"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 24, ചൊവ്വാഴ്ച

RSS ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദു രാഷ്ട്രത്തില്‍ സാമൂഹ്യ നീതി അസാദ്ധ്യം പി. എ. കുട്ടപ്പന്‍

പി. എ. കുട്ടപ്പന്‍
ഹിന്ദുക്കള്‍ ജനസംഖ്യയില്‍ എണ്ണം കുറഞ്ഞു കൊണ്ടി രിക്കുക യാണെന്നും മുസ്ലീങ്ങള്‍ ക്രമാതീതമായി പെറ്റു പെരുകി ജനസംഖ്യ കൂട്ടികൊണ്ടി രിക്കുയാ ണെന്നും ഇത് അപകടകര മാണെന്നും പ്രചരിപ്പിച്ചു കൊണ്ട് ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് സര്‍വ്വസന്നാഹ ങ്ങളുമായി രംഗത്തു വന്നിരി ക്കുകയാണ്. സംഘപരിവാര്‍ സംഘം.

ഹിന്ദു ഐക്യത്തിലൂടെ സാമൂഹ്യ നീതിയെന്ന് വിളം ബരം ചെയ്ത് മതപരമായ ഒരു വര്‍ഗ്ഗീയ നിലപാട് മന്നോട്ടു വെച്ചു കൊണ്ടാണ് ഈഴവരെയും വിശ്വ കര്‍മ്മജരെയും പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാ രെയും മറ്റും ഉദ്ധരിക്കാന്‍ ഉറഞ്ഞു തുള്ളി കല്‍പ്പിച്ചു കൊണ്ടിരിക്കുന്നത്. അസത്യങ്ങള്‍ ആവര്‍ത്തി ച്ചാവര്‍ത്തിച്ച് വിളിച്ചു കൂവിക്കൊണ്ട് പച്ചയായ വര്‍ഗ്ഗീയ അജണ്ട യാണിവര്‍ സമൂഹത്തി ലവതരിപ്പി ച്ചിരിക്കുന്നത്. നാല്‍വര്‍ സംഘമായ ബ്രാഹ്മണ- ക്ഷത്രിയ- വൈശ്യ- ശൂദ്രന്മാരായ സവര്‍ണ ജാതികളാണ് ഹിന്ദുമത ത്തിന്റെ സൃഷ്ടാക്കളും ഉപഭോ ക്താക്കളും. അലംഘ നീയമായ മത നിയമ ങ്ങളാല്‍ വരിഞ്ഞു മുറുക്കിയ പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട അവര്‍ണ്ണ ജാതി സമുദായ ങ്ങള്‍ക്ക് സാമൂഹ്യ നീതി നിക്ഷേധി ച്ചിട്ടുള്ളത് ഹിന്ദുമത ത്തിന്റെ അകത്തള ങ്ങളില്‍ തന്നെയാണ്. ഹിന്ദു ഐക്യമെന്ന കപടമായ മുദ്രാവാക്യ മുയര്‍ത്തി കൊണ്ട് ഹിന്ദു മത സൃഷ്ടാക്കളായ ബ്രാഹ്മണരുടെ അധികാരങ്ങളും പദവികളും സമ്പത്തും ഭൂമിയും സംരക്ഷി ക്കുവാനും സുരക്ഷിത മായി നിലനിര്‍ത്തു വാനുള്ള ഗൂഢമായ കേന്ദ്രീകൃത ഭരണ സംവിധാന മൊരുക്കുന്ന തിനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ ഐക്യം പറച്ചില്‍ പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ട ആന്തരാള സമൂഹമായ ഈഴവ, വിശ്വകര്‍മ്മ, ദളിതര്‍, ആദിവാ സികള്‍ തുടങ്ങിയ ജന വിഭാഗങ്ങള്‍ക്ക് ഹിന്ദു മതത്തിന്റെ അധികാര കേന്ദ്രങ്ങളായ ക്ഷേത്ര ങ്ങളിലെ അധികാര സ്ഥാനങ്ങളില്‍ നാളിതു വരെയും കടന്നു ചെല്ലുവാന്‍ കഴിഞ്ഞിട്ടില്ല. മറ്റുമത സമുദായ ങ്ങളെ ശത്രുക്കളാക്കി മാറ്റുന്നവര്‍ തങ്ങളു ടേതായ അധികാര സ്ഥാപനങ്ങള്‍ പാര്‍ശ്വ വല്‍ക്കരി ക്കപ്പെട്ട പുലയനും വേട്ടുവനും ദളിതര്‍ക്കും ഈഴവര്‍ക്കും വിശ്വ കര്‍മ്മജര്‍ക്കും കുടുംബി കള്‍ക്കും വേലനും വേടനും തുല്യ പങ്കാളി ത്തമെന്ന സാമൂഹ നീതി നടപ്പാക്കിയിട്ടു ണ്ടോയെന്ന് കണ്ണു തുറന്നു നോക്കുന്നത് നന്നായി രിക്കും. ദേവസ്വം ബോര്‍ഡു കളില്‍ സവര്‍ണ്ണ ജാതി നാല്‍വര്‍ സംഘങ്ങള്‍ കൊടികുത്തി വാഴുകയാണ്. ക്ഷേത്ര വരുമാന ങ്ങളില്‍ സിംഹഭാഗവും ഈ നാല്‍വര്‍ സംഘ ത്തിന്റെ അധീന തയിലാണ്. ഇവര്‍ കൊടുക്കുന്ന കണക്കു കളാണ് ഗവണ്‍മെന്റില്‍ ആധികാരിക രേഖയായി വരുന്നത്. ദളിത് പിന്നോക്ക ജനവിഭാഗ ങ്ങള്‍ക്ക് ഭരണഘടനാപരമായ സാമൂഹ്യ നീതിയുടെ പരിര ക്ഷയായ ജാതി സംവരണത്തെ ഇല്ലാതാക്കാന്‍ ഈ നാല്‍വര്‍ സംഘം എക്കാലത്തും എതിര്‍പ്പുമായി രംഗത്തു വരികയും ആത്മഹു തിയുള്‍പ്പെടെ യുള്ള സമര പരിപാടി കളുമായി മുന്നോട്ടു പോകുന്ന വരുമാണ്. അവരാണി പ്പോള്‍ ഹിന്ദു ഐക്യ ത്തിലൂടെ സാമൂഹ്യ നീതിയുടെ മുദ്രാവാക്യം ഉയര്‍ത്തി ക്കൊണ്ടിരിക്കുന്നത്.

