"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഡിസംബർ 1, ചൊവ്വാഴ്ച

24. പട്ടികജാതി പട്ടികവര്‍ഗ്ഗ (അതിക്രമ നിരോധന) നിയമം 1989 അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിരിക്കേണ്ട മുന്‍ കരുതലുകളും തടസ്സനടപടികളും

1. അതിക്രമങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തിരിച്ചറിയുക.
2. ഈ പ്രദേശം സന്ദര്‍ശിച്ച് അവിടുത്തെ ക്രമസമാധാന നില അവലോകനം ചെയ്തു റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ജില്ലാ മജിസ്‌ട്രേ റ്റിനെയോ പോലീസ് സൂപ്രണ്ടി നെയോ അധികാര പ്പെടുത്തിയിരി ക്കുന്ന മറ്റ് ഉദ്യോഗസ്ഥരെയോ ചുമതലപ്പെടുത്തുക.
3. ആവശ്യമെന്നു തോന്നിയാല്‍ ഈ പ്രദേശത്തെ പട്ടികവിഭാഗത്തില്‍ പെടാത്ത എല്ലാ ആളുകളുടെയും ആയുധ ലൈസന്‍സ് റദ്ദു ചെയ്യുക. അവരുടെ ആയുധങ്ങള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുക.
4. എല്ലാ വിധ വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും അധികവെടിക്കോപ്പു നിര്‍മ്മാണം തടയുകയും ചെയ്യുക. 

5. പട്ടിക വിഭാഗം ജനതയുടെ സ്വരക്ഷയ്ക്കും ആവശ്യമെന്നു കണ്ടാല്‍ അതിനായുള്ള ആയുധങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുക.
6. ഈ നിയമം നടപ്പാക്കുവാന്‍ ആവശ്യമെന്നു തോന്നിയാല്‍ സര്‍ക്കാരിനെ സഹായിക്കുവാന്‍ ജില്ലാതലത്തിലോ ഡിവിഷന്‍ തലത്തിലോ മറ്റു തലത്തിലോ കമ്മിറ്റികള്‍ രൂപീകരിക്കുക.
7. ഈ നിയമത്തിന്റെ ഫലപ്രദമായ നടത്തിപ്പിനു സഹായകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ വിജിലന്‍സ് ആന്റ് മോണിറ്ററിംഗ് (Vigilence and Monitoring committee) കമ്മിറ്റികള്‍ രൂപീകരിക്കുക.
8. തിരിച്ചറിയപ്പെട്ട സ്ഥലങ്ങളില്‍ ബോധവല്‍ക്കരണ കേന്ദ്രങ്ങള്‍ (Awareness centres) സ്ഥാപിച്ച് പട്ടികവിഭാഗം ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങളെപ്പറ്റിയും ഈ നിയമമനുസരിച്ച് ഉറപ്പുവരുത്തുന്ന പരിരക്ഷയെപ്പറ്റിയും ബോധവല്‍ക്കരണം നടത്തുക.
9. സര്‍ക്കാരിതര സംഘടനകള്‍ ഇത്തരം ബോധവല്‍ക്കരണകേന്ദ്രങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം നടത്തുന്നുവെങ്കില്‍ അവര്‍ക്കു സാമ്പത്തികവും അല്ലാതെയുമുള്ള സഹായങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുക.
10. തിരിച്ചറിയപ്പെട്ട (Identified area) പ്രദേശങ്ങളില്‍ പ്രത്യേക പോലീസ് സേനയെ വിന്യസിപ്പിക്കുക.
11. വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം അന്വേഷണ ഉദ്യോഗസ്ഥന്‍ ഇതുമായി ബന്ധപ്പെട്ടു നിയോഗിച്ചിട്ടുള്ള മറ്റുദ്യോഗസ്ഥന്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ഈ നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഇവയുടെ വിശദാംശങ്ങള്‍ മൂന്നുമാസത്തിലൊരിക്കല്‍ വിലയിരുത്തുകയും ക്രമസമാധാന നില കൈവരിക്കാനായി ഈ നടപടികള്‍ എത്രകണ്ടു സഹാകരമായി എന്നു വിലയിരുത്തുകയും ചെയ്യുക.