"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 19, ശനിയാഴ്‌ച

ഊഴിയം 19 ആം നൂറ്റാണ്ടില്‍ - ദലിത് ബന്ധു എന്‍ കെ ജോസ്

ഉഴിയമായിരുന്നു പിന്നെ അവര്‍ ണ്ണരെ ബുദ്ധിമുട്ടിച്ചിരുന്ന മറ്റൊരു വഴക്കം. സര്‍ക്കാരിനും ക്ഷേത്രങ്ങള്‍ ക്കും കായിക പ്രയത്‌നം ആവശ്യ മായി വരുമ്പോള്‍ പ്രതിഫലമില്ലാതെ അത് നിര്‍ബന്ധമായി ചെയ്തു കൊടുക്കുക എന്നത് നാടാന്മാരു ടേയും ഈഴവരുടേയും ചുമതലയാ യിരുന്നു. ആദ്യകാലങ്ങളില്‍ ക്രിസ്തു മതത്തില്‍ ചേര്‍ന്ന പ്രസ്തുത ജാതിക്കാരും അതില്‍നിന്നും ഒഴിവാക്കപ്പെട്ടിരുന്നില്ല. മണ്‍റോ ദിവാനായിരുന്ന കാലത്ത് ക്രൈസ്തവരെ ആദ്യം ഞായറാഴ്ച ദിവസങ്ങളില്‍ ഊഴിയത്തില്‍ നിന്നും ഒഴിവാക്കി. എന്നാല്‍ സുറിയാനിക്രിസ്ത്യാനികള്‍ ഒരിക്കലും ഊഴിയവേല ചെയ്യേണ്ടി വന്നിട്ടില്ല. അവരെ ആഢ്യന്മാരായിട്ടാണ് പരിഗണിച്ചിരുന്നത്. അവര്‍ ബ്രാഹ്മണര്‍ മതപരിവര്‍ത്തനം നടത്തിയതാണ് എന്ന് ഒരുകൂട്ടരും ചാതുര്‍ വര്‍ണ്ണ്യപ്രകാരം അവര്‍ വൈശ്യവര്‍ണ്ണത്തില്‍പെട്ടവരാണെന്ന് വേറൊരു കൂട്ടരും അവകാശവാദം ഉന്നയിച്ചിരുന്നു. മതം ഏതായാലും ജാതി ജാതി തന്നെ. തുടര്‍ന്ന് വായിക്കുക .....