1936-ല്‍ നവംബര്‍ 12-ാം തീയതി ക്കുശേഷമാണ് കേരളത്തിലെ ഈഴവ രെയും ദളിതു കളെയും വിശ്വ കര്‍മ്മജരെയും ബ്രമണ്യ ത്തിന്റെ നിലനില്‍പ്പി നുവേണ്ടി മാമോദീ സമുക്കി ഹിന്ദുക്ക ളാക്കിയത്. ഹിന്ദുമത ത്തിന് പുറത്താ യിരുന്ന ഈഴവനും പുലയനും വേട്ടുവനും കുടുംബിയും വേലനും തുടങ്ങി വിശ്വകര്‍മ്മജന്‍ വരെയുള്ള അസംഖ്യം ജാതി സമുദാ യങ്ങള്‍ ഹിന്ദു ക്കളായതിനു ശേഷം നാളി ത്രയായിട്ടും അതിന്റെ ഗുണഫ ലങ്ങള്‍ അവര്‍ക്കു ലഭ്യമാക്കി യിട്ടുണ്ടോ? ഇപ്പോഴും അവര്‍ അധികാര ത്തിന്റെ നാലുകെട്ടിനു പുറത്ത് അയിത്ത ജാതിക്കാരായി മാറ്റിനിര്‍ത്ത പ്പെട്ടിരിക്കുക യാണ്.

ക്ഷേത്ര പ്രവേശനമെന്ന പ്രതിവിപ്ലവം കൊണ്ട് മഹത്തായ നിവര്‍ത്തന പ്രക്ഷോഭത്തെ അട്ടിമറിച്ചു കൊണ്ട് ഈ നാല്‍വര്‍ സംഘം പാര്‍ശ്വ വല്‍ക്കരിക്ക പ്പെട്ടവരുടെ സ്വാതന്ത്ര്യവും സാമൂഹ്യ നീതിയും രാഷ്ട്രീയാധി കാരവും തകര്‍ത്തു കളഞ്ഞതെന്ന് വിസ്മരിക്കാനും ഇന്നിനെ ആശ്ലേഷിക്കു വാനും ശ്രീനാരായണ ഗുരുവിന്റെയും ബി. ആര്‍. അംബേദ്ക്ക റുടെയും വിപ്ലവകരമായ പോരാട്ട ചരിത്രത്തെ അവമതി പ്പോടെ കാണുന്ന നിലപാടാണ് മുന്നോട്ടു വെയ്ക്കുന്നത്. മാത്രമല്ല പകരം ശ്രീരാമനേയും ഗാന്ധി യേയും വിവേകാ നന്ദനെയും ഹൃദയത്തി ലേറ്റണമെന്ന അത്യന്ത്യം നിന്ദ്യമായ ആവശ്യം ദളിത് പിന്നോക്ക വിഭാഗ ങ്ങള്‍ക്കുമേല്‍ കെട്ടി യേല്‍പ്പി ക്കപ്പെടുന്നു.

