കൂലി കൂടുതല്‍ കൊടുക്കാന്‍ നിവൃത്തിയില്ലാ ത്തതിനാല്‍ ഭൂവുടമകള്‍ പാടങ്ങള്‍ തരിശാക്കിയിട്ടു. വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിച്ച് അവിടം കരഭൂമി യാക്കി മാറ്റപ്പെട്ടു. ഇതോടെ കുറഞ്ഞ കൂലിപോലും ലഭ്യമാകാതെ ജീവിത മേഖലയില്‍ നിമ്മും ഒരു ജനവിഭാഗവും രാജ്യത്തിന്റെ മുഖ്യ വിഭവ സ്രോതസും തുടച്ചു മാറ്റപ്പെട്ടു. മീനാക്ഷി ഉള്‍പ്പെടെയുള്ള വര്‍ കൊയ്ത വയലുകള്‍ അവരുടെ സ്വന്തമായി ത്തീര്‍ന്നിരുന്നു വെങ്കില്‍ ഈ ദുസ്ഥിതി ഒരിക്കലും ഉണ്ടാകുമായിരുന്നില്ല എന്ന വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കേരള സാമൂഹ്യ ചരിത്ര പഠിതാക്കളും ഉള്‍ക്കൊണ്ടില്ല.

കൂലിക്കൂടുതല്‍ മാത്രമല്ല എടയാഴത്തെ കര്‍ഷക ത്തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നത്, നെല്‍കൃഷി യുടെ സംരക്ഷണം കൂടിയായിരുന്നു. കുറഞ്ഞ കൂലിക്ക് പണി യെടുത്താല്‍ നെല്‍കൃഷി കേരള ത്തില്‍ രക്ഷപ്പെടു മായിരുന്നുവത്രെ! ആ കുറഞ്ഞ കൂലി വാങ്ങുന്ന കര്‍ഷക ത്തൊഴിലാളിക്ക് കുറഞ്ഞ വിലക്ക് നിത്യോപയോഗ സാധനങ്ങള്‍ കിട്ടില്ല എന്നു ചിന്തിക്കാന്‍ പക്ഷെ ഭൂവുടമകളുടെ ചിന്താഗതിയും വിപുല മായിരുന്നില്ല. യന്ത്രോ പകരണങ്ങള്‍ വാങ്ങി അല്പ മാത്രമായി കൃഷി തുടരുന്ന ഭൂവുടമകളാകട്ടെ അതിനുവേണ്ട ഭാരിച്ച ചെലവ് വഹിക്കാനും തയാറായി. നമ്മുടെ സാമൂഹ്യ ശാസ്ത്രജ്ഞ ന്മാരുടെ കാഴ്ചപ്പാടുകള്‍ ശരിയായ ദിശയിലായി രുന്നുവെങ്കില്‍ ഈ യന്ത്രോ പകര ണങ്ങളുടെ ഉടമകളും അത് കൈകാര്യം ചെയ്യാന്‍ പറ്റേണ്ടി യിരുന്നതും ഇവിടത്തെ കര്‍ഷക ത്തൊഴിലാളി കള്‍ക്കായിരുന്നു! വികലമായ സാമൂഹ്യ കാഴ്ചപ്പാടിന്റെ ഇരകളായി ഒടുങ്ങിയ ഒരു ദേശിക ജനത കര്‍ഷക ത്തൊഴിലാളികളെ പോലെ വേറെയെങ്ങും ഉണ്ടെന്നു തോന്നുന്നില്ല.

ഈ സാഹചര്യത്തില്‍ കൂലിക്കൂടുതലിനായി സമരം ചെയ്യുകയല്ലാതെ കര്‍ഷകത്തൊഴിലാളി കള്‍ക്ക് വേറെ നിവൃത്തിയു ണ്ടായിരുന്നില്ല. അതിനായി എടയാഴം ഭാഗത്ത് മീനാക്ഷി ഉള്‍പ്പെടെ നിരവധി കര്‍ഷക ത്തൊഴിലാളി സ്ത്രീകളും സമര രംഗത്തിറങ്ങി. അയ്യന്‍കാളിയുടെ ആഹ്വാനങ്ങളാണ് അവര്‍ക്ക് സമരത്തിന് ആവേശമായത്. സാധുജന പരിപാലന സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്ഷയിച്ച കാലഘട്ടമാ യിരുന്നുവെങ്കിലും നിരവധിയായ യൂണിറ്റുകള്‍ അന്നും അപ്പര്‍ കുട്ടനാട്ടില്‍ നിലനിന്നിരുന്നു. സാധുജന പരിപാലന സംഘത്തിന്റെ പ്രാര്‍ത്ഥനാഗാനം സമരം ചെയ്യുമ്പോഴും പണിയെടു ക്കുമ്പോഴും യൂണിറ്റ് യോഗം ചേരുമ്പോഴു മെല്ലാം ആലപിക്കാ റുണ്ടായിരുന്നത് മീനാക്ഷി ഓര്‍ക്കുന്നു. 

രാഷ്ട്രീയ അവബോധവും പൗരാവകാശ ബോധവുമുള്ള അച്ഛനമ്മമാരുടെ സമരപാരമ്പ്യമാണ് പ്രസീനയിലെ കായികകലാ പ്രതിഭയെ രൂപപ്പെടു ത്തിയത്. ഇളയ സോദരനായ പ്രസാദ്, കുങ് - ഫു മാസ്റ്റര്‍ സന്തോഷ് കുമാറിനെ പരിചയപ്പെടാ നിടയായതാണ് പ്രസീനയെ കിക് ബോക്‌സിങ് പരിശീലനക്കള രിയിലെത്തിച്ചത്. പരിശീലനം തുടരാനും കുരുന്നുകള്‍ക്ക് പരിശീലനം കൊടുക്കാനുമുള്ള പദ്ധതികളാള്‍ ആരംഭിക്കാനുമാണ് പ്രസീന ഈ രംഗത്ത് നടപ്പാക്കാനു ദ്ദേശിക്കുന്ന ഭാവി പരിപാടികള്‍.