ദളിതരുടെ പൂര്‍വ്വികരെ കൊന്നൊടുക്കിയ രാമനെയും ഇന്‍ഡ്യന്‍ ഭരണ ഘടന എഴുതിയ ആര്യ ബ്രാഹ്മണരുടെ ഹിന്ദുമതം അടിമത്ത മല്ലാതെ അവര്‍ണ്ണര്‍ക്ക് മറ്റെന്താണ് സമ്മാനിച്ചത്? ഉയര്‍ന്ന ജാതിക്കാരോട് ആദരവും താഴ്ന്ന ജാതിക്കാരോട് അനാദരവും പ്രകടിപ്പിക്കുന്ന ജാതി വ്യവസ്ഥയില്‍ സംസ്‌കാര മെന്നത് തൊട്ടു തീണ്ടിയിട്ടില്ല... ക്ഷേത്രങ്ങള്‍ സംസ്‌ക്കാരിക കേന്ദ്രങ്ങളാ ക്കുന്നതിനു പകരം തട്ടിപ്പിന്റെയും അന്ധ വിശ്വാസ ങ്ങളുടെയും കൊള്ളക്കാ രുടെയും അധീനത യിലായിരി ക്കുകയാണ്. അതിലക പ്പെട്ടുപോയ ദളിതരുടെയും പിന്നോക്ക കാരുടെയും വിമോചന ത്തിനുള്ള പരിവര്‍ത്തന ത്തിന്റെ പ്രത്യയ ശാസ്ത്രം രാഷ്ട്രീയ മായി ഉയര്‍ത്തി കൊണ്ടു വരേണ്ടത് കാലഘട്ട ത്തിന്റെ ആവശ്യമാണ്. ആര്‍. എസ്. എസ്. ഉയര്‍ത്തുന്ന ഭൂരിപക്ഷ ഹിന്ദുത്വം ബ്രാഹ്മണ മേധാ വിത്വ മാണ്. അത് ദളിതരു ടെയും പിന്നോക്ക ജനത യുടെയും പ്രതി സന്ധി മതപരമല്ല. രാഷ്ട്രീയമാണ്. രാഷ്ട്രീയാ ധികാര ത്തിന്റെ പ്രശ്‌ന മാണ്. ദളിതര ടക്കമുള്ള അധഃസ്ഥിതര്‍ നേരിടുന്ന വെല്ലുവിളി. രക്ഷക വേഷം കെട്ടി ആടിത്തി മര്‍ക്കുന്ന ബ്രാഹ്മണ മേധാവിത്വം പല വേഷ ങ്ങളിലും രൂപങ്ങളിലും നമ്മളെ വലയം ചെയ്തി രിക്കുന്നു. ഇന്ത്യന്‍ ജന സംഖ്യയില്‍ 3% വരുന്ന ബ്രാഹ്മണ ജാതി സവര്‍ണ്ണ സമ്പന്ന വിഭാഗങ്ങളല്ല ഭൂരിപക്ഷം വരുന്നവരുടെ കാര്യങ്ങള്‍ തീരുമാനി ക്കേണ്ടത്. ഇത് തിരിച്ച റിഞ്ഞ് സ്വയം സജ്ജമാ യികൊണ്ട് സമുദായങ്ങള്‍ ഒരുമിച്ചു മുന്നേറാന്‍ തയ്യാറാകണം. ദളിത് പിന്നോക്ക മതന്യൂനപക്ഷ ഐക്യത്തിലൂടെ വര്‍ഗ്ഗീയ വാദികളെയും ഹിന്ദുത്വ സെക്കുലറിസ്റ്റു കളായവരെയും ദൂരെ മാറ്റി നിര്‍ത്തുവാന്‍ മുഴുവന്‍ യഥാര്‍ത്ഥ ജനാധിപത്യ വിശ്വാസികളും നിവര്‍ത്ത ന പ്രക്ഷോഭ ത്തിന്റെ രാഷ്ട്രീയമായ ഐക്യമുന്നണി രൂപപ്പെടുത്തി മുന്നോട്ടു പോകണം.

മതേതരത്വം സംരക്ഷിക്കുവാന്‍ ബ്രാഹ്മണിസത്തെ നിരാകരിക്കുക
ബ്രാഹ്മണിസം ഇന്ത്യന്‍ സാമൂഹ്യ ശരീരത്തിലേക്ക് കയറിപ്പറ്റിയ എയ്ഡ്‌സ് വൈറസാണ്. ജാതി വ്യവസ്ഥിതി യലതിഷ്ഠിത മായ സാമൂഹ്യ വ്യവസ്ഥയെ ലംബമാന മാക്കിയ അസമത്വങ്ങള്‍ ക്കെതിരെ പ്രതിരോധി ക്കുവാനുള്ള സമൂഹത്തിന്റെ പ്രതികരണ ശേഷിയെ തകര്‍ത്തു കളയുന്ന ഈ വൈറസിനെ പ്രതിരോധിച്ച് ചിക്തിസിച്ച് ഭേദമാക്കാന്‍ കഴിയുമെന്നാണ് പലരും പറയുന്നത്. മാര്‍ക്‌സിസം, വര്‍ഗ്ഗസമരം, സോഷിലിസം, കമ്മ്യൂണിസം, അഹിംസ, ഗാന്ധിസം, മതസൗഹാര്‍ദ്ദം, ഉത്സവങ്ങള്‍ തുടങ്ങിയ പലവിധ മരുന്നുകളും ചികിത്സാ പദ്ധതികളും അതിനവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ബ്രാഹ്മണിക സങ്കല്‍പ്പങ്ങളി ലൂടെയുള്ള ഈ മരുന്നുകള്‍ കഴിച്ച സമൂഹം കൂടുതല്‍ കൂടുതല്‍ പ്രതിരോധ ശേഷി നഷ്ടപ്പെട്ട ചട്ടുകങ്ങളായി തീരുകയും ഹിന്ദുത്വ സെക്കുലറിസ ത്തിന്റെ വക്താക്കളും നടത്തിപ്പു കാരുമായി തീരുന്നു വെന്നതുമാണ് യാഥാര്‍ത്ഥ്യം. ഭൂരിപക്ഷ ഹിന്ദുത്വ പൊതുബോധ ഭിന്ന സ്വത്വബോധ ത്തെയും സ്വാതന്ത്ര്യ ത്തെയും നിരാകരിക്കുന്ന സാംസ്‌ക്കാ രിക അധിനിവേശ നിലപാടിലേക്ക് വിജ്രംഭിരത മാക്കികൊണ്ട് ജാതി വ്യവസ്ഥ യെയും അതിന്റെ നിയമങ്ങളും അരക്കിട്ടു റപ്പിച്ചുകൊണ്ട് ബ്രാഹ്മണി സമെന്ന മഹാവിപത്തിനെ തലോലിക്കു കയാണ്.

ചാതുര്‍ വര്‍ണ്ണ്യത്തി ലതിഷ്ഠിതമായ ഹിന്ദുത്വം ബ്രാഹ്മണിക സംസ്‌ക്കാര ത്തിന്റെ ഉല്പന്നമാണ്. ഹിന്ദു സമൂഹത്തില്‍ പരസ്പരം വിവാഹ ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയാത്തവിധം വിലക്കുകളുള്ള നാലായിര ത്തോളം ജാതികളും ഉപജാതികളും കാര്യമായ മാറ്റമില്ലാതെ തന്നെ പുതിയ ജനാധിപത്യക്രമത്തിലും നിലകൊള്ളു കയാണ്. ജാതി വ്യവസ്ഥ യെ പ്പോലെ അവമതിക്കുന്ന സാമൂഹ്യ സംഘടനാ സമ്പ്രദായം മറ്റൊന്നു ണ്ടാവിനിടയില്ല എന്നാണ് അംബേദ്കര്‍ പറഞ്ഞിട്ടുള്ളത്. മനുഷ്യരെ പരസ്പരം രക്തബന്ധം പങ്കിടുവാനും വൈവാഹിക ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ ജനാധിപത്യ പരമായി അനുവദിക്കാത്ത ജാതി വ്യവസ്ഥ വിഭാവനം ചെയ്തു കൊണ്ട് ഇന്ത്യന്‍ സാമൂഹ്യ ക്രമത്തെ ഹിന്ദുത്വ ത്തിന്റെ പൊതു ബോധമാക്കി മാറ്റുകയും വിഭജിച്ചു ഭരിക്കുക യെന്ന ഭരണഘടന യ്ക്ക് രൂപം കൊടുക്കുകയും ചെയ്തുവെന്ന നിലയില്‍ ബ്രാഹ്മണിസം മനുഷ്യത്വ വിരുദ്ധമാണെന്ന് കാണുകയും അതിനെ നിരാകരിക്കുക യുമാണ് വേണ്ടത്. ജനസംഖ്യയില്‍ 3% മാത്രമുള്ള ബ്രാഹ്മണ ജാതി മേധാവിത്വ ത്തിന്റെ ഏകാധിപത്യ പരമായ അധികാര രാഷ്ട്രീയ ത്തിന്റെ ബലിയാടു കളായി മാറുന്ന ബഹുജന്‍ സമൂഹം (ദളിത്, പിന്നോക്ക മതന്യൂനപക്ഷ) സാംസ്‌ക്കാ രികവും രാഷ്ട്രീയവും സാമ്പത്തി കവും സ്വത്വപര വുമായ അതീവ ഗുരുതരമായ പ്രതിസന്ധി കളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.

സാമൂഹ്യനീതി നിഷേധി ക്കപ്പെട്ട പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ വിമോചനം സാധ്യമാകണ മെങ്കില്‍ അവരെ ബ്രാഹ്മണി കമായ- മനുഷ്വത്വ വിരുദ്ധമായ ഫ്യൂഡല്‍ സാംസ്‌കാരിക അടിമത്വ ത്തില്‍നിന്നും മനുഷ്യ സാംസ്‌കാര ത്തിലേക്കും മതേതരത്വ ത്തിലേക്കും ഉയര്‍ത്തു കയാണ് വേണ്ടത്. വിശ്വ മാനവീകത യുടെ ഉജ്ജ്വല പ്രതീകമായ ശ്രീനാരായണ ഗുരു നമ്മളോട് പറഞ്ഞതും ആവശ്യപ്പെട്ടതും ഇതുതന്നെയാണ്. ചാതുര്‍ വര്‍ണ്ണ്യ ത്തിന്റെ ഘടനാ പരമായ വിവേചനത്തെ അധി നിശിതമായ പ്രതിഷേധ ത്തിലൂടെയാണ് ശ്രീനാരായണഗുരു പ്രായോഗി കമായി വികസിപ്പി ക്കുവാന്‍ ശ്രമിച്ചത്. എന്തുകൊണ്ടാണ് ശ്രീനാരായണ ഗുരു- ഒരു ശ്രീരാമനെ പ്രതിഷ്ഠി ക്കാതിരുന്നത്? എന്തുകൊണ്ടാണ് കാവിക്കു പകരം മഞ്ഞനിറം അടയാള പ്പെടുത്തിയത്? എന്തുകൊണ്ടാണ് ഒരു ജാതി- ഒരു മതം- ഒരു ദൈവമെന്ന് അരുളി ചെയ്തത്?. ബ്രാഹ്മണ സൃഷ്ടിയായ ഹിന്ദുത്വ ത്തിന്റെ അടിമത്വത്തില്‍ നിന്നുള്ള വിമോചനമാണ് അദ്ദേഹം സമൂഹത്തിനു നല്‍കിയ സന്ദേശം. ശ്രീനാരായണ ഗുരുവിനെയും അദ്ദേഹം മുന്നോട്ടു വെച്ച മാനവിക ദര്‍ശനത്തെയും കാവി വല്‍ക്കരിക്കു വാനും ഹിന്ദുത്വ വല്‍ക്കരിക്കാനും അതുവഴി ബ്രാഹ്മണിസ ത്തെയും, അവരുടെ സംസ്‌ക്കാര ത്തെയും അരക്കിട്ടു റപ്പിക്കുവാനു മാണ് ആര്‍. എസ്. എസ്. സംഘ പരിവാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഹിന്ദുത്വ സെക്കുലറിസ്റ്റു കള്‍ കാണാനിരി ക്കുന്നതും ഇതുതന്നെയാണ്. 


പി. എ. കുട്ടപ്പന്‍
മതിലകം
9633809901